< എഫെസ്യർ 2 >

1 അതിക്രമങ്ങളും പാപങ്ങളും നിമിത്തം മരിച്ചവരായിരുന്ന നിങ്ങളെയും അവൻ ഉയിർപ്പിച്ചു.
पुरा यूयम् अपराधैः पापैश्च मृताः सन्तस्तान्याचरन्त इहलोकस्य संसारानुसारेणाकाशराज्यस्याधिपतिम् (aiōn g165)
2 അവയിൽ നിങ്ങൾ മുമ്പെ ഈ ലോകത്തിന്റെ കാലഗതിക്ക് തക്കവണ്ണവും വായു മണ്ഡലത്തിലെ അധികാരങ്ങൾക്കും, അനുസരണമില്ലാത്ത തലമുറകളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിനും അധിപതിയായവനെയും അനുസരിച്ചുനടന്നു. (aiōn g165)
अर्थतः साम्प्रतम् आज्ञालङ्घिवंशेषु कर्म्मकारिणम् आत्मानम् अन्वव्रजत।
3 അവരുടെ ഇടയിൽ നാം എല്ലാവരും മുമ്പെ നമ്മുടെ ജഡമോഹങ്ങളിൽ നടന്നു ജഡത്തിനും മനോവികാരങ്ങൾക്കും ഇഷ്ടമായത് ചെയ്തുംകൊണ്ടു മറ്റുള്ളവരെപ്പോലെ സ്വഭാവത്താൽ കോപത്തിന്റെ മക്കൾ ആയിരുന്നു.
तेषां मध्ये सर्व्वे वयमपि पूर्व्वं शरीरस्य मनस्कामनायाञ्चेहां साधयन्तः स्वशरीरस्याभिलाषान् आचराम सर्व्वेऽन्य इव च स्वभावतः क्रोधभजनान्यभवाम।
4 കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാസ്നേഹം നിമിത്തം
किन्तु करुणानिधिरीश्वरो येन महाप्रेम्नास्मान् दयितवान्
5 അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കുകയും — കൃപയാലത്രേ നിങ്ങൾ രക്ഷിയ്ക്കപ്പെട്ടിരിക്കുന്നത് —
तस्य स्वप्रेम्नो बाहुल्याद् अपराधै र्मृतानप्यस्मान् ख्रीष्टेन सह जीवितवान् यतोऽनुग्रहाद् यूयं परित्राणं प्राप्ताः।
6 ക്രിസ്തുയേശുവിൽ നമ്മെ അവനോടുകൂടെ ഉയിർത്തെഴുന്നേല്പിച്ചു സ്വർഗ്ഗത്തിൽ ഇരുത്തുകയും ചെയ്തു.
स च ख्रीष्टेन यीशुनास्मान् तेन सार्द्धम् उत्थापितवान् स्वर्ग उपवेशितवांश्च।
7 ക്രിസ്തുയേശുവിൽ നമ്മോടുള്ള ദയയാൽ തന്റെ കൃപയുടെ അത്യന്തധനത്തെ വരും കാലങ്ങളിൽ കാണിക്കേണ്ടതിന് (aiōn g165)
इत्थं स ख्रीष्टेन यीशुनास्मान् प्रति स्वहितैषितया भावियुगेषु स्वकीयानुग्रहस्यानुपमं निधिं प्रकाशयितुम् इच्छति। (aiōn g165)
8 കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിയ്ക്കപ്പെട്ടിരിക്കുന്നത്; അതിനും നിങ്ങൾ കാരണക്കാരല്ല; അത് ദൈവത്തിന്റെ ദാനമത്രേയാകുന്നു.
यूयम् अनुग्रहाद् विश्वासेन परित्राणं प्राप्ताः, तच्च युष्मन्मूलकं नहि किन्त्वीश्वरस्यैव दानं,
9 ആരും പ്രശംസിക്കാതിരിക്കുവാൻ പ്രവൃത്തികളും കാരണമല്ല.
तत् कर्म्मणां फलम् अपि नहि, अतः केनापि न श्लाघितव्यं।
10 ൧൦ നാം ദൈവത്തിന്റെ കൈവേലയായി സൽപ്രവൃത്തികൾക്കായിട്ട് ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന് ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു.
