< യെശയ്യാവ് 46 >

1 ബേല്‍ വണങ്ങുന്നു; നെബോ കുനിയുന്നു; അവരുടെ വിഗ്രഹങ്ങളെ മൃഗങ്ങളുടെ പുറത്തും കന്നുകാലികളുടെ പുറത്തും കയറ്റിയിരിക്കുന്നു; നിങ്ങൾ എടുത്തുകൊണ്ട് നടന്നവ ഒരു ചുമടും, തളർന്ന മൃഗങ്ങൾക്കു ഭാരവും ആയിത്തീർന്നിരിക്കുന്നു.
Ugiął się Bel, chyli się Nebo. Ich posągi włożono na zwierzęta i bydło, które będąc obciążone, zmęczyły się pod brzemieniem.
2 അവ കുനിയുന്നു; ഒരുപോലെ വണങ്ങുന്നു; ഭാരം ഒഴിക്കുവാൻ കഴിയാതെ അവ തന്നെ പ്രവാസത്തിലേക്കു പോയിരിക്കുന്നു.
Pochyliły się i ugięły się razem; nie mogły ratować brzemion, ale one same poszły w niewolę.
3 “ഗർഭംമുതൽ വഹിക്കപ്പെട്ടവരും ഉദരംമുതൽ ചുമക്കപ്പെട്ടവരുമായി യാക്കോബ് ഗൃഹവും യിസ്രായേൽഗൃഹത്തിൽ ശേഷിച്ചിരിക്കുന്ന എല്ലാവരുമായുള്ളവരേ, എന്റെ വാക്കു കേൾക്കുവിൻ.
Słuchajcie mnie, domu Jakuba i cała resztko domu Izraela, których noszę od łona, których piastuję od urodzenia:
4 നിങ്ങളുടെ വാർദ്ധക്യംവരെ ഞാൻ അനന്യൻ തന്നെ; നിങ്ങൾ നരയ്ക്കുവോളം ഞാൻ നിങ്ങളെ ചുമക്കും; ഞാൻ ചെയ്തിരിക്കുന്നു; ഞാൻ വഹിക്കുകയും ഞാൻ ചുമന്ന് വിടുവിക്കുകയും ചെയ്യും.
Aż do waszej starości ja jestem ten sam i aż do siwizny będę was nosić. Ja was uczyniłem, ja też nosić będę; ja mówię, będę was nosił i was wybawię.
5 നിങ്ങൾ എന്നെ ആരോട് ഉപമിച്ചു സദൃശമാക്കും? തമ്മിൽ ഒത്തുവരത്തക്കവിധം എന്നെ ആരോട് തുല്യമാക്കും?
Do kogo mnie porównacie i z kim mnie zestawicie albo do kogo uczynicie [mnie] podobnym, abyśmy byli sobie równi?
6 അവർ സഞ്ചിയിൽനിന്നു പൊന്ന് കുടഞ്ഞിടുന്നു; തുലാസ്സിൽ വെള്ളി തൂക്കുന്നു; തട്ടാനെ കൂലിക്ക് വയ്ക്കുന്നു; അവൻ അതുകൊണ്ട് ഒരു ദേവനെ ഉണ്ടാക്കുന്നു; അവർ സാഷ്ടാംഗം വീണു നമസ്കരിക്കുന്നു.
Wysypują złoto z worka i odważają srebro na szalach, najmują złotnika, aby uczynił z nich bożka, przed którym padają i [któremu] oddają pokłon.
7 അവർ അതിനെ തോളിൽ എടുത്തുകൊണ്ട് പോയി അതിന്റെ സ്ഥലത്തു നിർത്തുന്നു; അത് തന്റെ സ്ഥലത്തുനിന്നു മാറാതെ നില്ക്കുന്നു; അതിനോട് നിലവിളിച്ചാൽ അത് ഉത്തരം പറയുന്നില്ല; കഷ്ടത്തിൽനിന്നു രക്ഷിക്കുന്നതുമില്ല.
Noszą go na ramieniu, dźwigają go i stawiają go na swoim miejscu. I stoi, nie ruszy się ze swego miejsca. Jeśli ktoś zawoła do niego, nie odzywa się ani go nie wybawia z jego utrapienia.
8 ഇത് ഓർത്ത് സ്ഥിരത കാണിക്കുവിൻ; അതിക്രമികളെ, ഇതു മനസ്സിലാക്കുവിൻ.
Pamiętajcie o tym i wstydźcie się, weźcie to sobie do serca, przestępcy!
9 പണ്ടുള്ള പൂർവ്വകാര്യങ്ങളെ ഓർത്തുകൊള്ളുവിൻ; ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നെ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.
Wspomnijcie rzeczy dawne i odwieczne, bo ja jestem Bogiem, nie ma żadnego innego, [jestem] Bogiem i nie ma nikogo [podobnego] do mnie;
10 ൧൦ ആരംഭത്തിൽതന്നെ അവസാനവും പൂർവ്വകാലത്തുതന്നെ മേലാൽ സംഭവിക്കുവാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; ‘എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താത്പര്യമെല്ലാം അനുഷ്ഠിക്കും’ എന്നു ഞാൻ പറയുന്നു.
Zapowiadam od początku rzeczy ostatnie i od dawna to, czego jeszcze nie było. Mówię: Mój zamiar się spełni i wykonam całą swoją wolę.
11 ൧൧ ഞാൻ കിഴക്കുനിന്ന് ഒരു റാഞ്ചൻപക്ഷിയെ, ദൂരദേശത്തുനിന്ന്, എന്റെ ആലോചനയെ അനുഷ്ഠിക്കുന്ന പുരുഷനെ തന്നെ വിളിക്കുന്നു; ഞാൻ പ്രസ്താവിച്ചിരിക്കുന്നു; ഞാൻ നിവർത്തിക്കും; ഞാൻ നിരൂപിച്ചിരിക്കുന്നു; ഞാൻ അനുഷ്ഠിക്കും.
Przywołuję ze wschodu ptaka drapieżnego, z dalekiej ziemi mężczyznę, który wykonuje moją radę. Powiedziałem i wykonam to, postanowiłem i uczynię to.
12 ൧൨ നീതിയോട് അകന്നിരിക്കുന്ന കഠിനഹൃദയന്മാരേ, എന്റെ വാക്കു കേൾക്കുവിൻ.
Słuchajcie mnie, wy, twardego serca, którzy jesteście dalecy od sprawiedliwości.
13 ൧൩ ഞാൻ എന്റെ നീതിയെ അടുത്തുവരുത്തിയിരിക്കുന്നു; അത് വിദൂരമായിരിക്കുന്നില്ല; എന്റെ രക്ഷ താമസിക്കുകയുമില്ല; ഞാൻ സീയോനിൽ രക്ഷയും യിസ്രായേലിന് എന്റെ മഹത്ത്വവും നല്കും”.
Zbliżę moją sprawiedliwość, nie będzie [ona] daleko, a moje zbawienie nie odwlecze się. I położę w Syjonie zbawienie, a w Izraelu moją chwałę.

< യെശയ്യാവ് 46 >