< അപ്പൊ. പ്രവൃത്തികൾ 17 >

1 പൗലോസും ശീലാസും അംഫിപൊലിസിലും അപ്പൊലോന്യയിലുംകൂടി യാത്രചെയ്ത് തെസ്സലോനിക്യയിൽ എത്തി; അവിടെ യെഹൂദന്മാരുടെ ഒരു പള്ളി ഉണ്ടായിരുന്നു.
පෞලසීලෞ ආම්ඵිපල්‍යාපල්ලෝනියානගරාභ්‍යාං ගත්වා යත්‍ර යිහූදීයානාං භජනභවනමේකම් ආස්තේ තත්‍ර ථිෂලනීකීනගර උපස්ථිතෞ|
2 പൗലൊസ് താൻ പതിവായി ചെയ്യാറുള്ളതുപോലെ അവരുടെ അടുക്കൽ ചെന്ന് മൂന്നു ശബ്ബത്ത് ദിവസങ്ങളിൽ തിരുവെഴുത്തുകളെ ആധാരമാക്കി യേശു തന്നെ ക്രിസ്തു എന്ന് അവരോട് സംവാദിച്ചു.
තදා පෞලඃ ස්වාචාරානුසාරේණ තේෂාං සමීපං ගත්වා විශ්‍රාමවාරත්‍රයේ තෛඃ සාර්ද්ධං ධර්ම්මපුස්තකීයකථායා විචාරං කෘතවාන්|
3 ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്ക്കുകയും വേണം എന്നും, ഞാൻ നിങ്ങളോട് അറിയിക്കുന്ന ഈ യേശു തന്നെ ക്രിസ്തു എന്നും തെളിയിച്ചും വിവരിച്ചും കൊണ്ടിരുന്നു.
ඵලතඃ ඛ්‍රීෂ්ටේන දුඃඛභෝගඃ කර්ත්තව්‍යඃ ශ්මශානදුත්ථානඤ්ච කර්ත්තව්‍යං යුෂ්මාකං සන්නිධෞ යස්‍ය යීශෝඃ ප්‍රස්තාවං කරෝමි ස ඊශ්වරේණාභිෂික්තඃ ස ඒතාඃ කථාඃ ප්‍රකාශ්‍ය ප්‍රමාණං දත්වා ස්ථිරීකෘතවාන්|
4 കേൾവിക്കാരിൽ ചിലരും ഭക്തിയുള്ള യവനന്മാരിൽ ഒരു വലിയ കൂട്ടവും മാന്യസ്ത്രീകളിൽ അനേകരും വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ട് വിശ്വസിച്ച് പൗലൊസിനോടും ശീലാസിനോടും ചേർന്നു.
තස්මාත් තේෂාං කතිපයජනා අන්‍යදේශීයා බහවෝ භක්තලෝකා බහ්‍යඃ ප්‍රධානනාර‍්‍ය්‍යශ්ච විශ්වස්‍ය පෞලසීලයෝඃ පශ්චාද්ගාමිනෝ ජාතාඃ|
5 യെഹൂദന്മാരോ അസൂയപൂണ്ട്, ചന്തസ്ഥലത്ത് മിനക്കെട്ടുനടക്കുന്ന ചില ദുഷ്ടന്മാരെ ചേർത്ത് പുരുഷാരത്തെ ഇളക്കി പട്ടണത്തിൽ കലഹം ഉണ്ടാക്കി യാസോന്റെ വീട് വളഞ്ഞ് അവരെ ജനസമൂഹത്തിൽ കൊണ്ടുവരുവാൻ ശ്രമിച്ചു.
