< അപ്പൊ. പ്രവൃത്തികൾ 1 >

1 തെയോഫിലോസേ, ഞാൻ ആദ്യം എഴുതിയിരുന്നത്: യേശു ശുശ്രൂഷിപ്പാനും പഠിപ്പിക്കുവാനും ആരംഭിച്ചതുമുതൽ അവൻ എടുക്കപ്പെട്ട നാളുകൾവരെ ചെയ്തതും,
Pierwszą księgę napisałem, Teofilu, o wszystkim, co Jezus zaczął czynić i [czego] nauczać;
2 അതിനുശേഷം, അവൻ തിരഞ്ഞെടുത്ത അപ്പൊസ്തലന്മാർക്ക് പരിശുദ്ധാത്മാവിലൂടെ നല്കിയ കല്പനകളെക്കുറിച്ചും,
Aż do dnia, w którym został wzięty w górę po tym, jak przez Ducha Świętego udzielił poleceń apostołom, których wybrał.
3 യേശു തന്റെ കഷ്ടാനുഭവത്തിനുശേഷം വീഴ്ചകൂടാത്ത തെളിവുകളിലൂടെ താൻ അവർക്ക് തന്നെത്താൻ വെളിപ്പെട്ടതും, നാല്പത് നാളുകൾ അവർക്ക് കാണപ്പെട്ടതും ദൈവരാജ്യ സംബന്ധമായ കാര്യങ്ങളെപ്പറ്റി അവരോട് സംസാരിച്ചിരുന്നതുമായ സംഗതികളെക്കുറിച്ചും ആയിരുന്നുവല്ലോ.
Im też po swojej męce objawił się [jako] żywy w wielu niewątpliwych dowodach, przez czterdzieści dni ukazując się im i mówiąc o królestwie Bożym.
4 അങ്ങനെ യേശു അവരുമായി കൂടിയിരുന്നപ്പോൾ അവരോട് കല്പിച്ചത്; “നിങ്ങൾ യെരൂശലേം വിട്ട് പോകാതെ, എന്നില്‍നിന്നും കേട്ടതുപോലെ പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം,
A gdy byli zebrani razem, nakazał im: Nie odchodźcie z Jerozolimy, ale oczekujcie obietnicy Ojca, o której słyszeliście ode mnie.
5 യോഹന്നാൻ വെള്ളംകൊണ്ട് സ്നാനം കഴിപ്പിച്ചു, എന്നാല്‍ ഇനി കുറച്ചുനാളുകൾക്കുള്ളിൽ നിങ്ങൾ പരിശുദ്ധാത്മാവുകൊണ്ട് സ്നാനം ചെയ്യപ്പെടും”.
Jan bowiem chrzcił wodą, ale wy po niewielu dniach będziecie ochrzczeni Duchem Świętym.
6 ഒരുമിച്ചു കൂടിയിരുന്നപ്പോൾ അവർ അവനോട്: “കർത്താവേ, നീ യിസ്രായേലിന് ഈ കാലത്തിലോ രാജ്യം യഥാസ്ഥാനപ്പെടുത്തുന്നത്?” എന്ന് ചോദിച്ചു.
Tak więc zebrani pytali go: Panie, czy w tym czasie przywrócisz królestwo Izraelowi?
7 അവൻ അവരോട്: “പിതാവ് തന്റെ സ്വന്ത അധികാരത്തിൽ നിര്‍ണയിച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളെയോ അറിയുന്നത് നിങ്ങൾക്കുള്ളതല്ല.
Lecz on im odpowiedział: Nie do was należy znać czasy i pory, które Ojciec ustanowił swoją władzą.
8 എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളില്‍ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ട് യെരൂശലേമിലും യെഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും”.
Ale przyjmiecie moc Ducha Świętego, który zstąpi na was, i będziecie mi świadkami w Jerozolimie, w całej Judei, w Samarii i aż po krańce ziemi.
9 കര്‍ത്താവായ യേശു ഇത് പറഞ്ഞശേഷം അവർ കാൺകെ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടിയിട്ട് അവൻ അവരുടെ കാഴ്ചയ്ക്ക് മറഞ്ഞു.
Kiedy to powiedział, a oni patrzyli, został uniesiony w górę i obłok zabrał go sprzed ich oczu.
