< 1 പത്രൊസ് 3 >

1 അതുപോലെ, ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്ക് കീഴടങ്ങിയിരിപ്പിൻ; അവരിൽ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടുകൂടിയ നിങ്ങളുടെ നിർമ്മലമായ പെരുമാറ്റം കണ്ടറിഞ്ഞ്
Que les femmes soient soumises à leurs maris, afin que, s'il y a des maris qui n'obéissent pas à la Parole, ils soient gagnés par la conduite de leurs femmes, sans le secours de la parole,
2 വചനം കൂടാതെ ഭാര്യമാരുടെ പെരുമാറ്റത്താൽ അവരെ നേടിയെടുക്കുവാൻ ഇടയാകും.
lorsqu'ils verront leur conduite chaste et respectueuse.
3 നിങ്ങളുടെ അലങ്കാരമാക്കേണ്ടത് തലമുടി പിന്നുന്നതും, പൊന്നണിയുന്നതും, മോടിയുള്ള വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല,
Que leur parure ne soit pas cette parure extérieure, qui consiste à se tresser les cheveux, à se couvrir de bijoux d'or ou à s'ajuster des vêtements,
4 മറിച്ച് സൗമ്യതയും പ്രശാന്തവുമായ മനസ്സ് എന്ന നശിക്കാത്ത ആഭരണമായ അന്തരാത്മാവ് തന്നേ ആയിരിക്കട്ടെ; അത് ദൈവസന്നിധിയിൽ വിലയേറിയതാകുന്നു.
mais qu'elles ornent l'être caché du coeur, de la parure impérissable d'un esprit doux et paisible, qui est d'un grand prix devant Dieu.
5 ഇങ്ങനെയല്ലോ പണ്ട് ദൈവത്തിൽ പ്രത്യാശ വച്ചിരുന്ന വിശുദ്ധസ്ത്രീകൾ തങ്ങളെത്തന്നെ അലങ്കരിച്ച് തങ്ങളുടെ സ്വന്തം ഭർത്താക്കന്മാർക്ക് കീഴടങ്ങിയിരുന്നത്.
C'est ainsi qu'autrefois se paraient les saintes femmes qui mettaient leur espérance en Dieu, en demeurant soumises à leurs maris:
6 അങ്ങനെ സാറാ അബ്രാഹാമിനെ യജമാനൻ എന്ന് വിളിച്ച് അനുസരിച്ചിരുന്നു; നന്മ ചെയ്യുകയും, യാതൊരുവിധ ബുദ്ധിമുട്ടുകളേയും ഭയപ്പെടാതെയും ഇരുന്നാൽ നിങ്ങളും അവളുടെ മക്കൾ ആയിത്തീരുന്നു.
telle était Sarah, qui obéissait à Abraham, l'appelant son seigneur, elle, dont vous êtes devenues les filles par votre bonne conduite, et par votre courage qui ne s'effraie de rien.
7 അങ്ങനെ തന്നെ ഭർത്താക്കന്മാരേ, പ്രാർത്ഥനയ്ക്ക് മുടക്കം വരാതിരിക്കേണ്ടതിന് വിവേകത്തോടെ ഭാര്യമാരോടുകൂടെ വസിച്ച്, സ്ത്രീപങ്കാളി ബലഹീനപാത്രം എന്നും അവർ ജീവന്റെ കൃപയ്ക്ക് കൂട്ടവകാശികൾ എന്നും ഓർത്ത് അവർക്ക് ബഹുമാനം കൊടുക്കുവിൻ.
Et vous de même, maris, comportez-vous sagement avec vos femmes, comme avec un sexe faible. Traitez-les avec honneur, comme héritant aussi avec vous la grâce de la vie, pour que rien ne vienne vous empêcher, les uns et les autres, de prier.
8 ഒടുവിൽ എല്ലാവരോടും ഐകമത്യവും സഹതാപവും സഹോദരപ്രീതിയും മനസ്സലിവും വിനയവുമുള്ളവരായിരിപ്പിൻ.
Enfin soyez tous animés des mêmes pensées et des mêmes sentiments, pleins d'amour fraternel, de tendresse, d'humilité.
9 ദോഷത്തിന് ദോഷവും ശകാരത്തിന് ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന് വിളിക്കപ്പെട്ടതുകൊണ്ട് അനുഗ്രഹിക്കുന്നവരായിരിപ്പിൻ.
Ne rendez point mal pour mal, ni injure pour injure; bénissez au contraire, car c'est à cela que vous avez été appelés, afin d'hériter la bénédiction.
10 ൧൦ “ജീവനെ ആഗ്രഹിക്കയും ശുഭകാലം കാണ്മാൻ ഇച്ഛിക്കുകയും ചെയ്യുന്നവൻ ദോഷം ചെയ്യാതെ തന്റെ നാവിനേയും വ്യാജം പറയാതെ അധരത്തെയും അടക്കിക്കൊള്ളട്ടെ.
Que celui, en effet, qui veut aimer la vie et voir des heureux jours, empêche sa langue de dire du mal et ses lèvres de proférer des paroles trompeuses;
11 ൧൧ അവൻ ദോഷം വിട്ടകന്ന് ഗുണം ചെയ്കയും സമാധാനം അന്വേഷിച്ച് പിന്തുടരുകയും ചെയ്യട്ടെ.
qu’il se détourne du mal et fasse le bien; qu’il recherche la paix et la poursuive;
12 ൧൨ കർത്താവിന്റെ കണ്ണ് നീതിമാന്മാരുടെമേലും അവന്റെ ചെവി അവരുടെ പ്രാർത്ഥനയ്ക്കും തുറന്നിരിക്കുന്നു; എന്നാൽ കർത്താവിന്റെ മുഖം ദുഷ്പ്രവൃത്തിക്കാർക്ക് പ്രതികൂലമായിരിക്കുന്നു”.
car le Seigneur a les yeux sur les justes, et se oreilles sont attentives à leurs prières; mais la face du Seigneur est contre ceux qui font le mal.»
