< അപ്പൊ. പ്രവൃത്തികൾ 14 >

1 പൗലോസും ബർന്നബാസും ഇക്കോന്യയിൽ യെഹൂദന്മാരുടെ പള്ളിയിൽ ചെന്ന് യെഹൂദ്യരും യവനന്മാരും ആയ ജനമദ്ധ്യത്തിൽ വിശ്വാസം ഉളവാകത്തക്കവണ്ണം സംസാരിച്ചു.
Un notikās Ikonijā, ka tie kopā iegāja Jūdu baznīcā un tā runāja, ka no tiem Jūdiem un Grieķiem liels pulks ticēja.
2 വിശ്വസിക്കാത്ത യെഹൂദന്മാരോ ജാതികളുടെ മനസ്സിൽ സഹോദരന്മാരുടെ നേരെ പകയും വിദ്വേഷവും ഉളവാക്കി.
Bet tie neticīgie Jūdi paskubināja un iekaitināja pagāniem sirdis pret tiem brāļiem.
3 എന്നാൽ അവർ വളരെക്കാലം അവിടെ പാർത്ത് കർത്താവിൽ ആശ്രയിച്ച്, പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചുകൊണ്ടിരുന്നു; കർത്താവോ തന്റെ കൃപയുടെ വചനത്തിന് സാക്ഷിനിന്ന്, അവരുടെ കയ്യാൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുവാൻ വരം നല്കി.
Tad nu tie labu laiku tur palika un droši runāja, paļaudamies uz To Kungu, kas Savam žēlastības vārdam liecību deva un lika zīmēm un brīnumiem notikt caur viņu rokām.
4 എന്നാൽ പട്ടണത്തിലെ ഭൂരിഭാഗം ജനസമൂഹങ്ങളിലും ഭിന്നത ഉണ്ടായി ചിലർ യെഹൂദന്മാരുടെ പക്ഷത്തിലും ചിലർ അപ്പൊസ്തലന്മാരുടെ പക്ഷത്തിലും ആയി.
Un tās pilsētas ļaudis šķīrās: citi bija ar tiem Jūdiem un citi ar tiem apustuļiem.
5 പൗലോസിനെയും, ബർന്നബാസിനെയും പരിഹസിപ്പാനും കല്ലെറിയുവാനുമായി ജാതികളും യെഹൂദന്മാരും അവിടുത്തെ പ്രമാണികളോടുകൂടി ഒരു ആക്രമണം ഭാവിച്ചപ്പോൾ അവർ അത് ഗ്രഹിച്ച് ലുസ്ത്ര,
Bet kad tur dumpis cēlās no pagāniem un Jūdiem līdz ar viņu virsniekiem, ka tie viņiem varu darītu un tos akmeņiem nomētātu,
6 ദെർബ്ബ എന്ന ലുക്കവോന്യ പട്ടണങ്ങളിലേക്കും ചുറ്റുമുള്ള ദേശത്തിലേക്കും
Tad viņi to nomanīdami bēga uz Likaonijas pilsētām, Listru un Derbi, un uz tām apkārtējām vietām.
7 ഓടിപ്പോയി അവിടെ സുവിശേഷം അറിയിച്ചുപോന്നു.
Un tur viņi evaņģēliju sludināja.
8 ലുസ്ത്രയിൽ അമ്മയുടെ ഗർഭംമുതൽ മുടന്തനായി ഒരിക്കലും നടന്നിട്ടില്ലാതെയും കാലിന് ശക്തിയില്ലാതെയും ഉള്ളൊരു പുരുഷൻ ഇരുന്നിരുന്നു.
Un kāds vīrs Listrā sēdēja ar nespēcīgām kājām, tizls no mātes miesām, kas vēl nekad nebija staigājis.
9 അവൻ പൗലൊസ് സംസാരിക്കുന്നത് കേട്ട്; പൗലോസ് അവനെ ഉറ്റുനോക്കി, സൗഖ്യം പ്രാപിക്കുവാൻ അവനിൽ വിശ്വാസമുണ്ട് എന്നു കണ്ടിട്ട്:
Tas dzirdēja Pāvilu runājam. Un šis viņu uzlūkodams nomanīja, ka viņš ticēja un ka viņu var glābt,
10 ൧൦ ഉച്ചത്തിൽ “നീ എഴുന്നേറ്റ് കാലൂന്നി നിവർന്നുനിൽക്ക” എന്ന് പറഞ്ഞു; അവൻ കുതിച്ചെഴുന്നേറ്റ് നടന്നു.
Sacīja ar stipru balsi: “Celies stāvu uz savām kājām!” Un viņš uzlēca un staigāja.
