< സങ്കീർത്തനങ്ങൾ 105 >

1 യഹോവെക്കു സ്തോത്രംചെയ്‌വിൻ; തൻ നാമത്തെ വിളിച്ചപേക്ഷിപ്പിൻ; അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയിൽ അറിയിപ്പിൻ.
Wysławiajcie PANA, wzywajcie jego imienia, opowiadajcie jego dzieła wśród narodów.
2 അവന്നു പാടുവിൻ; അവന്നു കീൎത്തനം പാടുവിൻ; അവന്റെ സകല അത്ഭുതങ്ങളെയും കുറിച്ചു സംസാരിപ്പിൻ.
Śpiewajcie mu, śpiewajcie mu psalmy, rozmawiajcie o wszystkich jego cudach.
3 അവന്റെ വിശുദ്ധനാമത്തിൽ പ്രശംസിപ്പിൻ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.
Chlubcie się jego świętym imieniem, niech się weseli serce szukających PANA.
4 യഹോവയെയും അവന്റെ ബലത്തെയും തിരവിൻ; അവന്റെ മുഖത്തെ ഇടവിടാതെ അന്വേഷിപ്പിൻ.
Szukajcie PANA i jego mocy, szukajcie zawsze jego oblicza.
5 അവന്റെ ദാസനായ അബ്രാഹാമിന്റെ സന്തതിയും അവൻ തിരഞ്ഞെടുത്ത യാക്കോബിൻ മക്കളുമായുള്ളോരേ,
Przypominajcie sobie dzieła, które czynił; jego cuda i wyroki jego ust.
6 അവൻ ചെയ്ത അത്ഭുതങ്ങളും അവന്റെ അടയാളങ്ങളും അവന്റെ വായുടെ ന്യായവിധികളും ഓൎത്തുകൊൾവിൻ.
[Wy], potomkowie Abrahama, jego słudzy; [wy], synowie Jakuba, jego wybrańcy!
7 അവൻ നമ്മുടെ ദൈവമായ യഹോവയാകുന്നു; അവന്റെ ന്യായവിധികൾ സൎവ്വഭൂമിയിലും ഉണ്ടു.
On jest PANEM, naszym Bogiem, jego sądy po całej ziemi.
8 അവൻ തന്റെ നിയമത്തെ എന്നേക്കും താൻ കല്പിച്ച വചനത്തെ ആയിരം തലമുറയോളവും ഓൎക്കുന്നു.
Pamięta wiecznie o swoim przymierzu; o słowie, które nakazał po tysiąc pokoleń;
9 അവൻ അബ്രാഹാമിനോടു ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നേ.
[O przymierzu], które zawarł z Abrahamem, i o przysiędze złożonej Izaakowi.
10 അതിനെ അവൻ യാക്കോബിന്നു ഒരു ചട്ടമായും യിസ്രായേലിന്നു ഒരു നിത്യനിയമമായും നിയമിച്ചു.
Ustanowił je jako prawo dla Jakuba, dla Izraela jako wieczne przymierze;
11 നിന്റെ അവകാശത്തിന്റെ ഓഹരിയായി ഞാൻ നിനക്കു കനാൻദേശം തരും എന്നരുളിച്ചെയ്തു.
Mówiąc: Tobie dam ziemię Kanaan jako dział waszego dziedzictwa;
12 അവർ അന്നു എണ്ണത്തിൽ കുറഞ്ഞവരും ആൾ ചുരുങ്ങിയവരും അവിടെ പരദേശികളും ആയിരുന്നു.
Kiedy ich było niewielu, nieliczni i obcy w niej.
13 അവർ ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയുടെ അടുക്കലേക്കും ഒരു രാജ്യത്തെ വിട്ടു മറ്റൊരു ജനത്തിന്റെ അടുക്കലേക്കും പോകും.
I wędrowali od narodu do narodu, z [jednego] królestwa do innego ludu;
14 അവരെ പീഡിപ്പിപ്പാൻ അവൻ ആരെയും സമ്മതിച്ചില്ല; അവരുടെനിമിത്തം അവൻ രാജാക്കന്മാരെ ശാസിച്ചു:
Nikomu nie pozwolił ich krzywdzić, nawet karcił królów z ich powodu, [mówiąc]:
15 എന്റെ അഭിഷിക്തന്മാരെ തൊടരുതു, എന്റെ പ്രവാചകന്മാൎക്കു ഒരു ദോഷവും ചെയ്യരുതു എന്നു പറഞ്ഞു.
Nie dotykajcie moich pomazańców, a moim prorokom nie czyńcie [nic] złego.
