< 2 ദിനവൃത്താന്തം 10 >

1 രെഹബെയാമിനെ രാജാവാക്കേണ്ടതിന് യിസ്രായേൽ ജനമെല്ലാം ശെഖേമിൽ വന്നിരുന്നതുകൊണ്ട് അവനും ശെഖേമിൽ ചെന്നു.
ဣသရေလအမျိုးသားအပေါင်းတို့သည် ရော ဗောင်ကို ရှင်ဘုရင်အရာ၌ ချီးမြှောက်ခြင်းငှါ ရှေခင်မြို့ သို့သွား၍၊ သူသည်လည်း သွား၏။
2 എന്നാൽ ശലോമോൻരാജാവിന്റെ സന്നിധിയിൽനിന്ന് ഓടിപ്പോയി ഈജിപ്റ്റിൽ പാർത്തിരുന്ന നെബാത്തിന്റെ മകൻ യൊരോബെയാം അത് കേട്ട് അവിടെനിന്ന് മടങ്ങിവന്നു.
ရှောလမုန်မင်းကြီးထံမှ၊ အဲဂုတ္တုပြည်သို့ ပြေး သောနေဗတ်၏သား ယေရောဗောင်သည်၊ ထိုသိတင်းကို ကြား၍ အဲဂုတ္တုပြည်မှ ပြန်လာ၏။
3 അവർ ആളയച്ച് അവനെ വിളിപ്പിച്ചു; യൊരോബെയാമും യിസ്രായേൽ ജനവും വന്ന് രെഹബെയാമിനോട്:
ဣသရေလလူတို့သည် သူ့ထံသို့ လူကို စေလွှတ် ၍ ခေါ်သဖြင့်၊ လူအပေါင်းတို့သည် သူနှင့်အတူ ရော ဗောင်ထံသို့ဝင်လျက်၊
4 “നിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വെച്ചു; ആകയാൽ നിന്റെ അപ്പന്റെ കഠിനവേലയും അവൻ ഞങ്ങളുടെമേൽ വെച്ചിരിക്കുന്ന ഭാരമുള്ള നുകവും നീ ഭാരം കുറെച്ചു തരേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം” എന്നു പറഞ്ഞു.
ခမည်းတော်သည် ကျွန်တော်တို့၌ လေးသော ထမ်းဘိုးကိုတင်ပါပြီ။ ခမည်းတော်ထံမှာ ပင်ပန်းစွာ ဆောင်ရွက်ရသောအမှု၊ တင်တော်မူသော ထမ်းဘိုး လေးကို ပေါ့စေတော်မူပါ။ ထိုသို့ပြုတော်လျှင်၊ ကျွန်တော် တို့သည် အမှုတော်ကို ထမ်းပါမည်ဟု လျှောက်ဆိုကြ၏။
5 അവൻ അവരോട്: “മൂന്നുദിവസം കഴിഞ്ഞിട്ട് വീണ്ടും എന്റെ അടുക്കൽ വരുവീൻ” എന്നു പറഞ്ഞു. അങ്ങനെ ജനം പോയി.
ရောဗောင်ကလည်း၊ သုံးရက်လွန်မှ တဖန် လာကြဦးလော့ဟု မိန့်တော်မူလျှင်၊ သူတို့သည် သွားကြ၏။
6 രെഹബെയാംരാജാവ് തന്റെ അപ്പനായ ശലോമോന്റെ കാലത്ത് അവന്റെ സന്നിധിയിൽ നിന്നിരുന്ന വൃദ്ധജനത്തോട് ആലോചിച്ചു: “ഈ ജനത്തോട് ഉത്തരം പറയേണ്ടതിന് നിങ്ങൾക്ക് എന്തുപദേശം നൽകാനുണ്ട്” എന്ന് ചോദിച്ചു.
