< യിരെമ്യാവു 50 >

1 യിരെമ്യാപ്രവാചകൻ മുഖാന്തരം യഹോവ ബാബേലിനെക്കുറിച്ചും കല്ദയദേശത്തെക്കുറിച്ചും കല്പിച്ച അരുളപ്പാട്:
And it came to pass, when Jeremias ceased speaking to the people all the words of the Lord, [for] which the Lord had sent him to them, [even] all these words,
2 “ജനതകളുടെ ഇടയിൽ പ്രസ്താവിച്ച് പ്രസിദ്ധമാക്കുവിൻ; കൊടി ഉയർത്തുവിൻ; മറച്ചുവയ്ക്കാതെ ഘോഷിക്കുവിൻ; ബാബേല്‍ പിടിക്കപ്പെട്ടിരിക്കുന്നു; ബേൽ ലജ്ജിച്ചുപോയി, മേരോദാക്ക് തകർന്നിരിക്കുന്നു; അതിലെ വിഗ്രഹങ്ങൾ ലജ്ജിച്ചുപോയി; അതിലെ ബിംബങ്ങൾ തകർന്നിരിക്കുന്നു എന്ന് പറയുവിൻ.
that Azarias son of Maasaeas spoke, and Joanan, the son of Caree, and all the men who had spoken to Jeremias, saying, [It is] false: the Lord has not sent you to us, saying, Enter not into Egypt to dwell there:
3 വടക്കുനിന്ന് ഒരു ജനത അതിന്റെ നേരെ വരുന്നു; അത് ആ ദേശത്തെ ശൂന്യമാക്കുന്നു; അതിൽ ആരും വസിക്കുന്നില്ല; മനുഷ്യരും മൃഗങ്ങളും ഓടിപ്പോകുന്നു.
but Baruch the son of Nerias sets you against us, that you may deliver us into the hands of the Chaldeans, to kill us, and that we should be carried away captives to Babylon.
4 ആ നാളുകളിൽ, യിസ്രായേൽമക്കളും യെഹൂദാമക്കളും ഒരുമിച്ച് കരഞ്ഞുകൊണ്ട് വന്ന് അവരുടെ ദൈവമായ യഹോവയെ അന്വേഷിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
So Joanan, and all the leaders of the host, and all the people, refused to listen to the voice of the Lord, to dwell in the land of Juda.
5 അവർ സീയോനിലേക്കു മുഖംതിരിച്ച് അവിടേയ്ക്കുള്ള വഴി ചോദിച്ചുകൊണ്ട്: ‘വരുവിൻ; മറന്നുപോകാത്ത ഒരു ശാശ്വത ഉടമ്പടിയാൽ നമുക്ക് യഹോവയോടു ചേരാം’ എന്ന് പറയും.
And Joanan, and all the leaders of the host, took all the remnant of Juda, who had returned to dwell in the land;
6 എന്റെ ജനം കാണാതെപോയ ആടുകൾ ആയിത്തീർന്നിരിക്കുന്നു; അവരുടെ ഇടയന്മാർ അവരെ തെറ്റിച്ച് മലകളിൽ ഉഴന്നുനടക്കുമാറാക്കിയിരിക്കുന്നു; അവർ മലയിൽനിന്ന് കുന്നിന്മേൽ പോയി അവരുടെ വിശ്രമസ്ഥലം മറന്നുകളഞ്ഞു.
the mighty men, and the women, and the children that were left, and the daughters of the king, and the souls which Nabuzardan had left with Godolias the son of Achicam and Jeremias the prophet, and Baruch the son of Nerias.
7 അവരെ കാണുന്നവരെല്ലാം അവരെ തിന്നുകളയുന്നു; അവരുടെ വൈരികൾ: ‘നാം കുറ്റം ചെയ്യുന്നില്ല; അവർ നീതിനിവാസമായ യഹോവയോട്, അവരുടെ പിതാക്കന്മാരുടെ പ്രത്യാശയായ യഹോവയോടു തന്നെ, പാപം ചെയ്തുവല്ലോ’ എന്ന് പറഞ്ഞു.
And they came into Egypt: for they listened not to the voice of the Lord: and they entered into Taphnas.
8 ബാബേലിൽനിന്ന് ഓടി കല്ദയദേശം വിട്ടു പോകുവിൻ; ആട്ടിൻകൂട്ടത്തിന് മുമ്പായി നടക്കുന്ന മുട്ടാടുകളെപ്പോലെ ആയിരിക്കുവിൻ.
