< അപ്പൊ. പ്രവൃത്തികൾ 3 >

1 ഒരിക്കൽ പത്രൊസും യോഹന്നാനും പ്രാർത്ഥനാസമയത്ത് ഒമ്പതാംമണി നേരം ദൈവാലയത്തിലേക്ക് പോകുമ്പോൾ
Pewnego dnia Piotr i Jan szli do świątyni na popołudniową modlitwę o godzinie trzeciej.
2 അമ്മയുടെ ഗർഭംമുതൽ മുടന്തനായ ഒരാളെ ചിലർ ചുമന്നുകൊണ്ടു വന്നു; അവനെ ദൈവാലയത്തിൽ ചെല്ലുന്നവരോട് ഭിക്ഷ യാചിക്കുവാൻ ദിനംപ്രതി ദൈവാലയത്തിന്റെ സുന്ദരം എന്ന ഗോപുരത്തിനരികെ ഇരുത്തുക പതിവായിരുന്നു.
Właśnie wtedy niesiono pewnego człowieka, który od urodzenia nie mógł chodzić. Codziennie kładziono go pod bramą świątyni, zwaną Piękną, aby mógł prosić wchodzących o wsparcie.
3 അവൻ പത്രൊസും യോഹന്നാനും ദൈവാലയത്തിൽ പ്രവേശിക്കുവാൻ പോകുന്നത് കണ്ടിട്ട് ഭിക്ഷ ചോദിച്ചു.
Widząc, że Piotr i Jan mają zamiar wejść, poprosił ich o datek.
4 പത്രൊസ് യോഹന്നാനോടുകൂടെ അവനെ ഉറ്റുനോക്കി: “ഞങ്ങളെ നോക്കൂ” എന്ന് പറഞ്ഞു.
Wtedy uważnie spojrzeli na niego, a Piotr rzekł: —Popatrz na nas.
5 അവൻ തനിക്ക് വല്ലതും കിട്ടും എന്ന് കരുതി അവരെ ശ്രദ്ധിച്ചുനോക്കി.
Kaleka spojrzał na nich z nadzieją, że zaraz coś od nich dostanie.
6 അപ്പോൾ പത്രൊസ്: “നിനക്ക് നല്കാനായി വെളളിയും പൊന്നും എന്റെ പക്കൽ ഇല്ല; എന്നാൽ എന്റെ പക്കൽ ഉള്ളത് നിനക്കുതരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക” എന്ന് പറഞ്ഞ്
Ale Piotr powiedział: —Nie mam złota ani srebra. Ale dam ci to, co mam. W imieniu Jezusa Chrystusa z Nazaretu mówię ci: Wstań i chodź!
7 അവനെ വലങ്കൈയ്ക്ക് പിടിച്ച് എഴുന്നേല്പിച്ചു; ക്ഷണത്തിൽ അവന്റെ പാദങ്ങളും കണങ്കാലുകളും ഉറച്ചിട്ട് ചാടി എഴുന്നേറ്റ്;
Następnie podał mu prawą rękę i pomógł mu wstać. Chory natychmiast odzyskał władzę w stopach i kostkach.
8 നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയുംകൊണ്ട് അവരോടുകൂടെ ദൈവാലയത്തിൽ പ്രവേശിച്ചു.
Z radości podskoczył i zaczął chodzić! Następnie wszedł razem z nimi do świątyni, podskakując i wielbiąc Boga.
9 അവൻ നടക്കുന്നതും ദൈവത്തെ പുകഴ്ത്തുന്നതും ജനം ഒക്കെയും കണ്ട്,
Wszyscy obecni zobaczyli, że chodzi i chwali Boga.
10 ൧൦ ഇവൻ സുന്ദരം എന്ന ദൈവാലയഗോപുരത്തിങ്കൽ ഭിക്ഷ യാചിച്ചുകൊണ്ട് ഇരുന്നവൻ എന്ന് അറിഞ്ഞ് അവന് സംഭവിച്ചതിനെക്കുറിച്ച് വിസ്മയവും ആശ്ചര്യവും നിറഞ്ഞവരായി തീർന്നു.
I rozpoznali w nim tego, który siedział przy Pięknej Bramie i żebrał. Wtedy ogarnęło ich zdumienie z powodu tego, co zobaczyli.