16 അവൻ ദേശത്തു ഒരു ക്ഷാമം വരുത്തി; അപ്പമെന്ന കോലിനെ അശേഷം ഒടിച്ചുകളഞ്ഞു.
Potem przywołał głód na ziemię i zniszczył cały zapas chleba.
17 അവൎക്കു മുമ്പായി അവൻ ഒരാളെ അയച്ചു; യോസേഫിനെ അവർ ദാസനായി വിറ്റുവല്ലോ.
Posłał przed nimi męża, Józefa, który został sprzedany jako niewolnik;
18 യഹോവയുടെ വചനം നിവൃത്തിയാകയും അവന്റെ അരുളപ്പാടിനാൽ അവന്നു ശോധന വരികയും ചെയ്യുവോളം
Którego nogi ranili pętami, a w żelazo zakuto jego ciało;
19 അവർ അവന്റെ കാലുകളെ വിലങ്ങുകൊണ്ടു ബന്ധിക്കയും അവൻ ഇരിമ്പു ചങ്ങലയിൽ കുടുങ്ങുകയും ചെയ്തു.
Aż do [tego] czasu, gdy jego słowo się spełniło, słowo PANA doświadczało go.
20 രാജാവു ആളയച്ചു അവനെ വിടുവിച്ചു; ജാതികളുടെ അധിപതി അവനെ സ്വതന്ത്രനാക്കി.
Posłał król i kazał go uwolnić, władca narodu wypuścił go na wolność.
21 അവന്റെ പ്രഭുക്കന്മാരെ ഇഷ്ടപ്രകാരം ബന്ധിച്ചുകൊൾവാനും അവന്റെ മന്ത്രിമാൎക്കു ജ്ഞാനം ഉപദേശിച്ചുകൊടുപ്പാനും
Ustanowił go panem swego domu i władcą wszystkich swoich posiadłości;
22 തന്റെ ഭവനത്തിന്നു അവനെ കൎത്താവായും തന്റെ സൎവ്വസമ്പത്തിന്നും അധിപതിയായും നിയമിച്ചു.
Aby rządził jego dostojnikami według swego uznania i jego starszych nauczał mądrości.
23 അപ്പോൾ യിസ്രായേൽ മിസ്രയീമിലേക്കു ചെന്നു; യാക്കോബ് ഹാമിന്റെ ദേശത്തു വന്നു പാൎത്തു.
Potem Izrael wszedł do Egiptu, a Jakub był gościem w ziemi Chama;
24 ദൈവം തന്റെ ജനത്തെ ഏറ്റവും വൎദ്ധിപ്പിക്കയും അവരുടെ വൈരികളെക്കാൾ അവരെ ബലവാന്മാരാക്കുകയും ചെയ്തു.
Gdzie [Bóg] bardzo rozmnożył swój lud i uczynił go potężniejszym od jego wrogów.
25 തന്റെ ജനത്തെ പകെപ്പാനും തന്റെ ദാസന്മാരോടു ഉപായം പ്രയോഗിപ്പാനും അവൻ അവരുടെ ഹൃദയത്തെ മറിച്ചുകളഞ്ഞു.
Odmienił ich serca, żeby znienawidzili jego lud i postępowali przebiegle wobec jego sług.
26 അവൻ തന്റെ ദാസനായ മോശെയെയും താൻ തിരഞ്ഞെടുത്ത അഹരോനെയും അയച്ചു.
Posłał Mojżesza, swego sługę, i Aarona, którego wybrał;
27 ഇവർ അവരുടെ ഇടയിൽ അവന്റെ അടയാളങ്ങളും ഹാമിന്റെ ദേശത്തു അത്ഭുതങ്ങളും കാണിച്ചു.
Pokazali im jego znaki i cuda w ziemi Chama.
28 അവൻ ഇരുൾ അയച്ചു ദേശത്തെ ഇരുട്ടാക്കി; അവർ അവന്റെ വചനത്തോടു മറുത്തതുമില്ല;
Zesłał ciemności i nastał mrok, i nie buntowali się przeciw jego słowu.
29 അവൻ അവരുടെ വെള്ളത്തെ രക്തമാക്കി, അവരുടെ മത്സ്യങ്ങളെ കൊന്നുകളഞ്ഞു.
Zamienił ich wody w krew i pozabijał ich ryby.
30 അവരുടെ ദേശത്തു തവള വ്യാപിച്ചു രാജാക്കന്മാരുടെ പള്ളിയറകളിൽപോലും നിറഞ്ഞു.
Ich ziemia wydała mnóstwo żab, [były] nawet w komnatach królewskich.
