< 2 തിമൊഥെയൊസ് 2 >

1 അതുകൊണ്ട് എന്റെ മകനേ, ക്രിസ്തുയേശുവിലുള്ള കൃപയിൽ ശക്തിപ്പെടുക.
Tad nu, mans dēls, topi spēcīgs iekš tās žēlastības, kas ir iekš Kristus Jēzus.
2 നീ പല സാക്ഷികളുടെ മുമ്പാകെ എന്നോട് കേട്ടതെല്ലാം മറ്റുള്ളവരെ ഉപദേശിക്കുവാൻ സമർത്ഥരായ വിശ്വസ്തമനുഷ്യരെ ഭരമേല്പിക്കുക.
Un ko tu no manis esi dzirdējis caur daudz lieciniekiem, to māci uzticīgiem cilvēkiem, kas būs derīgi arī citus mācīt.
3 ക്രിസ്തുയേശുവിന്റെ നല്ല ഭടനായി നീയും കഷ്ടതയിൽ പങ്കാളിയാകുക.
Tad tu nu ciet līdz to ļaunumu kā labs Jēzus Kristus karavīrs.
4 പടയിൽ ചേർത്തവനെ പ്രസാദിപ്പിക്കേണ്ടതിന് യാതൊരു പടയാളിയും ജീവനകാര്യങ്ങളിൽ ഇടപെടാതിരിക്കുന്നു.
Neviens karavīrs netinās ar citiem dzīves darbiem, lai var patikt tam, kas viņu uz karu derējis.
5 കായികമൽസരത്തിൽ പങ്കെടുക്കുന്നവൻ നിയമപ്രകാരം മത്സരിച്ചില്ലെങ്കിൽ കിരീടം പ്രാപിക്കുകയില്ല.
Un jebšu kas cīnās tas nedabūs kroni, ja nebūs pareizi cīnījies.
6 അദ്ധ്വാനിക്കുന്ന കൃഷിക്കാരൻ ആകുന്നു ഫലത്തിന്റെ പങ്ക് ആദ്യം അനുഭവിക്കേണ്ടത്.
Zemniekam, kas zemi strādā, būs pirmajam dabūt no tiem augļiem.
7 കർത്താവ് സകലത്തിലും നിനക്ക് ബുദ്ധി നല്കുമെന്നതിനാൽ ഞാൻ പറയുന്നത് ചിന്തിച്ചുകൊള്ളുക.
Ņem vērā, ko es saku, lai Tas Kungs tev dod saprašanu visās lietās.
8 ദാവീദിന്റെ സന്തതിയായി ജനിച്ച് മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊള്ളുക.
Turi piemiņā Jēzu Kristu, kas no miroņiem uzmodināts, no Dāvida dzimuma pēc mana evaņģēlija.
9 അത് ആകുന്നു എന്റെ സുവിശേഷം. അത് നിമിത്തം ഞാൻ ദുഷ്പ്രവൃത്തിക്കാരൻ എന്നപോലെ കഷ്ടം സഹിച്ച് ബന്ധനസ്ഥൻ പോലും ആകേണ്ടി വരുന്നു; എന്നാൽ ദൈവവചനത്തിനോ ബന്ധനം ഇല്ല.
Viņa dēļ es ļaunumu ciešu līdz pat saitēm kā ļaundarītājs; bet Dieva vārds nav saistīts.
10 ൧൦ അതുകൊണ്ട് ക്രിസ്തുയേശുവിലുള്ള രക്ഷ നിത്യതേജസ്സോടുകൂടെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് കിട്ടേണ്ടതിന് ഞാൻ അവർക്കായി സകലവും സഹിക്കുന്നു. (aiōnios g166)
Tāpēc es visu panesu to izredzēto dēļ, lai arī tie debess prieku dabū iekš Kristus Jēzus ar mūžīgu godību. (aiōnios g166)
11 ൧൧ നാം അവനോടുകൂടെ മരിച്ചു എങ്കിൽ കൂടെ ജീവിക്കും; സഹിക്കുന്നു എങ്കിൽ കൂടെ വാഴും;
Tas ir patiesīgs vārds; jo ja mēs līdz mirstam, tad arī līdz dzīvosim;
12 ൧൨ നാം അവനെ തള്ളിപ്പറയും എങ്കിൽ അവൻ നമ്മെയും തള്ളിപ്പറയും.
