< മത്തായി 7 >

1 നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുതു.
इन्साफ नगर, र तिमीहरूको पनि इन्साफ हुनेछैन ।
2 നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും.
किनकि जुन इन्साफले तिमीहरूले इन्साफ गर्छौ, त्यही इन्साफले तिमीहरूको पनि इन्साफ हुनेछ । जुन नापले तिमीहरूले नाप्छौ, त्यही नापले तिमीहरू पनि नापिनेछौ ।
3 എന്നാൽ സ്വന്തകണ്ണിലെ കോൽ ഓൎക്കാതെ സഹോദരന്റെ കണ്ണിലെ കരടു നോക്കുന്നതു എന്തു?
र किन तिमीहरूले आफ्नो भाइका आँखामा भएको परालको सानो टुक्रालाई देख्छौ, तर आफ्नै आँखामा भएको मुढालाई तिमीहरू ख्याल गर्दैनौ?
4 അല്ല, സ്വന്ത കണ്ണിൽ കോൽ ഇരിക്കെ നീ സഹോദരനോടു: നില്ലു, നിന്റെ കണ്ണിൽ നിന്നു കരടു എടുത്തുകളയട്ടെ എന്നു പറയുന്നതു എങ്ങനെ?
तिमीले आफ्नो भाइलाई, ‘मलाई तिम्रो आँखामा भएको परालको टुक्रा निकाल्न देऊ’ भनेर कसरी भन्‍न सक्छौ, जब कि मुढाचाहिँ तिम्रो आफ्नै आँखामा छ?
5 കപടഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണിൽനിന്നു കോൽ എടുത്തുകളക; പിന്നെ സഹോദരന്റെ കണ്ണിൽനിന്നു കരടു എടുത്തുകളവാൻ വെടിപ്പായി കാണും.
ए कपटी, पहिले तिम्रो आफ्नै आँखामा भएको मुढालाई निकाल, र तिमीले आफ्नो भाइको आँखामा भएको परालको टुक्रा निकाल्न तिमीले स्पष्‍टसँग देख्‍न सक्छौ ।
6 വിശുദ്ധമായതു നായ്ക്കൾക്കു കൊടുക്കരുതു; നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പിൽ ഇടുകയുമരുതു; അവ കാൽകൊണ്ടു അവയെ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്‌വാൻ ഇടവരരുതു.
जे कुरा पवित्र छ त्यो कुकुरहरूलाई नदेऊ, र आफ्ना मोतीहरू सुङ्गुरहरूको अगाडि नफाल । नत्रता तिनीहरूले त्यसलाई खुट्टाले कुल्चेलान्, र फर्केर तिमीहरूलाई आक्रमण गर्लान् ।
7 യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
माग, र त्यो तिमीहरूलाई दिइनेछ । खोज, र तिमीहरूले भेट्टाउनेछौ । ढकढक्याऊ, र तिमीहरूका निम्ति उघारिनेछ ।
8 യാചിക്കുന്ന ഏവന്നും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവന്നു തുറക്കും.
किनकि माग्‍ने सबैले पाउँछन् । र खोज्ने सबैले भेट्टाउँछन् । र ढकढक्याउने व्यक्तिको निम्ति त्यो उघारिनेछ ।
9 മകൻ അപ്പം ചോദിച്ചാൽ അവന്നു കല്ലു കൊടുക്കുന്ന മനുഷ്യൻ നിങ്ങളിൽ ആരുള്ളൂ?
वा, तिमीहरूमध्ये यस्तो मानिस कोही छ जसले आफ्नो छोराले उसलाई रोटी माग्दा ढुङ्गा देला?
10 മീൻ ചോദിച്ചാൽ അവന്നു പാമ്പിനെ കൊടുക്കുമോ?
वा, उसले माछा माग्दा उसलाई सर्प देला?
11 അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവൎക്കു നന്മ എത്ര അധികം കൊടുക്കും!
यसकारण, तिमीहरू दुष्‍ट भएर पनि आफ्ना छोराछोरीलाई कसरी असल थोक दिने भनी जान्दछौ भने, तिमीहरूका स्वर्गीय पिताले उहाँसँग माग्‍नेहरूलाई कति बढ्ता गरेर दिनुहुन्छ?
12 മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കന്നതു ഒക്കെയും നിങ്ങൾ അവൎക്കും ചെയ്‌വിൻ; ന്യായപ്രമാണവും പ്രവാചകന്മാരും ഇതു തന്നേ.
त्यसकारण, मानिसहरूले तिमीहरूको निम्ति जस्तो गरेको चाहन्छौ, तिमीहरूले तिनीहरूसँग त्यस्तै गर्नुपर्छ । त्यो नै व्यवस्था र अगमवक्‍ताहरूको शिक्षा हो ।
13 ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു.
साँघुरो ढोकाबाट भित्र पस । किनभने विनाशमा पुर्‍याउने ढोका र बाटो फराकिलो हुन्छन्, र त्यस बाटोबाट जाने मानिसहरू धेरै छन् ।
14 ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ.
किनकि जीवनमा डोर्‍याउने ढोका र बाटो साँघुरो हुन्छन्, र त्यो भेट्टाउने थोरै मात्र छन् ।
15 കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ; അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു.
