< അപ്പൊ. പ്രവൃത്തികൾ 6 >

1 ആ കാലങ്ങളിൽ ശിഷ്യന്മാർ വർദ്ധിച്ച് വരുന്നതിനാൽ തങ്ങളുടെ വിധവമാരെ ദിനംപ്രതിയുള്ള ഭക്ഷണ വിതരണത്തിൽ അവഗണിക്കുന്നു എന്ന് കരുതി യവനഭാഷക്കാരായ വിശ്വാസികൾ എബ്രായഭാഷക്കാരായ വിശ്വാസികളുടെ നേരെ പിറുപിറുത്തു.
තස්මින් සමයේ ශිෂ්‍යාණාං බාහුල්‍යාත් ප්‍රාත්‍යහිකදානස්‍ය විශ්‍රාණනෛ ර්භින්නදේශීයානාං විධවාස්ත්‍රීගණ උපේක්‍ෂිතේ සති ඉබ්‍රීයලෝකෛඃ සහාන්‍යදේශීයානාං විවාද උපාතිෂ්ඨත්|
2 പന്ത്രണ്ട് പേരടങ്ങുന്ന അപ്പൊസ്തലന്മാർ വലിയ കൂട്ടമായി തീർന്ന ശിഷ്യസമൂഹത്തെ വിളിച്ചുവരുത്തി: “ഞങ്ങൾ ദൈവവചനം ഉപേക്ഷിച്ച് മേശകളിൽ ശുശ്രൂഷ ചെയ്യുന്നത് യോഗ്യമല്ല.
තදා ද්වාදශප්‍රේරිතාඃ සර්ව්වාන් ශිෂ්‍යාන් සංගෘහ්‍යාකථයන් ඊශ්වරස්‍ය කථාප්‍රචාරං පරිත්‍යජ්‍ය භෝජනගවේෂණම් අස්මාකම් උචිතං නහි|
3 ആകയാൽ സഹോദരന്മാരേ, ആത്മാവും ജ്ഞാനവും നിറഞ്ഞ് നല്ല സാക്ഷ്യമുള്ള ഏഴ് പുരുഷന്മാരെ നിങ്ങളിൽ തന്നേ തിരഞ്ഞുകൊൾവിൻ; അവരെ മേശകളിൽ ശുശ്രൂഷിക്കുവാൻ നിയമിക്കാം.
අතෝ හේ භ්‍රාතෘගණ වයම් ඒතත්කර්ම්මණෝ භාරං යේභ්‍යෝ දාතුං ශක්නුම ඒතාදෘශාන් සුඛ්‍යාත්‍යාපන්නාන් පවිත්‍රේණාත්මනා ඥානේන ච පූර්ණාන් සප්ප්‍රජනාන් යූයං ස්වේෂාං මධ්‍යේ මනෝනීතාන් කුරුත,
4 ഞങ്ങളോ പ്രാർത്ഥനയിലും വചനശുശ്രൂഷയിലും ഉറ്റിരിക്കും” എന്ന് പറഞ്ഞു.
කින්තු වයං ප්‍රාර්ථනායාං කථාප්‍රචාරකර්ම්මණි ච නිත්‍යප්‍රවෘත්තාඃ ස්ථාස්‍යාමඃ|
5 ഈ വാക്ക് കൂട്ടത്തിന് ഒക്കെയും പ്രസാദമായി; വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ പുരുഷനായ സ്തെഫാനൊസ്, ഫിലിപ്പൊസ്, പ്രൊഖൊരൊസ്, നിക്കാനോർ, തിമോൻ, പർമ്മെനാസ്, യെഹൂദമതാനുസാരിയായ അന്ത്യോക്യക്കാരൻ നിക്കൊലാവൊസ് എന്നിവരെ തിരഞ്ഞെടുത്തു,
ඒතස්‍යාං කථායාං සර්ව්වේ ලෝකාඃ සන්තුෂ්ටාඃ සන්තඃ ස්වේෂාං මධ්‍යාත් ස්තිඵානඃ ඵිලිපඃ ප්‍රඛරෝ නිකානෝර් තීමන් පර්ම්මිණා යිහූදිමතග්‍රාහී-ආන්තියඛියානගරීයෝ නිකලා ඒතාන් පරමභක්තාන් පවිත්‍රේණාත්මනා පරිපූර්ණාන් සප්ත ජනාන්
6 വിശ്വാസികൾ ഈ പുരുഷന്മാരെ കൊണ്ടുവന്ന് അപ്പൊസ്തലന്മാരുടെ മുമ്പാകെ നിർത്തി; അവർ പ്രാർത്ഥിച്ച് അവരുടെ മേൽ കൈവച്ചു.
ප්‍රේරිතානාං සමක්‍ෂම් ආනයන්, තතස්තේ ප්‍රාර්ථනාං කෘත්වා තේෂාං ශිරඃසු හස්තාන් ආර්පයන්|
7 ദൈവവചനം പരന്നു, യെരൂശലേമിൽ ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി, പുരോഹിതന്മാരിലും വലിയൊരു കൂട്ടം വിശ്വാസത്തിന് അധീനരായിത്തീർന്നു.
