< അപ്പൊ. പ്രവൃത്തികൾ 10 >

1 കൈസര്യയിൽ ഇത്താലിക എന്ന പട്ടാള വിഭാഗത്തിൽ കൊർന്നൊല്യോസ് എന്നു പേരുള്ളോരു ശതാധിപൻ ഉണ്ടായിരുന്നു.
ကဲသရိယာနဂရ ဣတာလိယာချသဲနျာန္တရ္ဂတး ကရ္ဏီလိယနာမာ သေနာပတိရာသီတ္
2 അവൻ ഭക്തനും തന്റെ കുടുംബാംഗങ്ങളോടുകൂടെ ദൈവത്തെ ഭയപ്പെടുന്നവനുമായി യെഹൂദാ ജനത്തിന് വളരെ ദാനം കൊടുത്തും എപ്പോഴും പ്രാർത്ഥിച്ചും പോന്നു.
သ သပရိဝါရော ဘက္တ ဤၑွရပရာယဏၑ္စာသီတ်; လောကေဘျော ဗဟူနိ ဒါနာဒီနိ ဒတွာ နိရန္တရမ် ဤၑွရေ ပြာရ္ထယာဉ္စကြေ၊
3 അവൻ പകൽ ഏകദേശം ഒമ്പതാംമണി നേരത്ത് ദർശനത്തിൽ ഒരു ദൈവദൂതൻ തന്റെ അടുക്കൽ അകത്തുവരുന്നത് സ്പഷ്ടമായി കണ്ട്: “കൊർന്നൊല്യോസേ!” എന്ന് തന്നോട് പറയുന്നതും കേട്ട്.
ဧကဒါ တၖတီယပြဟရဝေလာယာံ သ ဒၖၐ္ဋဝါန် ဤၑွရသျဲကော ဒူတး သပြကာၑံ တတ္သမီပမ် အာဂတျ ကထိတဝါန်, ဟေ ကရ္ဏီလိယ၊
4 അവൻ ദൈവദൂതനെ ഉറ്റുനോക്കി ഭയപരവശനായി: “എന്താകുന്നു കർത്താവേ” എന്നു ചോദിച്ചു. അവൻ അവനോട്: “നിന്റെ പ്രാർത്ഥനയും എളിയവരോടുളള നിന്റെ ദാനവും ദൈവത്തിന് സ്വീകാര്യമായിരിക്കുന്നു.
ကိန္တု သ တံ ဒၖၐ္ဋွာ ဘီတော'ကထယတ်, ဟေ ပြဘော ကိံ? တဒါ တမဝဒတ် တဝ ပြာရ္ထနာ ဒါနာဒိ စ သာက္ၐိသွရူပံ ဘူတွေၑွရသျ ဂေါစရမဘဝတ်၊
5 ഇപ്പോൾതന്നെ യോപ്പയിലേക്ക് ആളയച്ച്, പത്രൊസ് എന്ന് അറിയപ്പെടുന്ന ശിമോനെ വരുത്തുക.
ဣဒါနီံ ယာဖောနဂရံ ပြတိ လောကာန် ပြေၐျ သမုဒြတီရေ ၑိမောန္နာမ္နၑ္စရ္မ္မကာရသျ ဂၖဟေ ပြဝါသကာရီ ပိတရနာမ္နာ ဝိချာတော ယး ၑိမောန် တမ် အာဟွာယယ;
6 അവൻ തോൽപ്പണി ചെയ്യുന്ന ശിമോൻ എന്നൊരുവനോടുകൂടെ പാർക്കുന്നു. അവന്റെ വീട് കടല്പുറത്ത് ആകുന്നു” എന്നു പറഞ്ഞു.
