< പുറപ്പാട് 28 >

1 നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് യിസ്രായേൽ മക്കളുടെ ഇടയിൽനിന്ന് നിന്റെ അടുക്കൽ വരുത്തുക; അഹരോനെയും അഹരോന്റെ പുത്രന്മാരായ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെയും തന്നെ.
Przywołaj do siebie twego brata Aarona i wraz z nim jego synów, spośród synów Izraela, aby sprawowali dla mnie urząd kapłański: Aarona, Nadaba i Abihu, Eleazara i Itamara, synów Aarona.
2 നിന്റെ സഹോദരനായ അഹരോന് മഹത്വത്തിനും അലങ്കാരത്തിനും വേണ്ടി വിശുദ്ധവസ്ത്രം ഉണ്ടാക്കണം.
Uczynisz święte szaty dla twego brata Aarona, na cześć i na ozdobę.
3 അഹരോൻ എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യുവാൻ തക്കവണ്ണം അവനെ ശുദ്ധീകരിക്കേണ്ടതിന് അവന് വസ്ത്രം ഉണ്ടാക്കണമെന്ന് ഞാൻ ജ്ഞാനാത്മാവുകൊണ്ട് നിറച്ചിരിക്കുന്ന സകലജ്ഞാനികളോടും നീ പറയണം.
Porozmawiasz też ze wszystkimi zdolnymi [rzemieślnikami], których napełniłem duchem mądrości, aby wykonali szaty dla Aarona na jego poświęcenie, aby mi sprawował urząd kapłański.
4 അവർ ഉണ്ടാക്കേണ്ട വസ്ത്രങ്ങൾ: പതക്കം, ഏഫോദ്, നീളക്കുപ്പായം, ചിത്രത്തയ്യലുള്ള നിലയങ്കി, തലപ്പാവ്, നടുക്കെട്ട് എന്നിവയാണ്. നിന്റെ സഹോദരനായ അഹരോൻ എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് അവർ അവനും അവന്റെ പുത്രന്മാർക്കും വിശുദ്ധവസ്ത്രം ഉണ്ടാക്കണം.
Oto szaty, które wykonają: pektorał, efod, ornat, tunika haftowana, mitra i pas. I uczynią te święte szaty dla twego brata Aarona i jego synów, aby mi sprawowali urząd kapłański.
5 അതിന് പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവ എടുക്കണം.
I wezmą złoto, błękitną [tkaninę], purpurę, karmazyn i bisior.
6 പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് നെയ്ത്തുകാരന്റെ ചിത്രപ്പണിയായി ഏഫോദ് ഉണ്ടാക്കണം.
I uczynią efod ze złota, błękitnej [tkaniny], purpury, karmazynu i skręconego bisioru, haftowany.
7 അതിന്റെ രണ്ട് അറ്റത്തോട് ചേർന്നതായി രണ്ട് തോൾപ്പട്ട ഉണ്ടായിരിക്കണം. അത് തമ്മിൽ ബന്ധിപ്പിച്ചിരിക്കണം.
Będzie on miał dwa naramienniki zszyte na dwóch końcach i tak będą razem połączone.
8 അത് കെട്ടിമുറുക്കുവാൻ ഏഫോദ് പോലെ ചിത്രപ്പണിയുള്ള നടുക്കെട്ട് വേണം. അതിന്റെ പണിപോലെ പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ആയിരിക്കണം.
A pas, którym będzie przepasany efod, [zostanie] podobnie uczyniony ze złota, błękitnej [tkaniny], purpury, karmazynu i skręconego bisioru.
9 അത് കൂടാതെ രണ്ട് ഗോമേദകക്കല്ല് എടുത്ത് അവയിൽ യിസ്രായേൽ മക്കളുടെ പേര് കൊത്തണം.
I weźmiesz dwa kamienie onyksu i wyryjesz na nich imiona synów Izraela;
10 ൧൦ ആറ് പേരുകൾ ഒരു കല്ലിലും ശേഷമുള്ള ആറ് പേരുകൾ മറ്റേ കല്ലിലും അവരുടെ ജനനക്രമത്തിൽ ആയിരിക്കണം.