Ja panesam, tad arī līdz valdīsim; ja mēs aizliedzam, tad Viņš arīdzan mūs aizliegs;
13 ൧൩ നാം അവിശ്വസ്തരായിത്തീർന്നാലും അവൻ വിശ്വസ്തനായി പാർക്കുന്നു; എന്തെന്നാൽ തന്റെ സ്വഭാവം ത്യജിക്കുവാൻ അവന് കഴിയുകയില്ലല്ലോ; ഈ വചനം വിശ്വാസ യോഗ്യമാകുന്നു.
Ja mēs esam neuzticami, Viņš paliek uzticams, Viņš Sevi pašu nevar aizliegt.
14 ൧൪ കേൾക്കുന്നവരെ നശിപ്പിച്ചുകളയുന്നതിനല്ലാതെ ഒന്നിനും കൊള്ളാത്ത വാഗ്വാദം ചെയ്യാതിരിക്കേണമെന്ന് കർത്താവിനെ സാക്ഷിയാക്കി അവരെ ഓർമ്മപ്പെടുത്തി ആജ്ഞാപിക്കുക.
To piemini, apliecinādams Tā Kunga priekšā, lai tie nestrīdas vārdu dēļ; jo tas neder nekam, kā vien klausītājus sajaukt.
15 ൧൫ സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ട് ലജ്ജിക്കുവാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന് കൊള്ളാകുന്നവനെന്ന് നിന്നെത്തന്നെ കാണിക്കുവാൻ ശ്രമിക്കുക.
Centies, sevi pašu Dievam derīgu priekšā stādīt, kā strādnieku, kam nav jākaunas, un kas tos patiesības vārdus pareizi izdala.
16 ൧൬ എന്നാൽ ഭക്തിവിരുദ്ധമായ വ്യർത്ഥസംസാരങ്ങളെ ഒഴിഞ്ഞിരിക്കുക; അങ്ങനെയുള്ളവർക്ക് അഭക്തി അധികമധികം വർദ്ധിച്ചുവരും;
Bet no tām nesvētām tukšām valodām atraujies; jo tie bezdievību vairot vairos,
17 ൧൭ അവരുടെ വാക്ക് അർബ്ബുദവ്യാധിപോലെ തിന്നുകൊണ്ടിരിക്കും.
Un viņu vārdi izplešas plašumā tā kā sērga; starp tiem ir Imenejs un Filēts,
18 ൧൮ ഹുമനയൊസും ഫിലേത്തൊസും അവരുടെ കൂട്ടത്തിൽ ഉള്ളവരാകുന്നു; അവർ സത്യം വിട്ടു തെറ്റി, പുനരുത്ഥാനം കഴിഞ്ഞു എന്നു പറയുകയും ചിലരുടെ വിശ്വാസം മറിച്ചുകളയുകയും ചെയ്യുന്നു.
Kas no patiesības ir nomaldījušies, sacīdami, augšāmcelšanos jau esam notikušu, un pārgroza dažiem ticību.
19 ൧൯ എങ്കിലും ദൈവത്തിന്റെ സ്ഥിരമായ അടിസ്ഥാനം നിലനില്ക്കുന്നു; “കർത്താവ് തനിക്കുള്ളവരെ അറിയുന്നു” എന്നും “കർത്താവിന്റെ നാമം ഉച്ചരിക്കുന്നവൻ എല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ” എന്നും ആകുന്നു അതിന്റെ മുദ്ര.