11 ൧൧ അവൻ പത്രൊസിനോടും യോഹന്നാനോടും ചേർന്ന് നില്ക്കുമ്പോൾ ജനം എല്ലാം അത്ഭുതപ്പെട്ട് ശലോമോന്റെ പേരിൽ അറിയപ്പെട്ടിരുന്ന മണ്ഡപത്തിൽ, അവരുടെ അടുത്തേക്ക് ഒ‍ാടിയെത്തി.
Ponieważ uzdrowiony trzymał się blisko Piotra i Jana, wszyscy ruszyli za nimi do krużganka Salomona.
12 ൧൨ അത് കണ്ടിട്ട് പത്രൊസ് കൂടിവന്ന ജനങ്ങളോട് പറഞ്ഞത്: “യിസ്രായേൽ പുരുഷന്മാരേ, ഈ സംഭവത്തിൽ നിങ്ങൾ ആശ്ചര്യപ്പെടുന്നത് എന്ത്? ഞങ്ങളുടെ സ്വന്ത ശക്തിയും, ഭക്തിയും നിമിത്തം ഇവൻ നടക്കുവാൻ പ്രാപ്തനായി എന്ന നിലയിൽ ഞങ്ങളെ ഉറ്റുനോക്കുന്നതും എന്ത്?
Widząc to, Piotr zwrócił się do tłumu: —Izraelici! Dlaczego tak się dziwicie? I dlaczego wpatrujecie się w nas tak, jakbyśmy własną mocą lub pobożnością sprawili, że ten człowiek chodzi?
13 ൧൩ അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തി; പക്ഷേ നിങ്ങൾ അവനെ കൊലചെയ്യുവാൻ ഏല്പിച്ചുകൊടുക്കുകയും, വിട്ടയപ്പാൻ വിധിച്ച പീലാത്തോസിന്റെ മുമ്പിൽവച്ചു തള്ളിപ്പറയുകയും ചെയ്തു.
Bóg Abrahama, Izaaka i Jakuba—Bóg naszych przodków—otoczył chwałą swojego sługę, Jezusa. Wy Go wydaliście Piłatowi i odrzuciliście, chociaż on chciał Go uwolnić.
14 ൧൪ പരിശുദ്ധനും നീതിമാനുമായവനെ നിങ്ങൾ തള്ളിപ്പറഞ്ഞു, കൊലപാതകനായവനെ വിട്ടുതരണം എന്ന് ആവശ്യപ്പെട്ടു,
Wzgardziliście Świętym i Prawym, a zażądaliście uwolnienia mordercy.
15 ൧൫ ദൈവം മരിച്ചവരിൽനിന്നും ഉയിർത്തെഴുന്നേല്പിച്ചു ജീവന്റെ അധിപനെ നിങ്ങൾ കൊന്നുകളഞ്ഞു. അതിന് ഞങ്ങൾ സാക്ഷികൾ ആകുന്നു.
Zabiliście Dawcę życia! Bóg jednak wzbudził Go z martwych, czego my jesteśmy naocznymi świadkami!
16 ൧൬ അവന്റെ നാമത്തിലെ വിശ്വാസത്താൽ, അവന്റെ നാമംതന്നെ നിങ്ങൾ കാണുകയും അറിയുകയും ചെയ്യുന്ന ഈ മനുഷ്യന് ബലം പ്രാപിക്കുവാൻ കാരണമായി തീർന്നു; അതെ, അവനിലുള്ള വിശ്വാസം തന്നെ അവന്, നിങ്ങളുടെ മുന്നിൽവച്ചു തന്നെ, പൂർണ്ണമായ സൗഖ്യം ലഭിക്കുവാൻ കാരണമായി തീർന്നു.
Właśnie przez wiarę w tego Jezusa człowiek, którego tu widzicie i którego dobrze znacie, został uzdrowiony. Dzięki Jezusowi, na oczach was wszystkich, odzyskał pełną władzę w nogach!
17 ൧൭ സഹോദരന്മാരേ, നിങ്ങളുടെ അധികാരികളെപ്പോലെ നിങ്ങളും അറിവില്ലായ്മകൊണ്ട് പ്രവർത്തിച്ചു എന്നു ഞാൻ അറിയുന്നു.
Przyjaciele! Teraz jednak wiem, że działaliście w nieświadomości, tak jak i wasi przywódcy.
18 ൧൮ ദൈവമോ തന്റെ ക്രിസ്തു കഷ്ടം അനുഭവിക്കും എന്ന് സകല പ്രവാചകന്മാർ മുഖാന്തരം മുന്നറിയിച്ചത് ഇങ്ങനെ നിവർത്തിച്ചു.
