< ഫിലിപ്യർ 4 >

1 അതുകൊണ്ടു എന്റെ പ്രിയരും വാഞ്ഛിതരുമായ സഹോദരന്മാരേ, എന്റെ സന്തോഷവും കിരീടവുമായുള്ളോരേ, ഇങ്ങനെ കൎത്താവിൽ നിലനില്പിൻ, പ്രിയമുള്ളവരേ.
NOLAILA hoi, e na hoahanau o'u i alohaia, a i makemake nui ia, o kuu olioli a me kuu leialii; pela e kupaa ai oukou iloko o ka Haku, e na mea i alohaia.
2 കൎത്താവിൽ ഏകചിന്തയോടിരിപ്പാൻ ഞാൻ യുവൊദ്യയെയും സുന്തുകയെയും പ്രബോധിപ്പിക്കുന്നു.
Ke noi aku nei au ia Euodia, ke noi aku nei hoi au ia Sunetuke, i hookahi ko laua manao iloko o ka Haku.
3 സാക്ഷാൽ ഇണയാളിയായുള്ളോവേ, അവൎക്കു തുണ നില്ക്കേണം എന്നു ഞാൻ നിന്നോടും അപേക്ഷിക്കുന്നു; ജീവപുസ്തകത്തിൽ പേരുള്ള ക്ലേമന്ത് മുതലായ എന്റെ കൂട്ടുവേലക്കാരുമായി ആ സ്ത്രീകൾ എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ പോരാടിയിരിക്കുന്നു.
Ke noi aku nei hoi au ia oe kekahi, e ka hoalawehana io, e kokua aku oe ia mau wahine, i hooikaika pu me au ma ka euanelio, a me Kelemeneto hoi, a me o'u mau hoalawehana e ae, aia no maloko o ka buke ola ko lakou mau inoa.
4 കൎത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്നു ഞാൻ പിന്നെയും പറയുന്നു.
E hauoli mau oukou i ka Haku; ke olelo hou aku nei hoi au, e hauoli oukou.
5 നിങ്ങളുടെ സൌമ്യത സകലമനുഷ്യരും അറിയട്ടെ; കൎത്താവു വരുവാൻ അടുത്തിരിക്കുന്നു.
I hoikeia hoi ko oukou akahai i na kanaka a pau. Ua kokoke mai ka Haku.
6 ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാൎത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു.
Mai manao nui oukou i kekahi mea; aka, i na mea a pau e hoike aku i ko oukou makemake i ke Akua ma ka pule, a me ka noi aku, a me ka hoomaikai aku.
7 എന്നാൽ സകലബുദ്ധിയെയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.
A o ka maluhia o ke Akua, ka mea i oi aku i ko ke kanaka manao a pau, e hoomalu mai i ko oukou naau a me ko oukou manao ma o Kristo Iesu la.
8 ഒടുവിൽ സഹോദരന്മാരേ, സത്യമായതു ഒക്കെയും ഘനമായതു ഒക്കെയും നീതിയായതു ഒക്കെയും നിൎമ്മലമായതു ഒക്കെയും രമ്യമായതു ഒക്കെയും സല്ക്കീൎത്തിയായതു ഒക്കെയും സൽഗുണമോ പുകഴ്ചയോ അതു ഒക്കെയും ചിന്തിച്ചുകൊൾവിൻ.
Eia hoi e na hoahanau, o na mea oiaio, na mea maikai, na mea pono, na mea hala ole, na mea lokomaikai, na mea lono maikai ia; ina he mea kupono, ina hoi he mea e hoomaikaiia'i, e noonoo iho oukou ia mau mea.
9 എന്നോടു പഠിച്ചും ഗ്രഹിച്ചും കേട്ടും കണ്ടുമുള്ളതു പ്രവൎത്തിപ്പിൻ; എന്നാൽ സമാധാനത്തിന്റെ ദൈവം നിങ്ങളോടുകൂടെ ഇരിക്കും.
O na mea a oukou i aoia'i, i loaa hoi, i lohe a i ike hoi ia'u, o keia ka oukou e hana'i; a me oukou hoi ke Akua ka mea e malu ai.
10 നിങ്ങൾ പിന്നെയും എനിക്കു വേണ്ടി വിചാരിപ്പാൻ തുടങ്ങിയതിനാൽ ഞാൻ കൎത്താവിൽ വളരെ സന്തോഷിച്ചു; മുമ്പെ തന്നേ നിങ്ങൾക്കു വിചാരമുണ്ടായിരുന്നു. എങ്കിലും അവസരം കിട്ടിയില്ല.
Ua olioli nui au i ka Haku, no ka mea, ua kupu hou mai ko oukou manao e kokua ia'u; malaila no oukou i manao ai, aka, aole a oukou mea e hiki ai.
11 ബുദ്ധിമുട്ടു നിമിത്തമല്ല ഞാൻ പറയുന്നതു; ഉള്ള അവസ്ഥയിൽ അലംഭാവത്തോടിരിപ്പാൻ ഞാൻ പഠിച്ചിട്ടുണ്ടു.
