< 2 തിമൊഥെയൊസ് 1 >

1 ക്രിസ്തുയേശുവിലുള്ള ജീവന്റെ വാഗ്ദത്തപ്രകാരം ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലൊസ് പ്രിയമകനായ തിമൊഥെയൊസിന് എഴുതുന്നത്:
ඛ්‍රීෂ්ටේන යීශුනා යා ජීවනස්‍ය ප්‍රතිඥා තාමධීශ්වරස්‍යේච්ඡයා යීශෝඃ ඛ්‍රීෂ්ටස්‍යෛකඃ ප්‍රේරිතඃ පෞලෝ(අ)හං ස්වකීයං ප්‍රියං ධර්ම්මපුත්‍රං තීමථියං ප්‍රති පත්‍රං ලිඛාමි|
2 പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ കർത്താവായ ക്രിസ്തുയേശുവിങ്കൽനിന്നും നിനക്ക് കൃപയും കനിവും സമാധാനവും ഉണ്ടാകട്ടെ.
තාත ඊශ්වරෝ(අ)ස්මාකං ප්‍රභු ර‍්‍යීශුඛ්‍රීෂ්ටශ්ච ත්වයි ප්‍රසාදං දයාං ශාන්තිඤ්ච ක්‍රියාස්තාං|
3 എന്റെ പ്രാർത്ഥനയിൽ രാവും പകലും ഇടവിടാതെ നിന്നെ സ്മരിച്ചും നിന്റെ കണ്ണുനീർ ഓർത്ത് നിന്നെ കണ്ട് സന്തോഷപൂർണ്ണനാകുവാൻ വാഞ്ചിച്ചുംകൊണ്ട്
අහම් ආ පූර්ව්වපුරුෂාත් යම් ඊශ්වරං පවිත්‍රමනසා සේවේ තං ධන්‍යං වදනං කථයාමි, අහම් අහෝරාත්‍රං ප්‍රාර්ථනාසමයේ ත්වාං නිරන්තරං ස්මරාමි|
4 ഞാൻ പൂർവ്വന്മാരുടെ ദൃഷ്ടാന്തം അനുസരിച്ച് നിർമ്മലമനസ്സാക്ഷിയോടെ സേവിക്കുന്ന ദൈവത്തിന് നിന്റെ നിർവ്യാജവിശ്വാസത്തിന്റെ ഓർമ്മ നിമിത്തം സ്തോത്രം ചെയ്യുന്നു.
යශ්ච විශ්වාසඃ ප්‍රථමේ ලෝයීනාමිකායාං තව මාතාමහ්‍යාම් උනීකීනාමිකායාං මාතරි චාතිෂ්ඨත් තවාන්තරේ(අ)පි තිෂ්ඨතීති මන්‍යේ
5 ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യുനീക്കയിലും ഉണ്ടായിരുന്നു; നിന്നിലും ഉണ്ടെന്ന് ഞാൻ ഉറച്ചിരിക്കുന്നു.
තව තං නිෂ්කපටං විශ්වාසං මනසි කුර්ව්වන් තවාශ්‍රුපාතං ස්මරන් යථානන්දේන ප්‍රඵල්ලෝ භවේයං තදර්ථං තව දර්ශනම් ආකාඞ්ක්‍ෂේ|
6 അതുകൊണ്ട് എന്റെ കൈവെപ്പിനാൽ നിന്നിലുള്ള ദൈവത്തിന്റെ കൃപാവരം വീണ്ടും ജ്വലിപ്പിക്കേണം എന്നു നിന്നെ ഓർമ്മപ്പെടുത്തുന്നു.
අතෝ හේතෝ ර්මම හස්තාර්පණේන ලබ්ධෝ ය ඊශ්වරස්‍ය වරස්ත්වයි විද්‍යතේ තම් උජ්ජ්වාලයිතුං ත්වාං ස්මාරයාමි|
7 എന്തുകൊണ്ടെന്നാൽ, ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നത്.
