< 1 ശമൂവേൽ 11 >

1 അതിനുശേഷം അമ്മോൻ രാജാവായ നാഹാശ് വന്ന് ഗിലെയാദിലെ യാബേശിനെതിരെ പാളയം ഇറങ്ങി; യാബേശിൽ വസിക്കുന്നവർ നാഹാശിനോട്: “ഞങ്ങളോട് ഒരു ഉടമ്പടിചെയ്യേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം” എന്നു പറഞ്ഞു.
Wtedy nadciągnął Nachasz Ammonita i rozbił obóz przeciwko Jabesz-Gilead. I wszyscy mieszkańcy Jabesz powiedzieli do Nachasza: Zawrzyj z nami przymierze, a będziemy ci służyć.
2 അമ്മോന്യനായ നാഹാശ് അവരോട്: “നിങ്ങളുടെ വലത്തെ കണ്ണുകൾ തുരന്നെടുക്കയും എല്ലാ യിസ്രായേൽ ജനങ്ങളെയും നിന്ദിക്കുകയും ചെയ്യും എന്നുള്ള സമ്മതത്തിന്മേൽ ഞാൻ നിങ്ങളോട് ഉടമ്പടി ചെയ്യാം” എന്നു പറഞ്ഞു.
Odpowiedział im Nachasz Ammonita: Zawrę z wami [przymierze], pod warunkiem że każdemu z was wyłupię prawe oko i będzie to hańba dla całego Izraela.
3 യാബേശിലെ മൂപ്പന്മാർ അവനോട്: “ഞങ്ങൾ യിസ്രായേൽദേശത്തെല്ലാം ദൂതന്മാരെ അയയ്ക്കുന്നതിന് ഞങ്ങൾക്ക് ഏഴ് ദിവസത്തെ അവധി തരേണം; ഞങ്ങളെ രക്ഷിപ്പാൻ ആരുമില്ലെങ്കിൽ ഞങ്ങൾ നിന്റെ അടുക്കൽ ഇറങ്ങിവരാം” എന്നു പറഞ്ഞു.
Starsi z Jabesz odpowiedzieli mu: Daj nam siedem dni na rozesłanie posłańców po wszystkich granicach Izraela. A jeśli nie będzie nikogo, kto by nas uratował, wtedy wyjdziemy do ciebie.
4 ദൂതന്മാർ ശൌലിന്റെ ഗിബെയയിൽ ചെന്ന് ആ വാർത്ത ജനത്തെ പറഞ്ഞ് കേൾപ്പിച്ചു; ജനമെല്ലാം ഉറക്കെ കരഞ്ഞു.
Przyszli więc posłańcy do Gibea, [miasta] Saula, i powtórzyli te słowa do uszu ludu. Cały lud zaś podniósł donośny lament i płakał.
5 അപ്പോൾ ശൌല്‍ കന്നുകാലികളെയുംകൊണ്ട് വയലിൽനിന്ന് വരികയായിരുന്നു. ജനം കരയുവാൻ കാരണം എന്ത് എന്ന് ശൌല്‍ ചോദിച്ചു. അവർ യാബേശ്യരുടെ വാർത്ത അവനെ അറിയിച്ചു.
A oto Saul wracał za wołami z pola i pytał się: Co [się stało] ludowi, że płacze? I opowiedzieli mu wszystkie słowa mieszkańców Jabesz.
6 ശൌല്‍ വാർത്ത കേട്ടപ്പോൾ ദൈവത്തിന്റെ ആത്മാവ് അവന്റെമേൽ ശക്തിയോടെ വന്നു; അവന്റെ കോപം ഏറ്റവും ജ്വലിച്ചു.
Gdy Saul usłyszał te słowa, zstąpił na niego Duch Boży i [Saul] zapałał wielkim gniewem.
7 അവൻ രണ്ട് കാളകളെ പിടിച്ചു കഷണംകഷണമായി മുറിച്ചു ദൂതന്മാരുടെ കയ്യിൽ യിസ്രായേൽ ദേശത്തെല്ലായിടത്തുംകൊടുത്തയച്ചു: ആരെങ്കിലും ശൌലിന്റെയും ശമൂവേലിന്റെയും കൂടെ യുദ്ധത്തിന് വരാതിരുന്നാൽ അവന്റെ കാളകളെ ഇങ്ങനെ ചെയ്യും എന്നു പറയിച്ചു. അപ്പോൾ യഹോവയുടെ ഭീതി ജനത്തിന്മേൽ വീണു, അവർ ഏകമനസ്സോടെ പുറപ്പെട്ടു.
I wziął parę wołów, rozrąbał je na części i rozesłał je przez posłańców po wszystkich granicach Izraela, mówiąc: Tak się stanie z wołami każdego, kto nie wyruszy za Saulem i Samuelem. I padł strach PANA na lud, i wyruszyli jak jeden mąż.