Aole au i olelo pela no ka nele; no ka mea, ua aoia hoi au e oluolu iho i na mea a pau i loaa ia'u.
12 താഴ്ചയിൽ ഇരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും എനിക്കു അറിയാം; തൃപ്തനായിരിപ്പാനും വിശന്നിരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും ബുദ്ധിമുട്ടു അനുഭവിപ്പാനും എല്ലാം ഞാൻ ശീലിച്ചിരിക്കുന്നു.
Ua ike hoi au i ka noho ilihune, a me ka noho lako: i na wahi a pau, a i na mea a pau, ua aoia mai la au e noho maona a e noho pololi, e noho lako a e noho nele.
13 എന്നെ ശക്തനാക്കുന്നവൻമുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.
E hiki no ia'u na mea a pau, ke kokua mai o Kristo ia'u.
14 എങ്കിലും എന്റെ കഷ്ടതയിൽ നിങ്ങൾ കൂട്ടായ്മ കാണിച്ചതു നന്നായി.
Aka hoi, ua hana pono mai oukou, i ko oukou manawalea ana mai ia'u i ko'u popilikia.
15 ഫിലിപ്പ്യരേ, സുവിശേഷഘോഷണത്തിന്റെ ആരംഭത്തിൽ ഞാൻ മക്കെദൊന്യയിൽനിന്നു പുറപ്പെട്ടാറെ നിങ്ങൾ മാത്രമല്ലാതെ ഒരു സഭയും വരവുചെലവുകാൎയ്യത്തിൽ എന്നോടു കൂട്ടായ്മ കാണിച്ചില്ല എന്നു നിങ്ങളും അറിയുന്നു.
E ko Pilipi, ua ike no oukou, i ka wa kinohou o ka euanelio, ia'u i haalele ai ia Makedonia, aole kekahi ekalesia e ae i launa mai ia'u i ka haawi ana a i ka lawe ana, o oukou wale no.
16 തെസ്സലൊനീക്ക്യയിലും എന്റെ ബുദ്ധിമുട്ടു തീൎപ്പാൻ നിങ്ങൾ ഒന്നു രണ്ടു വട്ടം അയച്ചുതന്നുവല്ലോ.
No ka mea, a i Tesalouike hookahi a elua hoi o ko oukou hoouka ana mai i ka mea e pono ai kuu nele.
17 ഞാൻ ദാനം ആഗ്രഹിക്കുന്നു എന്നല്ല, നിങ്ങളുടെ കണക്കിലേക്കു ഏറുന്ന ഫലം അത്രേ ആഗ്രഹിക്കുന്നതു.
Aole ka makana ka'u e imi nei; aka, ke imi nei au i ka hua e nui ai ko oukou pono.
18 ഇപ്പോൾ എനിക്കു വേണ്ടുന്നതു എല്ലാം ഉണ്ടു; സമൃദ്ധിയായുമിരിക്കുന്നു; നിങ്ങൾ അയച്ചുതന്നതു സൌരഭ്യവാസനയായി ദൈവത്തിന്നു പ്രസാദവും സുഗ്രാഹ്യവുമായ യാഗമായി എപ്പഫ്രൊദിത്തൊസിന്റെ കയ്യാൽ ഞാൻ പ്രതിഗ്രഹിച്ചു തൃപ്തനായിരിക്കുന്നു.
A ia'u na mea he nui, a ua lako hoi: ua piha au i ka oukou mau mea i loaa mai ma o Epaperodito la, he mea ala oluolu, he mohai hooluolu, i maliuia mai hoi e ke Akua.
19 എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂൎണ്ണമായി തീൎത്തുതരും.
Aka, e haawi mai ana ko'u Akua i na mea a pau e pono ai oukou, no kona waiwai i kahi nani ma o Kristo Iesu la.
20 നമ്മുടെ ദൈവവും പിതാവുമായവന്നു എന്നെന്നേക്കും മഹത്വം. ആമേൻ. (aiōn g165)
A i ke Akua ko kakou Makua ka hoonani mau loa ia i ke ao pau ole. Amene. (aiōn g165)
21 ക്രിസ്തു യേശുവിൽ ഓരോ വിശുദ്ധനെയും വന്ദനം ചെയ്‌വിൻ. എന്നോടുകൂടെയുള്ള സഹോദരന്മാർ നിങ്ങളെ വന്ദനം ചെയ്യുന്നു.
E uwe aku i na haipule a pau iloko o Kristo Iesu. Ke uwe aku nei na hoahanau me au ia oukou.
22 വിശുദ്ധന്മാർ എല്ലാവരും വിശേഷാൽ കൈസരുടെ അരമനയിലുള്ളവരും നിങ്ങളെ വന്ദനം ചെയ്യുന്നു.
Ke uwe aku nei na haipule a pau ia oukou, o lakou hoi no na ohua o Kaisara.
23 കൎത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവിനോടുകൂടെ ഇരിക്കുമാറാകട്ടെ.
O ke aloha o ko kakou Haku o Iesu Kristo me oukou a pau. Amene.

< ഫിലിപ്യർ 4 >