< യിരെമ്യാവു 48 >

1 മോവാബിനെക്കുറിച്ചുള്ള അരുളപ്പാട്. യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നെബോവിന് അയ്യോ കഷ്ടം! അത് ശൂന്യമായിരിക്കുന്നു; കിര്യത്തയീമീം ലജ്ജിതയായി; അത് പിടിക്കപ്പെട്ടുപോയി; ഉയർന്ന കോട്ട ലജ്ജിച്ചു ഭ്രമിച്ചുപോയിരിക്കുന്നു.
To Moab, Yahweh of hosts, God of Israel, says this, “Woe to Nebo, for it has been devastated. Kiriathaim has been humiliated and captured. Her fortress has been disgraced and crushed.
2 മോവാബിന്റെ പ്രശസ്തി നഷ്ടപ്പെട്ടുപോയി; ഹെശ്ബോനിൽ അവർ അതിനെതിരായി അനർത്ഥം നിരൂപിക്കുന്നു; വരുവിൻ, അത് ഒരു ജനത ആയിരിക്കാത്തവണ്ണം നാം അതിനെ നശിപ്പിച്ചുകളയുക; മദ്മേനേ, നീയും നശിച്ചുപോകും; വാൾ നിന്നെ പിന്തുടരും.
The honor of Moab is no more. Their enemies in Heshbon plotted disaster against her. They said, 'Come and let us destroy her as a nation. Madmen will also perish—a sword will go after you.'
3 ഹോരോനയീമിൽനിന്ന്: “നാശം, മഹാസംഹാരം” എന്നിങ്ങനെ നിലവിളികേൾക്കുന്നു.
Listen! A sound of screaming is coming from Horonaim, where there is ruin and great destruction.
4 “മോവാബ് തകർന്നിരിക്കുന്നു; അതിന്റെ കുഞ്ഞുങ്ങൾ നിലവിളികൂട്ടുന്നു.
Moab has been destroyed. Her children have made their cries heard.
5 ലൂഹീതിലേക്കുള്ള കയറ്റം അവർ കരഞ്ഞുകൊണ്ട് കയറിപ്പോകുന്നു; ഹോരോനയീമിലേക്കുള്ള ഇറക്കത്തിൽ സംഹാരത്തെക്കുറിച്ചുള്ള നിലവിളിയുടെ ആർത്തനാദം കേൾക്കുന്നു.
They go up the hill of Luhith weeping, for on the way down to Horonaim, screams are heard because of the destruction.
6 ഓടിപ്പോകുവിൻ! പ്രാണനെ രക്ഷിക്കുവിൻ! മരുഭൂമിയിലെ ചൂരൽച്ചെടിപോലെ ആയിത്തീരുവിൻ!
Flee! Save your lives and become like a juniper bush in the wilderness.
7 നിന്റെ കോട്ടകളിലും ഭണ്ഡാരങ്ങളിലും ആശ്രയിച്ചിരിക്കുകകൊണ്ട് നീയും പിടിക്കപ്പെടും; കെമോശ് തന്റെ പുരോഹിതന്മാരോടും പ്രഭുക്കന്മാരോടും കൂടി പ്രവാസത്തിലേക്കു പോകും.
For because of your trust in your practices and your wealth, you also will be captured. Then Chemosh will go away into captivity, together with his priests and leaders.
8 കൊള്ളയിടുന്നവൻ എല്ലാ പട്ടണത്തിലും വരും; ഒരു പട്ടണവും രക്ഷപെടുകയില്ല; യഹോവ അരുളിച്ചെയ്തതുപോലെ താഴ്വര നശിച്ചുപോകും; സമഭൂമി ശൂന്യമായിത്തീരും.
For the destroyer will come to every city; no city will escape. So the valley will perish and the plain will be devastated, as Yahweh has said.
9 മോവാബ് പറന്നുപോകേണ്ടതിന് അതിന് ചിറകു കൊടുക്കുവിൻ; അതിന്റെ പട്ടണങ്ങൾ നിവാസികൾ ഇല്ലാതെ ശൂന്യമായിപ്പോകും.
Give wings to Moab, for she must certainly fly away. Her cities will become a wasteland, where there is no one to live in them.
10 ൧൦ യഹോവയുടെ പ്രവൃത്തി ഉദാസീനതയോടെ ചെയ്യുന്നവൻ ശപിക്കപ്പെട്ടവൻ; രക്തം ചൊരിയാതെ വാൾ അടക്കിവക്കുന്നവൻ ശപിക്കപ്പെട്ടവൻ;
May anyone who is lazy in doing Yahweh's work be cursed! May anyone who keeps his sword back from shedding blood be cursed!
