< മത്തായി 9 >

1 അവൻ പടകിൽ കയറി ഇക്കരെക്കു കടന്നു സ്വന്തപട്ടണത്തിൽ എത്തി.
येशू एउटा डुङ्गाभित्र प्रवेश गर्नुभयो, पारिपट्टि जानुभयो, र आफ्नो सहरमा आइपुग्‍नुभयो ।
2 അവിടെ ചിലർ കിടക്കമേൽ കിടക്കുന്ന ഒരു പക്ഷവാതക്കാരനെ അവന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവരുടെ വിശ്വാസം കണ്ടു പക്ഷവാതക്കാരനോടു: മകനേ, ധൈൎയ്യമായിരിക്ക; നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു.
हेर, तिनीहरूले उहाँकहाँ ओछ्यानमा सुतिरहेको एउटा पक्षाघातीलाई ल्याए । तिनीहरूको विश्‍वास देखेर येशूले त्यो पक्षाघात भएको व्यक्‍तिलाई भन्‍नुभयो, “छोरा आनन्दित होऊ । तिम्रा पाप क्षमा भएका छन् ।”
3 എന്നാൽ ശാസ്ത്രിമാരിൽ ചിലർ: ഇവൻ ദൈവദൂഷണം പറയുന്നു എന്നു ഉള്ളംകൊണ്ടു പറഞ്ഞു.
हेर, त्यहाँका केही शास्‍त्रीहरूले तिनीहरूका माझमा यसो भने, “यो मानिसले ईश्‍वर-निन्दा गरिरहेको छ ।”
4 യേശുവോ അവരുടെ നിരൂപണം ഗ്രഹിച്ചു: നിങ്ങൾ ഹൃദയത്തിൽ ദോഷം നിരൂപിക്കുന്നതു എന്തു? നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു
येशूले तिनीहरूको विचारलाई थाहा पाउनुभयो र भन्‍नुभयो, “किन तिमीहरू आफ्ना हृदयमा दुष्‍ट विचार गरिरहेका छौ?
5 എന്നു പറയുന്നതോ, എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു.
कुन कुराचाहिँ भन्‍न सजिलो छ, ‘तिम्रा पाप क्षमा भएका छन् भन्‍न कि उठ र हिँड भन्‍न?’
6 എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു-അവൻ പക്ഷവാതക്കാരനോടു: “എഴുന്നേറ്റു, കിടക്ക എടുത്തു വീട്ടിൽ പോക” എന്നു പറഞ്ഞു.
तर मानिसका पुत्रलाई पृथ्‍वीमा पाप क्षमा गर्ने अधिकार छ भन्‍ने कुरा तिमीहरूले जान्‍न सक ।” उहाँले त्यस पक्षाघातीलाई भन्‍नुभयो, “उठ, आफ्नो ओछ्यान उठाऊ र आफ्नो घर जाऊ ।”
7 അവൻ എഴുന്നേറ്റു വീട്ടിൽ പോയി.
त्यसपछि त्यो मानिस उठ्यो र आफ्नो घरतर्फ गयो ।
8 പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യൎക്കു ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി.
जब भिडले यो देख्यो, तिनीहरू छक्‍क परेर मानिसहरूलाई यस्तो अधिकार दिनुभएको परमेश्‍वरको प्रशंसा गरे ।
9 യേശു അവിടെനിന്നു പോകുമ്പോൾ മത്തായി എന്നു പേരുള്ള ഒരു മനുഷ്യൻ ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടു: എന്നെ അനുഗമിക്ക എന്നു അവനോടു പറഞ്ഞു; അവൻ എഴുന്നേറ്റു അവനെ അനുഗമിച്ചു.
येशू त्यहाँबाट जाँदै गर्नुहुँदा उहाँले मत्ती नाउँ गरेको व्यक्‍तिलाई देख्‍नुभयो, जो कर उठाउने ठाउँमा बसिरहेका थिए । उहाँले तिनलाई भन्‍नुभयो, “मलाई पछ्याऊ ।” तिनी उठे र उहाँको पछि लागे ।
10 അവൻ വീട്ടിൽ ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ വളരെ ചുങ്കക്കാരും പാപികളും വന്നു യേശുവിനോടും അവന്റെ ശിഷ്യന്മാരോടും കൂടെ പന്തിയിൽ ഇരുന്നു.
जब येशू खाना खान घरमा बस्‍नुभयो, हेर, धेरै कर उठाउने र पापी मानिसहरूले येशू र उहाँका चेलाहरूसँगै खाना खाए ।
11 പരീശന്മാർ അതു കണ്ടു അവന്റെ ശിഷ്യന്മാരോടു: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നതു എന്തു എന്നു ചോദിച്ചു.