တသ္မာတ် တွယာ ယဒျတ် ကရ္တ္တဝျံ တတ္တတ် သ ဝဒိၐျတိ၊
7 അവനോട് സംസാരിച്ച ദൂതൻ പോയശേഷം അവൻ തന്റെ വേലക്കാരിൽ രണ്ടുപേരെയും അംഗരക്ഷകരിൽ ദൈവഭക്തനായൊരു പടയാളിയേയും
ဣတျုပဒိၑျ ဒူတေ ပြသ္ထိတေ သတိ ကရ္ဏီလိယး သွဂၖဟသ္ထာနာံ ဒါသာနာံ ဒွေါ် ဇနော် နိတျံ သွသင်္ဂိနာံ သဲနျာနာမ် ဧကာံ ဘက္တသေနာဉ္စာဟူယ
8 വിളിച്ച് സകലവും വിവരിച്ചുപറഞ്ഞ് യോപ്പയിലേക്ക് അയച്ചു.
သကလမေတံ ဝၖတ္တာန္တံ ဝိဇ္ဉာပျ ယာဖောနဂရံ တာန် ပြာဟိဏောတ်၊
9 പിറ്റെന്നാൾ കൊർന്നല്യോസ് അയച്ചവർ യാത്രചെയ്തു പട്ടണത്തോട് സമീപിക്കുമ്പോൾ പത്രൊസ് ആറാം മണിനേരത്ത് പ്രാർത്ഥിക്കുവാൻ മാളികമുറിയിൽ കയറി.
ပရသ္မိန် ဒိနေ တေ ယာတြာံ ကၖတွာ ယဒါ နဂရသျ သမီပ ဥပါတိၐ္ဌန်, တဒါ ပိတရော ဒွိတီယပြဟရဝေလာယာံ ပြာရ္ထယိတုံ ဂၖဟပၖၐ္ဌမ် အာရောဟတ်၊
10 ൧൦ അവൻ വളരെ വിശന്നിട്ട് ഭക്ഷിക്കുവാൻ ആഗ്രഹിച്ചു; അവർ ഭക്ഷണം ഒരുക്കുമ്പോഴേക്കും അവന് ഒരു വിവശത ഉണ്ടായി.
ဧတသ္မိန် သမယေ က္ၐုဓာရ္တ္တး သန် ကိဉ္စိဒ် ဘောက္တုမ် အဲစ္ဆတ် ကိန္တု တေၐာမ် အန္နာသာဒနသမယေ သ မူရ္စ္ဆိတး သန္နပတတ်၊
11 ൧൧ ആകാശം തുറന്നിരിക്കുന്നതും നാല് കോണും കെട്ടീട്ടുള്ള വലിയൊരു വിരിപ്പ് ഭൂമിയിലേക്കു ഇറക്കിവിട്ടൊരു പാത്രംപോലെ വരുന്നതും അവൻ കണ്ട്.
တတော မေဃဒွါရံ မုက္တံ စတုရ္ဘိး ကောဏဲ ရ္လမ္ဗိတံ ဗၖဟဒွသ္တြမိဝ ကိဉ္စန ဘာဇနမ် အာကာၑာတ် ပၖထိဝီမ် အဝါရောဟတီတိ ဒၖၐ္ဋဝါန်၊
12 ൧൨ അതിൽ ഭൂമിയിലെ സകലവിധ നാൽക്കാലികളും ഇഴജാതികളും ആകാശത്തിലെ പറവകളും ഉണ്ടായിരുന്നു.
တန္မဓျေ နာနပြကာရာ ဂြာမျဝနျပၑဝး ခေစရောရောဂါမိပြဘၖတယော ဇန္တဝၑ္စာသန်၊
13 ൧൩ “പത്രൊസേ, എഴുന്നേറ്റ് കൊന്നു തിന്നുക” എന്ന് ഒരു ശബ്ദം ഉണ്ടായി.
အနန္တရံ ဟေ ပိတရ ဥတ္ထာယ ဟတွာ ဘုံက္ၐွ တမ္ပြတီယံ ဂဂဏီယာ ဝါဏီ ဇာတာ၊
14 ൧൪ അതിന് പത്രൊസ്: “ഒരിക്കലും പാടില്ല, കർത്താവേ; മലിനമോ അശുദ്ധമോ ആയതൊന്നും ഞാൻ ഒരുനാളും തിന്നിട്ടില്ലല്ലോ”.
