< യെശയ്യാവ് 2 >

1 ആമോസിന്റെ മകനായ യെശയ്യാവ് യെഹൂദായെയും യെരൂശലേമിനെയും പറ്റി ദർശിച്ച വചനം.
Słowo, które widział Izajasz, syn Amosa, dotyczące Judy i Jerozolimy.
2 വരും കാലങ്ങളില്‍ യഹോവയുടെ ആലയമുള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കുമീതെ ഉന്നതവുമായിരിക്കും; സകലജനതകളും അതിലേക്ക് ഒഴുകിച്ചെല്ലും.
Stanie się w dniach ostatecznych, że góra domu PANA będzie utwierdzona na szczycie gór i wywyższona ponad pagórki; i wszystkie narody popłyną do niej.
3 അനേകവംശങ്ങളും ചെന്ന്: “വരുവിൻ, നമുക്ക് യഹോവയുടെ പർവ്വതത്തിലേക്ക്, യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്ക് കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരുകയും നാം അവന്റെ പാതകളിൽ നടക്കുകയും ചെയ്യും” എന്നു പറയും. സീയോനിൽനിന്ന് ഉപദേശവും യെരൂശലേമിൽ നിന്നു യഹോവയുടെ വചനവും പുറപ്പെടും.
I pójdzie wiele ludów, i powie: Chodźcie, wstąpmy na górę PANA, do domu Boga Jakuba; on będzie nas uczył swoich dróg, a my będziemy kroczyli jego ścieżkami. Z Syjonu bowiem wyjdzie prawo, a słowo PANA z Jerozolimy.
4 അവൻ ജനതകളുടെ ഇടയിൽ ന്യായം വിധിക്കുകയും ബഹുവംശങ്ങൾക്കു വിധി കല്പിക്കുകയും ചെയ്യും; അവർ അവരുടെ വാളുകളെ കലപ്പകളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജനത ജനതക്കു നേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കുകയും ഇല്ല.
On będzie sądził wśród narodów i karcił wielu ludzi. I przekują swe miecze na lemiesze, a swoje włócznie na sierpy. Naród przeciw narodowi nie podniesie już miecza i nie będą się już ćwiczyć do wojny.
5 യാക്കോബ് ഗൃഹമേ, വരുവിൻ; നമുക്കു യഹോവയുടെ വെളിച്ചത്തിൽ നടക്കാം.
Domu Jakuba, chodźcie, postępujmy w światłości PANA.
6 എന്നാൽ നീ യാക്കോബ് ഗൃഹമായ നിന്റെ ജനത്തെ തള്ളിക്കളഞ്ഞിരിക്കുന്നു; അവർ പൂർവ്വരാജ്യക്കാരുടെ മര്യാദകളാൽ നിറഞ്ഞും ഫെലിസ്ത്യരെപ്പോലെ പ്രശ്നക്കാരായും അന്യജാതിക്കാരോടു സഖ്യതയുള്ളവരായും ഇരിക്കുന്നു.
Ale ty opuściłeś swój lud, dom Jakuba, gdyż pełen jest [obrzydliwości] wschodu i [są oni] wróżbitami jak Filistyni, a kochają się w cudzych synach.
7 അവരുടെ ദേശത്തു വെള്ളിയും പൊന്നും നിറഞ്ഞിരിക്കുന്നു; അവരുടെ നിക്ഷേപങ്ങൾക്കു കണക്കില്ല; അവരുടെ ദേശത്തു കുതിരകൾ നിറഞ്ഞിരിക്കുന്നു; അവരുടെ രഥങ്ങൾക്കും എണ്ണമില്ല.
Ich ziemia jest pełna srebra i złota i nie ma końca ich skarbom. Ich ziemia jest pełna koni i nie ma końca ich rydwanom.
8 അവരുടെ ദേശത്തു വിഗ്രഹങ്ങൾ നിറഞ്ഞിരിക്കുന്നു; സ്വന്തംവിരൽകൊണ്ടുണ്ടാക്കിയ കൈപ്പണിയെ അവർ നമസ്കരിക്കുന്നു.
Ich ziemia jest pełna bożków, [oni] oddają pokłon dziełom własnych rąk, które wykonały ich palce.
9 മനുഷ്യൻ വണങ്ങുന്നു, പുരുഷൻ ലജ്ജിക്കപ്പെടുന്നു ജനങ്ങള്‍ മാനഹീനരാകുന്നു; അതിനാൽ നീ അവരോടു ക്ഷമിക്കരുതേ.
Kłania się [przed nimi] prosty człowiek, poniża się też wielki; nie przebaczaj im.
10 ൧൦ യഹോവയുടെ ഭയങ്കരത്വം നിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും നീ പാറയിൽ കടന്നു മണ്ണിൽ ഒളിച്ചുകൊള്ളുക.
Wejdź w skałę i ukryj się w prochu ze strachu przed PANEM i przed chwałą jego majestatu.