යත ඊශ්වරෝ(අ)ස්මභ්‍යං භයජනකම් ආත්මානම් අදත්ත්වා ශක්තිප්‍රේමසතර්කතානාම් ආකරම් ආත්මානං දත්තවාන්|
8 അതുകൊണ്ട് നമ്മുടെ കർത്താവിന്റെ സാക്ഷ്യത്തെയോ അവന്റെ ബദ്ധനായ എന്നെയോ കുറിച്ച് ലജ്ജിക്കാതെ സുവിശേഷത്തിനായി ദൈവശക്തിയ്ക്ക് ഒത്തവണ്ണം നീയും എന്നോടുകൂടെ കഷ്ടം സഹിക്കുക.
අතඒවාස්මාකං ප්‍රභුමධි තස්‍ය වන්දිදාසං මාමධි ච ප්‍රමාණං දාතුං න ත්‍රපස්ව කින්ත්වීශ්වරීයශක්ත්‍යා සුසංවාදස්‍ය කෘතේ දුඃඛස්‍ය සහභාගී භව|
9 അവൻ നമ്മെ രക്ഷിയ്ക്കുകയും വിശുദ്ധവിളികൊണ്ടു വിളിക്കുകയും ചെയ്തത് നമ്മുടെ പ്രവൃത്തികൾ നിമിത്തമല്ല, സകലകാലത്തിനും മുമ്പെ ക്രിസ്തുയേശുവിൽ നമുക്കു നല്കിയിരിക്കുന്നതും (aiōnios g166)
සෝ(අ)ස්මාන් පරිත්‍රාණපාත්‍රාණි කෘතවාන් පවිත්‍රේණාහ්වානේනාහූතවාංශ්ච; අස්මත්කර්ම්මහේතුනේති නහි ස්වීයනිරූපාණස්‍ය ප්‍රසාදස්‍ය ච කෘතේ තත් කෘතවාන්| ස ප්‍රසාදඃ සෘෂ්ටේඃ පූර්ව්වකාලේ ඛ්‍රීෂ්ටේන යීශුනාස්මභ්‍යම් අදායි, (aiōnios g166)
10 ൧൦ മരണം നീക്കുകയും സുവിശേഷം കൊണ്ട് ജീവനും അക്ഷയതയും വെളിച്ചത്തിലേക്ക് വരുത്തുകയും ചെയ്ത നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിന്റെ പ്രത്യക്ഷതയാൽ വെളിപ്പെട്ടിരിക്കുന്നതുമായ തന്റെ സ്വന്ത നിർണ്ണയത്തിനും കൃപയ്ക്കും ഒത്തവണ്ണമത്രേ.
කින්ත්වධුනාස්මාකං පරිත්‍රාතු ර‍්‍යීශෝඃ ඛ්‍රීෂ්ටස්‍යාගමනේන ප්‍රාකාශත| ඛ්‍රීෂ්ටෝ මෘත්‍යුං පරාජිතවාන් සුසංවාදේන ච ජීවනම් අමරතාඤ්ච ප්‍රකාශිතවාන්|
11 ൧൧ ആ സുവിശേഷത്തിന് ഞാൻ പ്രസംഗിയും അപ്പൊസ്തലനും ഉപദേഷ്ടാവുമായി നിയമിക്കപ്പെട്ടിരിക്കുന്നു.
තස්‍ය ඝෝෂයිතා දූතශ්චාන්‍යජාතීයානාං ශික්‍ෂකශ්චාහං නියුක්තෝ(අ)ස්මි|
12 ൧൨ അതുനിമിത്തം തന്നെ ഞാൻ ഇതൊക്കെയും സഹിക്കുന്നു; എങ്കിലും ലജ്ജിക്കുന്നില്ല; എന്തെന്നാൽ ഞാൻ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു; അവൻ എന്റെ ഉപനിധി ആ ദിവസംവരെ സൂക്ഷിക്കുവാൻ ശക്തൻ എന്ന് ഉറച്ചുമിരിക്കുന്നു.
