< ഉല്പത്തി 27 >

1 യിസ്ഹാക്ക് വൃദ്ധനായി അവന്റെ കണ്ണ് കാണുവാൻ കഴിയാതവണ്ണം മങ്ങിയപ്പോൾ അവൻ മൂത്തമകനായ ഏശാവിനെ വിളിച്ച് വരുത്തി അവനോട്: “മകനേ,” എന്നു പറഞ്ഞു. അവൻ അവനോട്: “ഞാൻ ഇതാ” എന്നു പറഞ്ഞു.
A gdy Izaak się zestarzał i jego oczy osłabły, tak że nie mógł widzieć, wezwał swego starszego syna Ezawa i powiedział do niego: Synu mój! A on odpowiedział: Oto jestem.
2 അപ്പോൾ അവൻ: “ഞാൻ വൃദ്ധനായിരിക്കുന്നു; എന്റെ മരണദിവസം അറിയുന്നതുമില്ല.
[Izaak] powiedział: Oto zestarzałem się już i nie znam dnia swojej śmierci.
3 നീ ഇപ്പോൾ നിന്റെ ആയുധങ്ങളായ വില്ലും പൂണിയും എടുത്തു കാട്ടിൽ ചെന്ന് എനിക്കുവേണ്ടി വേട്ടതേടി
Teraz więc weź, proszę, swoją broń, kołczan i łuk, wyjdź na pole i upoluj mi zwierzynę.
4 എനിക്ക് ഇഷ്ടവും രുചികരവുമായ ഭക്ഷണം ഉണ്ടാക്കി, ഞാൻ മരിക്കുംമുമ്പ് ഭക്ഷിച്ച് നിന്നെ അനുഗ്രഹിക്കേണ്ടതിന് എന്റെ അടുക്കൽ കൊണ്ടുവരുക” എന്നു പറഞ്ഞു.
I przygotuj mi smaczną potrawę, jaką lubię, i przynieś mi ją, a będę jadł, aby moja dusza błogosławiła ci, zanim umrę.
5 യിസ്ഹാക്ക് തന്റെ മകനായ ഏശാവിനോടു പറയുമ്പോൾ റിബെക്കാ കേട്ടു. ഏശാവോ വേട്ടയാടി കൊണ്ടുവരുവാൻ കാട്ടിൽ പോയി.
A Rebeka słyszała, gdy Izaak mówił do swego syna Ezawa. I Ezaw wyszedł na pole, aby upolować zwierzynę i [ją] przynieść.
6 റിബെക്കാ തന്റെ മകനായ യാക്കോബിനോടു പറഞ്ഞത്: “നിന്റെ അപ്പൻ നിന്റെ സഹോദരനായ ഏശാവിനോടു സംസാരിച്ചു:
I Rebeka powiedziała do swego syna Jakuba: Słyszałam, jak twój ojciec mówił do twego brata Ezawa:
7 ‘ഞാൻ എന്റെ മരണത്തിനു മുമ്പെ തിന്നു നിന്നെ യഹോവയുടെ മുമ്പാകെ അനുഗ്രഹിക്കേണ്ടതിനു നീ വേട്ടയിറച്ചി കൊണ്ടുവന്ന് രുചികരമായ ഭക്ഷണം ഉണ്ടാക്കിത്തരിക’ എന്നു പറയുന്നത് ഞാൻ കേട്ടു.
Przynieś mi zwierzynę i przygotuj mi smaczną potrawę, abym jadł i błogosławił ci przed PANEM, zanim umrę.
8 അതുകൊണ്ട് മകനേ, നീ എന്റെ വാക്ക് കേട്ട് ഞാൻ നിന്നോട് കല്പിക്കുന്നത് ചെയ്ക.
Teraz więc, mój synu, posłuchaj mego głosu w tym, co ci każę.
9 ആട്ടിൻകൂട്ടത്തിൽ ചെന്ന് അവിടെനിന്ന് രണ്ടു നല്ല കോലാട്ടിൻകുട്ടികളെ കൊണ്ടുവരുക; ഞാൻ അവയെക്കൊണ്ട് നിന്റെ അപ്പന് ഇഷ്ടവും രുചികരവുമായ ഭക്ഷണം ഉണ്ടാക്കും.
Idź do trzody i przynieś mi stamtąd dwoje dobrych koźląt, a przygotuję z nich dla twego ojca smaczną potrawę, jaką lubi.