Bet tas stiprais Dieva pamats pastāv; tam ir šis zieģelis: Tas Kungs tos savējos pazīst, - un: lai atstājās no netaisnības ikviens, kas Tā Kunga vārdu piesauc.
20 ൨൦ എന്നാൽ ഒരു വലിയ വീട്ടിൽ പൊന്നും വെള്ളിയും കൊണ്ടുള്ള പാത്രങ്ങൾ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ട്; ചിലത് മാന്യകാര്യത്തിനും ചിലത് ഹീനകാര്യത്തിനും ഉപയോഗിക്കുന്നു.
Bet lielā namā ne vien ir zelta un sudraba trauki, bet arī koka un māla trauki, un citi godam, bet citi negodam.
21 ൨൧ ഒരുവൻ ഹീനകാര്യങ്ങളിൽ നിന്ന് തന്നെത്താൻ വെടിപ്പാക്കുകയാണെങ്കിൽ, അവൻ വിശുദ്ധവും ഉടമസ്ഥന് ഉപയോഗവുമായി നല്ല വേലയ്ക്ക് ഒക്കെയും ഒരുങ്ങിയിരിക്കുന്ന മാന്യകാര്യത്തിനുള്ള പാത്രം ആയിരിക്കും.
Ja tad nu kāds ir šķīstījies no šiem, tad tas būs trauks par godu, svētīts un Tam Kungam derīgs, uz ikvienu labu darbu sataisīts.
22 ൨൨ അതുകൊണ്ട് യൗവനമോഹങ്ങളെ വിട്ടോടുക; എന്നാൽ ശുദ്ധഹൃദയത്തിൽ നിന്ന് കർത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു കൂടെ നീതിയും വിശ്വാസവും സ്നേഹവും സമാധാനവും പിന്തുടരുക.
Bēdz no tām jaunības kārībām, dzenies pēc taisnības, ticības, mīlestības, pēc miera ar tiem, kas To Kungu piesauc no šķīstas sirds.
23 ൨൩ ബുദ്ധിയില്ലാത്തതും ഭോഷത്വവുമായ തർക്കം ശണ്ഠക്കിടയാക്കുന്നു എന്നറിഞ്ഞ് അത് ഒഴിഞ്ഞിരിക്കുക.
Bet tās jautāšanas, kas ir ģeķīgas un bez pamācīšanas, tās atmet, zinādams, ka tās tikai strīdu dzemdina.
24 ൨൪ കർത്താവിന്റെ ദാസൻ കലഹിക്കാതെ എല്ലാവരോടും ശാന്തനും ഉപദേശിക്കുവാൻ സമർത്ഥനും ദോഷം സഹിക്കുന്നവനും ആയിരിക്കണം.
Bet Tā Kunga kalpam nepienākas strīdēties, bet lēnīgam būt pret visiem, un tādam, kas māk mācīt un ļaunu panest;
25 ൨൫ വിരോധികൾക്കു ദൈവം സത്യത്തിന്റെ പരിജ്ഞാനത്തിനായി മാനസാന്തരം നല്കുമോ എന്നും
Kas ar laipnību tos pretiniekus māca, vai Dievs jel kad tiem nedotu atgriezties pie patiesības atzīšanas;
26 ൨൬ പിശാചിനാൽ പിടിപെട്ടു കുടുങ്ങിയവരാകയാൽ, അവർ സുബോധം പ്രാപിച്ച് അവന്റെ കെണിയിൽനിന്ന് ഒഴിഞ്ഞ് ദൈവേഷ്ടം ചെയ്യുമോ എന്നും വച്ച് അവരെ സൗമ്യതയോടെ പഠിപ്പിക്കേണ്ടതും ആകുന്നു.
Un vai jel tie neuzmostos no velna valga, no kā tie savaldzināti uz viņa prātu.

< 2 തിമൊഥെയൊസ് 2 >