< യെശയ്യാവ് 64 >

1 അയ്യോ, ജനതകൾ തിരുമുമ്പിൽ വിറയ്ക്കത്തക്കവിധം നിന്റെ നാമത്തെ നിന്റെ എതിരാളികൾക്കു വെളിപ്പെടുത്തുവാൻ തീയിൽ ചുള്ളി കത്തുന്നതു പോലെയും
愿你裂天而降; 愿山在你面前震动—
2 തീകൊണ്ട് വെള്ളം തിളക്കുന്നതുപോലെയും മലകൾ നിന്റെ മുമ്പിൽ ഉരുകിപ്പോകത്തക്കവിധം നീ ആകാശം കീറി ഇറങ്ങിവന്നെങ്കിൽ കൊള്ളാമായിരുന്നു!
好像火烧干柴, 又像火将水烧开, 使你敌人知道你的名, 使列国在你面前发颤!
3 ഞങ്ങൾ വിചാരിച്ചിട്ടില്ലാത്ത ഭയങ്കരകാര്യങ്ങൾ നീ പ്രവർത്തിച്ചപ്പോൾ നീ ഇറങ്ങിവരുകയും മലകൾ തിരുമുമ്പിൽ ഉരുകിപ്പോകുകയും ചെയ്തുവല്ലോ.
你曾行我们不能逆料可畏的事。 那时你降临,山岭在你面前震动。
4 നീയല്ലാതെ ഒരു ദൈവം തന്നെ കാത്തിരിക്കുന്നവനുവേണ്ടി പ്രവർത്തിക്കുന്നതു പണ്ടുമുതൽ ആരും കേട്ടിട്ടില്ല, ഗ്രഹിച്ചിട്ടില്ല, കണ്ണുകൊണ്ട് കണ്ടിട്ടുമില്ല.
从古以来,人未曾听见、未曾耳闻、未曾眼见 在你以外有什么神为等候他的人行事。
5 സന്തോഷിച്ചു നീതി പ്രവർത്തിക്കുന്നവരെ നീ എതിരേല്ക്കുന്നു; അവർ നിന്റെ വഴികളിൽ നിന്നെ ഓർക്കുന്നു; ഞങ്ങൾ പാപംചെയ്തതുകൊണ്ട് നീ കോപിച്ചു; ഇതിൽ ഞങ്ങൾ ബഹുകാലം കഴിച്ചു; ഞങ്ങൾക്കു രക്ഷ ഉണ്ടാകുമോ?
你迎接那欢喜行义、记念你道的人; 你曾发怒,我们仍犯罪; 这景况已久,我们还能得救吗?
6 ഞങ്ങൾ എല്ലാവരും അശുദ്ധനെപ്പോലെ ആയിത്തീർന്നു; ഞങ്ങളുടെ നീതിപ്രവൃത്തികൾ സകലവും കറപുരണ്ട തുണിപോലെ; ഞങ്ങൾ എല്ലാവരും ഇലപോലെ വാടിപ്പോകുന്നു; ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങളെ കാറ്റുപോലെ പറപ്പിച്ചുകളയുന്നു.
我们都像不洁净的人; 所有的义都像污秽的衣服。 我们都像叶子渐渐枯干; 我们的罪孽好像风把我们吹去。
7 നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവനും നിന്നെ മുറുകെ പിടിക്കുവാൻ ഉത്സാഹിക്കുന്നവനും ആരുമില്ല; നിന്റെ മുഖം ഞങ്ങൾ കാണാത്തവിധം നീ മറച്ചുവച്ചു ഞങ്ങളുടെ അകൃത്യങ്ങൾക്കു ഞങ്ങളെ ഏല്പിച്ചിരിക്കുന്നു.
并且无人求告你的名; 无人奋力抓住你。 原来你掩面不顾我们, 使我们因罪孽消化。
8 എന്നാൽ യഹോവേ, നീ ഞങ്ങളുടെ പിതാവ്; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയാകുന്നു;
耶和华啊,现在你仍是我们的父! 我们是泥,你是窑匠; 我们都是你手的工作。
9 യഹോവേ, ഉഗ്രമായി കോപിക്കരുതേ; അകൃത്യം എന്നേക്കും ഓർക്കരുതേ; അയ്യോ, കടാക്ഷിക്കണമേ; ഞങ്ങൾ എല്ലാവരും നിന്റെ ജനമല്ലയോ.
耶和华啊,求你不要大发震怒, 也不要永远记念罪孽。 求你垂顾我们, 我们都是你的百姓。
10 ൧൦ നിന്റെ വിശുദ്ധനഗരങ്ങൾ ഒരു മരുഭൂമിയായിരിക്കുന്നു; സീയോൻ മരുഭൂമിയും യെരൂശലേം നിർജ്ജനപ്രദേശവും ആയിത്തീർന്നിരിക്കുന്നു.
你的圣邑变为旷野。 锡安变为旷野; 耶路撒冷成为荒场。
11 ൧൧ ഞങ്ങളുടെ പിതാക്കന്മാർ നിന്നെ സ്തുതിച്ചുപോന്നിരുന്നതായി വിശുദ്ധിയും ഭംഗിയും ഉള്ള ഞങ്ങളുടെ ആലയം തീയ്ക്ക് ഇരയായിത്തീർന്നു; ഞങ്ങൾക്കു മനോഹരമായിരുന്ന സകലവും ശൂന്യമായി കിടക്കുന്നു.
我们圣洁华美的殿— 就是我们列祖赞美你的所在被火焚烧; 我们所羡慕的美地尽都荒废。
12 ൧൨ യഹോവേ, നീ ഇതു കണ്ടു അടങ്ങിയിരിക്കുമോ? നീ മിണ്ടാതെയിരുന്നു ഞങ്ങളെ അതികഠിനമായി ക്ലേശിപ്പിക്കുമോ?
耶和华啊,有这些事,你还忍得住吗? 你仍静默使我们深受苦难吗?

< യെശയ്യാവ് 64 >