ထိုအခါ ရောဗောင်မင်းကြီးသည် ခမည်းတော် ရှောလမုန် အသက်ရှင်စဉ်အခါ၊ အထံတော်၌ ခစားသော အသက်ကြီးသူတို့နှင့် တိုင်ပင်၍၊ ဤသူတို့အား ငါပြန် ပြောရမည်အကြောင်း၊ အဘယ်သို့ အကြံပေးကြမည် နည်းဟု မေးသော်၊
7 അവർ അവനോട്: “നീ ജനത്തോടു ദയകാണിച്ച് അവരെ പ്രസാദിപ്പിച്ച് അവരോട് നല്ല വാക്കു പറഞ്ഞാൽ അവർ എന്നും നിനക്ക് ദാസന്മാരായിരിക്കും” എന്നു പറഞ്ഞു.
သူတို့က ကိုယ်တော်သည် ဤသူတို့၌ ကျေးဇူးပြု လျက်၊ သူတို့စိတ်ကို ဖြေ၍ကောင်းသောစကားကို ပြောတော်မူလျှင်၊ သူတို့သည် အစဉ် ကိုယ်တော်၏ကျွန်ခံ ကြပါလိမ့်မည်ဟု လျှောက်ထားကြ၏။
8 എന്നാൽ വൃദ്ധന്മാർ തന്നോട് പറഞ്ഞ ആലോചന അവൻ ത്യജിച്ച്, തന്നോടുകൂടെ വളർന്ന, തന്നോടൊപ്പം നില്ക്കുന്ന യൗവനക്കാരോട് ആലോചിച്ചു:
အသက်ကြီးသူတို့ပေးသောအကြံကို ရောဗောင် သည်မလိုက်၊ ခစားမြဲခစားသောမိမိ သူငယ်ချင်းတို့နှင့် တိုင်ပင်လျက်၊
9 “നിന്റെ അപ്പൻ ഞങ്ങളുടെമേൽ വെച്ചിരിക്കുന്ന നുകം ഭാരം കുറെച്ചു തരേണം എന്ന് എന്നോട് ആവശ്യപ്പെടുന്ന ഈ ജനത്തോട് ഞാൻ ഉത്തരം പറയാൻ നിങ്ങൾ എന്താലോചന നൽകുന്നു” എന്ന് അവരോട് ചോദിച്ചു.
ပြည်သားတို့က ခမည်းတော်တင်သော ထမ်းဘိုး ကို ပေါ့စေတော်မူပါဟု လျှောက်ဆိုကြသည် ဖြစ်၍၊ သူတို့အား ငါပြန်ပြောရမည်အကြောင်း အဘယ်သို့ အကြံပေးကြမည်နည်းဟု မေးသော်၊
10 ൧൦ അവനോട് കൂടെ വളർന്ന യൗവനക്കാർ അവനോട്: “നിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വെച്ചു; നീ അത് ഭാരം കുറച്ചുതരേണം എന്ന് നിന്നോട് പറഞ്ഞ ജനത്തോട്, ‘എന്റെ ചെറുവിരൽ എന്റെ അപ്പന്റെ അരയേക്കാൾ വണ്ണമുള്ളതായിരിക്കും.
၁၀ထိုသူငယ်ချင်း လုလင်တို့က၊ ခမည်းတော်သည် ကျွန်တော်တို့၌ ထမ်းဘိုးကိုလေးစေပါပြီ၊ ပေါ့စေတော်မူပါ ဟု လျှောက်သောပြည်သားတို့အား ကိုယ်တော်က၊ ငါ လက်သန်းသည် ငါ့ခမည်းတော်ခါးထက်သာ၍ ကြီးလိမ့် မည်။
11 ൧൧ എന്റെ അപ്പൻ നിങ്ങളുടെമേൽ ഭാരമുള്ള നുകം വെച്ചു; ഞാൻ നിങ്ങളുടെ നുകത്തിന് ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചാട്ടകൊണ്ട് അടിപ്പിച്ചു; ഞാനോ നിങ്ങളെ തേളിനെക്കൊണ്ട് ദണ്ഡിപ്പിക്കും’ എന്നിങ്ങനെ നീ ഉത്തരം പറയേണം” എന്നു പറഞ്ഞു.