කින්තු විශ්වාසහීනා යිහූදීයලෝකා ඊර්ෂ්‍යයා පරිපූර්ණාඃ සන්තෝ හටට්ස්‍ය කතිනයලම්පටලෝකාන් සඞ්ගිනඃ කෘත්වා ජනතයා නගරමධ්‍යේ මහාකලහං කෘත්වා යාසෝනෝ ගෘහම් ආක්‍රම්‍ය ප්‍රේරිතාන් ධෘත්වා ලෝකනිවහස්‍ය සමීපම් ආනේතුං චේෂ්ටිතවන්තඃ|
6 പൗലൊസിനെയും ശീലാസിനെയും കാണാഞ്ഞിട്ട് യാസോനെയും ചില സഹോദരന്മാരെയും നഗരാധിപന്മാരുടെ അടുക്കലേക്ക് വലിച്ച് ഇഴച്ചുകൊണ്ട്: “ഭൂലോകത്തെ കലഹിപ്പിച്ചവർ ഇവിടെയും എത്തി;
තේෂාමුද්දේශම් අප්‍රාප්‍ය ච යාසෝනං කතිපයාන් භ්‍රාතෘංශ්ච ධෘත්වා නගරාධිපතීනාං නිකටමානීය ප්‍රෝච්චෛඃ කථිතවන්තෝ යේ මනුෂ්‍යා ජගදුද්වාටිතවන්තස්තේ (අ)ත්‍රාප්‍යුපස්ථිතාඃ සන්ති,
7 യാസോൻ അവരെ സ്വീകരിച്ചും ഇരിക്കുന്നു; അവർ ഒക്കെയും യേശു എന്ന മറ്റൊരുവൻ രാജാവ് എന്നു പറഞ്ഞുകൊണ്ട് കൈസരുടെ നിയമങ്ങൾക്ക് പ്രതികൂലമായി പ്രവർത്തിക്കുന്നു” എന്ന് നിലവിളിച്ചു.
ඒෂ යාසෝන් ආතිථ්‍යං කෘත්වා තාන් ගෘහීතවාන්| යීශුනාමක ඒකෝ රාජස්තීති කථයන්තස්තේ කෛසරස්‍යාඥාවිරුද්ධං කර්ම්ම කුර්ව්වති|
8 ഇത് കേട്ടിട്ട് പുരുഷാരവും നഗരാധിപന്മാരും അസ്വസ്ഥരായി.
තේෂාං කථාමිමාං ශ්‍රුත්වා ලෝකනිවහෝ නගරාධිපතයශ්ච සමුද්විග්නා අභවන්|
9 പിന്നീട് യാസോൻ മുതലായവരോട് ജാമ്യം വാങ്ങി അവരെ വിട്ടയച്ചു.
තදා යාසෝනස්තදන්‍යේෂාඤ්ච ධනදණ්ඩං ගෘහීත්වා තාන් පරිත්‍යක්තවන්තඃ|
10 ൧൦ സഹോദരന്മാർ ഉടനെ, രാത്രിയിൽ തന്നെ, പൗലൊസിനെയും ശീലാസിനെയും ബെരോവയ്ക്ക് പറഞ്ഞയച്ചു. അവിടെ എത്തിയപ്പോൾ അവർ യെഹൂദന്മാരുടെ പള്ളിയിൽ പോയി.
තතඃ පරං භ්‍රාතෘගණෝ රජන්‍යාං පෞලසීලෞ ශීඝ්‍රං බිරයානගරං ප්‍රේෂිතවාන් තෞ තත්‍රෝපස්ථාය යිහූදීයානාං භජනභවනං ගතවන්තෞ|
11 ൧൧ അവർ തെസ്സലോനിക്യയിലുള്ളവരേക്കാൾ ഉന്നത ചിന്താശീലം ഉള്ളവർ ആയിരുന്നു. അവർ ശ്രദ്ധിക്കുന്ന വചനം പൂർണ്ണജാഗ്രതയോടെ സ്വീകരിക്കുക മാത്രമല്ല അത് അങ്ങനെ തന്നെയോ എന്ന് ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു.
තත්‍රස්ථා ලෝකාඃ ථිෂලනීකීස්ථලෝකේභ්‍යෝ මහාත්මාන ආසන් යත ඉත්ථං භවති න වේති ඥාතුං දිනේ දිනේ ධර්ම්මග්‍රන්ථස්‍යාලෝචනාං කෘත්වා ස්වෛරං කථාම් අගෘහ්ලන්|
12 ൧൨ സമൂഹത്തിൽ സ്വാധീനം ഉള്ള ചില മാന്യരായ യവനസ്ത്രീകളിലും പുരുഷന്മാരിലും അനേകരും വിശ്വസിച്ചു.