11 ൧൧ മനുഷ്യരുടെ നിഗളിച്ച കണ്ണ് താഴും; പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; യഹോവ മാത്രം ആ ന്യായവിധി നാളിൽ ഉന്നതനായിരിക്കും.
Wyniosłe oczy człowieka ukorzą się, ludzka pycha będzie poniżona, a sam tylko PAN zostanie wywyższony w tym dniu.
12 ൧൨ സൈന്യങ്ങളുടെ യഹോവയുടെ നാൾ അഹങ്കാരവും ഉന്നതഭാവവും ഉള്ള എല്ലാറ്റിന്മേലും നിഗളമുള്ള എല്ലാറ്റിന്മേലും വരും; അവ താണുപോകും.
[Przyjdzie] bowiem dzień PANA zastępów przeciwko każdemu pysznemu i wyniosłemu, i przeciwko każdemu wywyższonemu, a [każdy] zostanie poniżony;
13 ൧൩ ലെബാനോനിലെ പൊക്കവും ഉയരവും ഉള്ള സകല ദേവദാരുക്കളിന്മേലും ബാശാനിലെ എല്ലാ കരുവേലകങ്ങളിന്മേലും ഉയർന്നിരിക്കുന്ന
Przeciwko wszystkim cedrom Libanu, które są wysokie a wyniosłe, i przeciwko wszystkim dębom Baszanu;
14 ൧൪ സകലപർവ്വതങ്ങളിന്മേലും ഉയരമുള്ള എല്ലാ കുന്നുകളിന്മേലും
Przeciwko wszystkim wysokim górom i przeciwko wszystkim wyniosłym pagórkom;
15 ൧൫ ഉന്നതമായ സകലഗോപുരത്തിന്മേലും
Przeciwko każdej wysokiej wieży i przeciwko każdemu murowi obronnemu;
16 ൧൬ ഉറപ്പുള്ള എല്ലാ മതിലിന്മേലും എല്ലാ തർശീശ് കപ്പലിന്മേലും മനോഹരമായ സകല ശൃംഗാരഗോപുരത്തിന്മേലും വരും.
Przeciwko wszystkim okrętom Tarszisz i przeciwko wszelkiemu pięknemu malarstwu.
17 ൧൭ അപ്പോൾ മനുഷ്യന്റെ ഗർവ്വം കുനിയും; പുരുഷന്മാരുടെ ഉന്നതഭാവം താഴും; യഹോവ മാത്രം ആ നാളിൽ ഉന്നതനായിരിക്കും.
I wyniosłość człowieka będzie ugięta i pycha ludzka będzie poniżona, a sam tylko PAN zostanie wywyższony w tym dniu.
18 ൧൮ വിഗ്രഹങ്ങളോ പൂർണ്ണമായി ഇല്ലാതെയാകും.
A bożki zniszczy doszczętnie.
19 ൧൯ യഹോവ ഭൂമിയെ നടുക്കുവാൻ എഴുന്നേല്ക്കുമ്പോൾ അവർ അവന്റെ ഭയങ്കരത്വം നിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും പാറകളുടെ ഇടുക്കുകളിലും മണ്ണിലെ ഗുഹകളിലും കടക്കും.
Wtedy wejdą do jaskiń skalnych i do jam podziemnych ze strachu przed PANEM i przed chwałą jego majestatu, gdy powstanie, by przerazić ziemię.
20 ൨൦ യഹോവ ഭൂമിയെ നടുക്കുവാൻ എഴുന്നേല്ക്കുമ്പോൾ അവന്റെ ഭയങ്കരത്വം നിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും പാറകളുടെ പിളർപ്പുകളിലും പൊട്ടിയ പാറകളുടെ വിള്ളലുകളിലും കടക്കേണ്ടതിന്
W tym dniu człowiek wrzuci kretom i nietoperzom swoje bożki srebrne i złote, które uczynił, aby oddawać im pokłon;
21 ൨൧ അവർ നമസ്കരിക്കുവാൻ വെള്ളികൊണ്ടും പൊന്നുകൊണ്ടും ഉണ്ടാക്കിയ മിഥ്യാമൂർത്തികളെ മനുഷ്യർ ആ നാളിൽ തുരപ്പനെലിക്കും നരിച്ചീറിനും എറിഞ്ഞുകളയും.
I wejdzie w szczeliny skalne i na szczyty opok ze strachu przed PANEM i przed chwałą jego majestatu, gdy powstanie, aby przerazić ziemię.
22 ൨൨ മൂക്കിൽ ശ്വാസമുള്ള മനുഷ്യനെ വിട്ടൊഴിയുവിൻ; അവനെ എന്ത് വിലമതിക്കുവാനുള്ളു?
Przestańcie [polegać] na człowieku, którego tchnienie [jest] w jego nozdrzach. Za co bowiem ma być uznany?

< യെശയ്യാവ് 2 >