ഉല്പത്തി 15

1 അതിന്റെ ശേഷം അബ്രാമിന് ദർശനത്തിൽ യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ: “അബ്രാമേ, ഭയപ്പെടേണ്ടാ; ഞാൻ നിന്റെ പരിചയും നിന്റെ അതിമഹത്തായ പ്രതിഫലവും ആകുന്നു.”
Po tych wydarzeniach słowo PANA doszło do Abrama w widzeniu: Nie bój się, Abramie. Ja jestem twoją tarczą i twoją niezmiernie obfitą nagrodą.
2 അതിന് അബ്രാം: “കർത്താവായ യഹോവേ, നീ എനിക്കു എന്തു തരും? ഞാൻ മക്കളില്ലാത്തവനായി നടക്കുന്നുവല്ലോ; എന്റെ വീടിന്റെ അവകാശി ദമ്മേശെക്കുകാരനായ എല്യേസെർ അത്രേ” എന്നു പറഞ്ഞു.
I Abram powiedział: Panie BOŻE, co mi dasz, skoro ja jestem bezdzietny, a szafarzem mego domu [jest] ten Damasceńczyk Eliezer?
3 “നോക്കൂ, നീ എനിക്കു സന്തതിയെ തന്നിട്ടില്ല, എന്റെ വീട്ടിൽ ജനിച്ച ദാസൻ എന്റെ അവകാശിയാകുന്നു” എന്നും അബ്രാം പറഞ്ഞു.
Abram dodał: Oto nie dałeś mi potomka, a sługa [urodzony] w moim domu będzie moim dziedzicem.
4 ഇതാ, യഹോവയുടെ അരുളപ്പാട് അവന് ഉണ്ടായതെന്തെന്നാൽ: “അവൻ നിന്റെ അവകാശിയാകയില്ല; നിന്റെ ശരീരത്തിൽനിന്നു പുറപ്പെടുന്നവൻ തന്നെ നിന്റെ അവകാശിയാകും.”
A oto [dotarło] do niego słowo PANA: Nie on będzie twoim dziedzicem, lecz ten, który wyjdzie z twego wnętrza, będzie twoim dziedzicem.
5 പിന്നെ അവിടുന്ന് അബ്രാമിനെ പുറത്തു കൊണ്ടുചെന്നു: “നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയുമെങ്കിൽ എണ്ണുക” എന്ന് കല്പിച്ചു. “നിന്റെ സന്തതി ഇങ്ങനെ ആകും” എന്നും അവിടുന്ന് അവനോട് കല്പിച്ചു.
Potem wyprowadził go na dwór i powiedział: Spójrz teraz na niebo i policz gwiazdy, jeśli będziesz mógł je policzyć; i powiedział mu: Takie będzie twoje potomstwo.
6 അവൻ യഹോവയിൽ വിശ്വസിച്ചു; അത് അവിടുന്ന് അബ്രാമിന് നീതിയായി കണക്കിട്ടു.
I uwierzył PANU, i poczytano mu [to] za sprawiedliwość.
7 പിന്നെ അവനോട്: “ഈ ദേശത്തെ നിനക്ക് അവകാശമായി തരുവാൻ കൽദയരുടെ ഊരിൽനിന്നു നിന്നെ കൂട്ടിക്കൊണ്ടുവന്ന യഹോവ ഞാൻ ആകുന്നു” എന്ന് അരുളിച്ചെയ്തു.
Potem powiedział do niego: Ja jestem PANEM, który cię wyprowadził z Ur chaldejskiego, aby ci dać tę ziemię w posiadanie.
8 “കർത്താവായ യഹോവേ, ഞാൻ അതിനെ അവകാശമാക്കുമെന്നുള്ളത് എനിക്കു എങ്ങനെ അറിയാം? എന്നു അവൻ ചോദിച്ചു.
[Abram] zapytał: Panie BOŻE, po czym poznam, że ją odziedziczę?
9 അവിടുന്ന് അവനോട്: “മൂന്നു വയസ്സുള്ള ഒരു പശുക്കിടാവിനെയും മൂന്നുവയസ്സുള്ള ഒരു പെൺകോലാടിനെയും മൂന്നു വയസ്സുള്ള ഒരു ആണാടിനെയും ഒരു കുറുപ്രാവിനെയും ഒരു പ്രാവിൻകുഞ്ഞിനെയും കൊണ്ടുവരിക” എന്നു കല്പിച്ചു.
I odpowiedział mu: Weź dla mnie trzyletnią jałówkę, trzyletnią kozę i trzyletniego barana, a także synogarlicę i pisklę gołębia.