10 ൧൦ നിന്റെ അപ്പൻ തിന്നു തന്റെ മരണത്തിനു മുമ്പെ നിന്നെ അനുഗ്രഹിക്കേണ്ടതിനു നീ അത് അപ്പന്റെ അടുക്കൽ കൊണ്ടുചെല്ലേണം”.
I zaniesiesz twemu ojcu, i będzie jadł, aby ci błogosławił, zanim umrze.
11 ൧൧ അതിന് യാക്കോബ് തന്റെ അമ്മയായ റിബെക്കയോട്: “എന്റെ സഹോദരനായ ഏശാവ് രോമമുള്ളവനും ഞാൻ രോമമില്ലാത്തവനും ആകുന്നുവല്ലോ.
Wtedy Jakub powiedział do swej matki Rebeki: Przecież mój brat Ezaw jest człowiekiem owłosionym, a ja jestem człowiekiem gładkim;
12 ൧൨ പക്ഷേ അപ്പൻ എന്നെ തപ്പിനോക്കും; ഞാൻ ചതിയൻ എന്ന് അപ്പന് തോന്നിയിട്ട് ഞാൻ എന്റെ മേൽ അനുഗ്രഹമല്ല ശാപം തന്നെ വരുത്തും” എന്നു പറഞ്ഞു.
Jeśli mój ojciec mnie dotknie, okażę się w jego oczach oszustem, ściągnę na siebie przekleństwo, a nie błogosławieństwo.
13 ൧൩ അവന്റെ അമ്മ അവനോട്: “മകനേ, നിന്റെ ശാപം എന്റെ മേൽ വരട്ടെ; എന്റെ വാക്കുമാത്രം അനുസരിക്കുക; പോയി കൊണ്ടുവാ” എന്നു പറഞ്ഞു.
Jego matka odpowiedziała mu: Mój synu, [niech] na mnie [spadnie] twoje przekleństwo. Tylko posłuchaj mego głosu, idź i przynieś mi [je].
14 ൧൪ അവൻ ചെന്നു പിടിച്ച് അമ്മയുടെ അടുക്കൽ കൊണ്ടുവന്നു; അമ്മ അവന്റെ അപ്പന് ഇഷ്ടവും രുചികരവുമായ ഭക്ഷണം ഉണ്ടാക്കി.
Poszedł więc, wziął i przyniósł [je] swej matce, a ona przygotowała smaczną potrawę, jaką lubił jego ojciec.
15 ൧൫ പിന്നെ റിബെക്കാ വീട്ടിൽ തന്റെ കൈവശം ഉള്ളതായ മൂത്തമകൻ ഏശാവിന്റെ വിശേഷവസ്ത്രങ്ങൾ എടുത്ത് ഇളയമകൻ യാക്കോബിനെ ധരിപ്പിച്ചു.
Potem Rebeka wzięła szaty swego starszego syna Ezawa, najcenniejsze, jakie [miała] u siebie w domu, i ubrała w nie swego młodszego syna Jakuba.
16 ൧൬ അവൾ കോലാട്ടിൻ കുട്ടികളുടെ തോൽകൊണ്ട് അവന്റെ കൈകളും രോമമില്ലാത്ത കഴുത്തും പൊതിഞ്ഞു.
A skórkami koźląt owinęła mu ręce i gładką szyję.
17 ൧൭ താൻ ഉണ്ടാക്കിയ രുചികരമായ മാംസാഹാരവും അപ്പവും തന്‍റെ മകനായ യാക്കോബിന്റെ കയ്യിൽ കൊടുത്തു.
I dała chleb i smaczną potrawę, którą przygotowała, w ręce swego syna Jakuba.
18 ൧൮ അവൻ അപ്പന്‍റെ അടുക്കൽ ചെന്ന്: “അപ്പാ” എന്നു പറഞ്ഞതിന്: “ഞാൻ ഇതാ; നീ ആരാകുന്നു, മകനേ” എന്ന് അവൻ ചോദിച്ചു.
A [on] poszedł do swego ojca i powiedział: Mój ojcze! A on odpowiedział: Oto jestem. Kto ty [jesteś], mój synu?
