< യിരെമ്യാവു 6 >

1 “ബെന്യാമീൻമക്കളേ, യെരൂശലേമിന്റെ നടുവിൽനിന്ന് ഓടിപ്പോകുവിൻ; തെക്കോവയിൽ കാഹളം ഊതുവിൻ; ബേത്ത്-ഹഖേരെമിൽ തീ കൊണ്ടുള്ള ഒരടയാളം ഉയർത്തുവിൻ; വടക്കുനിന്ന് അനർത്ഥവും മഹാനാശവും വരുന്നു.
Утікайте, сини Веніями́на, з сере́дини Єрусалиму, і засурмі́те в сурму́ у Текої, і знак підіймі́ть на Бет-Гаккерем, бо з пі́вночі грізно підно́ситься зло та велике нещастя!
2 സുന്ദരിയും സുഖഭോഗിനിയുമായ സീയോൻപുത്രിയെ ഞാൻ നശിപ്പിച്ചുകളയും.
І ви́кореню Я Сіонську дочку́, вродли́ву та ви́пещену.
3 അവളുടെ അടുക്കൽ ഇടയന്മാർ ആട്ടിൻകൂട്ടങ്ങളോടുകൂടി വരും; അവർ ചുറ്റും അവൾക്കെതിരെ കൂടാരം അടിക്കും; അവർ ഓരോരുത്തൻ അവനവന്റെ സ്ഥലത്തു മേയിക്കും”.
Пастухи поприхо́дять до неї з своїми стада́ми, понапина́ють наме́ти навко́ло при ній, кожен місце своє випаса́тиме.
4 “അതിന്റെ നേരെ യുദ്ധത്തിനൊരുങ്ങുവിൻ! എഴുന്നേല്ക്കുവിൻ; ഉച്ചയ്ക്കു തന്നെ നമുക്കു കയറിച്ചെല്ലാം! അയ്യോ കഷ്ടം! നേരം വൈകി നിഴൽ നീണ്ടുവരുന്നു.
Приготуйте війну проти неї, вставайте та вдармо опі́вдні! Горе нам, бо минає вже день, бо вже тя́гнуться тіні вечі́рні!
5 എഴുന്നേല്ക്കുവിൻ! രാത്രിയിൽ നാം കയറിച്ചെന്ന് അതിന്റെ അരമനകളെ നശിപ്പിക്കുക!”
Уставайте та пі́демо вночі і пони́щмо пала́ти її!
6 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം കല്പിക്കുന്നു: “വൃക്ഷങ്ങൾ മുറിക്കുവിൻ! യെരൂശലേമിനെതിരെ നിരോധനം ഉണ്ടാക്കുവിൻ! സന്ദർശിക്കപ്പെടുവാനുള്ള നഗരം ഇതുതന്നെ; അതിന്റെ അകം മുഴുവനും പീഢനം നിറഞ്ഞിരിക്കുന്നു.
Бо так промовляє Господь Саваот: Постина́йте дере́ва та ва́ла насипте при Єрусалимі! Він те місто, що має зруйно́ване бути, в ньому повно наси́льства:
7 കിണറ്റിൽ പുതുവെള്ളം നിറയുന്നതുപോലെ അതിൽ എപ്പോഴും പുതിയ ദുഷ്ടത നിറയുന്നു; സാഹസവും കവർച്ചയും മാത്രമേ അവിടെ കേൾക്കുവാനുള്ളു; എന്റെ മുമ്പിൽ എപ്പോഴും സങ്കടവും മുറിവും മാത്രമേയുള്ളു.
як випри́скує воду свою джерело́, так випри́скує він своє зло. Насилля й грабіж чуті в ньому, перед обличчям Моїм безпере́стань хворо́ба та рана.
8 യെരൂശലേമേ, എന്റെ ഉള്ളം നിന്നെ വിട്ടുപിരിയാതെയും ഞാൻ നിന്നെ ശൂന്യവും നിർജ്ജനപ്രദേശവും ആക്കാതെയും ഇരിക്കേണ്ടതിന് ഉപദേശം കൈക്കൊള്ളുക”.
Будь на́вчений, Єрусалиме, щоб душа Моя не відверну́лась від тебе, щоб тебе не вчинив Я спусто́шенням, незасе́леним кра́єм!