13 ൧൩ നിങ്ങൾ നന്മ ചെയ്യുന്നതിൽ ശുഷ്കാന്തിയുള്ളവർ ആകുന്നു എങ്കിൽ നിങ്ങൾക്ക് ദോഷം ചെയ്യുന്നവൻ ആർ?
Et qui vous maltraitera, si vous vous portez avec ardeur au bien?
14 ൧൪ നീതിനിമിത്തം കഷ്ടം സഹിക്കേണ്ടിവന്നാലും നിങ്ങൾ അനുഗ്രഹീതർ. അവർ ഭയപ്പെടുന്നതിനെ ഭയപ്പെടുകയും, കലങ്ങുകയുമരുത്;
Quand même vous souffririez pour la justice, soyez heureux. «Ne redoutez pas leurs menaces, et ne vous laissez pas troubler;
15 ൧൫ പകരം ക്രിസ്തുവിനെ കർത്താവായി നിങ്ങളുടെ ഹൃദയങ്ങളിൽ വേർതിരിപ്പിൻ. നിങ്ങൾ ദൈവത്തിൽ പ്രത്യാശ വെച്ചിരിക്കുന്നത് എന്ത് എന്ന് ചോദിക്കുന്ന ഏവരോടും സൗമ്യതയോടും ബഹുമാനത്തോടുംകൂടി മറുപടി പറയുവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ.
mais sanctifiez dans vos coeurs Christ, le Seigneur.» Soyez toujours prêts à répondre, mais avec douceur et respect, à quiconque vous demande raison de votre espérance,
16 ൧൬ ക്രിസ്തുവിൽ നിങ്ങൾക്കുള്ള നല്ല ജീവിതത്തെ ദുഷിക്കുന്നവർ നിങ്ങളെ പഴിച്ച് പറയുന്നതിൽ ലജ്ജിക്കേണ്ടതിന് നല്ലമനസ്സാക്ഷിയുള്ളവരായിരിപ്പിൻ.
ayant une bonne conscience, afin que, sur le point même où l’on vous calomnie, vous couvriez de confusion ceux qui diffament votre conduite en Christ:
17 ൧൭ നിങ്ങൾ കഷ്ടം സഹിക്കണം എന്ന് ദൈവം ഇച്ഛിക്കുന്നു എങ്കിൽ തിന്മ ചെയ്തിട്ടല്ല, നന്മ ചെയ്തിട്ട് സഹിക്കുന്നത് ഏറ്റവും നന്ന്.
il vaut mieux souffrir, si telle est la volonté de Dieu, en faisant bien qu'en faisant mal.
18 ൧൮ നീതിമാനായ ക്രിസ്തുവും ഒരിക്കൽ നീതികെട്ടവരായ നമ്മെ ദൈവത്തോട് അടുപ്പിക്കേണ്ടതിന് നമ്മുടെ പാപംനിമിത്തം കഷ്ടം അനുഭവിക്കുകയും, ജഡത്തിൽ മരണശിക്ഷ ഏൽക്കുകയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.
Christ aussi a bien souffert pour les péchés, lui juste pour les injustes, afin de nous donner accès auprès de Dieu, lorsqu'il a été mis à mort quant à la chair, mais qu'il a été rendu vivant quant à l'esprit.
19 ൧൯ ആത്മാവിൽ അവൻ ചെന്ന്, പണ്ട് നോഹയുടെ കാലത്ത് പെട്ടകം ഒരുക്കുന്ന സമയം ദൈവം ദീർഘക്ഷമയോടെ കാത്തിരിക്കുമ്പോൾ അനുസരിക്കാത്തവരായി തടവിലുള്ള ആത്മാക്കളോട് പ്രസംഗിച്ചു.
Esprit, il est allé prêcher aux esprits qui sont en prison, pour avoir été jadis rebelles,
20 ൨൦ ആ പെട്ടകത്തിൽ കുറച്ച് ജനം, എന്നുവച്ചാൽ എട്ടുപേർ, വെള്ളത്തിൽകൂടി രക്ഷപ്രാപിച്ചു.
lorsqu'au temps de Noé la longanimité de Dieu temporisait, pendant que se construisait l'arche, dans laquelle un petit nombre de personnes, huit seulement, furent sauvées à travers l'eau.
21 ൨൧ അത് സ്നാനത്തിന് ഒരു പ്രതീകം. സ്നാനമോ ഇപ്പോൾ ശരീരത്തിന്റെ അഴുക്ക് നീക്കുന്നതിനായിട്ടല്ല, ദൈവത്തോട് നല്ല മനസ്സാക്ഷിയ്ക്കായുള്ള അപേക്ഷയത്രെ. അത് മുഖാന്തരം യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിലൂടെ നാം രക്ഷപ്രാപിക്കുന്നു.
Cette eau, dont le baptême est l'image — non ce baptême qui ôte les souillures du corps, mais celui qui est l'aspiration d'une bonne conscience vers Dieu — nous sauve maintenant, nous aussi, par la résurrection de Jésus-Christ,
22 ൨൨ അവൻ സ്വർഗ്ഗത്തിലേക്ക് പോയി ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും അവന് കീഴ്പെട്ടുമിരിക്കുന്നു.
qui est à la droite de Dieu, dans le ciel où il est allé, et où les anges, les principautés et les puissances lui sont soumis.

< 1 പത്രൊസ് 3 >