< എഫെസ്യർ 3 >

1 ദൈവകൃപ പൗലൊസ് എന്ന ഞാൻ ജാതികളായ നിങ്ങൾക്ക് വേണ്ടി ക്രിസ്തുയേശുവിനാൽ ബന്ധിതനായിരിക്കുന്നു.
Через це я, Павло, є в'я́зень Ісуса Христа за вас, поган, —
2 നിങ്ങൾക്കായി എന്നെ ഭരമേല്പിച്ചിരിക്കുന്ന ദൈവകൃപയുടെ വ്യവസ്ഥയെക്കുറിച്ച്
якщо ви тільки чули про заря́дження Божої благодаті, що для вас мені да́на.
3 ഞാൻ മുന്നമേ ചുരുക്കത്തിൽ എഴുതിയതുപോലെ വെളിപാടിനാൽ എനിക്ക് ഒരു മർമ്മം അറിവായിവന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
Бо мені об'я́вленням дано пізнати таємницю, як писав я вам коротко вище,
4 നിങ്ങൾ അത് വായിച്ചാൽ ക്രിസ്തുവിനെ സംബന്ധിച്ച മർമ്മത്തെ പറ്റി എനിക്കുള്ള ഉൾക്കാഴ്ച നിങ്ങൾക്ക് ഗ്രഹിക്കാം.
з чого можете ви, читаючи, пізнати моє розумі́ння таємни́ці Христової.
5 ആ മർമ്മം ഇപ്പോൾ അവന്റെ വിശുദ്ധ അപ്പൊസ്തലന്മാർക്കും പ്രവാചകന്മാർക്കും ആത്മാവിനാൽ വെളിപ്പെട്ടതുപോലെ മുൻ തലമുറകളിലെ മനുഷ്യർക്ക് അറിവായിവന്നിരുന്നില്ല.
А вона за інших поколінь не була оголошена лю́дським сина́м, як об'явилась тепер через Духа Його святим апо́столам і пророкам, —
6 ആ മർമ്മം എന്നതോ ജാതികൾ സുവിശേഷത്താൽ ക്രിസ്തുയേശുവിൽ കൂട്ടവകാശികളും ഏകശരീരസ്ഥരും വാഗ്ദത്തത്തിൽ പങ്കാളികളും ആകണം എന്നുള്ളത് തന്നെ.
що погани співспадкоємці, і одне тіло, і співучасники Його обі́тниці в Христі́ Ісусі через Єва́нгелію,
7 ആ സുവിശേഷത്തിന് ഞാൻ അവന്റെ ശക്തിയുടെ വ്യാപാരപ്രകാരം എനിക്ക് ലഭിച്ച ദൈവത്തിന്റെ കൃപാദാനത്താൽ ശുശ്രൂഷക്കാരനായിത്തീർന്നു.
якій служи́телем я став через дар благода́ті Божої, що дана мені чином сили Його.
8 സകല വിശുദ്ധരിലും ഏറ്റവും ചെറിയവനായ എനിക്ക് ജാതികളോട് ക്രിസ്തുവിന്റെ അതിരറ്റ സമ്പന്നതയെക്കുറിച്ചു പ്രസംഗിക്കുവാനും
Мені, найменшому від усіх святих, да́на була оця благода́ть, — благовісти́ти поганам недосліджене багатство Христове,
9 സകലവും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലം മുതൽ മറഞ്ഞുകിടന്ന മർമ്മത്തിന്റെ വ്യവസ്ഥ ഇന്നതെന്ന് എല്ലാവർക്കും പ്രകാശിപ്പിക്കുവാനുമായി ഈ കൃപ എനിക്ക് നല്കിയിരിക്കുന്നു. (aiōn g165)
та ви́світлити, що́ то є заря́дження таємни́ці, яка від віків захована в Бозі, Який створив усе, (aiōn g165)
10 ൧൦ അതിന്റെ ഫലമായി ഇപ്പോൾ സ്വർഗ്ഗത്തിൽ വാഴ്ചകൾക്കും അധികാരങ്ങൾക്കും ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം,
щоб тепер через Церкву була оголошена початкам та владам на небі найрізніша мудрість Божа,
11 ൧൧ ദൈവം നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ നിവർത്തിച്ച അനാദികാലം മുതലുള്ള നിർണ്ണയപ്രകാരം സഭ മുഖാന്തരം വെളിപ്പെട്ടുവരുന്നു. (aiōn g165)
за відвічної постанови, яку Він учинив у Христі Ісусі, Господі нашім, (aiōn g165)
12 ൧൨ ക്രിസ്തുയേശുവിലുള്ള വിശ്വാസം നിമിത്തം അവനിൽ നമുക്കു ധൈര്യവും ദൈവത്തിങ്കലേക്കുള്ള പ്രവേശനവും ഉണ്ട്.