11 ൧൧ പൗലൊസ് ചെയ്തത് പുരുഷാരം കണ്ടിട്ട്: ലുക്കവോന്യഭാഷയിൽ “ദേവന്മാർ മനുഷ്യരൂപത്തിൽ നമ്മുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു” എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.
Un kad tie ļaudis redzēja, ko Pāvils bija darījis, tad tie pacēla savu balsi un sacīja Likaoniski: “Dievi palikuši cilvēkiem līdzīgi un pie mums zemē nonākuši.”
12 ൧൨ ബർന്നബാസിന് ഇന്ദ്രൻ എന്നും പൗലൊസ് മുഖ്യപ്രസംഗിയാകയാൽ അവന് ബുധൻ എന്നും പേർവിളിച്ചു.
Un tie sauca Barnabu par Jupiteru un Pāvilu par Merkuriju: tāpēc ka viņš bija tas runātājs.
13 ൧൩ പട്ടണത്തിന്റെ മുമ്പിലുള്ള ഇന്ദ്രക്ഷേത്രത്തിലെ പുരോഹിതൻ കാളകളെയും പൂമാലകളെയും പ്രവേശനകവാടത്തിൽ കൊണ്ടുവന്ന് പുരുഷാരത്തോടുകൂടെ യാഗം കഴിക്കുവാൻ ഭാവിച്ചു.
Un Jupitera priesteris, kas bija ārpus pilsētas, atveda vēršus un vainagus pie vārtiem un gribēja ar tiem ļaudīm upurēt.
14 ൧൪ ഇത് അപ്പൊസ്തലന്മാരായ ബർന്നബാസും പൗലൊസും കേട്ടിട്ട് വസ്ത്രം കീറിക്കൊണ്ട് പുരുഷാരത്തിന്റെ ഇടയിലേക്ക് ഓടിച്ചെന്ന് നിലവിളിച്ചു പറഞ്ഞത്:
Bet tie apustuļi Pāvils un Barnaba to dzirdēdami, saplēsa savas drēbes un ieskrēja ļaužu vidū saukdami
15 ൧൫ “പുരുഷന്മാരേ, നിങ്ങൾ ഈ ചെയ്യുന്നത് എന്ത്? ഞങ്ങൾ നിങ്ങളേപ്പോലെ സമസ്വഭാവമുള്ള മനുഷ്യർ അത്രേ; നിങ്ങൾ ഈ വ്യർത്ഥകാര്യങ്ങളെ വിട്ട്, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലത്തേയും ഉളവാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്ക് തിരിയേണം എന്നുള്ള സുവിശേഷം ഞങ്ങൾ നിങ്ങളോട് അറിയിക്കുന്നു.
Un sacīdami: “Vīri, kāpēc jūs tā darāt? Mēs arīdzan esam tādi pat mirstami cilvēki kā jūs, kas jums to evaņģēliju sludinām, ka jums no šiem nelietīgiem būs atgriezties pie Tā dzīvā Dieva, kas ir radījis debesi un zemi un jūru un visu, kas tur iekšā,
16 ൧൬ കഴിഞ്ഞ കാലങ്ങളിൽ അവൻ സകലജാതികളെയും തങ്ങളുടെ വഴികളിൽ നടപ്പാൻ അനുവദിച്ചു.
Kas pagājušos laikos visiem pagāniem ļāvis staigāt pa saviem ceļiem,
17 ൧൭ എങ്കിലും അവൻ നന്മചെയ്കയും ആകാശത്തുനിന്ന് മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും നിങ്ങൾക്ക് തരികയും ആഹാരവും സന്തോഷവും നല്കി നിങ്ങളെ തൃപ്തരാക്കുകയും ചെയ്തുപോന്നതിനാൽ തന്നെക്കുറിച്ച് സാക്ഷ്യം തരാതിരുന്നിട്ടില്ല”.
Jebšu Viņš Sevi nav pametis neapliecinātu, labu darīdams, no debesīm mums lietu un auglīgus laikus dodams, mūsu sirdis ar barību un ar prieku pildīdams.”
18 ൧൮ അവർ ഇങ്ങനെ ഉപദേശിച്ചുകൊണ്ട് തങ്ങൾക്ക് യാഗം കഴിക്കാതിരിക്കുവാനായി പുരുഷാരത്തെ പ്രയാസത്തോടെ തടുത്തു.
Un to runādami, tie ar mokām nomierināja tos ļaudis, ka tie viņiem neupurēja.