And the word of the Lord came to Jeremias in Taphnas, saying,
9 ഞാൻ ബാബേലിന്റെ നേരെ വടക്കെ ദേശത്തുനിന്ന് മഹാജനതകളുടെ കൂട്ടത്തെ ഉണർത്തി വരുത്തും; അവർ അതിന്റെ നേരെ അണി നിരക്കും; അവിടെവച്ച് അത് പിടിക്കപ്പെടും; അവരുടെ അമ്പുകൾ വെറുതെ മടങ്ങാതെ സമർത്ഥനായ വീരന്റെ അമ്പുകൾ പോലെ ഇരിക്കും.
Take you great stones, and hide them in the entrance, at the gate of the house of Pharao in Taphnas, in the sight of the men of Juda:
10 ൧൦ കല്ദയദേശം കൊള്ളയിട്ടുപോകും; അതിനെ കൊള്ളയിടുന്നവർക്കെല്ലാം തൃപ്തിവരും” എന്ന് യഹോവയുടെ അരുളപ്പാട്.
and you shall say, Thus has the Lord said; Behold, I [will] send, and will bring Nabuchodonosor king of Babylon, and he shall place his throne upon these stones which you have hidden, and he shall lift up weapons against them.
11 ൧൧ “എന്റെ തിരഞ്ഞെടുത്ത ജനത്തെ കൊള്ളയിട്ടവരേ, നിങ്ങൾ സന്തോഷിക്കുകയും ഉല്ലസിക്കുകയും ചെയ്യുന്നതുകൊണ്ട്, ധാന്യം മെതിക്കുന്ന പശുക്കിടാവിനെപ്പോലെ തുള്ളിക്കളിക്കുന്നതുകൊണ്ട്, ബലമുള്ള കുതിരയെപ്പോലെ നിങ്ങൾ ചിനയ്ക്കുന്നതുകൊണ്ട്,
And he shall enter in, and strike the land of Egypt, [delivering] some for death to death; and some for captivity to captivity; and some for the sword to the sword.
12 ൧൨ നിങ്ങളുടെ അമ്മ ഏറ്റവും ലജ്ജിക്കും; നിങ്ങളെ പ്രസവിച്ചവൾ നാണിച്ചുപോകും; അവൾ ജനതകളിൽ താഴ്ന്നവൾ ആകും; മരുഭൂമിയും വരണ്ടനിലവും ശൂന്യദേശവും ആകും.
And he shall kindle a fire in the houses of their gods, and shall burn them, and shall carry them away captives: and shall search the land of Egypt, as a shepherd searches his garment; and he shall go forth in peace.
13 ൧൩ യഹോവയുടെ ക്രോധം നിമിത്തം അത് നിവാസികൾ ഇല്ലാതെ അശേഷം ശൂന്യമായിത്തീരും; ബാബേലിനരികത്തു കൂടി കടന്നുപോകുന്ന ഏല്ലാവരും ഭീതിയോടെ അതിന്റെ സകലബാധകളും നിമിത്തം നിന്ദിച്ചു പരിഹസിക്കും.
And he shall break to pieces the pillars of Heliopolis that are in On, and shall burn their houses with fire.
14 ൧൪ ബാബേലിന്റെ എതിരെ ചുറ്റും അണിനിരക്കുവിൻ; എല്ലാ വില്ലാളികളുമേ, നിർല്ലോഭം അമ്പുകൾ അതിലേക്ക് എയ്തുവിടുവിൻ; അത് യഹോവയോട് പാപം ചെയ്തിരിക്കുന്നുവല്ലോ.
15 ൧൫ അതിന് ചുറ്റും നിന്ന് ആർപ്പിടുവിൻ; അത് കീഴടങ്ങിയിരിക്കുന്നു; അതിന്റെ കൊത്തളങ്ങൾ വീണുപോയി; അതിന്റെ മതിലുകൾ ഇടിഞ്ഞിരിക്കുന്നു; ഇത് യഹോവയുടെ പ്രതികാരമല്ലയോ; അതിനോട് പ്രതികാരം ചെയ്യുവിൻ; അത് ചെയ്തതുപോലെ അതിനോടും ചെയ്യുവിൻ.
16 ൧൬ വിതയ്ക്കുന്നവനെയും കൊയ്ത്തുകാലത്ത് അരിവാൾ പിടിക്കുന്നവനെയും ബാബേലിൽനിന്ന് ഛേദിച്ചുകളയുവിൻ; നശിപ്പിക്കുന്ന വാൾ പേടിച്ച് ഓരോരുത്തൻ സ്വജനത്തിന്റെ അടുക്കൽ മടങ്ങിപ്പോവുകയും സ്വദേശത്തേക്ക് ഓടിപ്പോവുകയും ചെയ്യും.