Bóg jednak wypełnił to, co wszyscy prorocy kiedyś zapowiedzieli o cierpieniu Mesjasza.
19 ൧൯ ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന് മാനസാന്തരപ്പെട്ട് തിരിഞ്ഞുകൊൾവിൻ; എന്നാൽ കർത്താവിന്റെ സന്നിധിയിൽനിന്നും
Opamiętajcie się więc i zwróćcie się do Boga, aby oczyścił was z grzechów.
20 ൨൦ ഉന്മേഷകാലങ്ങൾ വരികയും നിങ്ങൾക്കുവേണ്ടി മുൻനിയമിക്കപ്പെട്ട ക്രിസ്തുവായ യേശുവിനെ ദൈവം അയക്കുകയും ചെയ്യും.
Może pocieszy was wtedy i pośle do was Jezusa, Mesjasza.
21 ൨൧ ദൈവം ലോകാരംഭം മുതൽ തന്റെ വിശുദ്ധപ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തത് ഒക്കെയും യഥാസ്ഥാനത്താകുന്ന കാലം വരുവോളം സ്വർഗ്ഗം അവനെ കൈക്കൊള്ളേണ്ടതാകുന്നു. (aiōn g165)
Teraz jednak musi On pozostać w niebie aż do czasu ostatecznego odnowienia wszystkich rzeczy. Bóg dawno temu zapowiedział to poprzez swoich świętych proroków. (aiōn g165)
22 ൨൨ ‘ദൈവമായ കർത്താവ് നിങ്ങളുടെ സഹോദരന്മാരിൽനിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്ക് എഴുന്നേല്പിച്ചുതരും; അവൻ നിങ്ങളോട് സംസാരിക്കുന്ന സകലത്തിലും നിങ്ങൾ അവന്റെ വാക്ക് കേൾക്കണം.
Już Mojżesz powiedział bowiem: „Bóg, wasz Pan, powoła spośród was proroka podobnego do mnie. Słuchajcie uważnie wszystkiego, co wam powie.
23 ൨൩ ആ പ്രവാചകന്റെ വാക്ക് കേൾക്കാത്ത ഏവനും ജനത്തിന്റെ ഇടയിൽനിന്ന് ഛേദിക്കപ്പെടും’ എന്ന് മോശെ പറഞ്ഞുവല്ലോ.
Każdy bowiem, kto nie będzie Mu posłuszny, zostanie wyłączony z ludu i ulegnie zagładzie”.
24 ൨൪ അത്രയുമല്ല ശമൂവേൽ മുതൽ സംസാരിച്ച പ്രവാചകന്മാർ ഒക്കെയും ഈ കാലത്തെക്കുറിച്ച് പ്രസ്താവിച്ചു.
Począwszy od Samuela, wszyscy kolejni prorocy zapowiadali wydarzenia minionych dni—kontynuował Piotr.
25 ൨൫ ‘ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും’ എന്ന് ദൈവം അബ്രാഹാമിനോട് അരുളി നിങ്ങളുടെ പിതാക്കന്മാരോട് ചെയ്ത ഉടമ്പടിയുടേയും പ്രവാചകന്മാരുടെയും മക്കൾതന്നെ നിങ്ങൾ.
—Wy zaś jesteście potomkami tych proroków i uczestnikami przymierza, które Bóg zawarł z waszymi przodkami. On powiedział Abrahamowi: „Przez twojego potomka będą błogosławieni wszyscy ludzie na ziemi”.
26 ൨൬ ദൈവം തന്റെ പുത്രനായ യേശുവിനെ ഉയിർത്തെഴുന്നേല്പിച്ച്, ഓരോരുത്തനെ അനുഗ്രഹിക്കുവാനും അവനവന്റെ അകൃത്യങ്ങളിൽ നിന്ന് പിൻതിരിക്കുവാനുമായി ആദ്യമേ നിങ്ങൾക്കായി അവനെ അയച്ചിരിക്കുന്നു”.
To dla was, jako pierwszych—wyjaśniał Piotr—Bóg wskrzesił swojego Sługę, Jezusa, i posłał Go, aby każdemu z was błogosławił, pomagając zerwać z grzesznym życiem.

< അപ്പൊ. പ്രവൃത്തികൾ 3 >