< 3 യോഹന്നാൻ 1 >

1 മൂപ്പനായ ഞാൻ സത്യത്തിൽ സ്നേഹിക്കുന്ന പ്രിയ ഗായൊസിന് എഴുതുന്നത്.
প্ৰাচীনো ঽহং সত্যমতাদ্ যস্মিন্ প্ৰীযে তং প্ৰিযতমং গাযং প্ৰতি পত্ৰং লিখামি|
2 പ്രിയനേ, നിന്റെ ആത്മാവ് ശുഭമായിരിക്കുന്നതുപോലെ നീ സകലത്തിലും ശുഭമായും ആരോഗ്യവാനായും ഇരിക്കേണം എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
হে প্ৰিয, তৱাত্মা যাদৃক্ শুভান্ৱিতস্তাদৃক্ সৰ্ৱ্ৱৱিষযে তৱ শুভং স্ৱাস্থ্যঞ্চ ভূযাৎ|
3 സഹോദരന്മാർ വന്നപ്പോൾ നീ സത്യത്തിൽ നടക്കുന്നു എന്നതായ നിന്റെ സത്യത്തിന് സാക്ഷ്യം പറയുകയാൽ ഞാൻ അത്യന്തം സന്തോഷിച്ചു.
ভ্ৰাতৃভিৰাগত্য তৱ সত্যমতস্যাৰ্থতস্ত্ৱং কীদৃক্ সত্যমতমাচৰস্যেতস্য সাক্ষ্যে দত্তে মম মহানন্দো জাতঃ|
4 എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്ന് കേൾക്കുന്നതിനേക്കാൾ വലിയ സന്തോഷം എനിക്കില്ല.
মম সন্তানাঃ সত্যমতমাচৰন্তীতিৱাৰ্ত্তাতো মম য আনন্দো জাযতে ততো মহত্তৰো নাস্তি|
5 പ്രിയനേ, നീ സഹോദരന്മാർക്കും വിശേഷാൽ അപരിചിതർക്കും വേണ്ടി അദ്ധ്വാനിക്കുമ്പോഴെല്ലാം വിശ്വസ്തത കാണിക്കുന്നു.
হে প্ৰিয, ভ্ৰাতৃন্ প্ৰতি ৱিশেষতস্তান্ ৱিদেশিনো ভৃতৃন্ প্ৰতি ৎৱযা যদ্যৎ কৃতং তৎ সৰ্ৱ্ৱং ৱিশ্ৱাসিনো যোগ্যং|
6 അവർ സഭയുടെ മുമ്പാകെ നിന്റെ സ്നേഹത്തിന് സാക്ഷ്യം പറഞ്ഞിരിക്കുന്നു; നീ അവരെ ദൈവത്തിന് യോഗ്യമാകുംവണ്ണം യാത്ര അയച്ചാൽ നന്നായിരിക്കും.
তে চ সমিতেঃ সাক্ষাৎ তৱ প্ৰম্নঃ প্ৰমাণং দত্তৱন্তঃ, অপৰম্ ঈশ্ৱৰযোগ্যৰূপেণ তান্ প্ৰস্থাপযতা ৎৱযা সৎকৰ্ম্ম কাৰিষ্যতে|
7 തിരുനാമം നിമിത്തമല്ലോ അവർ ജാതികളിൽനിന്ന് ഒന്നും വാങ്ങാതെ പുറപ്പെട്ടത്.
যতস্তে তস্য নাম্না যাত্ৰাং ৱিধায ভিন্নজাতীযেভ্যঃ কিমপি ন গৃহীতৱন্তঃ|
8 ആകയാൽ നാം സത്യത്തിനു കൂട്ടുവേലക്കാർ ആകേണ്ടതിന് ഇങ്ങനെയുള്ളവർക്ക് കൈത്താങ്ങൽ കൊടുക്കണ്ടതാകുന്നു.
তস্মাদ্ ৱযং যৎ সত্যমতস্য সহাযা ভৱেম তদৰ্থমেতাদৃশা লোকা অস্মাভিৰনুগ্ৰহীতৱ্যাঃ|
9 സഭയ്ക്ക് ഞാൻ ചിലതെഴുതിയിരുന്നു: എങ്കിലും അവരിൽ ഒന്നാമനാകുവാൻ ആഗ്രഹിക്കുന്ന ദിയൊത്രെഫേസ് ഞങ്ങളെ അംഗീകരിക്കുന്നില്ല.