19 ൧൯ എന്നാൽ അന്ത്യൊക്യയിൽ നിന്നും ഇക്കോന്യയിൽ നിന്നും യെഹൂദന്മാർ ലുസ്ത്രയിൽ വന്നുകൂടി പുരുഷാരത്തെ വശത്താക്കി പൗലൊസിനെ കല്ലെറിഞ്ഞു; അവൻ മരിച്ചു എന്ന് വിചാരിച്ചിട്ട് അവനെ പട്ടണത്തിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി.
Bet no Antioķijas un Ikonijas Jūdi pienāca un tos ļaudis pārrunāja un Pāvilu akmeņiem mētāja, un to no pilsētas vilka ārā, domādami, viņu esam nomirušu.
20 ൨൦ എന്നാൽ ശിഷ്യന്മാർ അവനെ ചുറ്റിനിൽക്കയിൽ അവൻ എഴുന്നേറ്റ് പട്ടണത്തിൽ ചെന്ന്; പിറ്റെന്നാൾ ബർന്നബാസിനോടുകൂടെ ദെർബ്ബയ്ക്ക് പോയി.
Bet kad tie mācekļi ap viņu bija sanākuši, tad viņš uzcēlās un iegāja pilsētā; un otrā dienā viņš izgāja ar Barnabu uz Derbi.
21 ൨൧ ആ പട്ടണങ്ങളിലും സുവിശേഷം അറിയിച്ച് പലരെയും ശിഷ്യരാക്കിയശേഷം അവർ ലുസ്ത്ര, ഇക്കോന്യ, അന്ത്യൊക്യ എന്ന പട്ടണങ്ങളിലേക്ക് മടങ്ങിച്ചെന്നു,
Un tai pilsētā evaņģēliju pasludinājuši un labu pulku par mācekļiem darījuši, tie griezās atpakaļ uz Listru un Ikoniju un Antioķiju,
22 ൨൨ ശിഷ്യന്മാരുടെ മനസ്സ് ഉറപ്പിക്കുകയും, വിശ്വാസത്തിൽ നില നിൽക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽ കൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു പോന്നു.
Stiprinādami mācekļu dvēseles un pamācīdami, lai paliek iekš ticības, un ka caur daudz bēdām mums būs ieiet Dieva valstībā.
23 ൨൩ സഭതോറും അവർക്ക് മൂപ്പന്മാരെ നിയമിക്കയും ഉപവസിച്ചും പ്രാർത്ഥിച്ചുംകൊണ്ട് തങ്ങൾ വിശ്വസിച്ച കർത്താവിങ്കൽ അവരെ ഭരമേല്പിക്കുകയും ചെയ്തു.
Un tie viņiem ikvienā draudzē iecēla vecajus un ar gavēšanu Dievu lūguši tos pavēlēja Tam Kungam, uz ko tie bija ticējuši.
24 ൨൪ അവർ പിസിദ്യയിൽകൂടി കടന്നു പംഫുല്യയിൽ എത്തി,
Un pārstaigājuši Pisidiju, tie nāca uz Pamfiliju.
25 ൨൫ പെർഗ്ഗയിൽ വചനം പ്രസംഗിച്ചശേഷം അത്തല്യയ്ക്ക് പോയി.
Un Pergā to vārdu runājuši, tie nonāca uz Attaliju.
26 ൨൬ അവിടെനിന്ന് കപ്പൽ കയറി തങ്ങൾ നിവർത്തിച്ച വേലയ്ക്കായി ദൈവകൃപയിൽ അവരെ ഭരമേല്പിച്ചയച്ച ഇടമായ അന്ത്യൊക്യയിലേക്ക് പോയി;
Un no turienes tie nocēlās uz Antioķiju, no kurienes tie Dieva žēlastībai bija pavēlēti uz to darbu, ko bija pabeiguši.
27 ൨൭ അവിടെ എത്തിയശേഷം സഭയെ ഒരുമിച്ചുകൂട്ടി, ദൈവം തങ്ങളോടുകൂടെ ഇരുന്ന് ചെയ്തതൊക്കെയും ജാതികൾക്ക് വിശ്വാസത്തിന്റെ വാതിൽ തുറന്നുകൊടുത്തതും അറിയിച്ചു.
Un tur nonākuši un to draudzi sapulcējuši, tie stāstīja, kādas lietas Dievs pie tiem bija darījis, un ka Viņš pagāniem ticības durvis bija atvēris.
28 ൨൮ പിന്നെ അവൻ ശിഷ്യന്മാരോടുകൂടെ കുറേക്കാലം അവിടെ പാർത്തു.
Un tie tur palika labu laiku pie tiem mācekļiem.

< അപ്പൊ. പ്രവൃത്തികൾ 14 >