တဒါ ပိတရး ပြတျဝဒတ်, ဟေ ပြဘော ဤဒၖၑံ မာ ဘဝတု, အဟမ် ဧတတ် ကာလံ ယာဝတ် နိၐိဒ္ဓမ် အၑုစိ ဝါ ဒြဝျံ ကိဉ္စိဒပိ န ဘုက္တဝါန်၊
15 ൧൫ ആ ശബ്ദം രണ്ടാം പ്രാവശ്യം അവനോട്: “ദൈവം ശുദ്ധീകരിച്ചത് നീ മലിനമെന്നു വിചാരിക്കരുത്” എന്നു പറഞ്ഞു.
တတး ပုနရပိ တာဒၖၑီ ဝိဟယသီယာ ဝါဏီ ဇာတာ ယဒ် ဤၑွရး ၑုစိ ကၖတဝါန် တတ် တွံ နိၐိဒ္ဓံ န ဇာနီဟိ၊
16 ൧൬ ഇങ്ങനെ മൂന്നുപ്രാവശ്യം ഉണ്ടായി; ഉടനെ പാത്രം തിരികെ ആകാശത്തിലേക്ക് വലിച്ചെടുക്കപ്പെട്ടു.
ဣတ္ထံ တြိး သတိ တတ် ပါတြံ ပုနရာကၖၐ္ဋံ အာကာၑမ် အဂစ္ဆတ်၊
17 ൧൭ ഈ കണ്ട ദർശനം എന്തായിരിക്കും എന്നു പത്രൊസ് ഉള്ളിൽ ആശങ്കപ്പെട്ടുകൊണ്ടിരിക്കുമ്പോൾ കൊർന്നൊല്യോസ് അയച്ച പുരുഷന്മാർ ശിമോന്റെ വീട് ചോദിച്ചുകൊണ്ട് പടിവാതിൽക്കൽ വന്നു:
တတး ပရံ ယဒ် ဒရ္ၑနံ ပြာပ္တဝါန် တသျ ကော ဘာဝ ဣတျတြ ပိတရော မနသာ သန္ဒေဂ္ဓိ, ဧတသ္မိန် သမယေ ကရ္ဏီလိယသျ တေ ပြေၐိတာ မနုၐျာ ဒွါရသျ သန္နိဓာဝုပသ္ထာယ,
18 ൧൮ പത്രൊസ് എന്ന് അറിയപ്പെടുന്ന ശിമോൻ ഇവിടെ പാർക്കുന്നുണ്ടോ എന്നു വിളിച്ചുചോദിച്ചു.
ၑိမောနော ဂၖဟမနွိစ္ဆန္တး သမ္ပၖဆျာဟူယ ကထိတဝန္တး ပိတရနာမ္နာ ဝိချာတော ယး ၑိမောန် သ ကိမတြ ပြဝသတိ?
19 ൧൯ പത്രൊസ് ദർശനത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ പരിശുദ്ധാത്മാവ് അവനോട്: “മൂന്നു പുരുഷന്മാർ നിന്നെ അന്വേഷിക്കുന്നു;
ယဒါ ပိတရသ္တဒ္ဒရ္ၑနသျ ဘာဝံ မနသာန္ဒောလယတိ တဒါတ္မာ တမဝဒတ်, ပၑျ တြယော ဇနာသ္တွာံ မၖဂယန္တေ၊
20 ൨൦ നീ എഴുന്നേറ്റ് ഇറങ്ങിച്ചെല്ലുക; ഞാൻ അവരെ അയച്ചിരിക്കുന്നു, ഒന്നും സംശയിക്കാതെ അവരോടുകൂടെ പോക” എന്നു പറഞ്ഞു.