19 ൧൯ യാക്കോബ് അപ്പനോട്: “ഞാൻ നിന്റെ ആദ്യജാതൻ ഏശാവ്; എന്നോട് കല്പിച്ചത് ഞാൻ ചെയ്തിരിക്കുന്നു; എഴുന്നേറ്റിരുന്ന് എന്റെ വേട്ടയിറച്ചി തിന്ന് എന്നെ അനുഗ്രഹിക്കേണമേ” എന്നു പറഞ്ഞു.
Jakub odpowiedział swemu ojcu: Ja [jestem] Ezaw, twój pierworodny. Zrobiłem, jak mi kazałeś. Podnieś się, proszę, siądź i jedz z mojej zwierzyny, aby mi błogosławiła twoja dusza.
20 ൨൦ യിസ്ഹാക്ക് തന്റെ മകനോട്: “മകനേ, നിനക്ക് ഇത്രവേഗത്തിൽ കിട്ടിയത് എങ്ങനെ” എന്ന് ചോദിച്ചതിന് “അങ്ങയുടെ ദൈവമായ യഹോവ എന്റെ നേർക്കു വരുത്തിത്തന്നു” എന്ന് അവൻ പറഞ്ഞു.
Izaak zapytał swego syna: Jakże tak szybko to znalazłeś, mój synu? A on odpowiedział: To PAN, twój Bóg, sprawił, że mi się udało.
21 ൨൧ യിസ്ഹാക്ക് യാക്കോബിനോട്: “മകനേ, അടുത്തുവരിക; നീ എന്റെ മകനായ ഏശാവ് തന്നെയോ അല്ലയോ എന്നു ഞാൻ തടവി നോക്കട്ടെ” എന്നു പറഞ്ഞു.
Potem Izaak powiedział do Jakuba: Zbliż się, proszę, abym cię dotknął, mój synu, czy ty jesteś moim synem Ezawem, czy nie.
22 ൨൨ യാക്കോബ് തന്റെ അപ്പനായ യിസ്ഹാക്കിനോട് അടുത്തുചെന്നു; അവൻ യാക്കോബിനെ തപ്പിനോക്കി: “ശബ്ദം യാക്കോബിന്റെ ശബ്ദം; പക്ഷേ കൈകൾ ഏശാവിന്റെ കൈകൾ തന്നെ” എന്നു പറഞ്ഞു.
Jakub podszedł więc do swego ojca Izaaka, który dotknął go i powiedział: Głos jest głosem Jakuba, ale ręce są rękami Ezawa.
23 ൨൩ അവന്റെ കൈകൾ സഹോദരനായ ഏശാവിന്റെ കൈകൾപോലെ രോമമുള്ളവയാകകൊണ്ട് അവൻ തിരിച്ചറിയാതെ അവനെ അനുഗ്രഹിച്ചു.
I nie rozpoznał go, bo jego ręce były owłosione jak ręce jego brata Ezawa. I błogosławił mu.
24 ൨൪ “നീ എന്റെ മകൻ ഏശാവ് തന്നെയോ” എന്ന് അവൻ ചോദിച്ചതിന്: “അതേ” എന്ന് അവൻ പറഞ്ഞു.
I zapytał: Czy ty jesteś moim synem Ezawem? A [on] odpowiedział: Jestem.
25 ൨൫ അപ്പോൾ യിസ്ഹാക്ക്: “എന്റെ അടുക്കൽ കൊണ്ടുവാ; ഞാൻ നിന്നെ അനുഗ്രഹിക്കേണ്ടതിന് എന്റെ മകന്റെ വേട്ടയിറച്ചി ഞാൻ ഭക്ഷിക്കാം” എന്നു പറഞ്ഞു; യാക്കോബ് അടുക്കൽ കൊണ്ടുചെന്നു, യിസ്ഹാക്ക് തിന്നു; വീഞ്ഞും കൊണ്ടുചെന്നു, യിസ്ഹാക്ക് കുടിച്ചു.
Potem powiedział: Podaj mi, żebym jadł ze zwierzyny mego syna, aby błogosławiła ci moja dusza. Wtedy podał mu i jadł. Przyniósł mu też wina, a on pił.
26 ൨൬ പിന്നെ അവന്റെ അപ്പനായ യിസ്ഹാക്ക് അവനോട്: “മകനേ, നീ അടുത്തുവന്ന് എന്നെ ചുംബിക്കുക” എന്നു പറഞ്ഞു.
Jego ojciec Izaak powiedział mu: Podejdź teraz i pocałuj mnie, mój synu.