9 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേലിന്റെ ശേഷിപ്പിനെ മുന്തിരിപ്പഴംപോലെ അരിച്ചുപറിക്കും; മുന്തിരിപ്പഴം പറിക്കുന്നവനെപ്പോലെ നിന്റെ കൈ വീണ്ടും വള്ളികളിലേക്കു നീട്ടുക.
Так говорить Госпо́дь Савао́т: Позбирають доре́шти оста́нки Ізраїля, мов виноградові ре́штки, — простягни́ свою руку, немов виногра́дар по гро́на!
10 ൧൦ അവർ കേൾക്കുവാൻ തക്കവണ്ണം ഞാൻ ആരോട് സംസാരിച്ച് താക്കീത് നൽകേണ്ടു? കാതുകൾ അടഞ്ഞു പോകയാൽ ശ്രദ്ധിക്കുവാൻ അവർക്ക് കഴിയുകയില്ല; യഹോവയുടെ വചനം അവർക്ക് നിന്ദ്യമായിരിക്കുന്നു; അവർക്ക് അതിൽ ഇഷ്ടമില്ല.
До ко́го я буду казати та сві́дчити буду, — і слуха́тимуть? Необрізане ось їхнє вухо — і слухати уважно не можуть вони, ось слово Господнє для них стало по́сміхом — вони не жада́ють його́!
11 ൧൧ ആകയാൽ ഞാൻ യഹോവയുടെ ക്രോധംകൊണ്ടു നിറഞ്ഞിരിക്കുന്നു; അത് അടക്കിവച്ച് ഞാൻ തളർന്നുപോയി; ഞാൻ അത് വീഥികളിലെ കുട്ടികളിന്മേലും യൗവനക്കാരുടെ സംഘത്തിന്മേലും ഒരുപോലെ ചൊരിയും; ഭർത്താവും ഭാര്യയും വൃദ്ധനും വയോധികനും കൂടെ പിടിക്കപ്പെടും.
І гніву Господнього по́вен я став, зму́чився я, його стримуючи, — на вулиці виллю його на дітей та на збір юнакі́в одноча́сно, бо схо́плені будуть чоловік із жінкою, старий із віджи́лим літа́,
12 ൧൨ അവരുടെ വീടുകളും നിലങ്ങളും ഭാര്യമാരും എല്ലാം അന്യന്മാർക്ക് ആയിപ്പോകും; ഞാൻ എന്റെ കൈ ദേശത്തിലെ നിവാസികളുടെ നേരെ നീട്ടും” എന്ന് യഹോവയുടെ അരുളപ്പാട്.
і дістануться іншим доми́ їхні, теж поля́ та жінки́. Бо Я руку Свою простягну́ на мешка́нців цієї землі, говорить Госпо́дь.
13 ൧൩ “അവരെല്ലാവരും ആബാലവൃദ്ധം ദ്രവ്യാഗ്രഹികൾ ആകുന്നു; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവർത്തിക്കുന്നു.
Бо вони від мало́го свого й до великого, — усі пожадли́ві на зи́ски, і від пророка та аж до священика роблять неправду.
14 ൧൪ സമാധാനം ഇല്ലാതിരിക്കുമ്പോൾ, ‘സമാധാനം സമാധാനം’ എന്ന് അവർ പറഞ്ഞ്, എന്റെ ജനത്തിന്റെ മുറിവിനു ലഘുവായി ചികിത്സിക്കുന്നു.
І рани наро́ду Мого́ легковажно лікують, говорячи: „Мир, мир“, а миру нема!
15 ൧൫ മ്ലേച്ഛത പ്രവർത്തിച്ചതുകൊണ്ട് അവർ ലജ്ജിക്കേണ്ടിവരും; അവർ ലജ്ജിക്കുകയോ നാണം അറിയുകയോ ചെയ്തിട്ടില്ല; അതുകൊണ്ട് വീഴുന്നവരുടെ ഇടയിൽ അവർ വീണുപോകും; ഞാൻ അവരെ സന്ദർശിക്കുന്ന കാലത്ത് അവർ ഇടറിവീഴും” എന്ന് യഹോവയുടെ അരുളപ്പാട്.