တွမ် ဥတ္ထာယာဝရုဟျ နိးသန္ဒေဟံ တဲး သဟ ဂစ္ဆ မယဲဝ တေ ပြေၐိတား၊
21 ൨൧ പത്രൊസ് ആ പുരുഷന്മാരുടെ അടുക്കൽ ഇറങ്ങിച്ചെന്ന്: “നിങ്ങൾ അന്വേഷിക്കുന്നവൻ ഞാൻ തന്നെ; നിങ്ങൾ വന്ന കാര്യം എന്ത്” എന്നു ചോദിച്ചു.
တသ္မာတ် ပိတရော'ဝရုဟျ ကရ္ဏီလိယပြေရိတလောကာနာံ နိကဋမာဂတျ ကထိတဝါန် ပၑျတ ယူယံ ယံ မၖဂယဓွေ သ ဇနောဟံ, ယူယံ ကိန္နိမိတ္တမ် အာဂတား?
22 ൨൨ അതിന് അവർ: “നീതിമാനും ദൈവഭക്തനും യെഹൂദന്മാരുടെ സകലജാതിയാലും നല്ല സാക്ഷ്യംകൊണ്ടവനും ആയ കൊർന്നൊല്യോസ് എന്ന ശതാധിപന് നിന്നെ വീട്ടിൽ വരുത്തി നിന്റെ സന്ദേശം കേൾക്കണം എന്ന് ഒരു വിശുദ്ധദൂതനാൽ അരുളപ്പാടുണ്ടായിരിക്കുന്നു” എന്നു പറഞ്ഞു.
တတသ္တေ ပြတျဝဒန် ကရ္ဏီလိယနာမာ ၑုဒ္ဓသတ္တွ ဤၑွရပရာယဏော ယိဟူဒီယဒေၑသ္ထာနာံ သရွွေၐာံ သန္နိဓော် သုချာတျာပန္န ဧကး သေနာပတိ ရ္နိဇဂၖဟံ တွာမာဟူယ နေတုံ တွတ္တး ကထာ ၑြောတုဉ္စ ပဝိတြဒူတေန သမာဒိၐ္ဋး၊
23 ൨൩ അവൻ അവരെ അകത്ത് വിളിച്ചു പാർപ്പിച്ചു; പിറ്റെന്നാൾ എഴുന്നേറ്റ് അവരോടുകൂടെ പുറപ്പെട്ടു; യോപ്പയിലെ സഹോദരന്മാർ ചിലരും അവനോടുകൂടെ പോയി.
တဒါ ပိတရသ္တာနဘျန္တရံ နီတွာ တေၐာမာတိထျံ ကၖတဝါန်, ပရေ'ဟနိ တဲး သာရ္ဒ္ဓံ ယာတြာမကရောတ်, ယာဖောနိဝါသိနာံ ဘြာတၖဏာံ ကိယန္တော ဇနာၑ္စ တေန သဟ ဂတား၊
24 ൨൪ പിറ്റെന്നാൾ കൈസര്യയിൽ എത്തി; അവിടെ കൊർന്നൊല്യോസ് ബന്ധുക്കളേയും അടുത്ത സ്നേഹിതന്മാരെയും കൂട്ടിവരുത്തി, അവർക്കായി കാത്തിരുന്നു.
ပရသ္မိန် ဒိဝသေ ကဲသရိယာနဂရမဓျပြဝေၑသမယေ ကရ္ဏီလိယော ဇ္ဉာတိဗန္ဓူန် အာဟူယာနီယ တာန် အပေက္ၐျ သ္ထိတး၊
25 ൨൫ പത്രൊസ് അകത്ത് പ്രവേശിച്ചപ്പോൾ കൊർന്നൊല്യോസ് അവനെ എതിരേറ്റ് കാൽക്കൽ വീണു വണങ്ങി.