තස්මාත් කාරණාත් මමායං ක්ලේශෝ භවති තේන මම ලජ්ජා න ජායතේ යතෝ(අ)හං යස්මින් විශ්වසිතවාන් තමවගතෝ(අ)ස්මි මහාදිනං යාවත් මමෝපනිධේ ර්ගෝපනස්‍ය ශක්තිස්තස්‍ය විද්‍යත ඉති නිශ්චිතං ජානාමි|
13 ൧൩ എന്നോട് കേട്ട ഉറപ്പുള്ള വചനം നീ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും മാതൃകയാക്കിക്കൊള്ളുക.
හිතදායකානාං වාක්‍යානාම් ආදර්ශරූපේණ මත්තඃ ශ්‍රුතාඃ ඛ්‍රීෂ්ටේ යීශෞ විශ්වාසප්‍රේම්නෝඃ කථා ධාරය|
14 ൧൪ നിന്നെ ഭരമേല്പിച്ച ആ നല്ല ഉപനിധി നമ്മിൽ അധിവസിക്കുന്ന പരിശുദ്ധാത്മാവിനാൽ സൂക്ഷിച്ചുകൊള്ളുക.
අපරම් අස්මදන්තර්වාසිනා පවිත්‍රේණාත්මනා තාමුත්තමාම් උපනිධිං ගෝපය|
15 ൧൫ ആസ്യക്കാർ എല്ലാവരും എന്നെ വിട്ടുപൊയ്ക്കളഞ്ഞു എന്ന് നീ അറിയുന്നുവല്ലോ; ഫുഗലൊസും ഹെർമ്മെഗനേസും ആ കൂട്ടത്തിൽ ഉള്ളവർ ആകുന്നു.
ආශියාදේශීයාඃ සර්ව්වේ මාං ත්‍යක්තවන්ත ඉති ත්වං ජානාසි තේෂාං මධ්‍යේ ඵූගිල්ලෝ හර්ම්මගිනිශ්ච විද්‍යේතේ|
16 ൧൬ പലപ്പോഴും എനിക്ക് ഉന്മേഷം വരുത്തിയതിനാൽ ഒനേസിഫൊരൊസിന്റെ കുടുംബത്തിന് കർത്താവ് കരുണ നല്കുമാറാകട്ടെ.
ප්‍රභුරනීෂිඵරස්‍ය පරිවාරාන් ප්‍රති කෘපාං විදධාතු යතඃ ස පුනඃ පුන ර්මාම් ආප්‍යායිතවාන්
17 ൧൭ അവൻ എന്റെ ചങ്ങലയെക്കുറിച്ച് ലജ്ജിക്കാതെ, എന്നാൽ ഞാൻ റോമിൽ എത്തിയ ഉടനെ താല്പര്യത്തോടെ എന്നെ തിരയുകയും കണ്ടെത്തുകയും ചെയ്തു.
මම ශෘඞ්ඛලේන න ත්‍රපිත්වා රෝමානගරේ උපස්ථිතිසමයේ යත්නේන මාං මෘගයිත්වා මමෝද්දේශං ප්‍රාප්තවාන්|
18 ൧൮ ആ ദിവസത്തിൽ കർത്താവിന്റെ പക്കൽ കരുണ കണ്ടെത്തുവാൻ കർത്താവ് അവനെ സഹായിക്കട്ടെ. എഫെസൊസിൽവച്ച് അവൻ എനിക്ക് എന്തെല്ലാം ശുശ്രൂഷചെയ്തു എന്ന് നീ നല്ലവണ്ണം അറിയുന്നുവല്ലോ.
අතෝ විචාරදිනේ ස යථා ප්‍රභෝඃ කෘපාභාජනං භවේත් තාදෘශං වරං ප්‍රභුස්තස්මෛ දේයාත්| ඉඵිෂනගරේ(අ)පි ස කති ප්‍රකාරෛ ර්මාම් උපකෘතවාන් තත් ත්වං සම්‍යග් වේත්සි|

< 2 തിമൊഥെയൊസ് 1 >