තස්මාද් අනේකේ යිහූදීයා අන්‍යදේශීයානාං මාන්‍යා ස්ත්‍රියඃ පුරුෂාශ්චානේකේ ව්‍යශ්වසන්|
13 ൧൩ പൗലൊസ് ബെരോവയിലും ദൈവവചനം അറിയിച്ചത് തെസ്സലോനിക്യയിലെ യെഹൂദന്മാർ അറിഞ്ഞ് അവിടെയും വന്ന് പുരുഷാരത്തിനിടയിൽ ഭിന്നത ഉളവാക്കി ഭ്രമിപ്പിച്ചു.
කින්තු බිරයානගරේ පෞලේනේශ්වරීයා කථා ප්‍රචාර‍්‍ය්‍යත ඉති ථිෂලනීකීස්ථා යිහූදීයා ඥාත්වා තත්ස්ථානමප්‍යාගත්‍ය ලෝකානාං කුප්‍රවෘත්තිම් අජනයන්|
14 ൧൪ ഉടനെ സഹോദരന്മാർ പൗലൊസിനെ സമുദ്രതീരത്തേക്ക് പറഞ്ഞയച്ചു; ശീലാസും തിമൊഥെയോസും അവിടെത്തന്നെ താമസിച്ചു.
අතඒව තස්මාත් ස්ථානාත් සමුද්‍රේණ යාන්තීති දර්ශයිත්වා භ්‍රාතරඃ ක්‍ෂිප්‍රං පෞලං ප්‍රාහිණ්වන් කින්තු සීලතීමථියෞ තත්‍ර ස්ථිතවන්තෞ|
15 ൧൫ പൗലൊസിനോടുകൂടെ വഴികാട്ടുവാനായി പോയവർ അവനെ അഥേനയോളം കൊണ്ടുപോയി; ശീലാസും തിമൊഥെയോസും കഴിയുന്ന വേഗത്തിൽ തന്റെ അടുക്കൽ വരേണം എന്നുള്ള കല്പന പൗലൊസിൽനിന്നും വാങ്ങി മടങ്ങിപ്പോന്നു.
තතඃ පරං පෞලස්‍ය මාර්ගදර්ශකාස්තම් ආථීනීනගර උපස්ථාපයන් පශ්චාද් යුවාං තූර්ණම් ඒතත් ස්ථානං ආගමිෂ්‍යථඃ සීලතීමථියෞ ප්‍රතීමාම් ආඥාං ප්‍රාප්‍ය තේ ප්‍රත්‍යාගතාඃ|
16 ൧൬ പൗലൊസ് അഥേനയിൽ അവരെ കാത്തിരിക്കവെ നഗരത്തിൽ ബിംബങ്ങൾ നിറഞ്ഞിരിക്കുന്നത് കണ്ട് ആത്മാവിൽ അവൻ കലങ്ങിപ്പോയി.
පෞල ආථීනීනගරේ තාවපේක්‍ෂ්‍ය තිෂ්ඨන් තන්නගරං ප්‍රතිමාභිඃ පරිපූර්ණං දෘෂ්ට්වා සන්තප්තහෘදයෝ (අ)භවත්|
17 ൧൭ അതുകൊണ്ട്, അവൻ പള്ളിയിൽവെച്ച് യെഹൂദന്മാരോടും ദൈവഭക്തന്മാരോടും ചന്തസ്ഥലത്ത് ദിവസേന കണ്ടവരോടും തർക്കിച്ചുപോന്നു.