Sześć ich imion na jednym kamieniu i sześć pozostałych imion na drugim kamieniu, według [kolejności] ich narodzenia.
11 ൧൧ രത്നശില്പി മുദ്ര കൊത്തുന്നതുപോലെ രണ്ട് കല്ലിലും യിസ്രായേൽ മക്കളുടെ പേര് കൊത്തണം; അവ പൊൻ തടങ്ങളിൽ പതിക്കണം;
Tak jak rytownik, który wykuwa pieczęć, wyryjesz na obu kamieniach imiona synów Izraela i osadzisz je w złotych oprawach.
12 ൧൨ കല്ല് രണ്ടും ഏഫോദിന്റെ തോൾപ്പട്ടയുടെമേൽ യിസ്രായേൽ മക്കളുടെ ഓർമ്മയ്ക്കായി വെക്കണം; അഹരോൻ യഹോവയുടെ മുമ്പാകെ അവരുടെ പേരുകൾ ഓർമ്മയ്ക്കായി തന്റെ രണ്ട് ചുമലിന്മേലും വഹിക്കണം.
I umieścisz te dwa kamienie na naramiennikach efodu jako kamienie pamiątkowe [dla] synów Izraela. I Aaron będzie nosić ich imiona przed PANEM na obu swych ramionach na pamiątkę.
13 ൧൩ പൊന്ന് കൊണ്ട് തടങ്ങൾ ഉണ്ടാക്കണം.
Uczynisz też złote oprawy;
14 ൧൪ തങ്കംകൊണ്ട് പിരിച്ചെടുത്ത ചരടുകൾ പോലെ രണ്ട് സരപ്പളി നിർമ്മിച്ച് അവ തടങ്ങളിൽ ചേർക്കണം.
A także dwa łańcuszki ze szczerego złota. Upleciesz je i przymocujesz te plecione łańcuszki do opraw.
15 ൧൫ ന്യായവിധിപ്പതക്കം ചിത്രപ്പണികളോടുകൂടി ഉണ്ടാക്കണം; അത് ഏഫോദിന്റെ പണിപോലെ പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ഉണ്ടാക്കണം.
Uczynisz też pektorał wyrokowania, wyhaftowany, podobnie jak efod. Uczynisz go ze złota, błękitnej [tkaniny], purpury, karmazynu i skręconego bisioru.
16 ൧൬ അത് സമചതുരവും രണ്ട് മടക്കുള്ളതും ഒരു ചാൺ നീളമുള്ളതും ഒരു ചാൺ വീതിയുള്ളതും ആയിരിക്കണം.
Będzie kwadratowy, złożony we dwoje, na piędź długości i na piędź szerokości.
17 ൧൭ അതിൽ നാല് നിര കല്ല് പതിക്കണം; താമ്രമണി, പീതരത്നം, മരതകം എന്നിവ ഒന്നാമത്തെ നിര.
I uczynisz w nim oprawy dla kamieni, cztery rzędy kamieni, [w tym] porządku: karneol, topaz i szmaragd w pierwszym rzędzie;
18 ൧൮ രണ്ടാമത്തെ നിര: മാണിക്യം, നീലക്കല്ല്, വജ്രം.
W drugim zaś rzędzie: karbunkuł, szafir i diament;
19 ൧൯ മൂന്നാമത്തെ നിര: പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ല്.
W trzecim rzędzie: hiacynt, agat i ametyst;
20 ൨൦ നാലാമത്തെ നിര: പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം. അവ അതത് തടത്തിൽ പൊന്നിൽ പതിച്ചിരിക്കണം.
W czwartym rzędzie: beryl, onyks i jaspis. Będą [one] osadzone w złotych oprawach.
21 ൨൧ ഇവ ക്രമമായി യിസ്രായേൽ മക്കളുടെ പേരുകൾ കൊത്തിയ പന്ത്രണ്ട് കല്ലുകൾ ആയിരിക്കണം; പന്ത്രണ്ട് ഗോത്രങ്ങളുടെയും പേരുകൾ അവയിൽ മുദ്രയായി കൊത്തിയിരിക്കണം.
