< പുറപ്പാട് 15 >

1 മോശെയും യിസ്രായേൽമക്കളും അന്ന് യഹോവയ്ക്ക് സങ്കീർത്തനം പാടി ചൊല്ലിയത് എന്തെന്നാൽ: “ഞാൻ യഹോവയ്ക്ക് പാട്ടുപാടും, അങ്ങ് മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അങ്ങ് കടലിൽ തള്ളിയിട്ടിരിക്കുന്നു.
Wówczas Mojżesz i synowie Izraela zaśpiewali PANU tę pieśń: Będę śpiewał PANU, bo bardzo się wywyższył. Konia i jego jeźdźca wrzucił w morze.
2 എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ; അവിടുന്ന് എനിക്ക് രക്ഷയായിത്തീർന്നു. അവിടുന്ന് എന്റെ ദൈവം; ഞാൻ അവനെ സ്തുതിക്കും; അവിടുന്ന് എന്റെ പിതാവിൻ ദൈവം; ഞാൻ അങ്ങയെ പുകഴ്ത്തും.
PAN moją mocą i moją chwałą, bo stał się dla mnie zbawieniem. To mój Bóg, dlatego zbuduję mu przybytek, [to] Bóg mego ojca, dlatego będę go wywyższał.
3 യഹോവ യുദ്ധവീരൻ; യഹോവ എന്ന് അവിടുത്തെ നാമം.
PAN jest wojownikiem, PAN to jego imię.
4 ഫറവോന്റെ രഥങ്ങളെയും സൈന്യത്തെയും അങ്ങ് കടലിൽ തള്ളിയിട്ടു; അവന്റെ ധീരരായ തേരാളികൾ ചെങ്കടലിൽ മുങ്ങിപ്പോയി.
Rydwany faraona i jego wojsko wrzucił w morze, a jego wyborni wodzowie zostali potopieni w Morzu Czerwonym.
5 സമുദ്രം അവരെ മൂടി; അവർ കല്ലുപോലെ ആഴത്തിൽ താണു.
Okryły ich głębiny, poszli w głębię jak kamień.
6 യഹോവേ, അങ്ങയുടെ വലങ്കൈ ബലത്തിൽ മഹത്വപ്പെട്ടു; യഹോവേ, അങ്ങയുടെ വലങ്കൈ ശത്രുവിനെ തകർത്തുകളഞ്ഞു.
Twoja prawica, PANIE, jest uwielbiona w mocy. Twoja prawica, PANIE, starła nieprzyjaciela.
7 അങ്ങ് എതിരാളികളെ മഹാശക്തിയാൽ സംഹരിക്കുന്നു; അങ്ങ് അവിടുത്തെ ക്രോധം അയയ്ക്കുന്നു; അത് അവരെ താളടിയെപ്പോലെ ദഹിപ്പിക്കുന്നു.
A w wielkości twego majestatu powaliłeś swoich przeciwników. Zesłałeś swój gniew, który pożarł ich jak słomę.
8 അവിടുത്തെ മൂക്കിലെ ശ്വാസത്താൽ വെള്ളം ഒന്നിച്ചുകൂടി; പ്രവാഹങ്ങൾ ചിറപോലെ നിന്നു; ആഴങ്ങൾ കടലിന്റെ ഉള്ളിൽ ഉറച്ചുപോയി.
Pod tchnieniem twoich nozdrzy zebrały się wody, cieknące wody stanęły jak wał i głębiny osiadły pośrodku morza.
9 “ഞാൻ പിന്തുടരും, പിടിക്കും, കൊള്ള പങ്കിടും; എന്റെ ആഗ്രഹം അവരാൽ പൂർത്തിയാകും; ഞാൻ എന്റെ വാൾ ഊരും; എന്റെ കൈ അവരെ നിഗ്രഹിക്കും” എന്ന് ശത്രു പറഞ്ഞു.
Nieprzyjaciel mówił: Będę ścigał, dogonię, będę dzielił łupy; nasyci się nimi moja dusza, dobędę swój miecz, zgładzi ich moja ręka.
10 ൧൦ നിന്റെ കാറ്റിനെ നീ ഊതിച്ചു, കടൽ അവരെ മൂടി; അവർ ഈയംപോലെ പെരുവെള്ളത്തിൽ താണു.
Powiałeś swoim wiatrem, okryło ich morze. Zatonęli jak ołów w potężnych wodach.