जब फरिसीहरूले यो देखे, तिनीहरूले उहाँका चेलाहरूलाई भने, “किन तिमीहरूका गुरु कर उठाउनेहरू र पापीहरूसँग बसेर खान्छन्?”
12 യേശു അതു കേട്ടാറെ: ദീനക്കാൎക്കല്ലാതെ സൌഖ്യമുള്ളവൎക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല.
जब येशूले यो सुन्‍नुभयो, उहाँले भन्‍नुभयो, “शरीरमा बलियो भएकाहरूलाई वैद्यको खाँचो पर्दैन, केवल तिनीहरूलाई मात्र खाँचो हुन्छ जो बिरामी छन् ।”
13 യാഗത്തിലല്ല കരുണയിൽ അത്രേ ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു പോയി പഠിപ്പിൻ. ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ വിളിപ്പാൻ വന്നതു എന്നു പറഞ്ഞു.
जाओ र यसको अर्थ के हो सिक, ‘म दया चाहन्छु, तर बलिदान होइन ।’ किनकि म, धर्मीहरूलाई पश्‍चात्ताप गर्नलाई बोलाउन आएको होइनँ, तर पापीहरूका लागि आएको हुँ ।
14 യോഹന്നാന്റെ ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു: ഞങ്ങളും പരീശന്മാരും വളരെ ഉപവസിക്കുന്നു; നിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തതു എന്തു എന്നു ചോദിച്ചു.
त्यसपछि बप्‍तिस्मा-दिने यूहन्‍नाका चेलाहरू उहाँकहाँ आए, र भने, “किन हामी र फरिसीहरू प्रायः उपवास बस्तछौँ, तर तपाईंका चेलाहरू उपवास बस्दैनन्?”
15 യേശു അവരോടു പറഞ്ഞതു: മണവാളൻ കൂടെയുള്ളപ്പോൾ തോഴ്മക്കാൎക്കു ദുഃഖിപ്പാൻ കഴികയില്ല; മണവാളൻ പിരിഞ്ഞുപോകേണ്ടുന്ന നാൾ വരും; അന്നു അവർ ഉപവസിക്കും.
येशूले तिनीहरूलाई भन्‍नुभयो, “के विवाहमा आएकाहरू, दुलहा तिनीहरूका साथमा हुँदा-हुँदै दुःखी हुन्छन् र? तर ती दिन आउनेछन्, जब दुलहा तिनीहरूबाट टाढा लगिनेछ, र तिनीहरू उपवास बस्‍नेछन् ।
16 കോടിത്തുണിക്കണ്ടം ആരും പഴയ വസ്ത്രത്തിൽ ചേൎത്തു തുന്നുമാറില്ല; തുന്നിച്ചേൎത്താൽ അതുകൊണ്ടു വസ്ത്രം കീറും; ചീന്തൽ ഏറ്റവും വല്ലാതെയായി തീരും.
कसैले पनि पुरानो वस्‍त्रमा नयाँ कपडाको टुक्रा जोड्दैन, किनकि त्यो टुक्रा वस्‍त्रबाट च्यातिनेछ, र त्यहाँ झन् नराम्रो दुलो हुनेछ ।
17 പുതു വീഞ്ഞു പഴയ തുരുത്തിയിൽ പകരുമാറുമില്ല; പകൎന്നാൽ തുരുത്തി പൊളിഞ്ഞു വീഞ്ഞു ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും. പുതുവീഞ്ഞു പുതിയ തുരുത്തിയിലേ പകൎന്നു വെക്കയുള്ളു; അങ്ങനെ രണ്ടും ഭദ്രമായിരിക്കും.
न त कसैले पुरानो मद्यको मशकमा नयाँ दाखमद्य राख्दछ । तिनीहरूले त्यसो गरे भने, त्यो मशक फुट्नेछ र सबै दाखमद्य पोखिनेछ, र मद्यको मशक नष्‍ट हुनेछ । त्यसको सट्टामा, तिनीहरूले नयाँ दाखमद्यलाई नयाँ मद्यको मशकमा रख्दछन्, र दुवै सुरक्षित रहन्‍छन् ।”
18 അവൻ ഇങ്ങനെ അവരോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു പ്രമാണി വന്നു അവനെ നമസ്കരിച്ചു: എന്റെ മകൾ ഇപ്പോൾ തന്നേ കഴിഞ്ഞുപോയി; എങ്കിലും നീ വന്നു അവളുടെമേൽ കൈ വെച്ചാൽ അവൾ ജീവിക്കും എന്നു പറഞ്ഞു.
