< 1 യോഹന്നാൻ 2 >
1 ൧ എന്റെ പ്രിയ കുഞ്ഞുങ്ങളേ, നിങ്ങൾ പാപം ചെയ്യാതിരിക്കുവാൻ ഞാൻ ഇത് നിങ്ങൾക്ക് എഴുതുന്നു. എന്നാൽ ആരെങ്കിലും പാപംചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന മദ്ധ്യസ്ഥൻ നമുക്ക് പിതാവിന്റെ അടുക്കൽ ഉണ്ട്.
၁ငါ၏သားသမီးတို့၊ သင်တို့သည်အပြစ် မကူးကြစေရန်ဤစာကိုငါရေးလိုက်၏။ သို့ရာတွင်အကယ်၍တစ်စုံတစ်ယောက်သော သူသည်အပြစ်ကူးမိပါမူ ခမည်းတော် ထံတွင်ငါတို့အတွက်အသနားခံသည့်ဖြောင့် မတ်တော်မူသောအရှင်ယေရှုခရစ်ရှိပေ သည်။-
2 ൨ അവൻ നമ്മുടെ പാപങ്ങൾക്ക് പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിന് മാത്രം അല്ല, സർവ്വലോകത്തിന്റെ പാപത്തിനും തന്നെ.
၂ကိုယ်တော်သည်ငါတို့၏အပြစ်များသာမက ကမ္ဘာသူကမ္ဘာသားအပေါင်းတို့၏အြုပစ်ပြေ ရာပြေကြောင်းပူဇော်ဆက်ကပ်တော်မူသော အရှင်ဖြစ်တော်မူ၏။
3 ൩ നാം അവന്റെ കല്പനകളെ പ്രമാണിക്കുന്നു എങ്കിൽ അവനെ നാം അറിഞ്ഞിരിക്കുന്നു എന്ന് അതിനാൽ അറിയുന്നു.
၃ဘုရားသခင်၏ပညတ်တော်တို့ကိုစောင့်ထိန်း မှသာလျှင်ငါတို့သည်ကိုယ်တော်ကိုသိကျွမ်း သူများဖြစ်ကြောင်းအသေအချာသိရှိ နိုင်မည်။-
4 ൪ ‘ഞാൻ ദൈവത്തെ അറിയുന്നു’ എന്ന് പറയുകയും അവന്റെ കല്പനകളെ പ്രമാണിക്കാതിരിക്കുകയും ചെയ്യുന്നവൻ നുണയൻ ആകുന്നു; സത്യം അവനിൽ ഇല്ല.
၄ကိုယ်တော်ကိုသိပါသည်ဟုဆိုပြီးလျှင် ပညတ်တော်တို့ကိုမစောင့်ထိန်းသူသည် လူလိမ်ဖြစ်၍ထိုသူ၌သစ္စာတရားမရှိ။-
5 ൫ എന്നാൽ ആരെങ്കിലും അവന്റെ വചനം പ്രമാണിക്കുന്നു എങ്കിൽ സത്യമായി ദൈവസ്നേഹം അവനിൽ തികഞ്ഞിരിക്കുന്നു. നാം അവനിൽ ഇരിക്കുന്നു എന്ന് ഇതിനാൽ നമുക്ക് അറിയാം.
၅သို့ရာတွင်ကိုယ်တော်၏စကားတော်ကိုနား ထောင်သူသည် အကယ်ပင်ဘုရားသခင်၏ ချစ်ခြင်းမေတ္တာနှင့်ပြည့်ဝစုံလင်၏။ သို့မှ သာကျွန်ုပ်တို့သည်ဘုရားသခင်နှင့်တစ် လုံးတစ်ဝတည်းဖြစ်ကြောင်းသေချာသိ ပေသည်။ ဘုရားသခင်နှင့်တစ်လုံးတစ်ဝ တည်းဖြစ်ကြောင်းသေချာသိသူသည် သခင်ယေရှုခရစ်၏ခြေတော်ရာကို လိုက်လျှောက်သူဖြစ်မည်။
6 ൬ ‘ദൈവത്തിൽ വസിക്കുന്നു’ എന്ന് പറയുന്നവൻ യേശുക്രിസ്തു നടന്നതുപോലെ നടക്കുവാൻ കടപ്പെട്ടവനാണ്.