27 ൨൭ അവൻ അടുത്തുചെന്ന് അവനെ ചുംബിച്ചു; അവൻ അവന്റെ വസ്ത്രങ്ങളുടെ വാസന മണത്ത് അവനെ അനുഗ്രഹിച്ചു പറഞ്ഞത്: “ഇതാ, എന്റെ മകന്റെ വാസന യഹോവ അനുഗ്രഹിച്ചിരിക്കുന്ന വയലിലെ വാസനപോലെ.
Podszedł więc i pocałował go. [Gdy] poczuł zapach jego szat, błogosławił mu, mówiąc: Oto zapach mego syna jak zapach pola, które PAN błogosławił.
28 ൨൮ ദൈവം ആകാശത്തിന്റെ മഞ്ഞും ഭൂമിയുടെ പുഷ്ടിയും ധാരാളം ധാന്യവും വീഞ്ഞും നിനക്ക് തരുമാറാകട്ടെ.
Niech Bóg da ci z rosy nieba i żyzność ziemi oraz obfitość zboża i wina.
29 ൨൯ വംശങ്ങൾ നിന്നെ സേവിക്കട്ടെ; ജനതകൾ നിന്നെ വണങ്ങട്ടെ; നിന്റെ സഹോദരന്മാർക്കു നീ പ്രഭുവായിരിക്കുക; നിന്റെ മാതാവിന്റെ പുത്രന്മാർ നിന്നെ വണങ്ങട്ടെ. നിന്നെ ശപിക്കുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ; നിന്നെ അനുഗ്രഹിക്കുന്നവൻ എല്ലാം അനുഗ്രഹിക്കപ്പെട്ടവൻ”.
Niech ludzie ci służą i niech ci się kłaniają narody. Bądź panem twoich braci i niech ci się kłaniają synowie twojej matki. Niech będzie przeklęty, kto cię przeklina, a niech będzie błogosławiony, kto cię błogosławi.
30 ൩൦ യിസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചു കഴിഞ്ഞപ്പോൾ യാക്കോബ് തന്റെ അപ്പനായ യിസ്ഹാക്കിന്റെ മുമ്പിൽനിന്നു പുറപ്പെട്ടു; ഉടനെ അവന്റെ സഹോദരൻ ഏശാവ് വേട്ട കഴിഞ്ഞു മടങ്ങിവന്നു.
Gdy Izaak skończył błogosławić Jakuba i ledwie Jakub odszedł sprzed oblicza swego ojca Izaaka, jego brat Ezaw wszedł z łowów.
31 ൩൧ അവനും രുചികരമായ ഭക്ഷണം ഉണ്ടാക്കി അപ്പന്റെ അടുക്കൽ കൊണ്ടുചെന്ന് അപ്പനോട്: “അപ്പൻ എഴുന്നേറ്റ് മകന്റെ വേട്ടയിറച്ചി തിന്ന് എന്നെ അനുഗ്രഹിക്കേണമേ” എന്നു പറഞ്ഞു.
On także przygotował smaczną potrawę, przyniósł ją swemu ojcu i powiedział mu: Podnieś się, mój ojcze, i jedz ze zwierzyny twego syna, aby błogosławiła mi twoja dusza.
32 ൩൨ അവന്റെ അപ്പനായ യിസ്ഹാക്ക് അവനോട്: “നീ ആർ” എന്നു ചോദിച്ചതിന്: “ഞാൻ അങ്ങയുടെ മകൻ, അങ്ങയുടെ ആദ്യജാതൻ ഏശാവ്” എന്ന് അവൻ പറഞ്ഞു.
Jego ojciec Izaak zapytał go: Kim jesteś? A on odpowiedział: [Jestem] twoim synem, twoim pierworodnym, Ezawem.
33 ൩൩ അപ്പോൾ യിസ്ഹാക്ക് അത്യധികം ഭ്രമിച്ചു നടുങ്ങി: “എന്നാൽ വേട്ടയാടി എന്റെ അടുക്കൽ കൊണ്ടുവന്നവൻ ആരാകുന്നു? നീ വരുന്നതിനുമുമ്പെ ഞാൻ സകലവും ഭക്ഷിച്ച് അവനെ അനുഗ്രഹിച്ചിരിക്കുന്നു; അവൻ അനുഗ്രഹിക്കപ്പെട്ടവനുമാകും” എന്നു പറഞ്ഞു.