11 ൧൧ യഹോവേ, ദേവന്മാരിൽ നിനക്ക് തുല്യൻ ആർ? വിശുദ്ധിയിൽ മഹിമയുള്ളവനേ, സ്തുതികളിൽ ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ, നിനക്ക് തുല്യൻ ആർ?
Któż jest podobny do ciebie wśród bogów, PANIE? Któż [jest] jak ty, wspaniały w świętości, straszliwy w chwale, czyniący cuda?
12 ൧൨ നീ വലങ്കൈ നീട്ടി, ഭൂമി അവരെ വിഴുങ്ങി.
Wyciągnąłeś swoją prawicę, pochłonęła ich ziemia.
13 ൧൩ നീ വീണ്ടെടുത്ത ജനത്തെ ദയയാൽ നടത്തി; നിന്റെ വിശുദ്ധനിവാസത്തിലേക്ക് നിന്റെ ബലത്താൽ അവരെ കൊണ്ടുവന്നു.
Wiedziesz w swoim miłosierdziu ten lud, który odkupiłeś. Prowadzisz w swej potędze do swego świętego przybytku.
14 ൧൪ ജാതികൾ കേട്ട് നടുങ്ങുന്നു. ഫെലിസ്ത്യനിവാസികൾക്ക് ഭീതിപിടിച്ചിരിക്കുന്നു.
Usłyszą [o tym] narody i zadrżą. Smutek przejmie obywateli Filistei.
15 ൧൫ ഏദോമ്യപ്രഭുക്കന്മാർ സംഭ്രമിച്ചു; മോവാബ്യവീരന്മാർ ഭയന്നുവിറച്ചു; കനാന്യ നിവാസികളെല്ലാം അധൈര്യപ്പെട്ടു.
Wtedy zlękną się książęta Edomu, mocarzy Moabu ogarnie strach; struchleją wszyscy obywatele Kanaanu.
16 ൧൬ ഭയവും ഭീതിയും അവരുടെ മേൽ വീണു, നിന്‍റെ ഭുജമാഹാത്മ്യത്താൽ അവർ ശിലാതുല്യരായി; അങ്ങനെ, യഹോവേ, നിന്റെ ജനം കടന്നു, നീ സമ്പാദിച്ച ജനം കടന്നുപോയി.
Padnie na nich strach i lęk; z powodu potęgi twego ramienia zamilkną jak kamień, aż przejdzie twój lud, PANIE, aż przejdzie lud, który [sobie] nabyłeś.
17 ൧൭ നീ അവരെ കൊണ്ടുചെന്ന് തിരുനിവാസത്തിനായി ഒരുക്കിയ സ്ഥാനത്ത്, യഹോവേ, നിന്നവകാശപർവ്വതത്തിൽ നീ അവരെ നട്ടു, കർത്താവേ, തൃക്കൈ സ്ഥാപിച്ച വിശുദ്ധ മന്ദിരത്തിങ്കൽ തന്നേ.
Wprowadzisz go i zasadzisz na górze twego dziedzictwa, [na] miejscu, PANIE, [które] uczyniłeś swoim mieszkaniem, w świątyni, Panie, którą umocniły twoje ręce.
18 ൧൮ യഹോവ എന്നും എന്നേക്കും രാജാവായി വാഴും”.
PAN będzie królował na wieki wieków.
19 ൧൯ എന്നാൽ ഫറവോന്റെ കുതിരകൾ അവന്റെ രഥവും കുതിരപ്പടയുമായി കടലിന്റെ നടുവിൽ ഇറങ്ങിച്ചെന്നപ്പോൾ യഹോവ കടലിലെ വെള്ളം അവരുടെ മേൽ മടക്കിവരുത്തി; യിസ്രായേൽമക്കളോ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപോന്നു.
Weszły bowiem konie faraona z jego rydwanami i z jego jeźdźcami w morze, a PAN skierował na nich wody morskie; synowie Izraela zaś szli po suchej [ziemi] środkiem morza.
20 ൨൦ അഹരോന്റെ സഹോദരി മിര്യാം എന്ന പ്രവാചകി കയ്യിൽ തപ്പ് എടുത്തു; സ്ത്രീകൾ എല്ലാവരും തപ്പുകളോടും നൃത്തങ്ങളോടും കൂടെ അവളുടെ പിന്നാലെ ചെന്നു.