A tych kamieni z imionami synów Izraela [będzie] dwanaście, według ich imion. Będą ryte jak na pieczęci, każdy z własnym imieniem, według dwunastu pokoleń.
22 ൨൨ പതക്കത്തിന് തങ്കംകൊണ്ട് പിരിച്ചെടുത്ത ചരടുകൾ പോലെ രണ്ട് സരപ്പളി നിർമ്മിക്കണം.
Uczynisz do pektorału łańcuszki plecione ze szczerego złota.
23 ൨൩ പതക്കത്തിന് പൊന്നുകൊണ്ട് രണ്ട് വളയങ്ങൾ ഉണ്ടാക്കി പതക്കത്തിന്റെ രണ്ട് അറ്റത്തും വെക്കണം.
Do pektorału uczynisz też dwa złote pierścienie i przymocujesz te dwa pierścienie do obu jego rogów.
24 ൨൪ പൊന്നുകൊണ്ട് പിരിച്ചെടുത്ത ചരടുകൾ പോലെയുള്ള ചങ്ങലകൾ രണ്ടും പതക്കത്തിന്റെ അറ്റങ്ങളിൽ ഉള്ള വളയങ്ങൾ രണ്ടിലും കൊളുത്തേണം.
I przewleczesz dwa złote łańcuszki przez oba pierścienie na rogach pektorału.
25 ൨൫ പിരിച്ചെടുത്ത രണ്ട് ചങ്ങലകളുടെയും മറ്റേഅറ്റം രണ്ടും രണ്ട് തടത്തിൽ കൊളുത്തി ഏഫോദിന്റെ തോൾപ്പട്ടയുടെ മുൻഭാഗത്ത് വെക്കണം.
Drugie zaś końce obu łańcuszków przymocujesz do dwóch opraw i przytwierdzisz z przodu do naramienników efodu.
26 ൨൬ പൊന്നുകൊണ്ട് രണ്ട് വളയങ്ങൾ ഉണ്ടാക്കി പതക്കത്തിന്റെ മറ്റെ രണ്ട് അറ്റത്തും ഏഫോദിന്റെ കീഴറ്റത്തിന് നേരെ അതിന്റെ വിളുമ്പിൽ അകത്തായി വെക്കണം.
Uczynisz też dwa złote pierścienie, które przymocujesz do dwóch rogów pektorału na wewnętrznym brzegu, który jest od strony efodu.
27 ൨൭ പൊന്നുകൊണ്ട് വേറെ രണ്ട് വളയങ്ങൾ ഉണ്ടാക്കി, ഏഫോദിന്റെ മുൻഭാഗത്ത് അതിന്റെ രണ്ട് തോൾപ്പട്ടയുടെ താഴെ അതിന്റെ ചേർപ്പിനരികെ ഏഫോദിന്റെ നടുക്കെട്ടിന് മേലായി വെക്കണം.
Do tego uczynisz [kolejne] dwa złote pierścienie, które przymocujesz do dwóch stron efodu u dołu, naprzeciwko jego połączenia, powyżej pasa efodu.
28 ൨൮ പതക്കം ഏഫോദിന്റെ നടുക്കെട്ടിന് മേലായിരിക്കേണ്ടതിനും ഏഫോദിൽ ആടാതിരിക്കേണ്ടതിനും അതിന്റെ വളയങ്ങളാൽ ഏഫോദിന്റെ വളയങ്ങളോട് നീലനാടകൊണ്ട് കെട്ടണം.
Te pierścienie zwiążą pektorał z pierścieniami efodu sznurem z błękitnej [tkaniny], aby był nad pasem efodu, żeby pektorał nie odstawał od efodu.
29 ൨൯ അങ്ങനെ അഹരോൻ വിശുദ്ധമന്ദിരത്തിൽ കടക്കുമ്പോൾ ന്യായവിധിപ്പതക്കത്തിൽ യിസ്രായേൽ മക്കളുടെ പേരുകൾ എപ്പോഴും യഹോവയുടെ മുമ്പാകെ ഓർമ്മയ്ക്കായിട്ട് തന്റെ ഹൃദയത്തിന്മേൽ വഹിക്കണം.