Wtedy Izaak bardzo się przeraził i zapytał: Któż [to]? A gdzie jest ten, co ułowił zwierzynę i przyniósł mi, a ja jadłem ze wszystkiego, zanim ty przyszedłeś, i błogosławiłem mu? Będzie więc błogosławionym.
34 ൩൪ ഏശാവ് അപ്പന്റെ വാക്കു കേട്ടപ്പോൾ അതിദുഃഖിതനായി ഉറക്കെ നിലവിളിച്ചു: “അപ്പാ, എന്നെ, എന്നെയുംകൂടെ അനുഗ്രഹിക്കണമേ” എന്ന് അപ്പനോട് പറഞ്ഞു.
A gdy Ezaw usłyszał słowa swego ojca, podniósł donośny krzyk pełen goryczy i powiedział swemu ojcu: Błogosław też [i] mi, mój ojcze.
35 ൩൫ അതിന് അവൻ: “നിന്റെ സഹോദരൻ ഉപായത്തോടെ വന്നു നിന്റെ അനുഗ്രഹം അപഹരിച്ചു” എന്നു പറഞ്ഞു.
A on mu powiedział: Twój brat podstępnie przyszedł i wziął twoje błogosławieństwo.
36 ൩൬ “ശരി, യാക്കോബ് എന്നല്ലോ അവന്റെ പേര്; ഈ രണ്ടാം പ്രാവശ്യവും അവൻ എന്നെ ചതിച്ചു; അവൻ എന്റെ ജ്യേഷ്ഠാവകാശം അപഹരിച്ചിരിക്കുന്നു; ഇപ്പോൾ ഇതാ, എന്റെ അനുഗ്രഹവും തട്ടിയെടുത്തിരിക്കുന്നു” എന്ന് അവൻ പറഞ്ഞു. “അങ്ങ് എനിക്ക് ഒരു അനുഗ്രഹവും കരുതിവച്ചിട്ടില്ലയോ” എന്ന് അവൻ ചോദിച്ചു.
Ezaw powiedział: Czy nie słusznie nadano mu imię Jakub? Podszedł mnie bowiem już dwukrotnie: wziął moje pierworództwo, a teraz zabrał moje błogosławieństwo. I zapytał: Czy nie zachowałeś dla mnie błogosławieństwa?
37 ൩൭ യിസ്ഹാക്ക് ഏശാവിനോട്: “ഞാൻ അവനെ നിനക്ക് പ്രഭുവാക്കി അവന്റെ സഹോദരന്മാരെ എല്ലാവരേയും അവന് ദാസന്മാരാക്കി; അവന് ധാന്യവും വീഞ്ഞും കൊടുത്തു; ഇനി നിനക്കുവേണ്ടി ഞാൻ എന്ത് ചെയ്യേണ്ടു മകനേ” എന്ന് ഉത്തരം പറഞ്ഞു.
Izaak odpowiedział Ezawowi: Ustanowiłem go panem nad tobą i wszystkich jego braci dałem mu za sługi, i zapewniłem mu zboże i wino. Cóż więc mogę dla ciebie zrobić, mój synu?
38 ൩൮ ഏശാവ് പിതാവിനോട്: “അപ്പാ, അങ്ങയ്ക്ക് ഒരു അനുഗ്രഹം മാത്രമേ ഉള്ളുവോ? എന്നെ, എന്നെയുംകൂടെ അനുഗ്രഹിക്കേണമേ, അപ്പാ” എന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞു.
I Ezaw powiedział do swego ojca: Czy masz [tylko] jedno błogosławieństwo, mój ojcze? Błogosław także [i] mnie, mój ojcze. I Ezaw podniósł głos i zapłakał.
39 ൩൯ അപ്പോൾ അവന്റെ അപ്പനായ യിസ്ഹാക്ക് മറുപടിയായിട്ട് അവനോട് പറഞ്ഞത്: “നിന്റെ വാസസ്ഥലം ഭൂമിയിലെ പുഷ്ടികൂടാതെയും മീതെ ആകാശത്തിലെ മഞ്ഞുകൂടാതെയും ഇരിക്കും.
I jego ojciec Izaak odpowiedział mu: Twoje mieszkanie będzie z żyznej ziemi i z rosy nieba z góry.