၆
7 ൭ പ്രിയമുള്ളവരേ, പുതിയൊരു കല്പനയല്ല ആദിമുതൽ നിങ്ങൾക്കുള്ള പഴയ കല്പനയത്രേ ഞാൻ നിങ്ങൾക്ക് എഴുതുന്നത്. ആ പഴയ കല്പന നിങ്ങൾ കേട്ട വചനം തന്നെ.
၇ချစ်ဆွေတို့၊ သင်တို့ထံသို့ငါစာရေးသား ဖော်ပြနေသည့်ပညတ်သည်အသစ်မဟုတ်။ အစမူလကတည်းကသင်တို့ရရှိထား ကြသည့်ပညတ်ဟောင်းဖြစ်၏။ ထိုပညတ် ဟောင်းကား သင်တို့ကြားနာခဲ့ရသည့် တရားတော်ပင်ဖြစ်ပေသည်။-
8 ൮ ക്രിസ്തുവിലും നിങ്ങളിലും സത്യമായിരിക്കുന്ന പുതിയൊരു കല്പന ഞാൻ നിങ്ങൾക്ക് എഴുതുന്നു എന്നും പറയാം; കാരണം, ഇരുട്ട് നീങ്ങിപ്പോകുന്നു; സത്യവെളിച്ചം ഇപ്പോൾതന്നെ പ്രകാശിക്കുന്നു.
၈သို့သော်သင်တို့အားယခုငါရေးသား ဖော်ပြသည့်ပညတ်သည်အသစ်ဖြစ်၏။ ယင်း သို့အမှန်ပင်အသစ်ဖြစ်ကြောင်းခရစ်တော် ၌လည်းကောင်း၊ သင်တို့၌လည်းကောင်းဖော်ပြ လျက်ရှိ၏။ အဘယ်ကြောင့်ဆိုသော်အမှောင် သည်ရွေ့လျားလျက်အလင်းစစ်အလင်းမှန် ပေါ်ထွန်းလာပြီဖြစ်သောကြောင့်တည်း။
9 ൯ വെളിച്ചത്തിൽ ഇരിക്കുന്നു എന്ന് പറയുകയും സഹോദരനെ പകയ്ക്കുകയും ചെയ്യുന്നവൻ ഇന്നയോളം ഇരുട്ടിൽ ഇരിക്കുന്നു.
၉အလင်းတွင်ကျင်လည်ပါသည်ဟုဆိုလျက် မိမိ၏ညီအစ်ကိုကိုမုန်းသောသူသည် ယခု တိုင်အောင်အမှောင်တွင်ကျင်လည်နေသေးသူ ဖြစ်၏။-
10 ൧൦ തന്റെ സഹോദരനെ സ്നേഹിക്കുന്നവൻ വെളിച്ചത്തിൽ വസിക്കുന്നു; ഇടർച്ചക്ക് അവനിൽ കാരണമില്ല.
၁၀ညီအစ်ကိုကိုချစ်သောသူသည်အလင်းတွင် ကျင်လည်သောသူဖြစ်၏။ သူသည်အဘယ်သို့ မျှသူတစ်ပါးတို့အားအပြစ်ကူးလွန်စေ လိမ့်မည်မဟုတ်။-
11 ൧൧ എന്നാൽ സഹോദരനെ വെറുക്കുന്നവനോ ഇരുട്ടിൽ ഇരിക്കുന്നു; ഇരുട്ടിൽ നടക്കുകയും ചെയ്യുന്നു. ഇരുട്ട് അവന്റെ കണ്ണ് കുരുടാക്കുകയാൽ എവിടേക്ക് പോകുന്നു എന്ന് അവൻ അറിയുന്നില്ല.