11 ൧൧ മോവാബ് ബാല്യംമുതൽ സ്വസ്ഥമായി മട്ടിനു മുകളിൽ തെളിഞ്ഞുനിന്നു; അവനെ പാത്രത്തിൽനിന്നു പാത്രത്തിലേക്കു പകർന്നിട്ടില്ല; അവൻ പ്രവാസത്തിലേക്കു പോയിട്ടുമില്ല; അതുകൊണ്ട് അവന്റെ സ്വാദ് അവനിൽ തന്നെ ഇരിക്കുന്നു; അവന്റെ ഗന്ധം വ്യത്യാസപ്പെട്ടിട്ടുമില്ല.
Moab has felt secure since he was young. He is like his wine that has never been poured from pot to pot. He has never gone into captivity. Therefore he tastes as good as ever; his flavor remains unchanged.
12 ൧൨ അതിനാൽ പകരുന്നതുവരെ ഞാൻ അവന്റെ അടുക്കൽ അയയ്ക്കുവാനുള്ള കാലം വരുന്നു” എന്ന് യഹോവയുടെ അരുളപ്പാട്; “അവർ അവനെ പകർന്നുകളയുകയും അവന്റെ പാത്രങ്ങൾ ശൂന്യമാക്കി, കുടങ്ങൾ ഉടച്ചുകളയുകയും ചെയ്യും.
So see, the days are coming—this is Yahweh's declaration—when I will send him those who will tip him over and pour out all his pots and shatter his jars.
13 ൧൩ അവരുടെ ആശ്രയമായ ബേഥേലിനെക്കുറിച്ച് യിസ്രായേൽഗൃഹം ലജ്ജിച്ചുപോയതുപോലെ മോവാബും കെമോശിനെക്കുറിച്ച് ലജ്ജിച്ചുപോകും.
Then Moab will be ashamed of Chemosh just as the house of Israel was ashamed of Bethel, their object of trust.
14 ൧൪ ‘ഞങ്ങൾ വീരന്മാരും യുദ്ധസമർത്ഥന്മാരും ആകുന്നു’ എന്ന് നിങ്ങൾ പറയുന്നതെങ്ങനെ?
How can you say, 'We are soldiers, powerful fighting men'?
15 ൧൫ മോവാബ് കവർച്ച ചെയ്യപ്പെട്ടു; അതിന്റെ പട്ടണങ്ങൾ തകർക്കപ്പെട്ടിരിക്കുന്നു; അവന്റെ ശ്രേഷ്ഠയുവാക്കൾ കൊലക്കളത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു” എന്ന് സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്റെ അരുളപ്പാട്.
Moab will be devastated and its cities attacked. For its finest young men have gone down to the place of slaughter. This is the king's declaration! Yahweh of hosts is his name.
16 ൧൬ മോവാബിന് ആപത്തു വരുവാൻ അടുത്തിരിക്കുന്നു; അവന്റെ അനർത്ഥം വേഗത്തിൽ ഉണ്ടാകും.
Moab's disaster is soon to happen; calamity is hurrying quickly.
17 ൧൭ അവന്റെ ചുറ്റുമുള്ള എല്ലാവരുമേ അവനെക്കുറിച്ചു വിലപിക്കുവിൻ! അവന്റെ നാമം അറിയുന്ന സകലരുമേ, ‘അയ്യോ ബലമുള്ള വടി, ഭംഗിയുള്ള കോൽ എങ്ങനെ ഒടിഞ്ഞു’ എന്നു പറയുവിൻ.
All you who are around Moab, wail; and all you who know its fame, shout this, 'Woe, the strong staff, the honored rod, has been broken.'
18 ൧൮ ദീബോൻനിവാസിനിയായ പുത്രീ, നിന്റെ മഹത്വം വിട്ടിറങ്ങി ദാഹത്തോടെ ഇരിക്കുക; മോവാബിനെ നശിപ്പിക്കുന്നവൻ നിന്റെനേരെ വന്ന് നിന്റെ കോട്ടകൾ നശിപ്പിക്കുമല്ലോ.
Come down from your honored place and sit on the dry ground, you daughter living in Dibon. For the one who will destroy Moab is attacking you, the one who will destroy your strongholds.
19 ൧൯ അരോവേർനിവാസിനിയേ, നീ വഴിയിൽ നിന്നുകൊണ്ടു നോക്കുക; ഓടിപ്പോകുന്നവനോടും രക്ഷപെട്ടുപോകുന്നവളോടും ‘സംഭവിച്ചതെന്ത്’ എന്നു ചോദിക്കുക.
