< യെഹെസ്കേൽ 4 >

1 “മനുഷ്യപുത്രാ, നീ ഒരു ഇഷ്ടിക എടുത്ത് നിന്റെ മുമ്പിൽവച്ച്, അതിൽ യെരൂശലേം നഗരം വരച്ച്, അതിനെ ഉപരോധിച്ച്,
خداوند فرمود: «ای پسر انسان، آجری بزرگ بگیر و در مقابل خود بگذار و نقش شهر اورشلیم را بر آن حک کن. دور شهر، برجها، سنگر، منجنیق و اردوگاه‌های دشمن را نقش کن تا نشان دهند که شهر در محاصره است.
2 അതിന്റെ നേരെ കോട്ട പണിത് മൺതിട്ട ഉണ്ടാക്കി പാളയം അടിച്ച് ചുറ്റും യന്ത്രമുട്ടികൾ വെക്കുക.
3 പിന്നെ ഒരു ഇരുമ്പുചട്ടി എടുത്ത് നിനക്കും നഗരത്തിനും മദ്ധ്യത്തിൽ ഇരിമ്പുമതിലായി വെക്കുക; നിന്റെ മുഖം അതിന്റെ നേരെ വച്ച്, അത് ഉപരോധത്തിൽ ആകേണ്ടതിന് അതിനെ നിരോധിക്കുക; ഇത് യിസ്രായേൽഗൃഹത്തിന് ഒരു അടയാളം ആയിരിക്കട്ടെ.
یک تابهٔ آهنی نیز بردار و مثل یک دیوار، بین خودت و تصویر شهر بگذار، تا نشان دهد که سپاه دشمن چگونه اورشلیم را با عزمی آهنین، محاصره خواهد کرد. «هر یک از این جزئیاتی که به تو گفتم، معنی بخصوصی دارد، زیرا تمام اینها اخطاری است به قوم اسرائیل.
4 പിന്നെ നീ ഇടത്തുവശം ചരിഞ്ഞുകിടന്ന് യിസ്രായേൽ ഗൃഹത്തിന്റെ അകൃത്യം അതിന്മേൽ ചുമത്തുക; നീ അങ്ങനെ കിടക്കുന്ന ദിവസങ്ങളുടെ എണ്ണത്തോളം അവരുടെ അകൃത്യം വഹിക്കണം.
«آنگاه بر پهلوی چپ خود دراز بکش و برای مدت سیصد و نود روز در همان حال بمان. من گناه اسرائیل را بر تو می‌گذارم و در طول این مدت برای گناه آنان، متحمل رنج خواهی شد. برای هر سال مجازات اسرائیل، یک روز دراز خواهی کشید.
5 ഞാൻ അവരുടെ അകൃത്യത്തിന്റെ സംവത്സരങ്ങളെ നിനക്ക് ദിവസങ്ങളായി എണ്ണും; അങ്ങനെ മുന്നൂറ്റിത്തൊണ്ണൂറു ദിവസം നീ യിസ്രായേൽ ഗൃഹത്തിന്റെ അകൃത്യം വഹിക്കണം.
6 ഇത് തികച്ചശേഷം നീ വലത്തുവശം ചരിഞ്ഞുകിടന്ന് യെഹൂദാഗൃഹത്തിന്റെ അകൃത്യം നാല്പതു ദിവസം വഹിക്കണം; ഒരു സംവത്സരത്തിന് ഒരു ദിവസംവീതം ഞാൻ നിനക്ക് നിയമിച്ചിരിക്കുന്നു.
بعد از این مدت، برگرد و چهل روز بر پهلوی راست خود بخواب و برای گناهان یهودا متحمل رنج شو. برای هر سال مجازات یهودا یک روز دراز خواهی کشید.
7 നീ യെരൂശലേമിന്റെ ഉപരോധത്തിനുനേരെ നിന്റെ മുഖവും നഗ്നമായ ഭുജവും വച്ച് അതിന് വിരോധമായി പ്രവചിക്കണം.
«ضمن نمایش محاصرهٔ اورشلیم، آستینت را بالا بزن و با مشت گره کرده، کلام مرا بر ضد آن اعلام نما.
8 നിന്റെ ഉപരോധകാലം തികയുവോളം നീ ഒരു വശത്തുനിന്ന് മറുവശത്തേക്കു തിരിയാതെ ഇരിക്കേണ്ടതിന് ഞാൻ ഇതാ, കയറുകൊണ്ട് നിന്നെ കെട്ടുന്നു.
تو را با طناب می‌بندم تا نتوانی از یک پهلو به پهلوی دیگر برگردی، تا اینکه روزهای محاصره خاتمه یابد.
9 നീ ഗോതമ്പും യവവും അമരയും ചെറുപയറും തിനയും ചോളവും എടുത്ത് ഒരു പാത്രത്തിൽ ഇട്ട് അവ കൊണ്ട് അപ്പം ഉണ്ടാക്കുക; നീ വശംചരിഞ്ഞു കിടക്കുന്ന ദിവസങ്ങളുടെ എണ്ണത്തിനൊത്തവണ്ണം മുന്നൂറ്റിതൊണ്ണൂറു ദിവസം അത് തിന്നണം.