ပိတရေ ဂၖဟ ဥပသ္ထိတေ ကရ္ဏီလိယသ္တံ သာက္ၐာတ္ကၖတျ စရဏယေား ပတိတွာ ပြာဏမတ်၊
26 ൨൬ പത്രൊസ് അവനോട് “എഴുന്നേല്ക്കു, ഞാനും ഒരു മനുഷ്യനത്രെ” എന്നു പറഞ്ഞ് അവനെ എഴുന്നേല്പിച്ചു,
ပိတရသ္တမုတ္ထာပျ ကထိတဝါန်, ဥတ္တိၐ္ဌာဟမပိ မာနုၐး၊
27 ൨൭ അവനോട് സംസാരിച്ചുംകൊണ്ട് അകത്ത് ചെന്ന്, അനേകർ വന്നു കൂടിയിരിക്കുന്നത് കണ്ട് അവനോട്:
တဒါ ကရ္ဏီလိယေန သာကမ် အာလပန် ဂၖဟံ ပြာဝိၑတ် တန္မဓျေ စ ဗဟုလောကာနာံ သမာဂမံ ဒၖၐ္ဋွာ တာန် အဝဒတ်,
28 ൨൮ “അന്യജാതിക്കാരന്റെ അടുക്കൽ ചെല്ലുന്നതും അവനുമായി സഹകരിക്കുന്നതും യെഹൂദനു നിഷിദ്ധം എന്നു നിങ്ങൾ അറിയുന്നുവല്ലോ. എങ്കിലും ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്നു പറയരുതെന്ന് ദൈവം എനിക്ക് കാണിച്ചുതന്നിരിക്കുന്നു.
အနျဇာတီယလောကဲး မဟာလပနံ ဝါ တေၐာံ ဂၖဟမဓျေ ပြဝေၑနံ ယိဟူဒီယာနာံ နိၐိဒ္ဓမ် အသ္တီတိ ယူယမ် အဝဂစ္ဆထ; ကိန္တု ကမပိ မာနုၐမ် အဝျဝဟာရျျမ် အၑုစိံ ဝါ ဇ္ဉာတုံ မမ နောစိတမ် ဣတိ ပရမေၑွရော မာံ ဇ္ဉာပိတဝါန်၊
29 ൨൯ അതുകൊണ്ടാകുന്നു നിങ്ങൾ ആളയച്ചപ്പോൾ ഞാൻ എതിർ പറയാതെ വന്നത്; എന്നാൽ എന്നെ വിളിപ്പിച്ചത് എന്തിന് എന്ന് അറിഞ്ഞാൽ കൊള്ളാം” എന്നു പറഞ്ഞു.
ဣတိ ဟေတောရာဟွာနၑြဝဏမာတြာတ် ကာဉ္စနာပတ္တိမ် အကၖတွာ ယုၐ္မာကံ သမီပမ် အာဂတောသ္မိ; ပၖစ္ဆာမိ ယူယံ ကိန္နိမိတ္တံ မာမ် အာဟူယတ?
30 ൩൦ അതിന് കൊർന്നൊല്യോസ്: “നാലുനാൾ മുൻപ് ഈ നേരത്ത് ഞാൻ വീട്ടിൽ ഒമ്പതാംമണി നേരത്തുളള പ്രാർത്ഥനയിൽ ആയിരിക്കുമ്പോൾ തേജസ്സുള്ള വസ്ത്രം ധരിച്ചൊരു പുരുഷൻ എന്റെ മുമ്പിൽനിന്നു:
တဒါ ကရ္ဏီလိယး ကထိတဝါန်, အဒျ စတွာရိ ဒိနာနိ ဇာတာနိ ဧတာဝဒွေလာံ ယာဝဒ် အဟမ် အနာဟာရ အာသန် တတသ္တၖတီယပြဟရေ သတိ ဂၖဟေ ပြာရ္ထနသမယေ တေဇောမယဝသ္တြဘၖဒ် ဧကော ဇနော မမ သမက္ၐံ တိၐ္ဌန် ဧတာံ ကထာမ် အကထယတ်,
31 ൩൧ ‘കൊർന്നൊല്യോസേ ദൈവം നിന്റെ പ്രാർത്ഥന കേട്ട്, എളിയവരോടുളള നിന്റെ ദാനധർമ്മം ഓർത്തിരിക്കുന്നു.