၁၁ငါ့ခမည်းတော်သည် သင်တို့အပေါ်မှာ လေး သော ထမ်းဘိုးတို့ကို တင်လေပြီ။ ငါသည်လည်း ထပ်၍ တင်ဦးမည်။ ငါ့ခမည်းတော်သည် သင်တို့ကို ကြိမ်လုံးနှင့် ရိုက်လေပြီ။ ငါသည်လည်း ကင်းမြီးကောက်နှင့် ရိုက်ဦး မည်ဟု ပြန်ပြောတော်မူပါဟု လျှောက်ထားကြ၏။
12 ൧൨ മൂന്നാംദിവസം വീണ്ടും എന്റെ അടുക്കൽ വരുവീൻ എന്ന് രാജാവ് പറഞ്ഞ പ്രകാരം യൊരോബെയാമും സകലജനവും മൂന്നാംദിവസം അവന്റെ അടുക്കൽ വന്നു.
၁၂ရှင်ဘုရင်က၊ သုံးရက်မြောက်သောနေ့၌ တဖန် လာကြဦးလော့ဟု နေ့ရက်ကို ချိန်ချက်သည်အတိုင်း၊ သုံးရက်မြောက်သောနေ့၌ ယေရော ဗောင်နှင့် လူအပေါင်းတို့သည် ရောဗောင်ထံသို့ ရောက်ကြ၏။
13 ൧൩ എന്നാൽ രാജാവ് അവരോട് കഠിനമായി ഉത്തരം പറഞ്ഞു; രെഹബെയാം വൃദ്ധന്മാരുടെ ആലോചന തള്ളിക്കളഞ്ഞ്
၁၃ထိုအခါ ရောဗောင်မင်းကြီးသည် အသက်ကြီး သူတို့ပေးသော အကြံကိုမလိုက်၊ လူပျိုတို့ပေးသော အကြံ ကိုလိုက်လျက်၊
14 ൧൪ യൗവനക്കാരുടെ ആലോചനപ്രകാരം അവരോട്: “എന്റെ അപ്പൻ ഭാരമുള്ള നുകം നിങ്ങളുടെമേൽ വെച്ചു; ഞാനോ അതിന് ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചമ്മട്ടികൊണ്ട് അടിപ്പിച്ചു; ഞാനോ മുൾചാട്ടകൊണ്ട് നിങ്ങളെ ദണ്ഡിപ്പിക്കും” എന്ന് ഉത്തരം പറഞ്ഞു.
၁၄ခမည်းတော်သည် သင်တို့အပေါ်မှာ လေးသော ထမ်းဘိုးကိုတင်လေပြီ။ ငါသည်လည်း ထပ်၍တင်ဦးမည်။ ငါ့ခမည်းတော်သည် သင်တို့ကို ကြိမ်လုံးနှင့် ရိုက်လေပြီ။ ငါသည်လည်း ကင်းမြီးကောက်နှင့် ရိုက်ဦးမည်ဟု ကြမ်းတမ်းစွာ ပြန်ပြောတော်မူ၏။
15 ൧൫ ഇങ്ങനെ രാജാവ് ജനത്തിന്റെ അപേക്ഷ കേട്ടില്ല; യഹോവ ശീലോന്യനായ അഹീയാമുഖാന്തരം നെബാത്തിന്റെ മകനായ യൊരോബെയാമിനോട് അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന് ഈ കാര്യം ദൈവഹിതത്താൽ സംഭവിച്ചു.