31 അവൻ കല്പിച്ചപ്പോൾ നായീച്ചയും അവരുടെ ദേശത്തെല്ലാം പേനും വന്നു;
Rozkazał i zjawiły się rozmaite muchy i wszy w całym ich kraju.
32 അവൻ അവൎക്കു മഴെക്കു പകരം കൽമഴയും അവരുടെ ദേശത്തിൽ അഗ്നിജ്വാലയും അയച്ചു.
Zesłał grad zamiast deszczu, ogień płonący na ich ziemię.
33 അവൻ അവരുടെ മുന്തിരിവള്ളികളും അത്തിവൃക്ഷങ്ങളും തകൎത്തു; അവരുടെ ദേശത്തിലെ വൃക്ഷങ്ങളും നശിപ്പിച്ചു.
Zniszczył ich winnice i figowce i połamał drzewa w ich kraju.
34 അവൻ കല്പിച്ചപ്പോൾ വെട്ടുക്കിളിയും തുള്ളനും അനവധിയായി വന്നു,
Rozkazał i zjawiła się szarańcza, niezliczone mnóstwo larw;
35 അവരുടെ ദേശത്തിലെ സസ്യം ഒക്കെയും അവരുടെ വയലിലെ വിളയും തിന്നുകളഞ്ഞു.
I pożarły całą zieleń w ich kraju, i zjadły płody ich ziemi.
36 അവൻ അവരുടെ ദേശത്തിലെ എല്ലാകടിഞ്ഞൂലിനെയും അവരുടെ സൎവ്വവീൎയ്യത്തിൻ ആദ്യഫലത്തെയും സംഹരിച്ചു.
Zabił też wszystko, co pierworodne w ich ziemi, pierwociny wszelkiej ich siły.
37 അവൻ അവരെ വെള്ളിയോടും പൊന്നിനോടും കൂടെ പുറപ്പെടുവിച്ചു; അവരുടെ ഗോത്രങ്ങളിൽ ഒരു ബലഹീനനും ഉണ്ടായിരുന്നില്ല.
Wyprowadził ich ze srebrem i złotem i nie było słabego wśród ich plemion.
38 അവർ പുറപ്പെട്ടപ്പോൾ മിസ്രയീം സന്തോഷിച്ചു; അവരെയുള്ള പേടി അവരുടെമേൽ വീണിരുന്നു.
Egipt się radował, gdy wychodzili, bo ogarnął go strach przed nimi.
39 അവൻ തണലിന്നായി ഒരു മേഘം വിരിച്ചു; രാത്രിയിൽ വെളിച്ചത്തിന്നായി തീ നിറുത്തി.
Rozpostarł obłok jak osłonę, a ogień, by świecił w nocy.
40 അവർ ചോദിച്ചപ്പോൾ അവൻ കാടകളെ കൊടുത്തു; സ്വൎഗ്ഗീയഭോജനംകൊണ്ടും അവൎക്കു തൃപ്തിവരുത്തി.
Na [ich] żądanie zesłał przepiórki i nasycił ich chlebem z nieba.
41 അവൻ പാറയെ പിളൎന്നു, വെള്ളം ചാടി പുറപ്പെട്ടു; അതു ഉണങ്ങിയ നിലത്തുകൂടി നദിയായി ഒഴുകി.
Otworzył skałę i trysnęły wody, popłynęły po suchych miejscach [jak] rzeka;
42 അവൻ തന്റെ വിശുദ്ധവചനത്തെയും തന്റെ ദാസനായ അബ്രാഹാമിനെയും ഓൎത്തു.
Pamiętał bowiem o swoim świętym słowie i o Abrahamie, swym słudze.
43 അവൻ തന്റെ ജനത്തെ സന്തോഷത്തോടും താൻ തിരഞ്ഞെടുത്തവരെ ഘോഷത്തോടും കൂടെ പുറപ്പെടുവിച്ചു.
Wyprowadził swój lud wśród wesela, swoich wybranych wśród radości.
44 അവർ തന്റെ ചട്ടങ്ങളെ പ്രമാണിക്കയും തന്റെ ന്യായപ്രമാണങ്ങളെ ആചരിക്കയും ചെയ്യേണ്ടതിന്നു
I dał im ziemię pogan, i zawładnęli dorobkiem narodów;
45 അവൻ ജാതികളുടെ ദേശങ്ങളെ അവൎക്കു കൊടുത്തു; അവർ വംശങ്ങളുടെ അദ്ധ്വാനഫലം കൈവശമാക്കുകയും ചെയ്തു. യഹോവയെ സ്തുതിപ്പിൻ.
Aby zachowywali jego nakazy i przestrzegali jego praw. Alleluja.

< സങ്കീർത്തനങ്ങൾ 105 >