10 ൧൦ അവൻ പോകുന്നേരം അവർ ആകാശത്തിലേക്ക് ശ്രദ്ധയോടെ നോക്കുമ്പോൾ വെള്ളവസ്ത്രം ധരിച്ച രണ്ട് പുരുഷന്മാർ അവരുടെ അടുക്കൽനിന്ന്:
A gdy się wpatrywali w niebo, jak wstępował, oto stanęli przy nich dwaj mężowie w białych szatach;
11 ൧൧ “അല്ലയോ ഗലീലാപുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്ക് നോക്കിനില്ക്കുന്നത് എന്ത്? നിങ്ങളെ വിട്ട് സ്വർഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗത്തിലേക്ക് പോകുന്നവനായി നിങ്ങൾ കണ്ടതുപോലെതന്നെ അവൻ വീണ്ടും വരും” എന്ന് പറഞ്ഞു.
I powiedzieli: Mężowie z Galilei, dlaczego stoicie, wpatrując się w niebo? Ten Jezus, który został od was wzięty w górę do nieba, przyjdzie tak samo, jak go widzieliście wstępującego do nieba.
12 ൧൨ അവർ യെരൂശലേമിന് സമീപത്ത് ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരമുള്ള ഒലിവുമലവിട്ട് യെരൂശലേമിലേക്ക് മടങ്ങിപ്പോന്നു.
Wtedy wrócili do Jerozolimy z góry zwanej Oliwną, która leży blisko Jerozolimy, w odległości drogi szabatowej.
13 ൧൩ അവിടെ എത്തിയപ്പോൾ അവർ പാർത്തുകൊണ്ടിരുന്ന മാളികമുറിയിൽ കയറിപ്പോയി, പത്രൊസ്, യോഹന്നാൻ, യാക്കോബ്, അന്ത്രെയാസ്, ഫിലിപ്പൊസ്, തോമസ്, ബർത്തൊലൊമായി, മത്തായി, അൽഫായുടെ മകനായ യാക്കോബ്, എരിവുകാരനായ ശിമോൻ, യാക്കോബിന്റെ മകനായ യൂദാ ഇവർ എല്ലാവരും
A gdy przyszli, weszli do sali na górze, gdzie przebywali Piotr i Jakub, Jan i Andrzej, Filip i Tomasz, Bartłomiej i Mateusz, Jakub, [syn] Alfeusza, i Szymon Zelota oraz Juda, [brat] Jakuba.
14 ൧൪ സ്ത്രീകളോടും യേശുവിന്റെ അമ്മയായ മറിയയോടും അവന്റെ സഹോദരന്മാരോടും കൂടെ ഒരുമനപ്പെട്ട് ശ്രദ്ധയോടെ പ്രാർത്ഥന കഴിച്ചുപോന്നു.
Ci wszyscy trwali jednomyślnie w modlitwie i prośbach [razem] z kobietami, z Marią, matką Jezusa, i jego braćmi.
15 ൧൫ ആ കാലത്ത് ഏകദേശം നൂറ്റിരുപത് പേരുള്ള ഒരു സംഘം കൂടിയിരിക്കുമ്പോൾ പത്രൊസ് അവരുടെ നടുവിൽ എഴുന്നേറ്റുനിന്ന് പറഞ്ഞത്:
W tych dniach Piotr stanął pośród uczniów (a było zgromadzonych około stu dwudziestu osób) i powiedział:
16 ൧൬ “സഹോദരന്മാരേ, യേശുവിനെ പിടിച്ചവർക്ക് വഴികാട്ടിയായിത്തീർന്ന യൂദയെക്കുറിച്ച് പരിശുദ്ധാത്മാവ് ദാവീദ് മുഖാന്തരം മുൻപറഞ്ഞ തിരുവെഴുത്ത് നിവൃത്തിയാകേണ്ടത് ആവശ്യമായിരുന്നു.
Mężowie bracia, musiało się wypełnić [słowo] Pisma, w którym Duch Święty zapowiedział przez usta Dawida o Judaszu, który był przewodnikiem tych, którzy schwytali Jezusa.
17 ൧൭ അവൻ ഞങ്ങളിലൊരുവനായി ഈ ശുശ്രൂഷയിൽ പങ്ക് ലഭിച്ചിരുന്നുവല്ലോ”.
Zaliczał się on bowiem do nas i miał udział w tym posługiwaniu.