Stand on the road and watch, you people who live in Aroer. Ask the ones who are fleeing and escaping. Say, 'What has happened?'
20 ൨൦ മോവാബ് തകർന്നിരിക്കുകയാൽ ലജ്ജിച്ചു പോയിരിക്കുന്നു; വിലപിച്ചു കരയുവിൻ; മോവാബ് കവർച്ചചെയ്യപ്പെട്ടിരിക്കുന്നു എന്ന് അർന്നോനിൽ അറിയിക്കുവിൻ.
Moab has been shamed, for it has been shattered. Howl and lament; shout for help. Tell it to people by the Arnon River that Moab has been devastated.
21 ൨൧ സമഭൂമിമേൽ ന്യായവിധി വന്നിരിക്കുന്നു; ഹോലോനും യഹ്സെക്കും മേഫാഥിനും
Now punishment has come to the hill country, to Holon, Jahzah, and Mephaath,
22 ൨൨ ദീബോനും നെബോവിനും ബേത്ത്-ദിബ്ളാത്തയീമിനും കിര്യത്തയീമിനും
to Dibon, Nebo, and Beth Diblathaim,
23 ൨൩ ബേത്ത്--ഗാമൂലിനും ബേത്ത്-മെയോനും
to Kiriathaim, Beth Gamul, and Beth Meon,
24 ൨൪ കെരീയോത്തിനും ബൊസ്രെക്കും ദൂരത്തും സമീപത്തും ഉള്ള മോവാബിലെ എല്ലാ പട്ടണങ്ങൾക്കും തന്നെ.
To Kerioth and Bozrah, and to all the cities in the land of Moab— the farthest and the closest cities.
25 ൨൫ മോവാബിന്റെ കൊമ്പ് വെട്ടിക്കളഞ്ഞിരിക്കുന്നു; അവന്റെ ഭുജം തകർന്നുപോയിരിക്കുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.
The horn of Moab has been hacked off; its arm has been broken—this is Yahweh's declaration.
26 ൨൬ മോവാബ് യഹോവയുടെ നേരെ അഹങ്കരിച്ചിരിക്കുകകൊണ്ട് അവനെ ലഹരി പിടിപ്പിക്കുവിൻ; മോവാബ് തന്റെ ഛർദ്ദിയിൽ കിടന്നുരുളും; അവൻ നിന്ദാവിഷയമായിത്തീരും.
Make him drunk, because he acted proudly against Yahweh. Let Moab wallow in his vomit, and let him be an object of ridicule.
27 ൨൭ അല്ല, യിസ്രായേൽ നിനക്ക് നിന്ദാവിഷയമായിരുന്നില്ലയോ? നീ അവനെക്കുറിച്ച് പറയുമ്പോഴെല്ലാം തല കുലുക്കുവാൻ അവൻ കള്ളന്മാരുടെ കൂട്ടത്തിൽ പിടിക്കപ്പെട്ടിരുന്നുവോ?
For did not Israel become an object for laughter to you? Was he found among thieves, so that you shook your head at him as often as you spoke about him?
28 ൨൮ മോവാബ് നിവാസികളേ, പട്ടണങ്ങൾ വിട്ട് പാറകളിൽ അധിവസിക്കുവിൻ; ഗുഹയുടെ പാർശ്വങ്ങളിൽ കൂടുവയ്ക്കുന്ന പ്രാവിനെപ്പോലെയാകുവിൻ.
Abandon the cities and camp on the cliffs, inhabitants of Moab. Become like a dove that is nesting over the mouth of a hole in the rocks.
29 ൨൯ മോവാബ് മഹാഗർവ്വി; ഞങ്ങൾ അവന്റെ ഗർവ്വത്തെയും അഹന്തയെയും ഡംഭത്തെയും നിഗളത്തെയും ഉന്നതഭാവത്തെയും കുറിച്ച് കേട്ടിട്ടുണ്ട്.
We have heard of Moab's pride—his arrogance, his haughtiness, his pride, his self-glory and the conceit in his heart.
30 ൩൦ അവന്റെ ക്രോധം ഞാൻ അറിയുന്നു” എന്ന് യഹോവയുടെ അരുളപ്പാട്; അവന്റെ സംസാരം വ്യാജമാണ്; അവന്റെ വ്യാജമായ പ്രവൃത്തികൊണ്ട് ഒന്നും സാധിച്ചില്ലല്ലോ.
This is Yahweh's declaration—I myself know his defiant speech, which amounts to nothing, like his deeds.