තතඃ ස භජනභවනේ යාන් යිහූදීයාන් භක්තලෝකාංශ්ච හට්ටේ ච යාන් අපශ්‍යත් තෛඃ සහ ප්‍රතිදිනං විචාරිතවාන්|
18 ൧൮ എപ്പിക്കൂര്യരും സ്തോയിക്കരും ആയ തത്വജ്ഞാനികളിൽ ചിലർ അവനോട് വാദിച്ചു: “ഈ വായാടി എന്ത് പറവാൻ പോകുന്നു?” എന്ന് ചിലരും അവൻ യേശുവിനെയും പുനരുത്ഥാനത്തെയും പ്രസംഗിക്കകൊണ്ട്: “ഇവൻ അന്യദേവതകളെ ഘോഷിക്കുന്നവൻ എന്ന് തോന്നുന്നു” എന്നു മറ്റുചിലരും പറഞ്ഞു.
කින්ත්විපිකූරීයමතග්‍රහිණඃ ස්තෝයිකීයමතග්‍රාහිණශ්ච කියන්තෝ ජනාස්තේන සාර්ද්ධං ව්‍යවදන්ත| තත්‍ර කේචිද් අකථයන් ඒෂ වාචාලඃ කිං වක්තුම් ඉච්ඡති? අපරේ කේචිද් ඒෂ ජනඃ කේෂාඤ්චිද් විදේශීයදේවානාං ප්‍රචාරක ඉත්‍යනුමීයතේ යතඃ ස යීශුම් උත්ථිතිඤ්ච ප්‍රචාරයත්|
19 ൧൯ പിന്നെ അവനെ പിടിച്ച് അരയോപഗക്കുന്നിന്മേൽ കൊണ്ടുചെന്ന്: “നീ പ്രസ്താവിക്കുന്ന ഈ നവീനോപദേശം ഇന്നത് എന്ന് ഞങ്ങൾക്ക് അറിവുള്ളതോ?
තේ තම් අරේයපාගනාම විචාරස්ථානම් ආනීය ප්‍රාවෝචන් ඉදං යන්නවීනං මතං ත්වං ප්‍රාචීකශ ඉදං කීදෘශං ඒතද් අස්මාන් ශ්‍රාවය;
20 ൨൦ നീ അപൂർവങ്ങളായ ചില കാര്യങ്ങളെ ഞങ്ങളുടെ ചെവിയിൽ കടത്തുന്നുവല്ലോ; അത് എന്ത് എന്ന് അറിവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” എന്നു പറഞ്ഞു.
යාමිමාම් අසම්භවකථාම් අස්මාකං කර්ණගෝචරීකෘතවාන් අස්‍යා භාවාර්ථඃ ක ඉති වයං ඥාතුම් ඉච්ඡාමඃ|
21 ൨൧ (എന്നാൽ അഥേനരും അവിടെ വന്നുപാർക്കുന്ന പരദേശികളും, പുതിയ കാര്യങ്ങൾ വല്ലതും പറയുകയോ കേൾക്കുകയോ ചെയ്യുന്നതിനല്ലാതെ മറ്റൊന്നിനും അവരുടെ സമയം ചിലവഴിച്ചിരുന്നില്ല).
තදාථීනීනිවාසිනස්තන්නගරප්‍රවාසිනශ්ච කේවලං කස්‍යාශ්චන නවීනකථායාඃ ශ්‍රවණේන ප්‍රචාරණේන ච කාලම් අයාපයන්|
22 ൨൨ പൗലൊസ് അരയോപഗമദ്ധ്യേ നിന്നുകൊണ്ട് പറഞ്ഞത്, “അഥേനപുരുഷന്മാരേ, നിങ്ങൾ എല്ലാറ്റിലും അതിഭക്തന്മാർ എന്ന് ഞാൻ കാണുന്നു.
පෞලෝ(අ)රේයපාගස්‍ය මධ්‍යේ තිෂ්ඨන් ඒතාං කථාං ප්‍රචාරිතවාන්, හේ ආථීනීයලෝකා යූයං සර්ව්වථා දේවපූජායාම් ආසක්තා ඉත්‍යහ ප්‍රත්‍යක්‍ෂං පශ්‍යාමි|
23 ൨൩ ഞാൻ ചുറ്റിനടന്ന് നിങ്ങളുടെ പൂജാസ്ഥാനങ്ങളെ നോക്കുമ്പോൾ ‘അജ്ഞാതദേവന്’ എന്ന് എഴുത്തുള്ള ഒരു ബലിപീഠം കണ്ട്; എന്നാൽ നിങ്ങൾ അറിയാതെ പൂജിക്കുന്നതുതന്നെ ഞാൻ നിങ്ങളോട് അറിയിക്കുന്നു.