17 ൧൭ യിസ്രായേൽ ചിതറിപ്പോയ ആട്ടിൻകൂട്ടം ആകുന്നു; സിംഹങ്ങൾ അതിനെ ഓടിച്ചുകളഞ്ഞു; ആദ്യം അശ്ശൂർ രാജാവ് അതിനെ വിഴുങ്ങി; ഒടുവിൽ ഇപ്പോൾ ബാബേൽരാജാവായ നെബൂഖദ്നേസർ അതിന്റെ അസ്ഥികൾ ഒടിച്ചുകളഞ്ഞു”.
18 ൧൮ അതുകൊണ്ട് യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അശ്ശൂർ രാജാവിനെ സന്ദർശിച്ചതുപോലെ ബാബേൽ രാജാവിനെയും അവന്റെ രാജ്യത്തെയും സന്ദർശിക്കും.
19 ൧൯ പിന്നെ ഞാൻ യിസ്രായേലിനെ അവന്റെ മേച്ചിൽപ്പുറത്തേക്ക് മടക്കിവരുത്തും; അവൻ കർമ്മേലിലും ബാശാനിലും മേഞ്ഞുകൊണ്ടിരിക്കും; എഫ്രയീംമലനാട്ടിലും ഗിലെയാദിലും മേഞ്ഞ് അവന് തൃപ്തിവരും.
20 ൨൦ ശേഷിപ്പിക്കുന്നവരോട് ഞാൻ ക്ഷമിക്കുകയാൽ ആ നാളുകളിൽ, യിസ്രായേലിന്റെ അകൃത്യം അന്വേഷിച്ചാൽ അത് ഇല്ലാതെ ആയിരിക്കും; യെഹൂദയുടെ പാപങ്ങൾ അന്വേഷിച്ചാൽ കാണുകയില്ല” എന്ന് യഹോവയുടെ അരുളപ്പാട്.
21 ൨൧ ദ്വിമത്സരം (മെറാഥയീം) എന്ന ദേശത്തിന്റെ നേരെ ചെല്ലുക; അതിന്റെ നേരെയും, സന്ദർശനം (പെക്കോദ്) എന്ന പട്ടണത്തിലെ നിവാസികളുടെ നേരെയും തന്നെ; നീ പിന്നാലെ ചെന്ന് വെട്ടി അവരെ നിർമ്മൂലനാശം വരുത്തി ഞാൻ കല്പിച്ചതുപോലെ എല്ലാം ചെയ്യുക” എന്ന് യഹോവയുടെ അരുളപ്പാട്.
22 ൨൨ യുദ്ധത്തിന്റെ ആരവവും മഹാസംഹാരവും ദേശത്തുണ്ട്.
23 ൨൩ സർവ്വഭൂമിയുടെയും ചുറ്റികയായിരുന്ന ദേശം പിളർന്ന് തകർന്നുപോയതെങ്ങനെ? ജനതകളുടെ ഇടയിൽ ബാബേൽ ശൂന്യമായിത്തീർന്നത് എങ്ങനെ?
24 ൨൪ ബാബേലേ, ഞാൻ നിനക്ക് ഒരു കെണിവച്ചു; നീ അറിയാതെ അകപ്പെട്ടിരിക്കുന്നു; നിന്നെ കണ്ടെത്തി പിടിച്ചിരിക്കുന്നു; യഹോവയോടല്ലയോ നീ പൊരുതിയത്.
25 ൨൫ യഹോവ തന്റെ ആയുധശാല തുറന്ന് തന്റെ ക്രോധത്തിന്റെ ആയുധങ്ങൾ എടുത്തുകൊണ്ടുവന്നിരിക്കുന്നു; സൈന്യങ്ങളുടെ യഹോവയായ കർത്താവിന് കല്ദയദേശത്ത് ഒരു പ്രവൃത്തി ചെയ്യുവാനുണ്ട്.
26 ൨൬ സകലദിക്കുകളിലും നിന്ന് അതിന്റെ നേരെ വന്ന് അതിന്റെ കളപ്പുരകൾ തുറക്കുവിൻ; അതിനെ കറ്റപോലെ കൂമ്പാരം കൂട്ടുവിൻ; അതിൽ ഒന്നും ശേഷിപ്പിക്കാതെ നിർമ്മൂലനാശം വരുത്തുവിൻ;
27 ൨൭ അതിലെ കാളകളെ എല്ലാം കൊല്ലുവിൻ; അവ കൊലക്കളത്തിലേക്ക് ഇറങ്ങിപ്പോകട്ടെ; അവർക്ക് അയ്യോ കഷ്ടം; അവരുടെ നാൾ, അവരുടെ സന്ദർശനകാലം വന്നിരിക്കുന്നു.