31 ൩൧ അതുകൊണ്ട് മോവാബിനെക്കുറിച്ച് ഞാൻ വിലപിക്കും; എല്ലാ മോവാബിനെയും കുറിച്ച് ഞാൻ നിലവിളിക്കും; കീർഹേരെസിലെ ജനങ്ങളെക്കുറിച്ച് ഞാൻ ദുഃഖിക്കും.
So I will howl a lament for Moab, and I will shout in sorrow for all of Moab. I will lament for the people of Kir Hareseth.
32 ൩൨ സിബ്മാമുന്തിരിവള്ളിയേ, യസേരിനെക്കുറിച്ചു കരയുന്നതിലും അധികം ഞാൻ നിന്നെക്കുറിച്ച് കരയും; നിന്റെ വള്ളികൾ കടലിനിക്കരെ കടന്നിരിക്കുന്നു; അവ യസേർകടൽവരെ എത്തിയിരിക്കുന്നു; ശൂന്യമാക്കുന്നവൻ നിന്റെ കനികളിന്മേലും മുന്തിരിക്കൊയ്ത്തിന്മേലും ചാടി വീണിരിക്കുന്നു.
I will weep for you more than I did for Jazer, vine of Sibmah! Your branches passed across the Salt Sea and reached as far as Jazer. The destroyers have attacked your summer fruit and your wine.
33 ൩൩ സന്തോഷവും ഉല്ലാസവും വിളഭൂമിയിൽനിന്നും മോവാബ് ദേശത്തുനിന്നും നീങ്ങിപ്പോയിരിക്കുന്നു; ചക്കുകളിൽനിന്ന് വീഞ്ഞ് ഞാൻ ഇല്ലാതാക്കിയിരിക്കുന്നു; സന്തോഷധ്വനിയോടെ ആരും ചക്ക് ചവിട്ടുകയില്ല; കേൾക്കുന്ന ധ്വനികൾ സന്തോഷധ്വനികളല്ലതാനും.
So celebration and rejoicing have been taken away from the fruit trees and the land of Moab. I have put an end to the wine from their winepresses. They will not tread with joyful shouts. Any shouts will not be shouts of joy.
34 ൩൪ ഹെശ്ബോനിലെ നിലവിളി നിമിത്തം അവർ എലെയാലേവരെയും യാഹസ് വരെയും സോവാർമുതൽ ഹോരോനയീംവരെയും എഗ്ലത്ത്-ശെലീശിയവരെയും നിലവിളികൂട്ടുന്നു; നിമ്രീമിലെ ജലാശയങ്ങളും ശൂന്യമായിത്തീരുമല്ലോ.
From the shouts at Heshbon as far as Elealeh, their sound is heard at Jahaz, from Zoar to Horonaim and Eglath Shelishiyah, since even the waters of Nimrim have dried up.
35 ൩൫ പൂജാഗിരിയിൽ ബലികഴിക്കുന്നവനെയും ദേവന്മാർക്കു ധൂപം കാട്ടുന്നവനെയും ഞാൻ മോവാബിൽ ഇല്ലാതെയാക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
For I will put an end to anyone in Moab who makes sacrifices on the high places and burns incense to his gods—this is Yahweh's declaration.
36 ൩൬ അവർ സമ്പാദിച്ച സമ്പാദ്യം നശിച്ചുപോയിരിക്കുകയാൽ മോവാബിനെക്കുറിച്ചും കീർഹേരെസിലെ ജനങ്ങളെക്കുറിച്ചും എന്റെ ഹൃദയം കുഴൽപോലെ ധ്വനിക്കുന്നു.
So my heart is lamenting for Moab like a flute. My heart is lamenting like flutes for the people of Kir Hareseth. The riches they gained are gone.
37 ൩൭ എല്ലാ തലയും കഷണ്ടിയായും എല്ലാതാടിയും കത്രിക്കപ്പെട്ടും ഇരിക്കുന്നു; എല്ലാകൈകളിലും മുറിവും അരകളിൽ രട്ടും കാണുന്നു.
For every head is bald and every beard shaved. Incisions are on every hand, and sackcloth is around their waists.
38 ൩൮ ഇഷ്ടമില്ലാത്ത പാത്രത്തെപ്പോലെ ഞാൻ മോവാബിനെ ഉടച്ചുകളഞ്ഞിരിക്കുകയാൽ മോവാബിലെ എല്ലാ പുരമുകളിലും അതിന്റെ എല്ലാ തെരുവീഥികളിലും വിലാപം കേൾക്കുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.
There is mourning everywhere, on every flat roof of Moab and in Moab's plazas. For I have destroyed Moab like pots that no one wants—this is Yahweh's declaration.