Wtedy prorokini Miriam, siostra Aarona, wzięła bęben w rękę, a wszystkie kobiety wyszły za nią z bębnami i w pląsach.
21 ൨൧ മിര്യാം അവരോടു പ്രതിഗാനമായി ചൊല്ലിയത്: “യഹോവയ്ക്ക് പാട്ടുപാടുവിൻ, അവൻ മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു”.
I Miriam powiedziała do nich: Śpiewajcie PANU, bo jest bardzo wywyższony; konia i jego jeźdźca wrzucił do morza.
22 ൨൨ അതിനുശേഷം മോശെ യിസ്രായേലിനെ ചെങ്കടലിൽനിന്ന് മുമ്പോട്ട് നയിച്ചു; അവർ ശൂർമരുഭൂമിയിൽ ചെന്ന്, മൂന്നുദിവസം മരുഭൂമിയിൽ വെള്ളം കിട്ടാതെ സഞ്ചരിച്ചു.
Potem Mojżesz poprowadził Izraela znad Morza Czerwonego i wyszli na pustynię Szur. Szli trzy dni przez pustynię i nie znaleźli wody.
23 ൨൩ മാറയിൽ എത്തിയപ്പോൾ, മാറയിലെ വെള്ളം കുടിക്കുവാൻ അവർക്ക് കഴിഞ്ഞില്ല; അത് കയ്പുപ്പുള്ളതായിരുന്നു. അതുകൊണ്ട് അതിന് മാറാ എന്ന് പേരിട്ടു.
A gdy przybyli do Mary, nie mogli pić z wód Mary, bo były gorzkie. Dlatego nazwano to [miejsce] Mara.
24 ൨൪ അപ്പോൾ ജനം: “ഞങ്ങൾ എന്ത് കുടിക്കും” എന്ന് പറഞ്ഞ് മോശെയുടെ നേരെ പിറുപിറുത്തു.
Wtedy lud szemrał przeciw Mojżeszowi, mówiąc: Cóż będziemy pić?
25 ൨൫ അവൻ യഹോവയോട് അപേക്ഷിച്ചു; യഹോവ അവന് ഒരു വൃക്ഷം കാണിച്ചുകൊടുത്തു. അവൻ അത് വെള്ളത്തിൽ ഇട്ടപ്പോൾ വെള്ളം മധുരമായി തീർന്നു. അവിടെവച്ച് അവൻ അവർക്ക് ഒരു ചട്ടവും പ്രമാണവും നിയമിച്ചു; അവിടെവച്ച് അവൻ അവരെ പരീക്ഷിച്ചു:
I [Mojżesz] wołał do PANA, a PAN wskazał mu drzewo, które on wrzucił do wody, a woda stała się słodka. Tam ustanowił dla nich ustawę i prawo i tam ich wystawił na próbę;
26 ൨൬ “നിന്റെ ദൈവമായ യഹോവയുടെ വാക്ക് നീ ശ്രദ്ധയോടെ കേട്ട് അവന് പ്രസാദമുള്ളതു ചെയ്യുകയും അവന്റെ കല്പനകൾ അനുസരിച്ച് അവന്റെ സകലവിധികളും പ്രമാണിക്കുകയും ചെയ്താൽ ഞാൻ ഈജിപ്റ്റുകാരുടെമേൽ വരുത്തിയ വ്യാധികളിൽ ഒന്നും നിനക്ക് വരുത്തുകയില്ല; ഞാൻ നിന്നെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു” എന്ന് അരുളിച്ചെയ്തു.
I powiedział: Jeśli będziesz pilnie słuchał głosu PANA, twego Boga, i będziesz robił to, co prawe w jego oczach, i nakłonisz uszy ku jego przykazaniom, i będziesz przestrzegał wszystkich jego ustaw, to nie ześlę na ciebie żadnej choroby, jaką zesłałem na Egipt, gdyż ja jestem PAN, który cię uzdrawia.
27 ൨൭ പിന്നെ അവർ ഏലീമിൽ എത്തി; അവിടെ പന്ത്രണ്ട് നീരുറവും എഴുപത് ഈത്തപ്പനയും ഉണ്ടായിരുന്നു; അവർ അവിടെ വെള്ളത്തിനരികെ പാളയമിറങ്ങി.
I przybyli do Elim, gdzie było dwanaście źródeł wody i siedemdziesiąt palm; tam rozbili obóz nad wodami.

< പുറപ്പാട് 15 >