28 ൨൮ നമ്മുടെ ദൈവമായ യഹോവയുടെ പ്രതികാരം, തന്റെ മന്ദിരത്തിനു വേണ്ടിയുള്ള പ്രതികാരം തന്നെ, സീയോനിൽ അറിയിക്കേണ്ടതിന് ബാബേൽദേശത്തുനിന്നു രക്ഷപ്പെട്ട് ഓടിപ്പോകുന്നവരുടെ ഘോഷം!
29 ൨൯ ബാബേലിന്റെ നേരെ വില്ലാളികളെ വിളിച്ചുകൂട്ടുവിൻ; വില്ലു കുലക്കുന്ന എല്ലാവരുമേ, അതിന്റെ നേരെ ചുറ്റും പാളയമിറങ്ങുവിൻ; ആരും അതിൽനിന്ന് ചാടിപ്പോകരുത്; അതിന്റെ പ്രവൃത്തിക്കു തക്കവണ്ണം അതിന് പകരം കൊടുക്കുവിൻ; അത് ചെയ്തതുപോലെ ഒക്കെയും അതിനോടും ചെയ്യുവിൻ; അത് യഹോവയോട്, യിസ്രായേലിന്റെ പരിശുദ്ധനോടു തന്നെ, അഹങ്കാരം കാണിച്ചിരിക്കുന്നു.
30 ൩൦ അതുകൊണ്ട് അതിലെ യൗവനക്കാർ അതിന്റെ വീഥികളിൽ വീഴും; അതിലെ യോദ്ധാക്കൾ എല്ലാവരും അന്ന് നശിച്ചുപോകും” എന്ന് യഹോവയുടെ അരുളപ്പാട്.
31 ൩൧ “അഹങ്കാരിയേ, ഞാൻ നിനക്ക് വിരോധമായിരിക്കുന്നു” എന്ന് സൈന്യങ്ങളുടെ യഹോവയായ കർത്താവിന്റെ അരുളപ്പാട്; “നിന്റെ നാൾ, ഞാൻ നിന്നെ സന്ദർശിക്കുന്ന കാലം, വന്നിരിക്കുന്നു.
32 ൩൨ അഹങ്കാരി ഇടറിവീഴും; ആരും അവനെ എഴുന്നേല്പിക്കുകയില്ല; ഞാൻ അവന്റെ പട്ടണങ്ങൾക്ക് തീ വയ്ക്കും; അത് അവന്റെ ചുറ്റുമുള്ള എല്ലാവരെയും ദഹിപ്പിച്ചുകളയും”.
33 ൩൩ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽമക്കളും യെഹൂദാമക്കളും ഒരുപോലെ പീഡിതരായിരിക്കുന്നു; അവരെ ബദ്ധരാക്കി കൊണ്ടുപോയവരെല്ലാം അവരെ വിട്ടയയ്ക്കുവാൻ മനസ്സില്ലാതെ മുറുകെപ്പിടിച്ചുകൊള്ളുന്നു.
34 ൩൪ എന്നാൽ അവരുടെ വീണ്ടെടുപ്പുകാരൻ ശക്തനാകുന്നു; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടുത്തെ നാമം; ഭൂമിക്ക് സ്വസ്ഥത വരുത്തേണ്ടതിനും ബാബേൽനിവാസികൾക്ക് സ്വസ്ഥത വരുത്തേണ്ടതിനും അവരുടെ വ്യവഹാരം അവിടുന്ന് ശ്രദ്ധയോടെ നടത്തും.
35 ൩൫ കല്ദയരുടെമേലും ബാബേൽനിവാസികളുടെമേലും അതിന്റെ പ്രഭുക്കന്മാരുടെമേലും ജ്ഞാനികളുടെമേലും വാൾ വരുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.
36 ൩൬ വ്യാജം പ്രവചിക്കുന്നവർ ഭോഷന്മാരാകത്തക്കവിധം അവരുടെ മേൽ വാൾവരും; അതിലെ വീരന്മാർ ഭ്രമിച്ചുപോകത്തക്കവിധം അവരുടെമേലും വാൾവരും.
37 ൩൭ അവരുടെ കുതിരകളുടെമേലും രഥങ്ങളുടെമേലും അതിന്റെ നടുവിലെ സർവ്വസമ്മിശ്രജനതയും സ്ത്രീകളെപ്പോലെ ആയിത്തീരത്തക്കവിധം അവരുടെമേലും വാൾവരും; അതിന്റെ ഭണ്ഡാരങ്ങൾ കവർന്നുപോകത്തക്കവിധം അവയുടെ മേലും വാൾവരും.
