< യെശയ്യാവ് 4 >

1 അന്ന് ഏഴു സ്ത്രീകൾ ഒരു പുരുഷനെ പിടിച്ച്: “ഞങ്ങൾ സ്വന്തം അപ്പം ഭക്ഷിക്കുകയും സ്വന്തവസ്ത്രം ധരിക്കുകയും ചെയ്തുകൊള്ളാം; നിന്റെ പേര് മാത്രം ഞങ്ങൾക്കു ഇരിക്കട്ടെ; ഞങ്ങളുടെ നിന്ദ നീക്കിക്കളയണമേ” എന്നു പറയും.
I того дня сім жіно́к схоплять мужа одно́го, говорячи: „Ми бу́демо їсти свій хліб, і зодяга́тимем одіж свою, — тільки йме́нням твоїм хай нас кличуть, — забери ти наш со́ром!“
2 ആ നാളിൽ യഹോവയുടെ ശാഖ ഭംഗിയും മഹത്ത്വവും ഉള്ളതും ഭൂമിയുടെ ഫലം യിസ്രായേലിലെ രക്ഷിതഗണത്തിന് മഹിമയും അഴകും ഉള്ളതും ആയിരിക്കും.
Того дня буде па́рость Господня красо́ю та славою, плід же зе́мний — вели́чністю та пишното́ю для врято́ваних із Ізраїля.
3 കർത്താവ് ന്യായവിധിയുടെ കാറ്റുകൊണ്ടും ദഹനത്തിന്റെ കാറ്റുകൊണ്ടും സീയോൻ പുത്രിമാരുടെ മലിനത കഴുകിക്കളയുകയും യെരൂശലേമിന്റെ രക്തപാതകം അതിന്റെ നടുവിൽനിന്നു നീക്കി വെടിപ്പാക്കുകയും ചെയ്തശേഷം
І бу́де зосталий в Сіоні й поли́шений в Єрусалимі, — святим буде зватися він, кожен, хто жити запи́саний в Єрусалимі,
4 സീയോനിൽ ശേഷിച്ചിരിക്കുന്നവനും യെരൂശലേമിൽ അവശേഷിച്ചിരിക്കുന്നവനും, ഇങ്ങനെ യെരൂശലേമിൽ ജീവനുള്ളവരുടെ കൂട്ടത്തിൽ പേര് എഴുതിയിരിക്കുന്ന ഏവനും തന്നെ, വിശുദ്ധൻ എന്നു വിളിക്കപ്പെടും.
коли нечистоту́ Господь змиє з сіонських дочо́к, а кров Єрусалиму споло́ще з-посеред його́ духом права та духом очи́щення.
5 യഹോവ സീയോൻപർവ്വതത്തിലെ സകലവാസസ്ഥലത്തിന്മേലും അതിലെ സഭായോഗങ്ങളിന്മേലും പകലിന് ഒരു മേഘവും പുകയും രാത്രിക്ക് അഗ്നിജ്വാലയുടെ പ്രകാശവും സൃഷ്ടിക്കും; സകലതേജസ്സിനും മീതെ ഒരു വിതാനം ഉണ്ടായിരിക്കും.
І ство́рить Госпо́дь над усяким житло́м на Сіонській горі́ та над місцем зібра́ння — удень хмару, вночі ж дим і блиск огню́ полум'я́ного, бо над всякою славою буде покро́ва.
6 പകൽ, വെയിൽ കൊള്ളാതിരിക്കുവാൻ തണലായും കൊടുങ്കാറ്റും മഴയും തട്ടാതിരിക്കുവാൻ സങ്കേതവും മറവിടവുമായും ഒരു കൂടാരം ഉണ്ടായിരിക്കും.
І буде шатро́ удень тінню від спе́ки, і за́хистом та укриття́м від него́ди й дощу́!

< യെശയ്യാവ് 4 >