40 ൪൦ നിന്റെ വാളുകൊണ്ടു നീ ഉപജീവിക്കും; നിന്റെ സഹോദരനെ നീ സേവിക്കും. നിന്റെ കെട്ട് അഴിഞ്ഞുപോകുമ്പോൾ നീ അവന്റെ നുകം കഴുത്തിൽനിന്ന് കുടഞ്ഞുകളയും”.
A będziesz żył z twego miecza i będziesz służył twemu bratu. Ale gdy stanie się, że będziesz panował, zrzucisz jego jarzmo z twojej szyi.
41 ൪൧ തന്റെ അപ്പൻ യാക്കോബിനെ അനുഗ്രഹിച്ച അനുഗ്രഹം നിമിത്തം ഏശാവ് അവനെ ദ്വേഷിച്ച്: “അപ്പനെക്കുറിച്ചു ദുഃഖിക്കുന്ന കാലം അടുത്തിരിക്കുന്നു; അപ്പോൾ ഞാൻ എന്റെ സഹോദരനായ യാക്കോബിനെ കൊല്ലും” എന്ന് ഏശാവ് ഹൃദയത്തിൽ പറഞ്ഞു.
Dlatego Ezaw nienawidził Jakuba z powodu błogosławieństwa, którym mu błogosławił jego ojciec. I Ezaw mówił w swym sercu: Zbliżają się dni żałoby po moim ojcu, wtedy zabiję mego brata Jakuba.
42 ൪൨ മൂത്തമകനായ ഏശാവിന്റെ വാക്ക് റിബെക്കാ അറിഞ്ഞപ്പോൾ, അവൾ ഇളയമകനായ യാക്കോബിനെ ആളയച്ച് വിളിപ്പിച്ച് അവനോട് പറഞ്ഞത്: “നിന്റെ സഹോദരൻ ഏശാവ് നിന്നെ കൊന്നു പകവീട്ടുവാൻ ഭാവിക്കുന്നു.
I doniesiono Rebece o słowach jej starszego syna Ezawa. Kazała więc przywołać swego młodszego syna Jakuba i powiedziała do niego: Oto twój brat Ezaw pociesza się tym, że cię zabije.
43 ൪൩ അതുകൊണ്ട് മകനേ, എന്റെ വാക്ക് അനുസരിക്കുക: നീ എഴുന്നേറ്റു ഹാരാനിൽ എന്റെ സഹോദരനായ ലാബാന്റെ അടുക്കലേക്ക് ഓടിപ്പോകുക.
Teraz więc, mój synu, posłuchaj mego głosu, wstań i uciekaj do mego brata Labana, do Charanu;
44 ൪൪ നിന്റെ സഹോദരന്റെ ക്രോധം തീരുവോളം കുറെ ദിവസം അവന്റെ അടുക്കൽ പാർക്കുക.
Pozostań u niego przez pewien czas, aż ucichnie gniew twego brata;
45 ൪൫ നിന്റെ സഹോദരനു നിന്നോടുള്ള കോപം മാറി നീ അവനോട് ചെയ്തത് അവൻ മറക്കുന്നതുവരെ തന്നെ; പിന്നെ ഞാൻ ആളയച്ച് നിന്നെ അവിടെനിന്നു വരുത്തിക്കൊള്ളാം; ഒരു ദിവസം തന്നെ നിങ്ങൾ ഇരുവരും എനിക്ക് ഇല്ലാതെയാകുന്നത് എന്തിന്”.
Aż ustąpi zapalczywość twego brata na ciebie i zapomni o tym, co mu zrobiłeś. Wtedy każę cię stamtąd sprowadzić. Czemu mam być pozbawiona was obu w jednym dniu?
46 ൪൬ പിന്നെ റിബെക്കാ യിസ്ഹാക്കിനോട്: “ഈ ഹിത്യസ്ത്രീകൾ നിമിത്തം എനിക്ക് എന്‍റെ ജീവിതം മടുത്തു; ഈ ദേശക്കാരത്തികളായ ഇവരെപ്പോലെയുള്ള ഒരു ഹിത്യസ്ത്രീയെ യാക്കോബ് വിവാഹം കഴിച്ചാൽ ഞാൻ എന്തിന് ജീവിക്കുന്നു?” എന്നു പറഞ്ഞു.
I Rebeka powiedziała do Izaaka: Obrzydło mi życie z powodu córek Cheta. Jeśli Jakub [też] weźmie sobie żonę z córek Cheta, jakie są na tej ziemi, po co mi życie?

< ഉല്പത്തി 27 >