जब येशूले तिनीहरूलाई यो कुरा भनिरहनुभएको थियो, हेर, एउटा अधिकारी आए र येशूलाई दण्डवत् गरे । तिनले भने, “मेरी छोरी भर्खरै मरेकी छन्, तर आएर तपाईंले तिनको शिरमाथि हात राखिदिनुहोस् र तिनी फेरि जीवित हुनेछिन् ।”
19 യേശു എഴുന്നേറ്റു ശിഷ്യന്മാരുമായി അവന്റെ കൂടെ ചെന്നു.
त्यसपछि येशू उठ्नुभयो र तिनको पछि लाग्‍नुभयो र उहाँका चेलाहरू पनि पछि लागे ।
20 അന്നു പന്ത്രണ്ടു സംവത്സരമായിട്ടു രക്തസ്രവമുള്ളോരു സ്ത്രീ:
हेर, बाह्र वर्षदेखि धेरै रगत बग्‍ने एक जना स्‍त्री येशूको पछाडि आइन्, र उहाँको वस्‍त्रको छेउ छोइन् ।
21 അവന്റെ വസ്ത്രം മാത്രം ഒന്നു തൊട്ടാൽ എനിക്കു സൌഖ്യം വരും എന്നു ഉള്ളംകൊണ്ടു പറഞ്ഞു, പിറകിൽ വന്നു അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ തൊട്ടു.
किनकि तिनले आफैँलाई यसो भनेकी थिइन्, “मैले उहाँको वस्‍त्र मात्र छोएँ भने पनि, म निको पारिनेछु ।”
22 യേശു തിരിഞ്ഞു അവളെ കണ്ടപ്പോൾ: മകളെ, ധൈൎയ്യപ്പെടുക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു എന്നു പറഞ്ഞു; ആ നാഴികമുതൽ സ്ത്രീക്കു സൌഖ്യം വന്നു.
तर येशू पछाडि फर्कनुभयो र तिनलाई देख्‍नुभयो, र भन्‍नुभयो “छोरी, साहस गर । तिम्रो विश्‍वासले तिमीलाई निको पारेको छ ।” अनि ती स्‍त्री तुरुन्तै निको भइन् ।
23 പിന്നെ യേശു പ്രമാണിയുടെ വീട്ടിൽ കടന്നു, കുഴലൂതുന്നവരെയും ആരവാരക്കൂട്ടത്തെയും കണ്ടിട്ടു:
जब येशू त्यस अधिकारीको घरमा आउनुभयो, उहाँले बाँसुरी बजाउनेहरू र भिडले ठुलो हल्ला गरिरहेका देख्‍नुभयो ।
24 മാറിപ്പോകുവിൻ; ബാല മരിച്ചില്ലല്ലോ ഉറങ്ങുന്നത്രേ എന്നു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.
उहाँले भन्‍नुभयो, “पर जाओ, किनकि यी युवती मरेकी छैनन्, तर यिनी निदाएकी छन् ।” तर तिनीहरू उहाँको गिल्ला गरेर हाँसे ।
25 അവൻ പുരുഷാരത്തെ പുറത്താക്കി അകത്തു കടന്നു ബാലയുടെ കൈപിടിച്ചു, ബാല എഴുന്നേറ്റു.
जब भिडलाई बाहिर पठाइएको थियो, उहाँ कोठाभित्र जानुभयो र उहाँले तिनका हात समात्‍नुभयो, र ती युवती उठिन् ।
26 ഈ വൎത്തമാനം ആ ദേശത്തു ഒക്കെയും പരന്നു.
यो खबर त्यस क्षेत्रको चारैतिर फैलियो ।
27 യേശു അവിടെനിന്നു പോകുമ്പോൾ രണ്ടു കുരുടന്മാർ: ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചുകൊണ്ടു പിന്തുടൎന്നു.
जब येशू त्यहाँबाट भएर जाँदै हुनुहुन्थ्यो, दुई जना दृष्‍टिविहीनले उहाँलाई पछ्याए । तिनीहरू ठुलो स्वरले कराइरहे र यसो भनिरहे, “दाऊदका पुत्र, हामीमाथि दया गर्नुहोस् ।”
28 അവൻ വീട്ടിൽ എത്തിയപ്പോൾ കുരുടന്മാർ അവന്റെ അടുക്കൽ വന്നു. ഇതു ചെയ്‌വാൻ എനിക്കു കഴിയും എന്നു വിശ്വസിക്കുന്നുവോ എന്നു യേശു ചോദിച്ചതിന്നു: ഉവ്വു, കൎത്താവേ എന്നു അവർ പറഞ്ഞു.