ဟေ ကရ္ဏီလိယ တွဒီယာ ပြာရ္ထနာ ဤၑွရသျ ကရ္ဏဂေါစရီဘူတာ တဝ ဒါနာဒိ စ သာက္ၐိသွရူပံ ဘူတွာ တသျ ဒၖၐ္ဋိဂေါစရမဘဝတ်၊
32 ൩൨ യോപ്പയിലേക്ക് ആളയച്ച് പത്രൊസ് എന്നു പേരുള്ള ശിമോനെ വിളിപ്പിക്കുക; അവൻ കടല്പുറത്ത് തോൽപ്പണി ചെയ്യുന്ന ശീമോന്റെ വീട്ടിൽ പാർക്കുന്നു’ എന്നു പറഞ്ഞു.
အတော ယာဖောနဂရံ ပြတိ လောကာန် ပြဟိတျ တတြ သမုဒြတီရေ ၑိမောန္နာမ္နး ကသျစိစ္စရ္မ္မကာရသျ ဂၖဟေ ပြဝါသကာရီ ပိတရနာမ္နာ ဝိချာတော ယး ၑိမောန် တမာဟူယယ; တတး သ အာဂတျ တွာမ် ဥပဒေက္ၐျတိ၊
33 ൩൩ ഉടൻ തന്നെ ഞാൻ നിന്റെ അടുക്കൽ ആളയച്ച്; നീ ദയതോന്നി വന്നത് ഉപകാരം. കർത്താവ് നിന്നോട് കല്പിച്ചതൊക്കെയും കേൾക്കുവാൻ ഞങ്ങൾ എല്ലാവരും ഇവിടെ ദൈവത്തിന്റെ മുമ്പാകെ സന്നിഹിതരായിരിക്കുന്നു” എന്നു പറഞ്ഞു.
ဣတိ ကာရဏာတ် တတ္က္ၐဏာတ် တဝ နိကဋေ လောကာန် ပြေၐိတဝါန်, တွမာဂတဝါန် ဣတိ ဘဒြံ ကၖတဝါန်၊ ဤၑွရော ယာနျာချာနာနိ ကထယိတုမ် အာဒိၑတ် တာနိ ၑြောတုံ ဝယံ သရွွေ သာမ္ပြတမ် ဤၑွရသျ သာက္ၐာဒ် ဥပသ္ထိတား သ္မး၊
34 ൩൪ അപ്പോൾ പത്രൊസ് വായ് തുറന്ന് പറഞ്ഞത്: “ദൈവത്തിന് മുഖപക്ഷമില്ല എന്നും
တဒါ ပိတရ ဣမာံ ကထာံ ကထယိတုမ် အာရဗ္ဓဝါန်, ဤၑွရော မနုၐျာဏာမ် အပက္ၐပါတီ သန္
35 ൩൫ ഏത് ജാതിയിലും ദൈവത്തെ ഭയപ്പെട്ട് നീതി പ്രവർത്തിക്കുന്നവരെ അവൻ അംഗീകരിക്കുന്നു എന്നും ഇപ്പോൾ ഞാൻ യഥാർത്ഥമായി ഗ്രഹിക്കുന്നു.