I Aaron będzie nosił imiona synów Izraela na pektorale wyrokowania, na swych piersiach, gdy będzie wchodził do Miejsca Świętego, na wieczną pamiątkę przed PANEM.
30 ൩൦ ന്യായവിധിപ്പതക്കത്തിനകത്ത് ഊറീമും തുമ്മീമും വെക്കണം; അഹരോൻ യഹോവയുടെ സന്നിധാനത്തിൽ കടക്കുമ്പോൾ അവന്റെ ഹൃദയത്തിന്മേൽ ഇരിക്കണം; അഹരോൻ യിസ്രായേൽമക്കൾക്കുള്ള ന്യായവിധി എപ്പോഴും യഹോവയുടെ മുമ്പാകെ തന്റെ ഹൃദയത്തിന്മേൽ വഹിക്കണം.
Włożysz też do pektorału wyrokowania Urim i Tummim, które będą na sercu Aarona, gdy będzie wchodził przed PANA. I Aaron nieustannie będzie nosił na sercu przed PANEM sąd synów Izraela.
31 ൩൧ ഏഫോദിന്റെ അങ്കി മുഴുവനും നീലനൂൽകൊണ്ട് ഉണ്ടാക്കണം.
Uczynisz też ornat pod efod, cały z błękitnej [tkaniny].
32 ൩൨ അതിന്റെ നടുവിൽ തല കടത്തുവാൻ ഒരു ദ്വാരം വേണം; ദ്വാരത്തിന് നെയ്ത്തുപണിയായ ഒരു നാട ചുറ്റിലും വേണം; അത് കീറിപ്പോകാതിരിക്കുവാൻ കവചത്തിന്റെ ദ്വാരംപോലെ അതിന് ഉണ്ടായിരിക്കണം.
A na wierzchu w środku będzie miał otwór. Dokoła otworu będzie pleciona obwódka na wzór pancerza, aby się nie rozdzierał.
33 ൩൩ നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ട് അതിന്റെ വിളുമ്പിൽ ചുറ്റും മാതളപ്പഴങ്ങളും അവയുടെ ഇടയിൽ പൊന്നുകൊണ്ട് മണികളും ഉണ്ടാക്കണം.
Uczynisz też u jego dołu jabłka granatu z błękitnej [tkaniny], purpury i karmazynu dokoła brzegu, a między nimi dokoła złote dzwonki;
34 ൩൪ അങ്കിയുടെ വിളുമ്പിൽ ചുറ്റും ഒരു പൊന്മണി ഒരു മാതളപ്പഴം, ഒരു പൊന്മണി, ഒരു മാതളപ്പഴം, ഇങ്ങനെ വേണം.
Złoty dzwonek i jabłko granatu i [znowu] złoty dzwonek i jabłko granatu, dokoła dolnego brzegu ornatu.
35 ൩൫ അഹരോൻ ശുശ്രൂഷ ചെയ്യുമ്പോൾ അത് ധരിക്കണം. യഹോവയുടെ മുമ്പാകെ വിശുദ്ധമന്ദിരത്തിൽ കടക്കുമ്പോഴും പുറത്ത് വരുമ്പോഴും അവൻ മരിക്കാതിരിക്കേണ്ടതിന് അതിന്റെ ശബ്ദം കേൾക്കണം.
I Aaron będzie to miał na sobie podczas służby, aby słychać było jego dźwięk, gdy będzie wchodził do Miejsca Świętego przed PANA i gdy będzie wychodzić, żeby nie umarł.
36 ൩൬ തങ്കംകൊണ്ട് ഒരു തകിട് ഉണ്ടാക്കി അതിൽ “യഹോവയ്ക്ക് വിശുദ്ധം” എന്ന് മുദ്ര കൊത്തണം.
Uczynisz też blaszkę ze szczerego złota, a na niej wyryjesz jak na pieczęci: Świętość PANU.