၁၅ရှင်ဘုရင်သည် ပြည်သားတို့စကားကို နား မထောင်ရသည် အကြောင်းကား၊ ထာဝရဘုရားသည် ရှိလောမြို့သား အဟိယအားဖြင့် နေဗတ်၏သား ယေရောဗောင်အား မိန့်တော်မူသော စကားကိုပြည့်စုံစေ တော်မူမည်အကြောင်းတည်း။
16 ൧൬ രാജാവ് തങ്ങളുടെ അപേക്ഷ കേൾക്കുകയില്ല എന്ന് യിസ്രായേൽജനം കണ്ടപ്പോൾ അവർ രാജാവിനോട്: “ദാവീദിങ്കൽ ഞങ്ങൾക്ക് എന്ത് ഓഹരിയാണുള്ളത്? യിശ്ശായിയുടെ പുത്രന്റെ മേൽ ഞങ്ങൾക്ക് അവകാശം ഇല്ലല്ലോ; യിസ്രായേലേ, ഓരോരുത്തൻ താന്താന്റെ കൂടാരത്തിലേക്ക് പൊയ്ക്കൊൾക; ദാവീദേ, നിന്റെ ഗൃഹം നീ തന്നേ നോക്കിക്കൊൾക” എന്ന് ഉത്തരം പറഞ്ഞ് യിസ്രായേൽ ജനമെല്ലാം തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി.
၁၆ဣသရေလအမျိုးသား အပေါင်းတို့သည် ရှင်ဘုရင်နားမထောင်ကြောင်းကိုသိမြင်လျှင်၊ ငါတို့သည် ဒါဝိဒ်နှင့် အဘယ်သို့ ဆက်ဆံသနည်း။ ယေရှ၏သားနှင့် အဘယ်သို့အမွေခံရသေးသနည်း။ အိုဣသရေလအမျိုး၊ သင်တို့နေရာသို့ အသီးသီးသွားကြ။ အိုဒါဝိဒ်၊ သင်၏ အိမ်ကိုကြည့်ရှုလော့ဟု ရှင်ဘုရင်အား ပြန်ပြောလျက်၊ ဣသရေလလူအပေါင်းတို့သည် မိမိတို့ နေရာသို့ ပြန်သွား ကြ၏။
17 ൧൭ യെഹൂദാ നഗരങ്ങളിൽ പാർത്തിരുന്ന യിസ്രായേല്യർക്കു മാത്രം രെഹബെയാം രാജാവായിത്തീർന്നു.
၁၇သို့ရာတွင် ယုဒမြို့ရွာတို့၌ နေသော ဣသရေလ လူတို့ကို၊ ရောဗောင်သည် အုပ်စိုးရသေး၏။
18 ൧൮ പിന്നെ രെഹബെയാംരാജാവ് അടിമവേലക്കാരുടെ മേൽവിചാരകനായ ഹദോരാമിനെ യിസ്രായേൽ ജനത്തിന്റെ അടുക്കൽ അയച്ചു; എന്നാൽ അവർ അവനെ കല്ലെറിഞ്ഞ് കൊന്നുകളഞ്ഞു; രെഹബെയാംരാജാവ് വേഗത്തിൽ രഥം കയറി യെരൂശലേമിലേക്ക് ഓടിച്ചുപോയി.
၁၈ထိုအခါ ရောဗောင်မင်းကြီးသည်၊ အခွန်တော် ဝန် အဒေါနိရံကို စေလွှတ်၍ ဣသရေလအမျိုးသားတို့ သည် သူ့ကိုသေအောင်ကျောက်ခဲနှင့် ပစ်ကြ၏။
19 ൧൯ ഇങ്ങനെ യിസ്രായേൽ ഇന്നുവരെ ദാവീദ് ഗൃഹത്തോട് മത്സരിച്ചു നില്ക്കുന്നു.
၁၉ရောဗောင်မင်းကြီးသည် ရထားတော်ကို အလျင်အမြန် တက်၍ယေရုရှင်မြို့သို့ပြေးလေ၏။ ထိုသို့ ဣသရေလအမျိုးသည် ယနေ့တိုင်အောင် ဒါဝိဒ်မင်းမျိုး ကို ပုန်ကန်ကြ၏။

< 2 ദിനവൃത്താന്തം 10 >