< പുറപ്പാട് 38 >

1 അവൻ ഖദിരമരംകൊണ്ട് ഹോമയാഗപീഠം ഉണ്ടാക്കി; അത് അഞ്ച് മുഴം നീളവും അഞ്ച് മുഴം വീതിയും ഉള്ള സമചതുരമായിരുന്നു. അതിന്റെ ഉയരം മൂന്ന് മുഴം ആയിരുന്നു.
І зробив він же́ртівника з акаційного дерева, — п'ять ліктів довжина його, і п'ять ліктів ширина його, квадрато́вий, а вишина його — три лікті.
2 അതിന്റെ നാല് കോണിലും നാല് കൊമ്പ് ഉണ്ടാക്കി; കൊമ്പുകൾ അതിൽനിന്ന് തന്നെ ആയിരുന്നു. താമ്രംകൊണ്ട് അത് പൊതിഞ്ഞു.
І поробив він роги його на чотирьох кутах його, — з нього були його роги. І пообкладав його міддю.
3 ചട്ടി, ചട്ടുകം, കലശം, മുൾകൊളുത്ത്, തീക്കലശം ഇങ്ങനെ പീഠത്തിന്റെ ഉപകരണങ്ങളൊക്കെയും ഉണ്ടാക്കി; അതിന്റെ ഉപകരണങ്ങൾ എല്ലാം താമ്രംകൊണ്ട് ഉണ്ടാക്കി.
І він поробив усі речі жертівника: горшки, і шуфлі, і кропильниці, видельця, і лопатки на вугілля. Усі речі його поробив він із міді.
4 അവൻ യാഗപീഠത്തിന് വലപ്പണിയായ ഒരു താമ്രജാലം ഉണ്ടാക്കി; അത് താഴെ അതിന്റെ ചുറ്റുപടിക്ക് കീഴെ അതിന്റെ പകുതിയോളം എത്തി.
І мере́жу зробив він із міді для жертівника роботою сітки, під лиштву його здолу до половини його.
5 താമ്രജാലത്തിന്റെ നാല് അറ്റത്തിനും തണ്ട് ഇടുവാൻ നാല് വളയം വാർത്തു.
І вилив він чотири каблучки на чотирьох кінцях його для мідяної мережі, на вклада́ння для держаків.
6 ഖദിരമരംകൊണ്ട് തണ്ടുകൾ ഉണ്ടാക്കി താമ്രംകൊണ്ട് പൊതിഞ്ഞു.
І поробив він держаки з акаційного дерева, і пообкладав їх міддю.
7 യാഗപീഠം ചുമക്കേണ്ടതിന് അതിന്റെ പാർശ്വങ്ങളിലുള്ള വളയങ്ങളിൽ ആ തണ്ടുകൾ കടത്തി; യാഗപീഠം പലകകൊണ്ട് പൊള്ളയായി ഉണ്ടാക്കി.
І повсовував він ті держаки в каблучки на боках жертівника, щоб ними носити його. Порожнявим усере́дині зробив його з дощо́к.
8 സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ സേവ ചെയ്തുവന്ന സ്ത്രീകളുടെ ദർപ്പണങ്ങൾ കൊണ്ട് അവൻ താമ്രത്തൊട്ടിയും അതിന്റെ താമ്രക്കാലും ഉണ്ടാക്കി.
І зробив він умивальницю з міді та підставу її з міді, з дзерка́лами жінок, що сповняли службу при вході скинії заповіту.
9 അവൻ പ്രാകാരവും ഉണ്ടാക്കി; തെക്കുവശത്തെ പ്രാകാരത്തിന് പിരിച്ച പഞ്ഞിനൂൽ കൊണ്ടുള്ള നൂറ് മുഴം മറശ്ശീല ഉണ്ടായിരുന്നു.
І зробив він подвір'я. На півде́нну сто́рону, на по́лудень запони того подвір'я, — суканий віссон, сто ліктів.
10 ൧൦ അതിന് ഇരുപത് തൂണുകളും തൂണുകൾക്ക് ഇരുപത് താമ്രച്ചുവടും ഉണ്ടായിരുന്നു. തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.
А стовпів для нього — двадцять, а їхніх підстав із міді — двадцять. Гаки тих стовпів та обручі їхні — срібло.
11 ൧൧ വടക്കുവശത്ത് നൂറ് മുഴം മറശ്ശീലയും അതിന് ഇരുപത് തൂണും തൂണുകൾക്ക് ഇരുപത് താമ്രച്ചുവടും ഉണ്ടായിരുന്നു; തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.
А в сторону пі́вночі — сто ліктів; стовпів для них — двадцять і підстав для них — двадцять, із міді. Гаки тих стовпів та обручі їхні — срібло.
