< 1 തെസ്സലോനിക്യർ 5 >

1 സഹോദരന്മാരേ, കാലങ്ങളെയും സമയങ്ങളെയും കുറിച്ച് നിങ്ങളെ എഴുതിയറിയിക്കുവാൻ ആവശ്യമില്ലല്ലോ.
But as to the times and the moments, there is no need, friends, for anyone to write to you.
2 രാത്രിയിൽ കള്ളൻ വരുന്നതുപോലെ കർത്താവിന്റെ നാൾ വരുന്നു എന്നു നിങ്ങൾ തന്നേ നന്നായി അറിഞ്ഞിരിക്കുന്നുവല്ലോ.
You yourselves know well that the day of the Lord will come just as a thief comes in the night.
3 അവർ സമാധാനമെന്നും സുരക്ഷിതത്വമെന്നും പറഞ്ഞിരിക്കുമ്പോൾതന്നെ ഗർഭിണിക്ക് പ്രസവവേദന വരുമ്പോലെ അവർക്ക് പെട്ടെന്ന് നാശം വന്നുഭവിക്കും; അവർക്ക് രക്ഷപെടുവാൻ കഴിയുകയുമില്ല.
When people are saying “All is quiet and safe,” it is then that, like birth pains on a pregnant woman, ruin comes suddenly upon them, and there will be no escape!
4 എന്നാൽ സഹോദരന്മാരേ, ആ നാൾ കള്ളൻ എന്നപോലെ നിങ്ങളെ കീഴ്പെടുത്തുവാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ല;
You, however, friends, are not in darkness, that the daylight should take you by surprise as if you were thieves.
5 നിങ്ങൾ എല്ലാവരും വെളിച്ചത്തിന്റെയും പകലിന്റെയും മക്കളും ആകുന്നു; നാം രാത്രിക്കും ഇരുളിനുമുള്ളവരല്ല.
For you all are children of light and children of the day. We have nothing to do with night, or darkness.
6 ആകയാൽ നാം ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ ഉണർന്നും സുബോധമായും ഇരിക്ക.
Therefore let us not sleep as others do. No, let us be watchful and self-controlled.
7 ഉറങ്ങുന്നവർ രാത്രിയിൽ ഉറങ്ങുന്നു; മദ്യപിക്കുന്നവർ രാത്രിയിൽ മദ്യപിക്കുന്നു.
It is at night that people sleep, and at night that drunkards get drunk.
8 നാമോ പകലിന്റെ മക്കളാകയാൽ വിശ്വാസം, സ്നേഹം എന്നീ കവചവും രക്ഷയുടെ പ്രത്യാശ എന്ന ശിരസ്ത്രവും ധരിച്ചുകൊണ്ടു സുബോധമായിരിക്ക.
But let us, who belong to the day, control ourselves, and put on faith and love as a breast plate, and the hope of salvation as a helmet.
9 ദൈവം നമ്മെ കോപത്തിനല്ല,
For God destined us, not for wrath, but to win salvation through our Lord Jesus Christ, who died for us,
10 ൧൦ നാം ഉണർന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിന് നമുക്കുവേണ്ടി മരിച്ച നമ്മുടെ കർത്താവായ യേശുക്രിസ്തു മൂലം രക്ഷയെ പ്രാപിക്കുവാനത്രേ നിയമിച്ചിരിക്കുന്നത്.
that, whether we are still watching or have fallen asleep, we may live with him.
11 ൧൧ ആകയാൽ നിങ്ങൾ ചെയ്തുവരുന്നതുപോലെ അന്യോന്യം ധൈര്യപ്പെടുത്തുകയും തമ്മിൽ ആത്മികവർദ്ധന വരുത്തുകയും ചെയ്‌വീൻ.
Therefore encourage one another, and try to build up one another’s characters, as indeed you are doing.
12 ൧൨ സഹോദരന്മാരേ, നിങ്ങളുടെ ഇടയിൽ അദ്ധ്വാനിക്കുകയും കർത്താവിൽ നിങ്ങളെ ഭരിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യുന്നവരെ അംഗീകരിച്ചും അവരുടെ വേലനിമിത്തം
We beg you, friends, to value those who toil among you, and are your leaders in the Lord’s service, and give you counsel.
13 ൧൩ ഏറ്റവും സ്നേഹത്തോടെ പരിഗണിക്കണം എന്നു നിങ്ങളോടു അപേക്ഷിക്കുന്നു. അന്യോന്യം സമാധാനമായിരിപ്പിൻ.
Hold them in the very greatest esteem and affection for the sake of their work. Live at peace with one another.
14 ൧൪ സഹോദരന്മാരേ, ഞങ്ങൾ നിങ്ങളെ പ്രബോധിപ്പിക്കുന്നത്: അലസന്മാരെ ബുദ്ധിയുപദേശിപ്പിൻ; ഉൾക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിൻ; ബലഹീനരെ താങ്ങുവിൻ; എല്ലാവരോടും ദീർഘക്ഷമ കാണിക്കുവിൻ.
We entreat you also, friends – warn the disorderly, comfort the faint-hearted, give a helping hand to the weak, and be patient with everyone.
15 ൧൫ ആരും തിന്മയ്ക്ക് പകരം തിന്മ ചെയ്യാതിരിപ്പാൻ നോക്കുവിൻ; തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിൻ;
Take care that none of you ever pays back wrong for wrong, but always follow the kindest course with one another and with everyone.
16 ൧൬ എപ്പോഴും സന്തോഷിപ്പിൻ;
Always be joyful;
17 ൧൭ ഇടവിടാതെ പ്രാർത്ഥിക്കുവിൻ
never cease to pray;
18 ൧൮ എല്ലാറ്റിനും സ്തോത്രം ചെയ്‌വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ച് ക്രിസ്തുയേശുവിൽ ദൈവേഷ്ടം.
under all circumstances give thanks to God. For this is his will for you as made known in Christ Jesus.
19 ൧൯ ആത്മാവിനെ വിലക്കരുത്.
Do not quench the Spirit;
20 ൨൦ പ്രവചനങ്ങളെ നിസ്സാരമാക്കരുത്.
do not make light of preaching.
21 ൨൧ സകലവും ശോധനചെയ്ത് നല്ലത് മുറുകെ പിടിപ്പിൻ.
Bring everything to the test; cling to what is good;
22 ൨൨ സകലവിധദോഷവും വിട്ടകലുവിൻ.
shun every form of evil.
23 ൨൩ സമാധാനത്തിന്റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ.
May God himself, the giver of peace, make you altogether holy; and may your spirits, souls, and bodies be kept altogether faultless until the coming of our Lord Jesus Christ.
24 ൨൪ നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തൻ ആകുന്നു; അവൻ അത് നിവർത്തിയ്ക്കും.
He who calls you will not fail you; he will complete his work.
25 ൨൫ സഹോദരന്മാരേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുവിൻ.
Friends, pray for us.
26 ൨൬ സകലസഹോദരന്മാരെയും വിശുദ്ധചുംബനത്താൽ വന്ദനം ചെയ്‌വിൻ.
Greet all the Lord’s followers with a sacred kiss.
27 ൨൭ കർത്താവിന്റെ നാമത്തിൽ ഞാൻ ഓർമ്മിപ്പിക്കുന്നു, സഹോദരന്മാരെ ഒക്കെയും ഈ ലേഖനം വായിച്ചു കേൾപ്പിക്കണം.
I order you in the Lord’s name to have this letter read to all the brethren.
28 ൨൮ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
May the blessing of our Lord Jesus Christ be with you.

< 1 തെസ്സലോനിക്യർ 5 >