Чи вони засоромилися, що гидо́ту робили? не засоро́милися ані тро́хи вони й застида́тись не вміють. Тому́ то впадуть між упа́лими в ча́сі, — коли їх навіщу́ Я, спіткну́ться, говорить Госпо́дь.
16 ൧൬ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ വഴിയരികിൽ ചെന്ന് നല്ലവഴി ഏതെന്ന് നോക്കുവിൻ; പഴയ പാതകൾ ഏതെന്ന് ചോദിച്ച് അതിൽ നടക്കുവിൻ; എന്നാൽ നിങ്ങളുടെ മനസ്സിനു വിശ്രമം ലഭിക്കും”. അവരോ: “ഞങ്ങൾ അതിൽ നടക്കുകയില്ല” എന്ന് പറഞ്ഞു.
Так говорить Госпо́дь: На дорогах спині́ться та гляньте, і спитайте про давні стежки́, де то добра дорога, — то нею ідіть, і зна́йдете мир для своєї душі! Та вони відказали: „Не пі́демо!“
17 ൧൭ ഞാൻ നിങ്ങൾക്ക് കാവല്ക്കാരെ ആക്കി: “കാഹളനാദം ശ്രദ്ധിക്കുവിൻ” എന്നു കല്പിച്ചു; എന്നാൽ അവർ: “ഞങ്ങൾ ശ്രദ്ധിക്കുകയില്ല” എന്നു പറഞ്ഞു.
І Я сторожі́в був поставив над вами, говорячи: Прислуха́йтесь до голосу сурми́! Та вони відказали: „Не будем прислу́хуватись!
18 ൧൮ “അതുകൊണ്ട് ജനതകളേ, കേൾക്കുവിൻ; സഭയേ, അവരുടെ ഇടയിൽ നടക്കുന്നത് അറിഞ്ഞുകൊള്ളുക”.
Тому слухайте, люди, і пізнай, ти грома́до, що станеться з ними.
19 ൧൯ “ഭൂമിയേ, കേൾക്കുക; ഈ ജനം എന്റെ വചനങ്ങൾ ശ്രദ്ധിക്കാതെ എന്റെ ന്യായപ്രമാണം നിരസിച്ചുകളഞ്ഞതുകൊണ്ട്, ഞാൻ അവരുടെ വിചാരങ്ങളുടെ ഫലമായി അനർത്ഥം അവരുടെ മേൽ വരുത്തും”.
Послухай, ти зе́мле: Ось Я веду́ на наро́д цей лихе, плід їхніх думо́к, бо до слів Моїх не прислуха́лись вони, а Зако́ном Моїм погорди́ли!
20 ൨൦ “ശെബയിൽനിന്നു കുന്തുരുക്കവും ദൂരദേശത്തുനിന്നു വയമ്പും എനിക്ക് കൊണ്ടുവരുന്നത് എന്തിന്? നിങ്ങളുടെ ഹോമയാഗങ്ങളിൽ എനിക്ക് പ്രസാദമില്ല; നിങ്ങളുടെ ഹനനയാഗങ്ങളിൽ എനിക്ക് ഇഷ്ടവുമില്ല”.
Наві́що Мені те кади́ло, що з Шеви прихо́дить, запашни́й очере́т із далекого кра́ю? Цілопа́лення ваші не любі Мені, ваші ж жертви Мені не приємні!
21 ൨൧ ആകയാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ ജനത്തിന്റെ മുമ്പിൽ തടങ്കൽപ്പാറകൾ വയ്ക്കും; പിതാക്കന്മാരും പുത്രന്മാരും ഒരുപോലെ അതിന്മേൽ തട്ടിവീഴും; അയല്ക്കാരനും കൂട്ടുകാരനും ഒരുമിച്ച് നശിച്ചുപോകും”.
Тому́ то Господь каже так: Ось Я дам спотика́ння оцьо́му наро́дові, і спіткну́ться об них разом ваші батьки́ та сини́, сусід та приятель його, — і загинуть!
22 ൨൨ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, വടക്കുദേശത്തുനിന്ന് ഒരു ജനത വരുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്ന് ഒരു മഹാജനത ഉണർന്നുവരും.
Так говорить Госпо́дь: Ось прихо́дить наро́д із півні́чного кра́ю, і збу́джується люд великий із кі́нців землі.