යතඃ පර‍්‍ය්‍යටනකාලේ යුෂ්මාකං පූජනීයානි පශ්‍යන් ‘අවිඥාතේශ්වරාය` ඒතල්ලිපියුක්තාං යඥවේදීමේකාං දෘෂ්ටවාන්; අතෝ න විදිත්වා යං පූජයධ්වේ තස්‍යෛව තත්වං යුෂ්මාන් ප්‍රති ප්‍රචාරයාමි|
24 ൨൪ ലോകവും അതിലുള്ളത് ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗ്ഗത്തിനും ഭൂമിക്കും നാഥനാകകൊണ്ട് കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല.
ජගතෝ ජගත්ස්ථානාං සර්ව්වවස්තූනාඤ්ච ස්‍රෂ්ටා ය ඊශ්වරඃ ස ස්වර්ගපෘථිව්‍යෝරේකාධිපතිඃ සන් කරනිර්ම්මිතමන්දිරේෂු න නිවසති;
25 ൨൫ താൻ എല്ലാവർക്കും ജീവനും ശ്വാസവും മറ്റാവശ്യമായ സകലവും കൊടുക്കുന്നവൻ ആകയാൽ വല്ലതിനും മുട്ടുള്ളവൻ എന്നപോലെ മാനുഷകൈകളാൽ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല.
ස ඒව සර්ව්වේභ්‍යෝ ජීවනං ප්‍රාණාන් සර්ව්වසාමග්‍රීශ්ච ප්‍රදදාති; අතඒව ස කස්‍යාශ්චිත් සාමග්‍ය්‍රා අභාවහේතෝ ර්මනුෂ්‍යාණාං හස්තෛඃ සේවිතෝ භවතීති න|
26 ൨൬ ഭൂതലത്തിൽ എങ്ങും വസിക്കുവാനായി അവൻ ഒരുവനിൽനിന്ന് മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന് അതിരുകളും കാലങ്ങളും നിശ്ചയിച്ചു.
ස භූමණ්ඩලේ නිවාසාර්ථම් ඒකස්මාත් ශෝණිතාත් සර්ව්වාන් මනුෂ්‍යාන් සෘෂ්ට්වා තේෂාං පූර්ව්වනිරූපිතසමයං වසතිසීමාඤ්ච නිරචිනෝත්;
27 ൨൭ തങ്ങൾക്ക് ദൈവത്തെ ആവശ്യം ഉണ്ട് എന്ന് അവർ തിരിച്ചറിഞ്ഞ് ദൈവത്തെ അന്വേഷിക്കേണ്ടതിനുതന്നെ. അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ലതാനും.
තස්මාත් ලෝකෛඃ කේනාපි ප්‍රකාරේණ මෘගයිත්වා පරමේශ්වරස්‍ය තත්වං ප්‍රාප්තුං තස්‍ය ගවේෂණං කරණීයම්|
28 ൨൮ അവനിലല്ലോ നാം ജീവിക്കയും ചരിക്കയും നിലനിൽക്കുകയും ചെയ്യുന്നത്. അങ്ങനെ നിങ്ങളുടെ കവിവരന്മാരിലും ചിലർ: ‘നാം അവന്റെ സന്താനമല്ലോ’ എന്ന് പറഞ്ഞിരിക്കുന്നു.