၁၁သို့ရာတွင်ညီအစ်ကိုကိုမုန်းသောသူသည် ကားအမှောင်တွင်ကျင်လည်သူဖြစ်၏။ အမှောင် တွင်ကျင်လည်၍မျက်စိမမြင်နိုင်သဖြင့်သူ သည်မိမိအဘယ်အရပ်သို့သွားသည်ကိုမသိ။
12 ൧൨ പ്രിയ കുഞ്ഞുങ്ങളേ, അവന്റെ നാമംനിമിത്തം നിങ്ങളുടെ പാപങ്ങൾ മോചിച്ചിരിക്കുകയാൽ ഞാൻ നിങ്ങൾക്ക് എഴുതുന്നു.
၁၂သားသမီးတို့၊ သင်တို့သည်ခရစ်တော်အတွက် ကြောင့်အပြစ်လွတ်ပြီဖြစ်၍သင်တို့ထံငါ စာရေးလိုက်၏။-
13 ൧൩ പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കുകയാൽ ഞാൻ നിങ്ങൾക്ക് എഴുതുന്നു. യൗവനക്കാരേ, നിങ്ങൾ ദുഷ്ടനെ ജയിച്ചിരിക്കുകയാൽ ഞാൻ നിങ്ങൾക്ക് എഴുതുന്നു. കുഞ്ഞുങ്ങളേ, നിങ്ങൾ പിതാവിനെ അറിഞ്ഞിരിക്കുകയാൽ ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നു.
၁၃အဖတို့၊ သင်တို့သည်အစကပင်ရှိတော်မူ သောအရှင်ကိုသိသူများဖြစ်သောကြောင့် သင်တို့ထံသို့ငါစာရေးလိုက်၏။ လူငယ် လူရွယ်တို့၊ သင်တို့သည်မာရ်နတ်ကိုအောင် သောကြောင့်သင်တို့ထံသို့ငါစာရေးလိုက်၏။
14 ൧൪ പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കുകയാൽ ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നു. യൗവനക്കാരേ, നിങ്ങൾ ശക്തരാകയാലും ദൈവവചനം നിങ്ങളിൽ വസിക്കുകയാലും നിങ്ങൾ ദുഷ്ടനെ ജയിച്ചിരിക്കുകയാലും ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നു.
၁၄သားသမီးတို့၊ သင်တို့သည်ခမည်းတော် ကိုသိသူများဖြစ်သောကြောင့်သင်တို့ထံသို့ ငါစာရေးလိုက်၏။ သင်တို့သည်အစကပင် ရှိတော်မူသောအရှင်ကိုသိသူများဖြစ် သောကြောင့် သင်တို့ထံသို့ငါစာရေးလိုက် ၏။ လူငယ်လူရွယ်တို့၊ သင်တို့သည်ခွန်အား ရှိ၍ ဘုရားသခင်၏နှုတ်ကပတ်တော်သည် သင်တို့တွင်ကိန်းအောင်းလျက်၊ မာရ်နတ်ကို အောင်သောကြောင့်သင်တို့ထံသို့ငါစာရေး လိုက်၏။
15 ൧൫ ലോകത്തെയോ ലോകത്തിലുള്ളതിനെയോ സ്നേഹിക്കരുത്. ആരെങ്കിലും ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല.
၁၅သင်တို့သည်လောကကိုသော်လည်းကောင်း၊ လော ကီအရာများကိုသော်လည်းကောင်းမချစ်ကြ နှင့်။ လောကကိုချစ်သောသူသည်ခမည်းတော် ကိုမချစ်။-
16 ൧൬ ജഡമോഹം, കണ്മോഹം, ജീവിതത്തെക്കുറിച്ചുള്ള നിഗളഭാവം ഇങ്ങനെ ലോകത്തിലുള്ളത് എല്ലാം പിതാവിന്റേതല്ല, എന്നാൽ ലോകത്തിന്റേതത്രെ ആകുന്നു.
