< ഇയ്യോബ് 2 >

1 പിന്നെയും ഒരു ദിവസം ദൈവപുത്രന്മാർ യഹോവയുടെ സന്നിധിയിൽ നില്ക്കുവാൻ ചെന്നു; സാത്താനും അവരുടെ കൂട്ടത്തിൽ യഹോവയുടെ സന്നിധിയിൽ നില്ക്കുവാൻ ചെന്നു.
І сталося одно́го дня, і поприхо́дили Божі сини, щоб стати перед Господом; і прийшов також сатана́ поміж ними, щоб стати перед Господом.
2 യഹോവ സാത്താനോട്: “നീ എവിടെനിന്ന് വരുന്നു” എന്ന് ചോദിച്ചതിന് സാത്താൻ യഹോവയോട്: “ഞാൻ ഭൂമിയിൽ മുഴുവൻ ചുറ്റി സഞ്ചരിച്ചിട്ടു വരുന്നു” എന്നുത്തരം പറഞ്ഞു.
І сказав Господь до сатани́: „Звідки ти йдеш?“А сатана́ відповів Господе́ві й сказав: „Я мандрував по землі та й перейшов її“.
3 യഹോവ സാത്താനോട്: “എന്റെ ദാസനായ ഇയ്യോബിന്റെമേൽ നീ ദൃഷ്ടിവച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ; അവൻ തന്റെ ഭക്തിമുറുകെ പിടിച്ചുകൊണ്ടിരിക്കുന്നു; വെറുതെ അവനെ നശിപ്പിക്കേണ്ടതിന് നീ എന്നെ സമ്മതിപ്പിച്ചു” എന്ന് അരുളിച്ചെയ്തു.
І сказав Господь до сатани́: „Чи звернув ти увагу на раба Мого Йо́ва? Бо немає такого, як він, на землі: муж він невинний та праведний, який Бога боїться, а від злого втікає. І він ще тримається міцно в своїй невинності, а ти намовляв був Мене на нього, щоб без при́воду його зруйнувати“.
4 സാത്താൻ യഹോവയോട്: “ത്വക്കിന് പകരം ത്വക്ക്; മനുഷ്യൻ തനിക്കുള്ള സകലവും തന്റെ ജീവന് പകരം നൽകും.
І відповів сатана Господе́ві й сказав: „Шкіра за шкіру, і все, що хто має, віддасть він за душу свою.
5 അങ്ങയുടെ കൈ നീട്ടി അവന്റെ അസ്ഥിയും മാംസവും ഒന്ന് തൊടുക; അവൻ അങ്ങയെ മുഖത്ത് നോക്കി ത്യജിച്ചുപറയും” എന്നുത്തരം പറഞ്ഞു.
Але простягни но Ти руку Свою, і доторкнись до косте́й його та до тіла його, — чи він не зневажить Тебе перед лицем Твоїм?“
6 യഹോവ സാത്താനോട്: “ഇതാ, അവൻ നിന്റെ കയ്യിൽ ഇരിക്കുന്നു; അവന്റെ പ്രാണനെ മാത്രം തൊടരുത്” എന്ന് കല്പിച്ചു.
І сказав Господь до сатани: „Ось він у руці твоїй, — тільки душу його бережи!“
7 അങ്ങനെ സാത്താൻ യഹോവയുടെ സന്നിധിയിൽനിന്ന് പോയി. ഇയ്യോബിന്റെ ഉള്ളങ്കാൽമുതൽ നെറുകവരെ വല്ലാത്ത പരുക്കളാൽ ബാധിച്ചു.
І вийшов сатана від лиця Господнього, та й ударив Йова злим гнояко́м від стопи́ ноги́ його аж до його че́репа.
8 അവൻ ഒരു ഓട്ടിൻകഷണം എടുത്ത് തന്നെത്താൻ ചുരണ്ടിക്കൊണ്ട് ചാരത്തിൽ ഇരുന്നു.
А той узяв собі черепка́, щоб шкре́бти себе. І він сидів серед по́пелу.
9 അവന്റെ ഭാര്യ അവനോട്: “നീ ഇനിയും നിന്റെ ഭക്തിയിൽ ഉറച്ചുനില്ക്കുന്നുവോ? ദൈവത്തെ ത്യജിച്ചുപറഞ്ഞ് മരിക്കുക” എന്ന് പറഞ്ഞു.
І сказала йому його жінка: „Ти ще міцно тримаєшся в невинності своїй? Прокляни Бога — і помреш!“
10 ൧൦ അവൻ അവളോട്: “ഒരു വിഡ്ഢി സംസാരിക്കുന്നതുപോലെ നീ സംസാരിക്കുന്നു; നാം ദൈവത്തിന്റെ കയ്യിൽനിന്ന് നന്മ കൈക്കൊള്ളുന്നു; തിന്മയും കൈക്കൊള്ളരുതോ” എന്ന് പറഞ്ഞു. ഇതിൽ ഒന്നിലും ഇയ്യോബ് അധരങ്ങളാൽ പാപം ചെയ്തില്ല.
А він до неї відказав: „Ти гово́риш отак, як гово́рить яка з божеві́льних! Чи ж ми бу́дем приймати від Бога добре, а злого не при́ймем?“При всьому тому Йов не згрішив своїми устами.
11 ൧൧ അതിനുശേഷം തേമാന്യനായ എലീഫസ്, ശൂഹ്യനായ ബിൽദാദ്, നയമാത്യനായ സോഫർ എന്നിങ്ങനെ ഇയ്യോബിന്റെ മൂന്ന് സ്നേഹിതന്മാർ ഈ അനർത്ഥമൊക്കെയും അവന് ഭവിച്ചത് കേട്ടപ്പോൾ അവർ അവരുടെ സ്ഥലത്തുനിന്ന് പുറപ്പെട്ട് അവനോട് സഹതപിക്കുവാനും അവനെ ആശ്വസിപ്പിക്കുവാനും പോകണമെന്ന് തമ്മിൽ പറഞ്ഞ് ഒത്തുചേർന്നു.
I почули троє при́ятелів Йо́вових про все те нещастя, що прийшло на нього, і поприхо́дили кожен з місця свого: теманя́нин Еліфа́з, шух'я́нин Бідда́д та наама́тянин Цофа́р. І вмовилися вони прийти ра́зом, щоб похитати головою над ним та поті́шити його.
12 ൧൨ അവർ അകലെവച്ച് നോക്കിയപ്പോൾ അവനെ തിരിച്ചറിഞ്ഞില്ല; അവർ ഉറക്കെ കരഞ്ഞ് വസ്ത്രം കീറി പൊടി വാരി മേലോട്ട് തലയിൽ വിതറി.
І звели́ вони зда́лека очі свої, — і не пізна́ли його. І підне́сли вони голос свій, та й заголоси́ли, і розде́рли кожен одежу свою, і кидали по́рох над своїми головами аж до неба.
13 ൧൩ അവന്റെ വ്യസനം അതികഠിനമെന്ന് കണ്ടിട്ട് അവർ ആരും ഒരു വാക്കും മിണ്ടാതെ ഏഴ് രാവും പകലും അവനോടുകൂടി നിലത്തിരുന്നു.
І сиділи вони з ним на землі сім день та сім ноче́й, і ніхто не промо́вив до нього ні слова, бо вони ба́чили, що біль його ве́льми великий

< ഇയ്യോബ് 2 >