< ആവർത്തനപുസ്തകം 20 >

1 നീ ശത്രുക്കളോട് യുദ്ധം ചെയ്യുവാൻ പുറപ്പെടുമ്പോൾ കുതിരകളെയും രഥങ്ങളെയും നിന്നിലും അധികം ജനത്തെയും കാണുമ്പോൾ പേടിക്കരുത്; ഈജിപ്റ്റ്ദേശത്തുനിന്ന് നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉണ്ട്.
Gdy wyruszysz na wojnę przeciw swoim wrogom i zobaczysz konie, rydwany i lud liczniejszy od ciebie, nie bój się ich, gdyż [jest] z tobą PAN, twój Bóg, który cię wyprowadził z ziemi Egiptu.
2 നിങ്ങൾ യുദ്ധം ചെയ്യാൻ തുടങ്ങുമ്പോൾ പുരോഹിതൻ വന്ന് ജനത്തോട് ഇപ്രകാരം സംസാരിക്കണം:
A gdy będziecie się zbliżać do walki, kapłan wystąpi i przemówi do ludu;
3 “യിസ്രായേലേ, കേൾക്കുക; നിങ്ങൾ ഇന്ന് ശത്രുക്കളോട് യുദ്ധത്തിനായി ഒരുങ്ങുന്നു; അധൈര്യപ്പെടരുത്, പേടിക്കരുത്, നടുങ്ങിപ്പോകരുത്; അവരെ കണ്ട് ഭ്രമിക്കയുമരുത്.
I powie do niego: Słuchaj, Izraelu! Dziś staczacie bitwę ze swymi wrogami. Niech wasze serce nie słabnie, nie bójcie się, nie trwóżcie ani nie lękajcie się ich;
4 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കുവേണ്ടി ശത്രുക്കളോട് യുദ്ധം ചെയ്ത് നിങ്ങളെ രക്ഷിപ്പാൻ നിങ്ങളോടുകൂടി പോരുന്നു”.
Gdyż PAN, wasz Bóg, idzie z wami, aby za was walczyć z waszymi wrogami i was wybawić.
5 പിന്നെ പ്രമാണികൾ ജനത്തോട് പറയേണ്ടത്: “ആരെങ്കിലും ഒരു പുതിയ വീട് പണിയിച്ച് ഗൃഹപ്രവേശം കഴിയാതെ ഇരിക്കുന്നുവെങ്കിൽ, അവൻ പടയിൽ മരിച്ചുപോകയും മറ്റൊരുവൻ ഗൃഹപ്രവേശം കഴിക്കുകയും ചെയ്യാതിരിക്കുന്നതിന് അവൻ വീട്ടിലേക്ക് മടങ്ങിപ്പോകട്ടെ.
Dowódcy również przemówią do ludu i powiedzą: Jeśli jest ktoś, kto zbudował nowy dom, a jeszcze go nie poświęcił, niech idzie i wraca do swego domu, aby nie zginął w bitwie i aby ktoś inny go nie poświęcił.
6 ആരെങ്കിലും ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കി അതിന്റെ ഫലം അനുഭവിക്കാതെ ഇരിക്കുന്നുവെങ്കിൽ അവൻ പടയിൽ മരിച്ചുപോവുകയും മറ്റൊരുവൻ അതിന്റെ ഫലം അനുഭവിക്കയും ചെയ്യാതിരിക്കുന്നതിന് അവൻ വീട്ടിലേക്ക് മടങ്ങിപ്പോകട്ടെ.
Albo jeśli jest ktoś, kto zasadził winnicę i jeszcze nie spożywał z niej owocu, niech idzie i wraca do swego domu, by nie zginął w bitwie i aby ktoś inny z niej nie spożywał.
7 ആരെങ്കിലും ഒരു സ്ത്രീയെ വിവാഹത്തിന് നിശ്ചയിച്ചശേഷം അവളെ വിവാഹം കഴിക്കാതെയിരിക്കുന്നു എങ്കിൽ അവൻ പടയിൽ മരിച്ചുപോകയും മറ്റൊരുവൻ അവളെ വിവാഹം കഴിക്കുകയും ചെയ്യാതിരിക്കുന്നതിന് അവൻ വീട്ടിലേക്ക് മടങ്ങിപ്പോകട്ടെ”.
Albo jeśli jest ktoś, kto poślubił żonę, a jeszcze jej nie pojął, niech idzie i wraca do swego domu, by nie zginął w bitwie i aby inny jej nie pojął.
8 പ്രമാണികൾ പിന്നെയും ജനത്തോടു പറയേണ്ടത്: “ആർക്കെങ്കിലും ഭയവും അധൈര്യവും ഉണ്ടെങ്കിൽ അവൻ വീട്ടിലേക്ക് മടങ്ങിപ്പോകട്ടെ. അവൻ തന്നെപ്പോലെ തന്റെ സഹോദരന്റെ ഹൃദയത്തെയും അധൈര്യപ്പെടുത്താതിരിക്കട്ടെ”
Dowódcy jeszcze przemówią do ludu i powiedzą: Jeśli ktoś jest bojaźliwy i lękliwego serca, niech idzie i wraca do swego domu, aby serce jego braci nie było słabe jak jego serce [jest słabe].
9 ഇങ്ങനെ പ്രമാണികൾ ജനത്തോട് പറഞ്ഞു തീർന്നശേഷം അവർ സൈന്യാധിപന്മാരെ സേനാമുഖത്ത് നിയോഗിക്കണം.
A gdy dowódcy przestaną mówić do ludu, wtedy wyznaczą dowódców wojsk na czele ludu.
10 ൧൦ നീ ഒരു പട്ടണത്തോട് യുദ്ധം ചെയ്യുവാൻ അടുത്തുചെല്ലുമ്പോൾ ‘സമാധാനം’ എന്ന് വിളിച്ചുപറയണം.