जब येशू घरभित्र आउनुभयो, ती दृष्‍टिविहीनहरू उहाँकहाँ आए । येशूले तिनीहरूलाई भन्‍नुभयो, “म यो गर्न सक्छु भनी के तिमीहरू विश्‍वास गर्छौ?” तिनीहरूले उहाँलाई भने “ज्यू, प्रभु ।”
29 അവൻ അവരുടെ കണ്ണു തൊട്ടു: നിങ്ങളുടെ വിശ്വാസംപോലെ നിങ്ങൾക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ഉടനെ അവരുടെ കണ്ണു തുറന്നു.
त्यसपछि येशूले तिनीहरूका आँखा छोएर भन्‍नुभयो, “तिमीहरूले विश्‍वास गरेअनुसार तिमीहरूका निम्ति यो गरियोस् ।”
30 പിന്നെ യേശു: നോക്കുവിൻ; ആരും അറിയരുതു എന്നു അമൎച്ചയായി കല്പിച്ചു.
अनि तिनीहरूका आँखा खोलिए । त्यसपछि येशूले तिनीहरूलाई कडासाथ आज्ञा गर्नुभयो र भन्‍नुभयो, “ख्याल गर, कि यो कुराबारे कसैलाई पनि थाहा नहोस् ।”
31 അവരോ പുറപ്പെട്ടു ആ ദേശത്തിലൊക്കെയും അവന്റെ ശ്രുതിയെ പരത്തി.
तर ती दुई जना मानिस बाहिर निस्के र यो खबर त्यो क्षेत्रभरि नै फैलाए ।
32 അവർ പോകുമ്പോൾ ചിലർ ഭൂതഗ്രസ്തനായോരു ഊമനെ അവന്റെ അടുക്കൽ കൊണ്ടുവന്നു.
जब ती दुई जना मानिस जाँदै थिए, हेर, एक जना भूतात्मा लागेको बोल्न नसक्‍ने व्यक्‍तिलाई येशूकहाँ ल्याइयो ।
33 അവൻ ഭൂതത്തെ പുറത്താക്കിയ ശേഷം ഊമൻ സംസാരിച്ചു; യിസ്രായേലിൽ ഇങ്ങനെ ഒരുനാളും കണ്ടിട്ടില്ല എന്നു പുരുഷാരം അതിശയിച്ചു.
जब त्यो भूतात्मा धपाइयो, तब त्‍यो व्यक्‍ति बोल्यो । भिडहरू छक्‍क परे र भने, “इस्राएलमा यस्तो कहिल्‍यै देखिएको थिएन!”
34 പരീശന്മാരോ: ഇവൻ ഭൂതങ്ങളുടെ തലവനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു.
तर फरिसीहरूले यसो भनिरहेका थिए, “यसले भूतहरूको मालिकद्वारा भूतहरू निकाल्दछ ।”
35 യേശു പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ചു അവരുടെ പള്ളികളിൽ ഉപദേശിച്ചു രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും സകലവിധദീനവും വ്യാധിയും സൌഖ്യമാക്കുകയും ചെയ്തു.
येशू सारा सहरमा र गाउँहरूमा जानुभयो । उहाँले राज्‍यको सुसमाचार प्रचार गर्दै र सबै किसिमका रोग र बिमारीहरूलाई निको पार्दै तिनीहरूका सभाघरहरूमा सिकाइरहनुभयो ।
36 അവൻ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ടു അവരെക്കുറിച്ചു മനസ്സലിഞ്ഞു, തന്റെ ശിഷ്യന്മാരോടു:
जब उहाँले भिडलाई देख्‍नुभयो, उहाँ तिनीहरूका निम्ति दयाले भरिनुभयो, किनभने तिनीहरू विचलित र निराश थिए । तिनीहरू गोठालाविनाका भेडाहरूजस्‍तै थिए ।
37 കൊയ്ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം;
उहाँले चेलाहरूलाई भन्‍नुभयो, “फसल त प्रशस्‍त छन्, तर खेतालाहरू थोरै छन् ।
38 ആകയാൽ കൊയ്ത്തിന്റെ യജമാനനോടു കൊയ്ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ എന്നു പറഞ്ഞു.
यसकारण फसलका प्रभुलाई चाँडै प्रार्थना गर, ताकि उहाँले आफ्‍नो फसलका निम्ति खेतालाहरू पठाइदिनुभएको होस् ।”

< മത്തായി 9 >