झुटा अगमवक्‍ताहरूदेखि होसियार बस, जो भेडाको भेषमा आउँदछन्, तर वास्तवमा तिनीहरू भोका ब्‍वाँसाहरू हुन् ।
16 അവരുടെ ഫലങ്ങളാൽ നിങ്ങൾക്കു അവരെ തിരിച്ചറിയാം; മുള്ളുകളിൽനിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്നു അത്തിപ്പഴവും പറിക്കുമാറുണ്ടോ?
तिनीहरूका फलहरूद्वारा तिमीहरूले तिनीहरूलाई चिन्‍नेछौ । के मानिसहरूले काँडाको झाडीबाट अङ्गुर बटुल्छन्, वा काँडाको बिरुवाबाट अन्जीर टिप्छन् र?
17 നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്ക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായ്ക്കുന്നു.
यसरी नै, हरेक असल रुखले असलै फल फलाउँछ, तर खराब रुखले खराबै फल फलाउँछ ।
18 നല്ല വൃക്ഷത്തിന്നു ആകാത്ത ഫലവും ആകാത്ത വൃക്ഷത്തിന്നു നല്ല ഫലവും കായ്പ്പാൻ കഴിയില്ല.
एउटाअ सल रुखले खराब फल फलाउन सक्दैन, न त खराब रुखले असल फल नै फलाउन सक्छ ।
19 നല്ല ഫലം കായ്ക്കാത്തവൃക്ഷം ഒക്കെയും വെട്ടി തീയിൽ ഇടുന്നു.
हरेक रुख जसले असल फल फलाउँदैन, त्यो काटिनेछ र आगोमा फालिनेछ ।
20 ആകയാൽ അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും.
यसकारण, तिनीहरूका फलहरूद्वारा नै तिमीहरूले तिनीहरूलाई चिन्‍नेछौ ।
21 എന്നോടു കൎത്താവേ, കൎത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വൎഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വൎഗ്ഗരാജ്യത്തിൽ കടക്കുന്നതു.
‘प्रभु, प्रभु’ भन्‍ने सबै स्वर्गको राज्यमा प्रवेश गर्नेछैनन्, तर स्वर्गमा हुनुहुने मेरा पिताको इच्छालाई पालन गर्ने मात्र स्वर्गको राज्यमा प्रवेश गर्नेछ ।
22 കൎത്താവേ, കൎത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീൎയ്യപ്രവൃത്തികൾ പ്രവൎത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും.
त्यस दिन धेरै मानिसले मलाई भन्‍नेछन्, ‘हे प्रभु, हे प्रभु, के तपाईंको नाउँमा हामीले अगमवाणी बोलेका थिएनौँ र? के तपाईंको नाउँमा भूतहरू धपाएनौँ र? र तपाईंको नाउँमा धेरै शक्‍तिशाली कामहरू गरेका थिएनौँ र?’
23 അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധൎമ്മം പ്രവൎത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീൎത്തു പറയും.
तब म खुलमखुला तिनीहरूलाई घोषणा गर्नेछु, ‘मैले तिमीहरूलाई कहिल्यै पनि चिनेको थिइनँ! ए दुष्‍ट काम गर्नेहरू हो, मबाट टाढा गइहाल्!’
24 ആകയാൽ എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവൻ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു.
त्यसकारण, हरेक जसले मेरा वचन सुन्छ र ती पालन गर्छ, त्यो बुद्धिमान् मानिसजस्तै हुनेछ जसले आफ्नो घर चट्टानमाथि बनायो ।
25 വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു; അതു പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല.
पानी पर्‍यो, बाढी आयो, र हुरी आयो र त्यस घरलाई हान्यो, तर त्यो घर ढलेन, किनकि त्यो घर चट्टानमाथि बनाइएको थियो ।
26 എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യാത്തവൻ ഒക്കെയും മണലിന്മേൽ വീടുപണിത മനുഷ്യനോടു തുല്യനാകുന്നു.
तर हरेक जसले मेरा वचन सुन्छ र पालन गर्दैन, त्यो मूर्ख मानिसजस्तै हो जसले आफ्नो घर बालुवामाथि बनायो ।
27 വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു, അതു വീണു; അതിന്റെ വീഴ്ച വലിയതായിരുന്നു.
पानी पर्‍यो, बाढी आयो, र हुरी आयो र त्यस घरलाई हान्यो । र त्यो ढल्यो र पूर्ण रूपमा नष्‍ट भयो ।”
28 ഈ വചനങ്ങളെ യേശു പറഞ്ഞു തീൎന്നപ്പോൾ പുരുഷാരം അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു;
जब येशूले यी वचन भनेर सक्‍नुभयो, भिड उहाँको शिक्षा सुनेर साह्रै अचम्मित भयो,
29 അവരുടെ ശാസ്ത്രിമാരെപ്പോലെ അല്ല, അധികാരമുള്ളവനായിട്ടത്രേ അവൻ അവരോടു ഉപദേശിച്ചതു.
किनकि उहाँले तिनीहरूका शास्‍त्रीहरूले जस्तो गरी होइन, तर तिनीहरूलाई अधिकारसहित सिकाउनुभयो ।

< മത്തായി 7 >