«در طی آن سیصد و نود روز اول که بر پهلوی چپت می‌خوابی، خوراک تو، نانی تهیه شده از آرد گندم، جو، باقلا، عدس و ارزن باشد. آنها را در یک ظرف با هم مخلوط کن و از آن، نان بپز.
10 ൧൦ നീ ഭക്ഷിക്കുന്ന ആഹാരം ഒരു ദിവസത്തേക്ക് ഇരുപതു ശേക്കെൽ തൂക്കമായിരിക്കണം; നേരത്തോടുനേരം നീ അതുകൊണ്ട് ഉപജീവിച്ചുകൊള്ളണം.
نان را جیره‌بندی خواهی کرد و هر روز یک وعده از آن را خواهی خورد، آن هم نه بیشتر از بیست مثقال!
11 ൧൧ ഹീനിന്റെ ആറിൽ ഒരു ഭാഗം വെള്ളവും നീ കുടിക്കണം; നേരത്തോടുനേരം നീ അത് കുടിക്കണം.
روزی دو لیوان آب نیز بیشتر نخواهی نوشید!
12 ൧൨ നീ അത് യവദോശപോലെ തിന്നണം; അവരുടെ മുമ്പിൽ നീ മാനുഷമലം കത്തിച്ച് അത് ചുടണം.
برای پختن نان، آتش را با مدفوع خشک شدهٔ انسان درست خواهی کرد و این کار را در برابر چشمان مردم انجام خواهی داد.
13 ൧൩ ഇങ്ങനെതന്നെ യിസ്രായേൽ മക്കൾ, ഞാൻ അവരെ നീക്കിക്കളയുന്ന ജനതകളുടെ ഇടയിൽ അവരുടെ ആഹാരം മലിനമായി ഭക്ഷിക്കും” എന്ന് യഹോവ അരുളിച്ചെയ്തു.
به همین منوال قوم اسرائیل، در سرزمینهایی که تبعیدشان می‌کنم، نان نجس و حرام خواهند خورد.»
14 ൧൪ അതിന് ഞാൻ: “അയ്യോ, യഹോവയായ കർത്താവേ, എനിക്ക് ഒരിക്കലും ഒരു മാലിന്യവും ഭവിച്ചിട്ടില്ല; ഞാൻ ബാല്യംമുതൽ ഇന്നുവരെ തനിയെ ചത്തതിനെയോ പറിച്ചുകീറിപ്പോയതിനെയോ തിന്നിട്ടില്ല; അറപ്പായുള്ള മാംസം എന്റെ വായിൽ വച്ചിട്ടുമില്ല” എന്ന് പറഞ്ഞു.
گفتم: «آه، ای خداوند یهوه، چگونه چنین کاری بکنم؟ من در تمام عمرم هرگز نجس نشده‌ام. از جوانی تا به حال هرگز نه گوشت حرام خورده‌ام، نه گوشت حیواناتی که به‌وسیلۀ جانوران، دریده شده باشد و نه گوشت حیوانات مردار. من به هیچ وجه خوراک حرام نخورده‌ام.»
15 ൧൫ അവിടുന്ന് എന്നോട്: “നോക്കുക മാനുഷമലത്തിനു പകരം ഞാൻ നിനക്ക് പശുവിൻചാണകം അനുവദിക്കുന്നു; അത് കത്തിച്ച് നിന്റെ അപ്പം ചുട്ടുകൊള്ളുക” എന്ന് കല്പിച്ചു.
خداوند فرمود: «بسیار خوب، به جای مدفوع انسان، می‌توانی از مدفوع گاو استفاده کنی.»
16 ൧൬ “മനുഷ്യപുത്രാ, അവർക്ക് അപ്പവും വെള്ളവും ഇല്ലാതാകേണ്ടതിനും ഓരോരുത്തൻ സ്തംഭിച്ച് അകൃത്യം നിമിത്തം ക്ഷയിച്ചുപോകേണ്ടതിനും
آنگاه خداوند فرمود: «ای پسر انسان، من نان را از اورشلیم قطع خواهم نمود! مردم با دقت زیاد نان و آب را جیره‌بندی خواهند کرد و با ترس و لرز، ذره‌ذره خواهند خورد.
17 ൧൭ ഞാൻ യെരൂശലേമിൽ അപ്പം എന്ന കോൽ ഒടിച്ചുകളയും; അവർ തൂക്കപ്രകാരവും ഭയത്തോടെയും അപ്പം തിന്നും; അവർ അളവു പ്രകാരവും സ്തംഭനത്തോടെയും വെള്ളം കുടിക്കും” എന്ന് അവിടുന്ന് എന്നോട് അരുളിച്ചെയ്തു.
بله، مردم اورشلیم محتاج نان و آب خواهند شد. ایشان با ترس و لرز به یکدیگر نگاه خواهند کرد و زیر بار مجازات گناهانشان، هلاک خواهند گشت.»

< യെഹെസ്കേൽ 4 >