අපරඤ්ච ඊශ්වරස්‍ය කථා දේශං ව්‍යාප්නෝත් විශේෂතෝ යිරූශාලමි නගරේ ශිෂ්‍යාණාං සංඛ්‍යා ප්‍රභූතරූපේණාවර්ද්ධත යාජකානාං මධ්‍යේපි බහවඃ ඛ්‍රීෂ්ටමතග්‍රාහිණෝ(අ)භවන්|
8 അനന്തരം സ്തെഫാനൊസ് കൃപയും ശക്തിയും നിറഞ്ഞവനായി ജനത്തിൽ വലിയ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു.
ස්තිඵානෝ විශ්වාසේන පරාක්‍රමේණ ච පරිපූර්ණඃ සන් ලෝකානාං මධ්‍යේ බහුවිධම් අද්භුතම් ආශ්චර‍්‍ය්‍යං කර්ම්මාකරෝත්|
9 ലിബർത്തീനർ എന്ന് അറിയപ്പെട്ടിരുന്ന യഹൂദരിൽ അലെക്സന്ത്രിയ, കിലിക്യ, ആസ്യ എന്നീ ദേശക്കാരിൽ നിന്നും ചിലർ എഴുന്നേറ്റ് സ്തെഫാനൊസിനോട് തർക്കിച്ചു.
තේන ලිබර්ත්තිනීයනාම්නා විඛ්‍යාතසඞ්ඝස්‍ය කතිපයජනාඃ කුරීණීයසිකන්දරීය-කිලිකීයාශීයාදේශීයාඃ කියන්තෝ ජනාශ්චෝත්ථාය ස්තිඵානේන සාර්ද්ධං ව්‍යවදන්ත|
10 ൧൦ എന്നാൽ അവൻ സംസാരിച്ച ജ്ഞാനത്തോടും ആത്മാവോടും എതിർത്തുനില്ക്കുവാൻ അവർക്ക് കഴിഞ്ഞില്ല.
කින්තු ස්තිඵානෝ ඥානේන පවිත්‍රේණාත්මනා ච ඊදෘශීං කථාං කථිතවාන් යස්‍යාස්තේ ආපත්තිං කර්ත්තුං නාශක්නුවන්|
11 ൧൧ അപ്പോൾ അവർ ചില പുരുഷന്മാരെ രഹസ്യമായി നിര്‍ബ്ബന്ധിച്ചു: “ഇവൻ മോശെക്കും ദൈവത്തിനും വിരോധമായി ദൂഷണം പറയുന്നത് ഞങ്ങൾ കേട്ട്” എന്ന് പറയിച്ചു,
පශ්චාත් තෛ ර්ලෝභිතාඃ කතිපයජනාඃ කථාමේනාම් අකථයන්, වයං තස්‍ය මුඛතෝ මූසා ඊශ්වරස්‍ය ච නින්දාවාක්‍යම් අශ්‍රෞෂ්ම|
12 ൧൨ അവർ ജനത്തെയും മൂപ്പന്മാരെയും ശാസ്ത്രിമാരെയും പ്രേരിപ്പിച്ച്, അവന്റെനേരെ ചെന്ന് അവനെ പിടിച്ച് ന്യായാധിപസംഘത്തിൽ കൊണ്ടുപോയി
තේ ලෝකානාං ලෝකප්‍රාචීනානාම් අධ්‍යාපකානාඤ්ච ප්‍රවෘත්තිං ජනයිත්වා ස්තිඵානස්‍ය සන්නිධිම් ආගත්‍ය තං ධෘත්වා මහාසභාමධ්‍යම් ආනයන්|
13 ൧൩ കള്ള സാക്ഷികളെ നിർത്തി: “ഈ മനുഷ്യൻ വിശുദ്ധസ്ഥലത്തിനും ന്യായപ്രമാണത്തിനും വിരോധമായി ഇടവിടാതെ സംസാരിച്ചുവരുന്നു;
තදනන්තරං කතිපයජනේෂු මිථ්‍යාසාක්‍ෂිෂු සමානීතේෂු තේ(අ)කථයන් ඒෂ ජන ඒතත්පුණ්‍යස්ථානව්‍යවස්ථයෝ ර්නින්දාතඃ කදාපි න නිවර්ත්තතේ|
14 ൧൪ ആ നസറായനായ യേശു ഈ സ്ഥലം നശിപ്പിച്ച് മോശെ നമുക്ക് ഏല്പിച്ച മര്യാദകളെ മാറ്റിക്കളയും എന്ന് ഇവൻ പറയുന്നത് ഞങ്ങൾ കേട്ട്” എന്ന് പറയിച്ചു.
ඵලතෝ නාසරතීයයීශුඃ ස්ථානමේතද් උච්ඡින්නං කරිෂ්‍යති මූසාසමර්පිතම් අස්මාකං ව්‍යවහරණම් අන්‍යරූපං කරිෂ්‍යති තස්‍යෛතාදෘශීං කථාං වයම් අශෘණුම|
15 ൧൫ ന്യായാധിപസംഘത്തിൽ ഇരുന്നവർ എല്ലാവരും അവനെ ഉറ്റുനോക്കി; അവന്റെ മുഖം ഒരു ദൈവദൂതന്റെ മുഖംപോലെ കണ്ട്.
තදා මහාසභාස්ථාඃ සර්ව්වේ තං ප්‍රති ස්ථිරාං දෘෂ්ටිං කෘත්වා ස්වර්ගදූතමුඛසදෘශං තස්‍ය මුඛම් අපශ්‍යන්|

< അപ്പൊ. പ്രവൃത്തികൾ 6 >