၁၆ကာယတပ်မက်စွဲလန်းသောအရာများ၊ မျက်စိ ဖြင့်မြင်၍လိုချင်တပ်မက်သောအရာများ၊ ဂုဏ် ယူဝါကြွားစရာများအစရှိသောလောကီ အရာရှိသမျှတို့သည်ခမည်းတော်နှင့် မသက်ဆိုင်။ လောကနှင့်သာသက်ဆိုင်၏။-
17 ൧൭ ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; എന്നാൽ ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും നിലനിൽക്കുന്നു. (aiōn )
၁၇လောကနှင့်တကွလူတို့တပ်မက်သောအရာ များသည်ရွေ့လျားကွယ်ပျောက်လျက်နေလေပြီ။ သို့ရာတွင်ဘုရားသခင်အလိုတော်ကိုဆောင် ရွက်သူမူကား ကာလအစဉ်အမြဲတည်လိမ့် မည်။ (aiōn )
18 ൧൮ കുഞ്ഞുങ്ങളേ, ഇത് അന്ത്യകാലമാകുന്നു; എതിർക്രിസ്തു വരുന്നു എന്ന് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾ അനേകം എതിർക്രിസ്തുക്കൾ വന്നിരിക്കുകയാൽ അന്ത്യകാലമാകുന്നു എന്ന് നമുക്ക് അറിയാം.
၁၈သားသမီးတို့၊ အဆုံးစွန်သောကာလသည် ယခုနီးလာလေပြီ။ ခရစ်တော်၏ရန်သူပေါ် ပေါက်လာမည်ဖြစ်ကြောင်းကိုသင်တို့ကြားသိ ခဲ့ကြ၏။ ယခုပင်လျှင်ခရစ်တော်၏ရန်သူ အများအပြားပေါ်ပေါက်လျက်ရှိလေပြီ။ ဤ အချက်ကိုထောက်၍အဆုံးစွန်သောကာလ ရောက်လာကြောင်းကိုငါတို့သိရကြ၏။-
19 ൧൯ അവർ നമ്മുടെ ഇടയിൽനിന്ന് പുറത്തുപോയി; എന്നാൽ അവർ നമുക്കുള്ളവർ അല്ലായിരുന്നു; അവർ നമുക്കുള്ളവർ ആയിരുന്നു എങ്കിൽ അവർ നമ്മോടുകൂടെ ഉണ്ടാകുമായിരുന്നു; എന്നാൽ അവർ പുറത്തുപോയതുകൊണ്ട് അവരാരും നമുക്കുള്ളവർ അല്ലെന്ന് കാണിക്കുന്നു.
၁၉ထိုသူတို့သည်အမှန်စင်စစ်အဘယ်အခါကမျှ ငါတို့မိတ်သဟာယတွင်မပါဝင်ခဲ့ကြသဖြင့် ငါတို့ထံမှထွက်ခွာသွားကြ၏။ အကယ်၍သူ တို့သည်ငါတို့မိတ်သဟာယတွင်ပါဝင်ခဲ့ပါမူ ငါတို့နှင့်အတူရှိနေကြမည်ဖြစ်၏။ သူတို့ သည်အမှန်ပင်ငါတို့မိတ်သဟာယတွင်မပါ ဝင်ကြောင်းသိသာထင်ရှားစေရန် သူတို့သည် ငါတို့ထံမှထွက်ခွာသွားကြ၏။
20 ൨൦ എന്നാൽ നിങ്ങൾ പരിശുദ്ധനിൽ നിന്നുള്ള അഭിഷേകം പ്രാപിക്കുകയും എല്ലാം അറിയുകയും ചെയ്യുന്നു.