12 ൧൨ പടിഞ്ഞാറുവശത്ത് അമ്പത് മുഴം മറശ്ശീലയും അതിന് പത്ത് തൂണും തൂണുകൾക്ക് പത്ത് ചുവടും ഉണ്ടായിരുന്നു; തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.
А в сторону за́ходу, — запони, п'ятдеся́т ліктів; стовпів для них — десять, і підстав для них десять. Гаки тих стовпів та обручі їхні — срібло.
13 ൧൩ കിഴക്കുവശത്ത് മറശ്ശീല അമ്പത് മുഴം ആയിരുന്നു.
А в сторону пе́реду, сходу, — п'ятдесят ліктів.
14 ൧൪ വാതിലിന്റെ ഒരു വശത്ത് മറശ്ശീല പതിനഞ്ച് മുഴവും അതിന് മൂന്ന് തൂണും അവയ്ക്ക് മൂന്ന് ചുവടുകളും ഉണ്ടായിരുന്നു.
Запони до бо́ку — п'ятнадцять ліктів; стовпів для них — три, і підстав для них — три.
15 ൧൫ മറ്റെവശത്തും അങ്ങനെ തന്നെ; ഇങ്ങനെ പ്രാകാരവാതിലിന്റെ ഇപ്പുറത്തും അപ്പുറത്തും പതിനഞ്ച് മുഴം മറശ്ശീലയും അവയ്ക്ക് മൂന്ന് തൂണുകളും തൂണുകൾക്ക് മൂന്ന് ചുവടും ഉണ്ടായിരുന്നു.
А для другого боку з цієї й з тієї сторони брами подвір'я — запони на п'ятнадцять ліктів; стовпів для них — три, і підстав для них — три.
16 ൧൬ ചുറ്റും പ്രാകാരത്തിന്റെ മറശ്ശീല ഒക്കെയും പിരിച്ച പഞ്ഞിനൂൽകൊണ്ട് ആയിരുന്നു.
Всі запони подвір'я навколо — віссо́н су́каний.
17 ൧൭ തൂണുകൾക്കുള്ള ചുവട് താമ്രംകൊണ്ടും തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളികൊണ്ടും കുമിഴുകൾ വെള്ളിപൊതിഞ്ഞവയും പ്രാകാരത്തിന്റെ തൂണുകൾ ഒക്കെയും വെള്ളികൊണ്ട് മേൽചുറ്റുപടിയുള്ളവയും ആയിരുന്നു.
А підстави для стовпів — мідь, гаки стовпів та обручів їхніх — срібло. А обклад верхів їх — срібло, і вони — всі стовпи подвір'я — поспи́нані сріблом.
18 ൧൮ എന്നാൽ പ്രാകാരവാതിലിന്റെ മറശ്ശീല നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ചിത്രത്തയ്യൽപണി ആയിരുന്നു; അതിന്റെ നീളം ഇരുപത് മുഴവും അതിന്റെ ഉയരം അഞ്ച് മുഴവും ആയിരുന്നു.
А заслона брами подвір'я — робота гаптівника: блакить, і пурпур, і червень та суканий віссон; і двадцять ліктів довжина, а вишина в ширині — п'ять ліктів, відповідно запонам подвір'я.
19 ൧൯ അതിന്റെ തൂണ് നാലും അവയുടെ ചുവട് നാലും താമ്രമായിരുന്നു; കൊളുത്തും കുമിഴുകൾ പൊതിഞ്ഞിരുന്ന തകിടും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.
А стовпів для них — чотири, і підстав для них — чотири, із міді. Гаки їх — срібло, і обклад верхів їх та їхніх обручів — срібло.
20 ൨൦ തിരുനിവാസത്തിനും പ്രാകാരത്തിനും നാല് പുറവുമുള്ള കുറ്റികൾ എല്ലാം താമ്രം ആയിരുന്നു.
А всі кілки для скинії й для подвір'я навколо — мідь.
21 ൨൧ മോശെയുടെ കല്പന അനുസരിച്ച് പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാർ മുഖാന്തരം ലേവ്യരുടെ ശുശ്രൂഷയാൽ കണക്ക് കൂട്ടിയതുപോലെ സാക്ഷ്യകൂടാരമെന്ന തിരുനിവാസത്തിനുണ്ടായ ചെലവ് എന്തെന്നാൽ:
Оце перелік скинії, скинії свідоцтва, що був обрахований на при́каз Мойсея, — за допомогою Левитів під рукою Ітамара, сина Аарона, священика.
22 ൨൨ യെഹൂദാഗോത്രത്തിൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേൽ മോശെയോട് യഹോവ കല്പിച്ചതൊക്കെയും ഉണ്ടാക്കി.
А Бецал'їл, син Урія, сина Хура, Юдиного племени, поробив усе, що Господь наказав був Мойсеєві.