කින්තු සෝ(අ)ස්මාකං කස්මාච්චිදපි දූරේ තිෂ්ඨතීති නහි, වයං තේන නිශ්වසනප්‍රශ්වසනගමනාගමනප්‍රාණධාරණානි කුර්ම්මඃ, පුනශ්ච යුෂ්මාකමේව කතිපයාඃ කවයඃ කථයන්ති ‘තස්‍ය වංශා වයං ස්මෝ හි` ඉති|
29 ൨൯ നാം ദൈവത്തിന്റെ സന്താനം എന്ന് വരികയാൽ ദൈവം മനുഷ്യന്റെ ശില്പവിദ്യയും സങ്കല്പവുംകൊണ്ട് കൊത്തിത്തീർക്കാവുന്ന പൊന്ന്, വെള്ളി, കല്ല് എന്നിവയോട് സദൃശപ്പെടുത്തുവാൻ കഴിയും എന്ന് നിരൂപിക്കേണ്ടതില്ല.
අතඒව යදි වයම් ඊශ්වරස්‍ය වංශා භවාමස්තර්හි මනුෂ්‍යෛ ර්විද්‍යයා කෞශලේන ච තක්‍ෂිතං ස්වර්ණං රූප්‍යං දෘෂද් වෛතේෂාමීශ්වරත්වම් අස්මාභි ර්න ඥාතව්‍යං|
30 ൩൦ എന്നാൽ അറിയായ്മയുടെ കാലങ്ങളെ ദൈവം അവഗണിച്ചിട്ട് ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടണമെന്ന് മനുഷ്യരോടു കല്പിക്കുന്നു.
තේෂාං පූර්ව්වීයලෝකානාම් අඥානතාං ප්‍රතීශ්වරෝ යද්‍යපි නාවාධත්ත තථාපීදානීං සර්ව්වත්‍ර සර්ව්වාන් මනඃ පරිවර්ත්තයිතුම් ආඥාපයති,
31 ൩൧ ലോകത്തെ നീതിയിൽ ന്യായം വിധിപ്പാനായി നിയമിച്ച പുരുഷൻ മുഖാന്തരം ദൈവം ഒരു ദിവസത്തെ നിശ്ചയിച്ചു; അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പ് നല്കിയുമിരിക്കുന്നു”.
යතඃ ස්වනියුක්තේන පුරුෂේණ යදා ස පෘථිවීස්ථානාං සර්ව්වලෝකානාං විචාරං කරිෂ්‍යති තද්දිනං න්‍යරූපයත්; තස්‍ය ශ්මශානෝත්ථාපනේන තස්මින් සර්ව්වේභ්‍යඃ ප්‍රමාණං ප්‍රාදාත්|
32 ൩൨ മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ച് കേട്ടിട്ട് ചിലർ പരിഹസിക്കുകയും; മറ്റുചിലർ: “ഞങ്ങൾ ഇതിനെപ്പറ്റി പിന്നെയും നിന്റെ പ്രസംഗം കേൾക്കാം” എന്നു പറഞ്ഞു.
තදා ශ්මශානාද් උත්ථානස්‍ය කථාං ශ්‍රුත්වා කේචිද් උපාහමන්, කේචිදවදන් ඒනාං කථාං පුනරපි ත්වත්තඃ ශ්‍රෝෂ්‍යාමඃ|
33 ൩൩ അങ്ങനെ പൗലൊസ് അവരുടെ നടുവിൽനിന്ന് പോയി.
තතඃ පෞලස්තේෂාං සමීපාත් ප්‍රස්ථිතවාන්|
34 ൩൪ ചില പുരുഷന്മാർ അവനോട് ചേർന്ന് വിശ്വസിച്ചു; അവരിൽ അരയോപഗസ്ഥാനിയായ ദിയൊനുസ്യോസും ദമരീസ് എന്നു പേരുള്ളോരു സ്ത്രീയും മറ്റ് ചിലരും ഉണ്ടായിരുന്നു.
තථාපි කේචිල්ලෝකාස්තේන සාර්ද්ධං මිලිත්වා ව්‍යශ්වසන් තේෂාං මධ්‍යේ (අ)රේයපාගීයදියනුසියෝ දාමාරීනාමා කාචින්නාරී කියන්තෝ නරාශ්චාසන්|

< അപ്പൊ. പ്രവൃത്തികൾ 17 >