সমিতিং প্ৰত্যহং পত্ৰং লিখিতৱান্ কিন্তু তেষাং মধ্যে যো দিযত্ৰিফিঃ প্ৰধানাযতে সো ঽস্মান্ ন গৃহ্লাতি|
10 ൧൦ അതുകൊണ്ട് ഞാൻ വന്നാൽ അവൻ ഞങ്ങൾക്ക് എതിരെ ദുർവ്വാക്കുകൾ പറഞ്ഞ് അവഹേളിച്ചുകൊണ്ട് ചെയ്യുന്ന പ്രവൃത്തികൾ അവന് ഓർമ്മവരുത്തും. അവൻ ഇങ്ങനെ ചെയ്യുന്ന പ്രവൃത്തികളിൽ തൃപ്തനാകാതെ താൻ സഹോദരന്മാരെ കൈക്കൊള്ളാതിരിക്കുന്നത് മാത്രമല്ല, അതിന് മനസ്സുള്ളവരെ വിരോധിക്കുകയും സഭയിൽനിന്ന് പുറത്താക്കുകയും ചെയ്യുന്നു.
১০অতো ঽহং যদোপস্থাস্যামি তদা তেন যদ্যৎ ক্ৰিযতে তৎ সৰ্ৱ্ৱং তং স্মাৰযিষ্যামি, যতঃ স দুৰ্ৱ্ৱাক্যৈৰস্মান্ অপৱদতি, তেনাপি তৃপ্তিং ন গৎৱা স্ৱযমপি ভ্ৰাতৃন্ নানুগৃহ্লাতি যে চানুগ্ৰহীতুমিচ্ছন্তি তান্ সমিতিতো ঽপি বহিষ্কৰোতি|
11 ൧൧ പ്രിയനേ, നന്മയല്ലാതെ തിന്മ അനുകരിക്കരുത്; നന്മ ചെയ്യുന്നവൻ ദൈവത്തിൽനിന്നുള്ളവൻ ആകുന്നു; തിന്മ ചെയ്യുന്നവൻ ദൈവത്തെ കണ്ടിട്ടില്ല.
১১হে প্ৰিয, ৎৱযা দুষ্কৰ্ম্ম নানুক্ৰিযতাং কিন্তু সৎকৰ্ম্মৈৱ| যঃ সৎকৰ্ম্মাচাৰী স ঈশ্ৱৰাৎ জাতঃ, যো দুষ্কৰ্ম্মাচাৰী স ঈশ্ৱৰং ন দৃষ্টৱান্|
12 ൧൨ ദെമേത്രിയൊസിന് എല്ലാവരാലും സത്യത്താൽ തന്നെയും സാക്ഷ്യം ലഭിച്ചിട്ടുണ്ട്; ഞങ്ങളും സാക്ഷ്യം പറയുന്നു; ഞങ്ങളുടെ സാക്ഷ്യം സത്യം എന്ന് നീ അറിയുന്നു.
১২দীমীত্ৰিযস্য পক্ষে সৰ্ৱ্ৱৈঃ সাক্ষ্যম্ অদাযি ৱিশেষতঃ সত্যমতেনাপি, ৱযমপি তৎপক্ষে সাক্ষ্যং দদ্মঃ, অস্মাকঞ্চ সাক্ষ্যং সত্যমেৱেতি যূযং জানীথ|
13 ൧൩ നിനക്ക് എഴുതി അയക്കുവാൻ പലതും ഉണ്ടായിരുന്നു എങ്കിലും മഷിയും തൂവലുംകൊണ്ട് എഴുതുവാൻ എനിക്ക് ആഗ്രഹമില്ല.
১৩ৎৱাং প্ৰতি মযা বহূনি লেখিতৱ্যানি কিন্তু মসীলেখনীভ্যাং লেখিতুং নেচ্ছামি|
14 ൧൪ എന്നാൽ ഞാൻ വേഗത്തിൽ നിന്നെ കാണ്മാൻ ആശിക്കുന്നു. അപ്പോൾ നമുക്ക് മുഖാമുഖമായി സംസാരിക്കാം. നിനക്ക് സമാധാനം. സ്നേഹിതന്മാർ നിനക്ക് വന്ദനം ചൊല്ലുന്നു. സ്നേഹിതന്മാർക്ക് പേരുപേരായി വന്ദനം ചൊല്ലുക.
১৪অচিৰেণ ৎৱাং দ্ৰক্ষ্যামীতি মম প্ৰত্যাশাস্তে তদাৱাং সম্মুখীভূয পৰস্পৰং সম্ভাষিষ্যাৱহে| তৱ শান্তি ৰ্ভূযাৎ| অস্মাকং মিত্ৰাণি ৎৱাং নমস্কাৰং জ্ঞাপযন্তি ৎৱমপ্যেকৈকস্য নাম প্ৰোচ্য মিত্ৰেভ্যো নমস্কুৰু| ইতি|

< 3 യോഹന്നാൻ 1 >