ယသျ ကသျစိဒ် ဒေၑသျ ယော လောကာသ္တသ္မာဒ္ဘီတွာ သတ္ကရ္မ္မ ကရောတိ သ တသျ ဂြာဟျော ဘဝတိ, ဧတသျ နိၑ္စယမ် ဥပလဗ္ဓဝါနဟမ်၊
36 ൩൬ യിസ്രായേൽ മക്കൾക്ക് ദൈവം അയച്ചവചനം, എല്ലാവരുടെയും കർത്താവായ യേശുക്രിസ്തു പ്രസംഗിച്ച സമാധാനം,
သရွွေၐာံ ပြဘု ရျော ယီၑုခြီၐ္ဋသ္တေန ဤၑွရ ဣသြာယေလွံၑာနာံ နိကဋေ သုသံဝါဒံ ပြေၐျ သမ္မေလနသျ ယံ သံဝါဒံ ပြာစာရယတ် တံ သံဝါဒံ ယူယံ ၑြုတဝန္တး၊
37 ൩൭ യോഹന്നാൻ പ്രസംഗിച്ച സ്നാനത്തിന് ശേഷം ഗലീലയിൽ തുടങ്ങി യെഹൂദ്യയിൽ ഒക്കെയും പ്രസിദ്ധമായ ആ വചനം തന്നെ നിങ്ങൾ അറിയുന്നുവല്ലോ.
ယတော ယောဟနာ မဇ္ဇနေ ပြစာရိတေ သတိ သ ဂါလီလဒေၑမာရဘျ သမသ္တယိဟူဒီယဒေၑံ ဝျာပ္နောတ်;
38 ൩൮ ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ട് നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും എങ്ങനെ അഭിഷേകം ചെയ്തതു എന്നും അവൻ നന്മചെയ്തതും പിശാചിനാൽ പീഢിപ്പിക്കപ്പെട്ടവരെ ഒക്കെയും എങ്ങനെ സൗഖ്യമാക്കി എന്നതും നിങ്ങൾതന്നെ അറിയുന്നുവല്ലോ.
ဖလတ ဤၑွရေဏ ပဝိတြေဏာတ္မနာ ၑက္တျာ စာဘိၐိက္တော နာသရတီယယီၑုး သ္ထာနေ သ္ထာနေ ဘြမန် သုကြိယာံ ကုရွွန် ၑဲတာနာ က္လိၐ္ဋာန် သရွွလောကာန် သွသ္ထာန် အကရောတ်, ယတ ဤၑွရသ္တသျ သဟာယ အာသီတ်;
39 ൩൯ അവർ കൊന്ന് മരത്തിൽ തൂക്കിയ അവൻ യെഹൂദ്യദേശത്തിലും യെരൂശലേമിലും ചെയ്ത സകലത്തിനും ഞങ്ങൾ സാക്ഷികൾ ആകുന്നു.
ဝယဉ္စ ယိဟူဒီယဒေၑေ ယိရူၑာလမ္နဂရေ စ တေန ကၖတာနာံ သရွွေၐာံ ကရ္မ္မဏာံ သာက္ၐိဏော ဘဝါမး၊ လောကာသ္တံ ကြုၑေ ဝိဒ္ဓွာ ဟတဝန္တး,
40 ൪൦ ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു,
ကိန္တု တၖတီယဒိဝသေ ဤၑွရသ္တမုတ္ထာပျ သပြကာၑမ် အဒရ္ၑယတ်၊
41 ൪൧ സകല ജനത്തിനുമല്ല, ദൈവം മുമ്പുകൂട്ടി നിയമിച്ച സാക്ഷികളായി, അവൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം അവനോടുകൂടെ തിന്നുകുടിച്ചവരായ ഞങ്ങൾക്കുതന്നെ വെളിവാകുകയും,
သရွွလောကာနာံ နိကဋ ဣတိ န ဟိ, ကိန္တု တသ္မိန် ၑ္မၑာနာဒုတ္ထိတေ သတိ တေန သာရ္ဒ္ဓံ ဘောဇနံ ပါနဉ္စ ကၖတဝန္တ ဧတာဒၖၑာ ဤၑွရသျ မနောနီတား သာက္ၐိဏော ယေ ဝယမ် အသ္မာကံ နိကဋေ တမဒရ္ၑယတ်၊
42 ൪൨ ജീവിച്ചിരിക്കുന്നവരേയും മരിച്ചവരേയും ന്യായം വിധിക്കേണ്ടതിന് ദൈവത്താൽ നിയമിക്കപ്പെട്ടവൻ അവൻ തന്നെ എന്ന് ജനത്തോടു പ്രസംഗിക്കുവാനും സാക്ഷീകരിക്കുവാനും അവൻ തന്നെ ഞങ്ങളോടു കല്പിക്കുകയും ചെയ്തു.