18 ൧൮ -- അവൻ അനീതിയുടെ കൂലികൊണ്ട് ഒരു നിലം വാങ്ങി, തലകീഴായി വീണ് ശരീരം പിളർന്ന് അവന്റെ കുടലെല്ലാം പുറത്തുചാടി.
On nabył pole za zapłatę za nieprawość i spadłszy głową w dół, pękł na pół i wypłynęły wszystkie jego wnętrzności.
19 ൧൯ ഈ വിവരം യെരൂശലേമിൽ പാർക്കുന്ന എല്ലാവരും അറിഞ്ഞിരുന്നതിനാൽ ആ നിലത്തിന് അവരുടെ ഭാഷയിൽ രക്തനിലം എന്നർത്ഥമുള്ള അക്കല്ദാമാ എന്ന് പേര് വിളിച്ചു.
Rozniosło się to wśród wszystkich mieszkańców Jerozolimy, tak że nazwano to pole w ich języku Hakeldamach, to znaczy: Pole Krwi.
20 ൨൦ “അവന്റെ വാസസ്ഥലം ശുന്യമായിപ്പോകട്ടെ; അതിൽ ആരും പാർക്കാതിരിക്കട്ടെ” എന്നും “അവന്റെ അദ്ധ്യക്ഷസ്ഥാനം മറ്റൊരുത്തന് ലഭിക്കട്ടെ” എന്നും സങ്കീർത്തനപുസ്തകത്തിൽ എഴുതിയിരിക്കുന്നു.
Jest bowiem napisane w Księdze Psalmów: Niech jego dom będzie pusty, niech nikt w nim nie mieszka; oraz: Jego biskupstwo niech przejmie inny.
21 ൨൧ ആകയാൽ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിന് സാക്ഷിയായി ഒരുവൻ നമ്മോടുകൂടെ ഇരിക്കേണം അവൻ
Trzeba więc, aby jeden z tych mężczyzn, którzy z nami byli przez cały czas, kiedy Pan Jezus przebywał wśród nas;
22 ൨൨ യോഹന്നാന്റെ സ്നാനം മുതൽ കർത്താവ് നമ്മെ വിട്ട് ആരോഹണം ചെയ്ത നാൾവരെ നമ്മുടെ ഇടയിൽ ഉണ്ടായിരുന്നവരിൽ ഒരുവനുമായിരിക്കേണം.
Począwszy od chrztu Jana aż do dnia, w którym został wzięty od nas w górę, stał się wraz z nami świadkiem jego zmartwychwstania.
23 ൨൩ അങ്ങനെ അവർ യുസ്തൊസ് എന്ന് മറുപേരുള്ള ബർശബാസ് എന്ന യോസഫ്, മത്ഥിയാസ് എന്നിവരുടെ പേരുകൾ നിർദ്ദേശിച്ചു:
I wybrali dwóch: Józefa, zwanego Barsabą, z przydomkiem Justus, i Macieja.
24 ൨൪ “സകല ഹൃദയങ്ങളെയും അറിയുന്ന കർത്താവേ, തന്റെ സ്ഥലത്തേയ്ക്ക് പോകേണ്ടതിന് യൂദാ ഒഴിഞ്ഞുപോയ ഈ ശുശ്രൂഷയുടെയും അപ്പൊസ്തലത്വത്തിന്റെയും സ്ഥാനം ലഭിക്കേണ്ടതിന്
I tak się modlili: Ty, Panie, który znasz serca wszystkich, wskaż z tych dwóch jednego, którego wybrałeś;
25 ൨൫ ഈ ഇരുവരിൽ ആരെ നീ തിരഞ്ഞെടുത്തിരിക്കുന്നു എന്ന് കാണിച്ചുതരേണമേ” എന്ന് പ്രാർത്ഥിച്ച് അവരുടെ പേർക്ക് നറുക്കിട്ടു.
Aby zajął miejsce w tym posługiwaniu i apostolstwie, któremu sprzeniewierzył się Judasz, aby odejść na swoje miejsce.
26 ൨൬ നറുക്ക് മത്ഥിയാസിനു വീഴുകയും അവനെ പതിനൊന്ന് അപ്പൊസ്തലന്മാരുടെ കൂട്ടത്തിൽ എണ്ണുകയും ചെയ്തു.
I dali im losy, a los padł na Macieja. I został przyłączony do jedenastu apostołów.

< അപ്പൊ. പ്രവൃത്തികൾ 1 >