39 ൩൯ അത് എങ്ങനെ ഉടഞ്ഞുപോയിരിക്കുന്നു! മുറയിടുവിൻ! മോവാബ് എങ്ങനെ ലജ്ജിച്ച് പുറം തിരിഞ്ഞിരിക്കുന്നു! അങ്ങനെ മോവാബ് തന്റെ ചുറ്റുമുള്ളവരെല്ലാം നിന്ദയ്ക്കും ഭീതിയ്ക്കും വിഷയമായിത്തീരും”.
How it has been shattered! How they howl in their lamenting! Moab turns its back in shame! So Moab will become an object of derision and a terror to all those who are around him.”
40 ൪൦ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഒരുവൻ കഴുകനെപ്പോലെ പറന്ന് മോവാബിന്മേൽ ചിറകു വിടർത്തും.
For Yahweh says this, “See, the enemy will come flying like an eagle, spreading out his wings over Moab.
41 ൪൧ കെരീയോത്ത് പിടിക്കപ്പെട്ടു; ദുർഗ്ഗങ്ങൾ കീഴടങ്ങിപ്പോയി; അന്നാളിൽ മോവാബിലെ വീരന്മാരുടെ ഹൃദയം നോവുകിട്ടിയ സ്ത്രീയുടെ ഹൃദയം പോലെയാകും.
Kerioth has been captured, and its strongholds have been seized. For in that day the hearts of Moab's soldiers will be like the hearts of women in birth labor.
42 ൪൨ യഹോവയുടെ മുമ്പിൽ തന്നത്താൻ ഉയർത്തിയിരിക്കുകയാൽ മോവാബ് ഒരു ജനമായിരിക്കാത്തവിധം നശിച്ചുപോകും.
So Moab will be destroyed and be no longer a people, because he made himself to be great against Yahweh.
43 ൪൩ മോവാബ് നിവാസിയേ, ഭയവും കുഴിയും കെണിയും നിനക്ക് വരും” എന്ന് യഹോവയുടെ അരുളപ്പാട്.
Terror and the pit, and a trap are coming on you, inhabitant of Moab—this is Yahweh's declaration.
44 ൪൪ “ഭയന്നോടുന്നവൻ കുഴിയിൽ വീഴും; കുഴിയിൽനിന്നു കയറുന്നവൻ കെണിയിൽ അകപ്പെടും; ഞാൻ മോവാബിന്റെമേൽ തന്നെ, അവരുടെ ശിക്ഷാകാലം വരുത്തും” എന്ന് യഹോവയുടെ അരുളപ്പാട്.
Anyone who flees because of terror will fall into the pit, and anyone who climbs out of the pit will be caught in the trap, for I will bring this on them in the year of my vengeance against them—this is Yahweh's declaration.
45 ൪൫ ഓടിപ്പോയവർ ബലമില്ലാതെ ഹെശ്ബോന്റെ നിഴലിൽ നില്ക്കുന്നു; എന്നാൽ ഹെശ്ബോനിൽനിന്നു തീയും സീഹോന്റെ നടുവിൽനിന്നു ജ്വാലയും പുറപ്പെട്ട് മോവാബിന്റെ ചെന്നിയും കലാപകാരികളുടെ നെറുകയും ദഹിപ്പിച്ചുകളയും.
The ones who flee will stand in the shadow of Heshbon without any strength, for fire will go out from Heshbon, flame from the middle of Sihon. It will devour the forehead of Moab and the top of the heads of the boastful people.
46 ൪൬ മോവാബേ, നിനക്ക് ഹാ കഷ്ടം! കെമോശിന്റെ ജനം നശിച്ചിരിക്കുന്നു; നിന്റെ പുത്രന്മാരെ ബദ്ധന്മാരായും നിന്റെ പുത്രിമാരെ പ്രവാസത്തിലേക്കും കൊണ്ടുപോയിരുന്നു.
Woe to you, Moab! Chemosh's people are destroyed, For your sons are taken as captives and your daughters into captivity.
47 ൪൭ എങ്കിലും വരും കാലങ്ങളില്‍ ഞാൻ മോവാബിന്റെ പ്രവാസം മാറ്റും” എന്ന് യഹോവയുടെ അരുളപ്പാട്. ഇത്രത്തോളമാകുന്നു മോവാബിനെക്കുറിച്ചുള്ള ന്യായവിധി.
But I will restore the fortunes of Moab in later days—this is Yahweh's declaration.” The judgment on Moab ends here.

< യിരെമ്യാവു 48 >