23 ൨൩ അവർ വില്ലും കുന്തവും എടുത്തിരിക്കുന്നു; അവർ ക്രൂരന്മാർ; കരുണയില്ലാത്തവർ തന്നെ; അവരുടെ ആരവം കടൽപോലെ ഇരയ്ക്കുന്നു; സീയോൻ പുത്രീ, അവർ നിന്റെനേരെ യുദ്ധസന്നദ്ധരായി ഓരോരുത്തനും കുതിരപ്പുറത്തു കയറി അണിനിരന്നു നില്ക്കുന്നു”.
Лу́ка та ра́тище міцно тримають, жорстокі вони й милосердя не мають, їхній голос, як море реве́, і гарцю́ють на ко́нях вони. Ушико́ваний, мов чоловік той до бо́ю, на те́бе, о до́чко Сіону!
24 ൨൪ അതിന്റെ വാർത്ത കേട്ട് ഞങ്ങളുടെ ധൈര്യം ക്ഷയിച്ചു; നോവുകിട്ടിയ സ്ത്രീയെപ്പോലെ മഹാവ്യസനവും അതിവേദനയും ഞങ്ങളെ പിടിച്ചിരിക്കുന്നു.
Як почули ми звістку про ньо́го, омлі́ли нам руки, обняла́ нас триво́га та біль, немов в породі́ллі.
25 ൨൫ നിങ്ങൾ വയലിലേക്കു ചെല്ലരുത്; വഴിയിൽ നടക്കുകയുമരുത്; അവിടെ ശത്രുവിന്റെ വാൾ നിമിത്തം ചുറ്റും ഭയം ഉണ്ട്.
Не вихо́дьте на поле й не йді́те дорогою, бо в во́рога меч та страхі́ття навко́ло!
26 ൨൬ എന്റെ ജനത്തിന്റെ പുത്രീ, രട്ടുടുത്ത് വെണ്ണീറിൽ ഉരുളുക; ഏകജാതനെക്കുറിച്ച് എന്നപോലെയുള്ള ദുഃഖവും കഠിനമായ വിലാപവും കഴിക്കുക; സംഹാരകൻ പെട്ടെന്ന് നമ്മുടെനേരെ വരും.
До́чко наро́ду Мого́, — вере́тою підпережи́сь та качайся у по́пелі! Справ жало́бу собі, немов над одноро́дженим, голосі́ння гірке́, — бо при́йде знена́цька руїнник на нас!
27 ൨൭ “നീ എന്റെ ജനത്തിന്റെ നടപ്പ് പരീക്ഷിച്ച് അറിയേണ്ടതിന് ഞാൻ നിന്നെ അവരുടെ ഇടയിൽ ഒരു പരീക്ഷകനും മാറ്റുനോക്കുന്നവനും ആക്കിവച്ചിരിക്കുന്നു.
Я дав був тебе випробо́вувачем у наро́ді Моїм, за тверди́ню, щоб ти знав і випробо́вував їхню доро́гу.
28 ൨൮ അവരെല്ലാവരും മഹാമത്സരികൾ, നുണപറഞ്ഞു നടക്കുന്നവർ; അവർ ചെമ്പും ഇരിമ്പും തന്നെ; അവരെല്ലാവരും വഷളത്തം പ്രവർത്തിക്കുന്നു.
Вони всі відсту́пники над відсту́пниками, чинять на́клепи, усі вони мідь та залізо, вони згу́бники!
29 ൨൯ ഉല ഉഗ്രമായി ഊതുന്നു; തീയിൽനിന്നു വരുന്നത് ഈയമത്രേ; ഊതിക്കഴിക്കുന്ന പണി വെറുതെ; ദുഷ്ടന്മാർ നീങ്ങിപ്പോകുന്നില്ലല്ലോ.
Спали́лося ду́хало, від огню́ зникло о́ливо, — нада́рмо стара́нно розто́плювано, бо злих не відді́лено.
30 ൩൦ യഹോവ അവരെ ത്യജിച്ചുകളഞ്ഞതുകൊണ്ട് അവർക്ക് കറക്കൻവെള്ളി എന്നു പേരാകും.
Срі́блом відки́неним на́звано їх, бо Госпо́дь їх відкинув“.

< യിരെമ്യാവു 6 >