< ഹോശേയ 6 >

1 വരുവിൻ നാം യഹോവയുടെ അടുക്കലേക്ക് ചെല്ലുക. അവിടുന്ന് നമ്മെ കടിച്ചു കീറിയിരിക്കുന്നു; എങ്കിലും അവിടുന്ന് സൗഖ്യമാക്കും; അവിടുന്ന് നമ്മെ അടിച്ചിരിക്കുന്നു; എങ്കിലും അവിടുന്ന് മുറിവ് കെട്ടും.
В скорби своей они с раннего утра будут искать Меня и говорить: пойдем и возвратимся к Господу! ибо Он уязвил - и Он исцелит нас, поразил - и перевяжет наши раны;
2 രണ്ടു ദിവസം കഴിഞ്ഞ് അവിടുന്ന് നമ്മെ ജീവിപ്പിക്കും; മൂന്നാംദിവസം അവിടുന്ന് നമ്മെ എഴുന്നേല്പിക്കും; നാം അവിടുത്തെ മുമ്പാകെ ജീവിക്കുകയും ചെയ്യും.
оживит нас через два дня, в третий день восставит нас, и мы будем жить пред лицем Его.
3 നാം അറിഞ്ഞുകൊള്ളുക; യഹോവയെ അറിയുവാൻ നാം ഉത്സാഹിക്കുക; അവിടുത്തെ ഉദയം പ്രഭാതം പോലെ നിശ്ചയമുള്ളത്; അവിടുന്ന് മഴപോലെ, ഭൂമിയെ നനയ്ക്കുന്ന പിൻമഴപോലെ തന്നെ, നമ്മുടെ അടുക്കൽ വരും.
Итак, познаем, будем стремиться познать Господа; как утренняя заря - явление Его, и Он придет к нам, как дождь, как поздний дождь, оросит землю.
4 എഫ്രയീമേ, ഞാൻ നിനക്കുവേണ്ടി എന്ത് ചെയ്യണം? യെഹൂദയേ, ഞാൻ നിനക്കുവേണ്ടി എന്ത് ചെയ്യണം? നിങ്ങളുടെ സ്നേഹം പ്രഭാതമേഘംപോലെയും പുലർച്ചയിൽ നീങ്ങിപ്പോകുന്ന മഞ്ഞുപോലെയും ഇരിക്കുന്നു.
Что сделаю тебе, Ефрем? что сделаю тебе, Иуда? Благочестие ваше как утренний туман и как роса, скоро исчезающая.
5 അതുകൊണ്ട് ഞാൻ പ്രവാചകന്മാർ മുഖാന്തരം അവരെ വെട്ടി, എന്റെ വായിലെ വചനങ്ങളാൽ അവരെ കൊന്നുകളഞ്ഞു; എന്റെ ന്യായം വെളിച്ചംപോലെ ഉദിക്കുന്നു.
Посему Я поражал через пророков и бил их словами уст Моих, и суд Мой как восходящий свет.
6 യാഗമല്ല, കരുണ അത്രേ ഞാൻ ആഗ്രഹിക്കുന്നത്; ഹോമയാഗങ്ങളെക്കാൾ ദൈവപരിജ്ഞാനത്തിൽ ഞാൻ പ്രസാദിക്കുന്നു.
Ибо Я милости хочу, а не жертвы, и Боговедения более, нежели всесожжений.
7 എന്നാൽ അവർ ആദാമിനെപ്പോലെ നിയമം ലംഘിച്ചു; അവിടെ അവർ എന്നോട് അവിശ്വസ്തത കാണിച്ചിരിക്കുന്നു.
Они же, подобно Адаму, нарушили завет и там изменили Мне.
8 ഗിലെയാദ് അകൃത്യം പ്രവർത്തിക്കുന്നവരുടെ പട്ടണം, അത് രക്തംകൊണ്ട് മലിനമായിരിക്കുന്നു.
Галаад город нечестивцев, запятнанный кровью.
9 പതിയിരിക്കുന്ന കവർച്ചക്കാരെപ്പോലെ ഒരു കൂട്ടം പുരോഹിതന്മാർ ശെഖേമിലേക്കുള്ള വഴിയിൽ കൊല ചെയ്യുന്നു; അതേ, അവർ ദുഷ്കർമ്മം ചെയ്യുന്നു.
Как разбойники подстерегают человека, так сборище священников убивают на пути в Сихем и совершают мерзости.
10 ൧൦ യിസ്രായേൽഗൃഹത്തിൽ ഞാൻ ഒരു ഭയങ്കരകാര്യം കണ്ടിരിക്കുന്നു; അവിടെ എഫ്രയീം പരസംഗം ചെയ്തു; യിസ്രായേൽ മലിനമായിരിക്കുന്നു.
В доме Израиля Я вижу ужасное; там блудодеяние у Ефрема, осквернился Израиль.
11 ൧൧ യെഹൂദയേ, ഞാൻ എന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ, നിനക്കും ഒരു കൊയ്ത്ത് വച്ചിരിക്കുന്നു.
И тебе, Иуда, назначена жатва, когда Я возвращу плен народа Моего.

< ഹോശേയ 6 >