Gdy podejdziesz do [jakiegoś] miasta, aby je zdobyć, zaoferujesz mu pokój.
11 ൧൧ ‘സമാധാനം’ എന്ന് മറുപടി പറഞ്ഞ് പട്ടണവാതിൽ തുറന്നുതന്നാൽ അതിലുള്ള ജനം എല്ലാം നിനക്ക് ഊഴിയവേലക്കാരായി സേവ ചെയ്യണം.
A jeśli odpowie ci z pokojem i otworzy ci [bramy], wtedy cały lud znajdujący się w nim stanie się twoim hołdownikiem i będzie ci służył.
12 ൧൨ എന്നാൽ ആ പട്ടണം നിന്നോട് സമാധാനമാകാതെ യുദ്ധം ചെയ്യുന്നു എങ്കിൽ അതിനെ ഉപരോധിക്കണം.
Jeśli jednak nie zawrze z tobą pokoju, lecz wznieci przeciw tobie wojnę, oblegniesz je.
13 ൧൩ നിന്റെ ദൈവമായ യഹോവ അത് നിന്റെ കയ്യിൽ ഏല്പിച്ചശേഷം അതിലുള്ള പുരുഷപ്രജയെ എല്ലാം വാളിന്റെ വായ്ത്തലയാൽ കൊല്ലണം.
A gdy PAN, twój Bóg, wyda je w twoje ręce, zabijesz w nim każdego mężczyznę ostrzem miecza.
14 ൧൪ എന്നാൽ സ്ത്രീകളെയും കുട്ടികളെയും നാൽക്കാലികളെയും പട്ടണത്തിലുള്ള സകലവും അതിലെ കൊള്ളയും നിനക്കായി എടുക്കാം; നിന്റെ ദൈവമായ യഹോവ നിനക്ക് തന്ന നിന്റെ ശത്രുക്കളുടെ കൊള്ള നിനക്ക് അനുഭവിക്കാം.
Tylko kobiety, dzieci, bydło oraz wszystko, co będzie w mieście, cały łup z niego, weźmiesz sobie jako zdobycz; i będziesz jadł z łupu swoich wrogów, których daje ci PAN, twój Bóg.
15 ൧൫ ഈ ജനതകളുടെ പട്ടണങ്ങളല്ലാതെ വളരെ ദൂരയുള്ള എല്ലാപട്ടണങ്ങളോടും ഇങ്ങനെ ചെയ്യണം.
Tak postąpisz ze wszystkimi miastami bardzo oddalonymi od ciebie, które nie należą do miast tych narodów.
16 ൧൬ നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി തരുന്ന ജനതകളുടെ പട്ടണങ്ങളിൽ ശ്വാസമുള്ള ഒന്നിനെയും ജീവനോടെ വെക്കാതെ
Ale z miast tych narodów, które PAN, twój Bóg, daje ci w dziedzictwo, żadnej duszy nie zostawisz przy życiu.
17 ൧൭ ഹിത്യർ, അമോര്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരെ നിന്റെ ദൈവമായ യഹോവ നിന്നോട് കല്പിച്ചതുപോലെ ശപഥാർപ്പിതമായി സംഹരിക്കണം.
Lecz doszczętnie je wytępisz: Chetytów, Amorytów, Kananejczyków, Peryzzytów, Chiwwitów i Jebusytów, jak ci nakazał PAN, twój Bóg;
18 ൧൮ അവർ അവരുടെ ദേവപൂജയിൽ ചെയ്തുപോരുന്ന സകലമ്ലേച്ഛതളും ചെയ്യുവാൻ നിങ്ങളെ പഠിപ്പിച്ചിട്ട് നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയോട് പാപം ചെയ്യാതിരിക്കേണ്ടതിന് തന്നെ.
Aby nie uczyli was czynić według wszystkich swoich obrzydliwości, jakie czynili swym bogom, i abyście nie zgrzeszyli przeciw PANU, swojemu Bogu.
19 ൧൯ യുദ്ധത്തിൽ ഒരു പട്ടണം പിടിക്കുവാൻ അത് വളരെക്കാലം ഉപരോധിക്കേണ്ടിവന്നാൽ അതിലുള്ള വൃക്ഷങ്ങൾ കോടാലികൊണ്ട് വെട്ടി നശിപ്പിക്കരുത്; അവയുടെ ഫലം നിനക്ക് തിന്നാവുന്നതാകയാൽ അവ വെട്ടിക്കളയരുത്; നീ ദേശത്തെ വൃക്ഷങ്ങളെ നിരോധിക്കുവാൻ അവ മനുഷ്യരാകുന്നുവോ?
Gdy przez wiele dni będziesz oblegał jakieś miasto, walcząc przeciwko niemu, aby je zdobyć, nie niszcz jego drzew, wycinając je siekierą. Będziesz bowiem z nich jeść, więc nie wycinaj ich (bo drzewa polne są dla [życia] człowieka), aby ich użyć do oblężenia.
20 ൨൦ തിന്നുവാനുള്ള ഫലവൃക്ഷമല്ലാത്ത വൃക്ഷങ്ങൾ മാത്രം വെട്ടി, നിന്നോട് യുദ്ധം ചെയ്യുന്ന പട്ടണം കീഴടങ്ങുംവരെ അതിന്റെ നേരെ കൊത്തളം പണിയാൻ ഉപയോഗിക്കാം.
Tylko te drzewa, o których wiesz, że nie rodzą owoców, zniszczysz i wytniesz; i zbudujesz narzędzia przeciwko temu miastu, które z tobą walczy, aż je opanujesz.

< ആവർത്തനപുസ്തകം 20 >