10 ൧൦ ഇവയെയൊക്കെയും അവൻ കൊണ്ടുവന്ന് ഒത്തനടുവെ രണ്ടായിപിളർന്ന് ഭാഗങ്ങളെ നേർക്കു നേരേ വച്ചു; പക്ഷികളെയോ അവൻ രണ്ടായി പിളർന്നില്ല.
Wziął więc to wszystko i rozciął na połowy; a jedną część położył naprzeciwko drugiej, ale ptaków nie rozcinał.
11 ൧൧ ഉടലുകളിന്മേൽ കഴുകന്മാർ ഇറങ്ങി വന്നപ്പോൾ അബ്രാം അവയെ ഓടിച്ചുകളഞ്ഞു.
Kiedy zleciało się ptactwo do tej padliny, Abram je odganiał.
12 ൧൨ സൂര്യൻ അസ്തമിക്കുമ്പോൾ അബ്രാമിന് ഒരു ഗാഢനിദ്ര വന്നു; അതാ, ഭീതിയും കൂരിരുട്ടും അവന്റെ മേൽ വീണു.
[Gdy] słońce zachodziło, głęboki sen ogarnął Abrama i oto groza wielkiej ciemności zapadła na niego.
13 ൧൩ അപ്പോൾ അവിടുന്ന് അബ്രാമിനോട്: “നിന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്ത് പ്രവാസികളായിരുന്ന് ആ ദേശക്കാരെ സേവിക്കും; അവർ നാനൂറ് വർഷം അവരെ പീഡിപ്പിക്കുമെന്ന് അറിഞ്ഞുകൊള്ളുക.
I [PAN] powiedział do Abrama: Wiedz o tym dobrze, że twoje potomstwo będzie przybyszem w cudzej ziemi i wezmą je w niewolę, i będzie uciskane [przez] czterysta lat.
14 ൧൪ എന്നാൽ അവർ സേവിക്കുന്ന ജനതയെ ഞാൻ വിധിക്കും; അതിനുശേഷം അവർ വളരെ സമ്പത്തോടുംകൂടി പുറപ്പെട്ടുപോരും.
A ja osądzę ten naród, któremu będą służyć; a potem wyjdą [stamtąd] z wielkim dobytkiem.
15 ൧൫ നീയോ സമാധാനത്തോടെ നിന്റെ പിതാക്കന്മാരോടു ചേരും; നല്ല വാർദ്ധക്യത്തിൽ അടക്കപ്പെടും.
Ale ty odejdziesz w pokoju do twoich ojców i będziesz pochowany w dobrej starości.
16 ൧൬ നാലാം തലമുറക്കാർ ഇവിടേക്ക് മടങ്ങിവരും; അമോര്യരുടെ അകൃത്യം ഇതുവരെ തികഞ്ഞിട്ടില്ല” എന്ന് അരുളിച്ചെയ്തു.
A w czwartym pokoleniu wrócą tutaj, bo jeszcze nie dopełniła się nieprawość Amorytów.
17 ൧൭ സൂര്യൻ അസ്തമിച്ചു ഇരുട്ടായശേഷം ഇതാ, പുകയുന്ന ഒരു തീച്ചൂളയും ആ ഭാഗങ്ങളുടെ നടുവിലൂടെ കടന്നുപോകുന്ന ഒരു ജ്വലിക്കുന്ന പന്തവും അവിടെ കാണപ്പെട്ടു.
Gdy słońce zaszło i nastała ciemność, oto [ukazał się] dymiący piec i ognista pochodnia, która przechodziła między tymi połowami [zwierząt].
18 ൧൮ ആ ദിവസം യഹോവ അബ്രാമിനോട് ഒരു ഉടമ്പടി ചെയ്തു: “നിന്റെ സന്തതിക്ക് ഞാൻ ഈജിപ്റ്റുനദി മുതൽ ഫ്രാത്ത് നദിയായ മഹാനദിവരെയുള്ള ഈ ദേശത്തെ,
W tym właśnie dniu PAN zawarł przymierze z Abramem, mówiąc: Twemu potomstwu dam tę ziemię, od rzeki Egiptu aż do wielkiej rzeki, rzeki Eufrat;
19 ൧൯ കേന്യർ, കെനിസ്യർ, കദ്മോന്യർ, ഹിത്യർ,
Kenitów, Kenizytów i Kadmonitów;
20 ൨൦ പെരിസ്യർ, രെഫായീമ്യർ, അമോര്യർ,
Chetytów, Peryzzytów i Refaitów;
21 ൨൧ കനാന്യർ, ഗിർഗ്ഗശ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തെതന്നെ, തന്നിരിക്കുന്നു” എന്ന് അരുളിച്ചെയ്തു.
Amorytów, Kananejczyków, Girgaszytów i Jebusytów.