в Якім маємо відвагу та доступ у надії через віру в Нього.
13 ൧൩ അതുകൊണ്ട് ഞാൻ നിങ്ങൾക്കുവേണ്ടി സഹിക്കുന്ന കഷ്ടങ്ങൾ നിങ്ങളുടെ മഹത്വമാകയാൽ എന്റെ കഷ്ടങ്ങളെ ഓർത്ത് അധൈര്യപ്പെട്ടുപോകരുത് എന്നു ഞാൻ അപേക്ഷിക്കുന്നു.
Тому́ то благаю я вас не занепада́ти духом через терпіння моє через вас, бо воно — ваша слава.
14 ൧൪ നിങ്ങൾക്കായുള്ള ഈ ദൈവികപ്രവർത്തി നിമിത്തം ഞാൻ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിനും
Для того схиляю коліна свої перед Отцем,
15 ൧൫ പേർ വരുവാൻ കാരണമായ പിതാവിന്റെ സന്നിധിയിൽ മുട്ടുകുത്തുന്നു.
що від Нього має йме́ння кожен рід на небі й на землі, —
16 ൧൬ അവൻ, തന്റെ മഹത്വത്തിന്റെ ധനത്തിന് ഒത്തവണ്ണം നിങ്ങളിലുള്ള അവിടുത്തെ ആത്മാവിനാൽ നിങ്ങളുടെ അകത്തെ മനുഷ്യൻ ശക്തിയോടെ ബലപ്പെടേണ്ടതിനും
щоб Він дав вам за багатством слави Своєї силою зміцни́тися через Духа Його в чоловікові вну́трішнім,
17 ൧൭ ക്രിസ്തു, വിശ്വാസത്താൽ നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കേണ്ടതിനും വരം നല്കേണം എന്നും നിങ്ങൾ സ്നേഹത്തിൽ വേരൂന്നി അടിസ്ഥാനമുള്ളവരായി
щоб Христос через віру заме́шкав у ваших серця́х, щоб ви, закорі́нені й основані в любові,
18 ൧൮ ക്രിസ്തുസ്നേഹത്തിന്റെ വീതിയും നീളവും ഉയരവും ആഴവും എന്ത് എന്നു സകല വിശുദ്ധന്മാരോടുംകൂടെ ഗ്രഹിക്കുവാനും
змогли зрозуміти зо всіма́ святими, що́ то ширина́ й довжина́, і глибина́ й вишина́,
19 ൧൯ പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിന്റെ സ്നേഹത്തെ അറിയുവാൻ പ്രാപ്തരാകയും, ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം എന്നും പ്രാർത്ഥിക്കുന്നു.
і пізнати Христову любов, яка перевищує знання́, щоб були ви напо́внені всякою повното́ю Божою.
20 ൨൦ എന്നാൽ നാം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തം പരമായി ചെയ്യുവാൻ നമ്മിൽ പ്രവർത്തിക്കുന്ന ശക്തിയാൽ കഴിയുന്നവന്
А Тому́, Хто може зробити значно більш над усе, чого просимо або ду́маємо, силою, що діє в нас,
21 ൨൧ സഭയിലും ക്രിസ്തുയേശുവിലും എന്നേക്കും തലമുറതലമുറയായും മഹത്വം ഉണ്ടാകട്ടെ. ആമേൻ. (aiōn g165)
Тому слава в Церкві та в Христі Ісусі на всі покоління на вічні віки. Амі́нь. (aiōn g165)

< എഫെസ്യർ 3 >