< ഹോശേയ 11 >

1 “യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; ഈജിപ്റ്റിൽ നിന്ന് ഞാൻ എന്റെ മകനെ വിളിച്ചു.
Gdy Izrael był dzieckiem, umiłowałem go, a z Egiptu wezwałem mego syna.
2 അവരെ വിളിക്കുന്തോറും അവർ വിട്ടകന്നുപോയി; ബാല്‍ ബിംബങ്ങൾക്ക് അവർ ബലികഴിച്ചു, വിഗ്രഹങ്ങൾക്ക് ധൂപം കാട്ടി.
[Prorocy] wzywali ich, ale oni tym bardziej odchodzili sprzed ich oblicza. Składali ofiary Baalom i palili kadzidło rzeźbionym bożkom.
3 ഞാൻ എഫ്രയീമിനെ നടക്കുവാൻ പരിശീലിപ്പിച്ചു; ഞാൻ അവരെ എന്റെ ഭുജങ്ങളിൽ എടുത്തു; എങ്കിലും ഞാൻ അവരെ സൗഖ്യമാക്കി എന്ന് അവർ അറിഞ്ഞില്ല.
Postawiłem Efraima na nogi, biorąc ich na ramiona, ale nie chcieli poznać, że ja ich wyleczyłem.
4 മൃദുവായ ചരടുകൾകൊണ്ട്, സ്നേഹബന്ധനങ്ങൾ കൊണ്ട് തന്നെ, ഞാൻ അവരെ വലിച്ചു; അവരുടെ കഴുത്തിൽനിന്ന് നുകം നീക്കിക്കളയുന്നവനെപ്പോലെ അവർക്ക് ഞാൻ ആയിരുന്നു; ഞാൻ കുനിഞ്ഞ് അവർക്ക് ഭക്ഷണം ഇട്ടുകൊടുത്തു.
Ciągnąłem ich powrozami ludzkimi, więzami miłości, a byłem dla nich jak [ci], którzy zdejmują jarzmo z ich szczęk, i podawałem im pokarm.
5 അവർ ഈജിപ്റ്റ് ദേശത്തേക്ക് മടങ്ങിപ്പോകുകയില്ല; എന്നാൽ എങ്കലേക്ക് മടങ്ങിവരുവാൻ അവർക്ക് മനസ്സില്ലായ്കകൊണ്ട് അശ്ശൂര്യൻ അവരുടെ രാജാവാകും.
Nie wróci on do ziemi Egiptu, ale Asyryjczyk [będzie] jego królem, gdyż nie chcieli się nawrócić.
6 അവരുടെ ആലോചനനിമിത്തം വാൾ അവന്റെ പട്ടണങ്ങളിൽ വീണ് അവന്റെ ഓടാമ്പലുകൾ നശിപ്പിച്ച് ഒടുക്കിക്കളയും.
Ponadto miecz będzie trwać w jego miastach, zniszczy jego gałęzie i pożre [je] z powodu ich rad.
7 എന്റെ ജനം എന്നെ വിട്ട് പിന്തിരിയുവാൻ ഒരുങ്ങിയിരിക്കുന്നു; അവർ അത്യുന്നതനോട് നിലവിളിച്ചാലും അവൻ അവരെ ഉയർത്തുകയില്ല.
Mój lud jest skłonny do odstępowania ode mnie, a chociaż wezwano go do Najwyższego, nikt [go] nie wywyższa.
8 എഫ്രയീമേ, ഞാൻ നിന്നെ എങ്ങനെ വിട്ടുകൊടുക്കും? യിസ്രായേലേ, ഞാൻ നിന്നെ എങ്ങനെ ഏല്പിച്ചുകൊടുക്കും? ഞാൻ നിന്നെ എങ്ങനെ ആദ്മമയെപ്പോലെ ആക്കും? ഞാൻ നിന്നെ എങ്ങനെ സെബോയിമിനെപ്പോലെ ആക്കിത്തീർക്കും? എന്റെ ഹൃദയം എന്നെ അതിന് അനുവദിക്കുന്നില്ല; എനിക്ക് നിങ്ങളോട് അയ്യോഭാവം തോന്നുന്നു.
Jakże mógłbym cię porzucić, Efraimie? [Jakże] mógłbym cię wydać, Izraelu? Jakże mógłbym cię równać z Admą [i] postąpić z tobą jak z Seboim? Moje serce odmieniło się we mnie, moja litość poruszyła się.
9 എന്റെ ഉഗ്രകോപം ഞാൻ ചൊരിയുകയില്ല; ഞാൻ എഫ്രയീമിനെ വീണ്ടും നശിപ്പിക്കുകയുമില്ല; ഞാൻ മനുഷ്യനല്ല ദൈവം അത്രേ. നിന്റെ നടുവിൽ പരിശുദ്ധൻ തന്നെ; ഞാൻ ക്രോധത്തോടെ വരുകയുമില്ല.
Nie wykonam zapalczywości swojego gniewu i nie zniszczę Efraima ponownie, bo jestem Bogiem, a nie człowiekiem; Święty pośród ciebie. I nie nadciągnę przeciwko miastu.
10 ൧൦ സിംഹംപോലെ ഗർജ്ജിക്കുന്ന യഹോവയുടെ പിന്നാലെ അവർ നടക്കും; യഹോവ ഗർജ്ജിക്കുമ്പോൾ പടിഞ്ഞാറുനിന്ന് അവിടുത്തെ മക്കൾ വിറച്ചുകൊണ്ട് വരും.
Pójdą za PANEM, który jak lew będzie ryczał. Gdy zaryczy, synowie z drżeniem przybiegną z zachodu.
11 ൧൧ അവർ ഈജിപ്റ്റിൽ നിന്ന് ഒരു പക്ഷിയെപ്പോലെയും അശ്ശൂർദേശത്തുനിന്ന് ഒരു പ്രാവിനെപ്പോലെയും വിറച്ചുകൊണ്ട് വരും; ഞാൻ അവരെ അവരുടെ വീടുകളിൽ പാർപ്പിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
Przybiegną z drżeniem jak ptaki z Egiptu i jak gołębica z ziemi Asyrii i posadzę ich w ich domach, mówi PAN.
12 ൧൨ എഫ്രയീം കാപട്യം കൊണ്ടും യിസ്രായേൽഗൃഹം വഞ്ചനകൊണ്ടും എന്നെ ചുറ്റിയിരിക്കുന്നു; യെഹൂദയും, ദൈവത്തോടും വിശ്വസ്തനായ പരിശുദ്ധനോടും ഇന്നും അസ്ഥിരത കാണിക്കുന്നു.
Efraim otoczył mnie kłamstwem, a dom Izraela – zdradą, gdy Juda jeszcze panuje z Bogiem i jest wierny ze świętymi.

< ഹോശേയ 11 >