၂၀သို့ရာတွင်ခရစ်တော်သည်သင်တို့အပေါ်သန့် ရှင်းသောဝိညာဉ်တော်ကိုသွန်းလောင်းတော်မူ သည်ဖြစ်၍ သင်တို့အပေါင်းသည်သမ္မာတရား ကိုသိကြပေသည်။-
21 ൨൧ നിങ്ങൾ സത്യം അറിയാത്തതുകൊണ്ടല്ല, നിങ്ങൾ അത് അറിയുകയാലും ഭോഷ്ക് ഒന്നും സത്യത്തിൽനിന്ന് വരായ്കയാലുമത്രേ ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നത്.
၂၁သင်တို့ထံငါစာရေးရခြင်းအကြောင်းမှာ သမ္မာတရားကိုသင်တို့မသိကြ၍မဟုတ်။ သမ္မာတရားကိုလည်းကောင်း၊ မုသားစကား သည် သမ္မာတရားနှင့်မည်သို့မျှမသက်ဆိုင် သည်ကိုလည်းကောင်းသင်တို့သိကြသော ကြောင့်ဖြစ်၏။
22 ൨൨ യേശുവിനെ ക്രിസ്തുവല്ല എന്ന് നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നെ എതിർക്രിസ്തു ആകുന്നു.
၂၂ထို့ကြောင့်အဘယ်သူသည်မုသားစကားကို ပြောသနည်း။ သခင်ယေရှုသည်မေရှိယ မဟုတ်ဟုပြောဆိုသူသည်မုသားစကား ကိုပြော၏။ ထိုကဲ့သို့သောသူသည်ခရစ်တော် ၏ရန်သူဖြစ်၏။ သူသည်ခမည်းတော်နှင့် သားတော်ကိုပစ်ပယ်သူဖြစ်၏။-
23 ൨൩ പുത്രനെ നിഷേധിക്കുന്നവനൊന്നും പിതാവില്ല; പുത്രനെ സ്വീകരിക്കുന്നവന് പിതാവും ഉണ്ട്.
၂၃သားတော်ကိုပစ်ပယ်သူသည်ခမည်းတော်ကို လည်းပစ်ပယ်သူဖြစ်၏။ သားတော်ကိုလက်ခံ သူသည်ခမည်းတော်ကိုလည်းလက်ခံသူ ဖြစ်၏။
24 ൨൪ നിങ്ങൾ ആദിമുതൽ കേട്ടത് നിങ്ങളിൽ വസിക്കട്ടെ. ആദിമുതൽ കേട്ടത് നിങ്ങളിൽ വസിക്കുന്നു എങ്കിൽ നിങ്ങൾ പുത്രനിലും പിതാവിലും വസിക്കും.
၂၄သို့ဖြစ်၍သင်တို့သည်အစကပင်ကြားနာခဲ့ ကြသည့်တရားတော်ကိုမိမိတို့၏စိတ်နှလုံး တွင်ထိန်းသိမ်းထားကြလော့။ ယင်းသို့ပြုပါမူ သင်တို့သည်သားတော်နှင့်လည်းကောင်း၊ ခမည်း တော်နှင့်လည်းကောင်းထာဝစဉ်တစ်လုံးတစ်ဝ တည်းတည်ရှိကြလိမ့်မည်။-
25 ൨൫ ഇതാകുന്നു അവൻ നമുക്ക് തന്ന വാഗ്ദത്തം: നിത്യജീവൻ തന്നെ. (aiōnios )
၂၅ဤကားငါတို့အားခရစ်တော်ကိုယ်တော်တိုင် ကတိထားတော်မူသောထာဝရအသက် ပေတည်း။ (aiōnios )
26 ൨൬ നിങ്ങളെ വഞ്ചിക്കുന്നവർ നിമിത്തം ഞാൻ ഇത് നിങ്ങൾക്ക് എഴുതിയിരിക്കുന്നു.