यतो वयं तस्य कार्य्यं प्राग् ईश्वरेण निरूपिताभिः सत्क्रियाभिः कालयापनाय ख्रीष्टे यीशौ तेन मृष्टाश्च।
11 ൧൧ അതുകൊണ്ട് നിങ്ങൾ മുമ്പെ സ്വഭാവത്താൽ ജാതികളായിരുന്നു; ശരീരത്തിൽ കയ്യാലുള്ള പരിച്ഛേദന ഏറ്റ പരിച്ഛേദനക്കാർ എന്നു പേരുള്ളവരാൽ ‘അഗ്രചർമക്കാർ’ എന്നു നിങ്ങൾ വിളിക്കപ്പെട്ടിരുന്നു;
पुरा जन्मना भिन्नजातीया हस्तकृतं त्वक्छेदं प्राप्तै र्लोकैश्चाच्छिन्नत्वच इतिनाम्ना ख्याता ये यूयं तै र्युष्माभिरिदं स्मर्त्तव्यं
12 ൧൨ അക്കാലത്ത് നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽ പൗരതയോടു ബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങൾക്ക് അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു എന്നു ഓർത്തുകൊള്ളുവിൻ.
यत् तस्मिन् समये यूयं ख्रीष्टाद् भिन्ना इस्रायेललोकानां सहवासाद् दूरस्थाः प्रतिज्ञासम्बलितनियमानां बहिः स्थिताः सन्तो निराशा निरीश्वराश्च जगत्याध्वम् इति।
13 ൧൩ മുമ്പെ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിൽ, ക്രിസ്തുവിന്റെ രക്തത്താൽ സമീപസ്ഥരായിത്തീർന്നു.
किन्त्वधुना ख्रीष्टे यीशावाश्रयं प्राप्य पुरा दूरवर्त्तिनो यूयं ख्रीष्टस्य शोणितेन निकटवर्त्तिनोऽभवत।
14 ൧൪ അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താൽ നീക്കി വേർപാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞത്,
यतः स एवास्माकं सन्धिः स द्वयम् एकीकृतवान् शत्रुतारूपिणीं मध्यवर्त्तिनीं प्रभेदकभित्तिं भग्नवान् दण्डाज्ञायुक्तं विधिशास्त्रं स्वशरीरेण लुप्तवांश्च।
15 ൧൫ സമാധാനം ഉണ്ടാക്കിക്കൊണ്ട് ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിക്കുവാനും,
यतः स सन्धिं विधाय तौ द्वौ स्वस्मिन् एकं नुतनं मानवं कर्त्तुं
16 ൧൬ ക്രൂശിന്മേൽവച്ച് ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിക്കുവാനും തന്നെ.
स्वकीयक्रुशे शत्रुतां निहत्य तेनैवैकस्मिन् शरीरे तयो र्द्वयोरीश्वरेण सन्धिं कारयितुं निश्चतवान्।
17 ൧൭ അവൻ വന്നു ദൂരത്തും സമീപത്തുമുള്ളവർക്കു സമാധാനം സുവിശേഷിച്ചു.
स चागत्य दूरवर्त्तिनो युष्मान् निकटवर्त्तिनो ऽस्मांश्च सन्धे र्मङ्गलवार्त्तां ज्ञापितवान्।
18 ൧൮ ക്രിസ്തുയേശു മുഖാന്തരം നമുക്കു ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്ക് പ്രവേശനം സാധ്യമായി.
यतस्तस्माद् उभयपक्षीया वयम् एकेनात्मना पितुः समीपं गमनाय सामर्थ्यं प्राप्तवन्तः।
19 ൧൯ ആകയാൽ നിങ്ങൾ ഇനി അന്യന്മാരും പരദേശികളുമല്ല വിശുദ്ധന്മാരുടെ സഹപ‍ൗരന്മാരും ദൈവത്തിന്റെ ഭവനക്കാരുമത്രേ.
अत इदानीं यूयम् असम्पर्कीया विदेशिनश्च न तिष्ठनतः पवित्रलोकैः सहवासिन ईश्वरस्य वेश्मवासिनश्चाध्वे।
20 ൨൦ ക്രിസ്തുയേശു തന്നെ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു.
अपरं प्रेरिता भविष्यद्वादिनश्च यत्र भित्तिमूलस्वरूपास्तत्र यूयं तस्मिन् मूले निचीयध्वे तत्र च स्वयं यीशुः ख्रीष्टः प्रधानः कोणस्थप्रस्तरः।
21 ൨൧ അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേർന്ന് കർത്താവിനുവേണ്ടി വിശുദ്ധ മന്ദിരമായി വളരുന്നു.
तेन कृत्स्ना निर्म्मितिः संग्रथ्यमाना प्रभोः पवित्रं मन्दिरं भवितुं वर्द्धते।
22 ൨൨ അവനിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന് ആത്മാവിനാൽ ഒന്നിച്ച് പണിതുവരുന്നു.
यूयमपि तत्र संग्रथ्यमाना आत्मनेश्वरस्य वासस्थानं भवथ।

< എഫെസ്യർ 2 >