ဇီဝိတမၖတောဘယလောကာနာံ ဝိစာရံ ကရ္တ္တုမ် ဤၑွရော ယံ နိယုက္တဝါန် သ ဧဝ သ ဇနး, ဣမာံ ကထာံ ပြစာရယိတုံ တသ္မိန် ပြမာဏံ ဒါတုဉ္စ သော'သ္မာန် အာဇ္ဉာပယတ်၊
43 ൪൩ അവനിൽ വിശ്വസിക്കുന്ന ഏവനും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്ന് ഇവനെക്കുറിച്ച് സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു”.
ယသ္တသ္မိန် ဝိၑွသိတိ သ တသျ နာမ္နာ ပါပါန္မုက္တော ဘဝိၐျတိ တသ္မိန် သရွွေ ဘဝိၐျဒွါဒိနောပိ ဧတာဒၖၑံ သာက္ၐျံ ဒဒတိ၊
44 ൪൪ ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവ് വന്നു.
ပိတရသျဲတတ္ကထာကထနကာလေ သရွွေၐာံ ၑြောတၖဏာမုပရိ ပဝိတြ အာတ္မာဝါရောဟတ်၊
45 ൪൫ അവർ അന്യഭാഷകളിൽ സംസാരിക്കുന്നതും ദൈവത്തെ മഹത്വീകരിക്കുന്നതും കേൾക്കുകയാൽ
တတး ပိတရေဏ သာရ္ဒ္ဓမ် အာဂတာသ္တွက္ဆေဒိနော ဝိၑွာသိနော လောကာ အနျဒေၑီယေဘျး ပဝိတြ အာတ္မနိ ဒတ္တေ သတိ
46 ൪൬ പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവ് എന്ന ദാനം ജാതികളുടെ മേലും പകർന്നത് കണ്ട് വിസ്മയിച്ചു.
တေ နာနာဇာတီယဘာၐာဘိး ကထာံ ကထယန္တ ဤၑွရံ ပြၑံသန္တိ, ဣတိ ဒၖၐ္ဋွာ ၑြုတွာ စ ဝိသ္မယမ် အာပဒျန္တ၊
47 ൪൭ “നമ്മെപ്പോലെ പരിശുദ്ധാത്മാവ് ലഭിച്ച ഇവരെ വെള്ളത്തിൽ സ്നാനം കഴിപ്പിച്ചുകൂടാതവണ്ണം വിലക്കുവാൻ ആർക്ക് കഴിയും” എന്നു പറഞ്ഞു.
တဒါ ပိတရး ကထိတဝါန်, ဝယမိဝ ယေ ပဝိတြမ် အာတ္မာနံ ပြာပ္တာသ္တေၐာံ ဇလမဇ္ဇနံ ကိံ ကောပိ နိၐေဒ္ဓုံ ၑက္နောတိ?
48 ൪൮ പത്രൊസ് അവരെ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിക്കുവാൻ കല്പിച്ചു. അവൻ ചില ദിവസം കൂടെ അവിടെ താമസിക്കേണം എന്ന് അവർ അപേക്ഷിച്ചു.
တတး ပြဘော ရ္နာမ္နာ မဇ္ဇိတာ ဘဝတေတိ တာနာဇ္ဉာပယတ်၊ အနန္တရံ တေ သွဲး သာရ္ဒ္ဓံ ကတိပယဒိနာနိ သ္ထာတုံ ပြာရ္ထယန္တ၊

< അപ്പൊ. പ്രവൃത്തികൾ 10 >