38 ൩൮ അതിലെ വെള്ളം വറ്റിപ്പോകത്തക്കവിധം ഞാൻ അതിന്മേൽ വരൾച്ച വരുത്തും; അത് വിഗ്രഹങ്ങളുടെ ദേശമല്ലയോ; ഘോരബിംബങ്ങൾ നിമിത്തം അവർ ഭ്രാന്തന്മാരായിരിക്കുന്നു.
39 ൩൯ ആകയാൽ അവിടെ മരുഭൂമൃഗങ്ങൾ കുറുനരികളോടുകൂടെ വസിക്കും; ഒട്ടകപ്പക്ഷിയും അവിടെ വസിക്കും; ഇനി അതിൽ ഒരുനാളും ജനവാസമുണ്ടാവുകയില്ല; തലമുറതലമുറയായി അത് നിവാസികൾ ഇല്ലാതെ കിടക്കും.
40 ൪൦ ദൈവം സൊദോമിനെയും ഗൊമോരയെയും അവയുടെ അയൽ പട്ടണങ്ങളെയും നശിപ്പിച്ച നാളിലെപ്പോലെ അവിടെയും ആരും താമസിക്കുകയില്ല; ഒരു മനുഷ്യനും അവിടെ വസിക്കുകയില്ല” എന്ന് യഹോവയുടെ അരുളപ്പാട്.
41 ൪൧ വടക്കുനിന്ന് ഒരു ജനത വരുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്ന് ഒരു മഹാജനതയും അനേകം രാജാക്കന്മാരും ഇളകിവരുന്നു.
42 ൪൨ അവർ വില്ലും കുന്തവും എടുത്തിരിക്കുന്നു; അവർ ക്രൂരന്മാർ, കരുണയില്ലാത്തവർ തന്നെ; അവരുടെ ആരവം കടൽപോലെ ഇരമ്പുന്നു; ബാബേൽപുത്രീ, അവർ യുദ്ധസന്നദ്ധരായി ഓരോരുത്തനും കുതിരപ്പുറത്തു കയറി നിന്റെനേരെ അണിനിരന്നു നില്ക്കുന്നു.
43 ൪൩ ബാബേൽരാജാവിന് അവരെപ്പറ്റിയുള്ള വാർത്ത കേട്ട് അവന്റെ ധൈര്യം ക്ഷയിച്ചുപോയി; നോവുകിട്ടിയ സ്ത്രീയെപ്പോലെ അതിവ്യസനവും വേദനയും പിടിച്ചു.
44 ൪൪ യോർദ്ദാന്റെ വൻകാട്ടിൽനിന്ന് ഒരു സിംഹം എന്നപോലെ അവൻ, എപ്പോഴും പച്ചയായിരിക്കുന്ന മേച്ചിൽപ്പുറങ്ങളിലേക്ക് കയറിവരുന്നു; ഞാൻ അവരെ പെട്ടെന്ന് അതിൽനിന്ന് ഓടിച്ചുകളയും; ഞാൻ തിരഞ്ഞെടുക്കുന്ന ഒരാളെ അതിന് നിയമിക്കും; എനിക്ക് സമനായവൻ ആര്? എന്നെ കുറ്റം ചുമത്തുന്നവൻ ആര്? എന്റെ മുമ്പാകെ നില്ക്കുവാൻ കഴിയുന്ന ഇടയൻ ആര്?”
45 ൪൫ അതുകൊണ്ട് യഹോവ ബാബേലിനെക്കുറിച്ച് ആലോചിച്ച ആലോചനയും കല്ദയരുടെ ദേശത്തെക്കുറിച്ച് നിരൂപിച്ച നിരൂപണങ്ങളും കേൾക്കുവിൻ! ആട്ടിൻകൂട്ടത്തിൽ ചെറിയവയെ അവർ ഇഴച്ചുകൊണ്ടുപോകും; അവൻ അവരുടെ മേച്ചിൽപ്പുറങ്ങൾ അവരോടുകൂടി ശൂന്യമാക്കിക്കളയും.
46 ൪൬ ബാബേൽ പിടിക്കപ്പെട്ടു എന്ന ആർപ്പുവിളികൊണ്ട് ഭൂമി നടുങ്ങുന്നു; അതിന്റെ നിലവിളി ജനതകളുടെ ഇടയിൽ കേൾക്കുന്നു.

< യിരെമ്യാവു 50 >