8 ശൌല്‍ ബേസെക്കിൽവെച്ചു അവരെ എണ്ണി; യിസ്രായേല്യർ മൂന്നു ലക്ഷവും യെഹൂദ്യർ മുപ്പതിനായിരവും ഉണ്ടായിരുന്നു.
Potem dokonał ich przeglądu w Bezek – było trzysta tysięcy synów Izraela, a mężczyzn Judy trzydzieści tysięcy.
9 ദൂതന്മാരോടു ശൌല്‍: “നിങ്ങൾ ഗിലെയാദിലെ യാബേശ്യരോട്: നാളെ ഉച്ച ആകുമ്പോഴേക്ക് നിങ്ങൾക്ക് രക്ഷ ഉണ്ടാകും എന്നു പറവിൻ” എന്നു പറഞ്ഞു. ദൂതന്മാർ ചെന്ന് യാബേശ്യരോട് അറിയിച്ചപ്പോൾ അവർ സന്തോഷിച്ചു.
I powiedzieli posłańcom, którzy przyszli: Tak powiedzcie mieszkańcom Jabesz-Gilead: Jutro, gdy przygrzeje słońce, zostaniecie wybawieni. Posłańcy wrócili więc i oznajmili to mieszkańcom Jabesz, a oni ucieszyli się.
10 ൧൦ പിന്നെ യാബേശ്യർ നഹാശിനോട്: “നാളെ ഞങ്ങൾ നിങ്ങളുടെ അടുക്കൽ ഇറങ്ങിവരും; നിങ്ങളുടെ ഇഷ്ടംപോലെ ഞങ്ങളോടു ചെയ്തുകൊൾവിൻ” എന്നു പറഞ്ഞയച്ചു.
Wtedy mieszkańcy Jabesz powiedzieli: Jutro wyjdziemy do was i uczynicie z nami wszystko, co się wam podoba.
11 ൧൧ പിറ്റെ ദിവസം ശൌല്‍ ജനത്തെ മൂന്നു കൂട്ടമായി വിഭജിച്ചു; അവർ പ്രഭാതയാമത്തിൽ പാളയത്തിന്റെ നടുവിലേക്കു ചെന്ന് ഉച്ചവരെ അമ്മോന്യരെ സംഹരിച്ചു; ശേഷിച്ചവർ ഒന്നിക്കാതവണ്ണം ചിതറിപ്പോയി.
Nazajutrz Saul podzielił lud na trzy oddziały. One wtargnęły do środka obozu podczas straży porannej i biły Ammonitów aż do dziennej spiekoty. Ci, którzy pozostali, rozpierzchli się tak, że dwóch razem nie zostało.
12 ൧൨ അപ്പോൾ ജനം ശമൂവേലിനോടു: “ശൌല്‍ ഞങ്ങൾക്കു രാജാവായിരിക്കുമോ” എന്നു ചോദിച്ചത് ആർ? അവരെ ഏല്പിച്ചുതരണം; ഞങ്ങൾ അവരെ കൊന്നുകളയും എന്നു പറഞ്ഞു.
Wtedy lud powiedział do Samuela: Kto to mówił: Czy Saul będzie królować nad nami? Wydajcie [tych] ludzi, abyśmy ich zabili.
13 ൧൩ അതിന് ശൌല്‍: ഇന്ന് ഒരു മനുഷ്യനെയും കൊല്ലരുതു; ഇന്ന് യഹോവ യിസ്രായേലിന് രക്ഷ വരുത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
I Saul odpowiedział: Nikt nie zostanie zabity w tym dniu, gdyż dzisiaj PAN dokonał wybawienia w Izraelu.
14 ൧൪ പിന്നെ ശമൂവേൽ ജനത്തോട്: “വരുവിൻ; നാം ഗില്ഗാലിൽ ചെന്ന്, അവിടെവച്ചു രാജത്വം പുതുക്കുക” എന്നു പറഞ്ഞു.
Potem Samuel odezwał się do ludu: Chodźcie, pójdziemy do Gilgal i tam odnowimy królestwo.
15 ൧൫ അങ്ങനെ ജനമെല്ലാം ഗില്ഗാലിൽ ചെന്നു; അവർ ശൌലിനെ ഗില്ഗാലിൽ യഹോവയുടെ സന്നിധിയിൽവച്ചു രാജാവാക്കി. അവർ അവിടെ യഹോവയുടെ സന്നിധിയിൽ സമാധാനയാഗങ്ങൾ കഴിച്ചു; ശൌലും യിസ്രായേല്യരൊക്കെയും ഏറ്റവും സന്തോഷിച്ചു.
Cały lud wyruszył więc do Gilgal i tam ustanowili Saula królem przed PANEM w Gilgal. Tam też składali ofiary pojednawcze przed PANEM i bardzo się radowali, Saul i wszyscy Izraelici.

< 1 ശമൂവേൽ 11 >