23 ൨൩ അവനോടുകൂടി ദാൻഗോത്രത്തിൽ അഹീസാമാക്കിന്റെ മകനായി കൊത്തുപണിക്കാരനും കൌശലപ്പണിക്കാരനും നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവകൊണ്ട് ചിത്രത്തയ്യൽപണി ചെയ്യുന്നവനുമായ ഒഹൊലിയാബും ഉണ്ടായിരുന്നു.
А з ним Оголіяв, син Ахісамахів, Данового племени, обро́блювач, і мисте́ць, і гаптівник блакиттю, і пурпуром, і червенню, і віссоном.
24 ൨൪ വിശുദ്ധമന്ദിരത്തിന്റെ സകലപ്രവൃത്തിയുടെയും പണിക്ക് വഴിപാടായി ഉപയോഗിച്ച പൊന്ന് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആകെ ഇരുപത്തൊമ്പതു താലന്തും എഴുനൂറ്റിമുപ്പതു ശേക്കെലും ആയിരുന്നു.
Усе золото, вжите для праці в усій роботі святині, то було золото колихання, — двадцять і дев'ять тала́нтів та сім сотень і тридцять шеклів на міру шеклем святині.
25 ൨൫ സഭയിൽ എണ്ണമെടുക്കപ്പെട്ടവരുടെ വെള്ളി വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറു താലന്തും ആയിരത്തി എഴുനൂറ്റി എഴുപത്തഞ്ച് ശേക്കെലും ആയിരുന്നു.
А срібло полічених у громаді мужів — сто талантів та тисяча, і сімсот і сімдесят і п'ять шеклів на міру шеклем святині,
26 ൨൬ ഇരുപത് വയസ്സും അതിന് മുകളിൽ പ്രായമുള്ളവരായി എണ്ണമെടുക്കപ്പെട്ടവരുടെ കൂട്ടത്തിൽ ഉൾപ്പെട്ട ആറുലക്ഷത്തിമൂവായിരത്തഞ്ഞൂറ്റമ്പത് പേരിൽ ഓരോരുത്തർക്കും ഓരോ ബെക്കാ വീതമായിരുന്നു; അത് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അര ശേക്കെൽ ആകുന്നു.
на голову бека, цебто половина шекля на міру шеклем святині для кожного, хто переходив при переліку від віку двадцяти літ і вище, — для шостисот тисяч і трьох тисяч і п'ятисот і і п'ятидесяти.
27 ൨൭ വിശുദ്ധമന്ദിരത്തിന്റെ ചുവടുകളും മറശ്ശീലയുടെ ചുവടുകളും വാർക്കുന്നതിന് ഒരു ചുവടിന് ഒരു താലന്ത് വീതം നൂറ് ചുവടിന് നൂറ് താലന്ത് വെള്ളി ചെലവായി.
І було сто тала́нтів срібла на відлиття́ підстав святині та підстав завіси, — сотня підстав на сотню талантів, талант на підставу.
28 ൨൮ ശേഷിച്ച ആയിരത്തി എഴുനൂറ്റി എഴുപത്തഞ്ച് ശേക്കെൽകൊണ്ട് അവൻ തൂണുകൾക്ക് കൊളുത്ത് ഉണ്ടാക്കുകയും കുമിഴ് പൊതികയും മേൽചുറ്റുപടി ഉണ്ടാക്കുകയും ചെയ്തു.
А з тисячі й семисот і семидесяти й п'яти шеклів поробив він гаки для стовпів, і пообкладав їхні верхи́ та поспина́в їх.
29 ൨൯ വഴിപാടായി ലഭിച്ച താമ്രം എഴുപത് താലന്തും രണ്ടായിരത്തിനാനൂറ് ശേക്കെലും ആയിരുന്നു.
А міді колихання було сімдесят талантів та дві тисячі й чотириста шеклів.
30 ൩൦ അതുകൊണ്ട് അവൻ സമാഗമനകൂടാരത്തിന്റെ വാതിലിനുള്ള ചുവടുകളും താമ്രയാഗപീഠവും അതിന്റെ താമ്രജാലവും യാഗപീഠത്തിന്റെ എല്ലാ ഉപകരണങ്ങളും
І поробив він із неї підстави входу скинії заповіту, і жертівника мідяного, і його мідяну мережу, та всі речі жертівника,
31 ൩൧ ചുറ്റും പ്രാകാരത്തിന്റെ ചുവടുകളും പ്രാകാരവാതിലിനുള്ള ചുവടുകളും തിരുനിവാസത്തിന്റെ എല്ലാകുറ്റികളും ചുറ്റും പ്രാകാരത്തിന്റെ കുറ്റികളും ഉണ്ടാക്കി.
і підстави подвір'я навколо, і підстави брами подвір'я, і скинійні кілки, і всі кілки подвір'я навколо.

< പുറപ്പാട് 38 >