၂၆သင်တို့အားမှောက်မှားလမ်းလွဲစေရန်ကြိုးစား သူတို့၏အကြောင်းနှင့်ပတ်သက်၍ ဤအကြောင်း အရာများကိုငါစာရေးလိုက်၏။-
27 ൨൭ അവനിൽനിന്ന് സ്വീകരിച്ച അഭിഷേകം നിങ്ങളിൽ വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിക്കുവാൻ ആവശ്യമില്ല; എന്നാൽ അവന്റെ അഭിഷേകം തന്നെ നിങ്ങൾക്ക് സകലത്തെക്കുറിച്ചും ഉപദേശിച്ചുതരികയാലും അത് ഭോഷ്കല്ല സത്യം തന്നെ ആയിരിക്കുകയാലും അത് നിങ്ങളെ ഉപദേശിച്ചതുപോലെ നിങ്ങൾ അവനിൽ വസിക്കുവിൻ.
၂၇သင်တို့မူကားခရစ်တော်သည်မိမိ၏ဝိညာဉ် တော်ကိုသင်တို့အပေါ်သို့သွန်းလောင်းတော်မူ ပြီ။ ဝိညာဉ်တော်သည်သင်တို့စိတ်နှလုံးတွင် ကိန်းအောင်းလျက်နေတော်မူသမျှကာလ ပတ်လုံးသင်တို့အားအခြားအဘယ်အရာမျှ သွန်သင်ပေးစရာမလို။ အဘယ်ကြောင့်ဆို သော်ကိုယ်တော်၏ဝိညာဉ်တော်သည်သင်တို့အား ခပ်သိမ်းသောအမှုအရာတို့ကိုသွန်သင်ပေး တော်မူသောကြောင့်ဖြစ်၏။ ဝိညာဉ်တော်သွန်သင် တော်မူသောအရာတို့သည်မှန်ကန်၍အမှား မရှိ။ ထို့ကြောင့်သင်တို့သည်ဝိညာဉ်တော်သွန် သင်သည့်အတိုင်းလိုက်နာဆောင်ရွက်ကြလော့။ ခရစ်တော်နှင့်တစ်လုံးတစ်ဝတည်းတည်ကြ လော့။
28 ൨൮ ഇപ്പോഴോ പ്രിയ കുഞ്ഞുങ്ങളേ, അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവന്റെ മുമ്പിൽ ലജ്ജിച്ചുപോകാതിരിക്കേണ്ടതിനും അവന്റെ വരവിൽ നമുക്ക് ധൈര്യം ഉണ്ടാകേണ്ടതിനും അവനിൽ വസിക്കുവിൻ.
၂၈သားသမီးတို့၊ ကိုယ်တော်ကြွလာတော်မူသော နေ့၌ငါတို့သည်ရှက်ကြောက်၍ ပုန်းအောင်းနေ ကြရန်မလိုဘဲ ရှေ့တော်၌ရဲရင့်ခွင့်ရရှိစေ ခြင်းငှာ၊ ကိုယ်တော်နှင့်တစ်လုံးတစ်ဝတည်း တည်ရှိနေကြလော့။-
29 ൨൯ അവൻ നീതിമാൻ എന്ന് നിങ്ങൾ അറിയുന്നു എങ്കിൽ നീതി ചെയ്യുന്നവരെല്ലാം അവനിൽനിന്ന് ജനിച്ചിരിക്കുന്നു എന്നും നിങ്ങൾ അറിയുന്നു.
၂၉ခရစ်တော်သည်ဖြောင့်မတ်တော်မူသည်ကို သင်တို့သိကြ၏။ သို့ဖြစ်၍အမှန်တရား ကိုကျင့်သုံးသူသည်ဘုရားသခင်၏သား သမီးဖြစ်ကြောင်းကိုသင်တို့သိကြ၏။