37 ൩൭ അത് തലപ്പാവിൽ നീലച്ചരടുകൊണ്ട് കെട്ടെണം; അത് തലപ്പാവിന്റെ മുൻഭാഗത്ത് ഇരിക്കണം.
Przymocujesz ją do sznura z błękitnej [tkaniny] i będzie na mitrze, będzie na przodzie mitry.
38 ൩൮ യിസ്രായേൽ മക്കൾ തങ്ങളുടെ സകല വിശുദ്ധവഴിപാടുകളിലും ശുദ്ധീകരിക്കുന്ന വിശുദ്ധവസ്തുക്കളുടെ കുറ്റം അഹരോൻ വഹിക്കേണ്ടതിന് അത് അഹരോന്റെ നെറ്റിയിൽ ഇരിക്കണം; യഹോവയുടെ മുമ്പാകെ അവർക്ക് പ്രസാദം ലഭിക്കേണ്ടതിന് അത് എപ്പോഴും അവന്റെ നെറ്റിയിൽ ഇരിക്കണം.
I będzie na czole Aarona, aby nosił Aaron nieprawość poświęconych rzeczy, które synowie Izraela poświęcać będą przy wszystkich świętych darach. Będzie nieustannie na jego czole, aby im zjednał łaskę u PANA.
39 ൩൯ പഞ്ഞിനൂൽകൊണ്ട് ഉള്ളങ്കിയും ചിത്രപ്പണിയായി നെയ്യണം; പഞ്ഞിനൂൽകൊണ്ട് തലപ്പാവും ഉണ്ടാക്കണം; നടുക്കെട്ടും ചിത്രത്തയ്യൽപണിയായിട്ട് ഉണ്ടാക്കണം.
Utkasz tunikę z bisioru, mitrę także uczynisz z bisioru, wyhaftujesz też pas.
40 ൪൦ അഹരോന്റെ പുത്രന്മാർക്ക് മഹത്വത്തിനും അലങ്കാരത്തിനും വേണ്ടി അങ്കി, നടുക്കെട്ട്, തലപ്പാവ് എന്നിവ ഉണ്ടാക്കണം.
Również dla synów Aarona wykonasz szaty, też pasy i mitry uczynisz im na cześć i na ozdobę.
41 ൪൧ അവ നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും ധരിപ്പിക്കണം; അവർ എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് അവരെ അഭിഷേകവും കരപൂരണവും ചെയ്ത് ശുദ്ധീകരിക്കണം.
I ubierzesz w nie twego brata Aarona i wraz z nim jego synów. Namaścisz ich, poświęcisz i uświęcisz, aby mi sprawowali urząd kapłański.
42 ൪൨ അവരുടെ നഗ്നത മറയ്ക്കുവാൻ അവർക്ക് ചണനൂൽകൊണ്ട് കാൽചട്ടയും ഉണ്ടാക്കണം; അത് അര തുടങ്ങി തുടവരെ എത്തണം.
Wykonasz im też lniane spodnie dla zakrycia nagości ciała. Będą od bioder aż po uda.
43 ൪൩ അഹരോനും അവന്റെ പുത്രന്മാരും വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷ ചെയ്യുവാൻ സമാഗമനകൂടാരത്തിൽ കടക്കുമ്പോഴോ യാഗപീഠത്തിന്റെ അടുക്കൽ ചെല്ലുമ്പോഴോ കുറ്റം വഹിച്ച് മരിക്കാതിരിക്കേണ്ടതിന് അവർ അത് ധരിക്കണം. അവനും അവന്റെ സന്തതിക്കും അത് എന്നേക്കുമുള്ള ചട്ടം ആയിരിക്കണം.
A będą one na Aaronie i na jego synach, gdy będą wchodzić do Namiotu Zgromadzenia lub gdy będą przystępować do ołtarza, aby służyć w Miejscu Świętym, aby nie ściągnęli na siebie winy i nie pomarli. [Będzie] to wieczna ustawa dla niego i jego potomstwa po nim.

< പുറപ്പാട് 28 >