< ലൂക്കോസ് 8 >

1 അനന്തരം അവൻ ദൈവരാജ്യം പ്രസംഗിച്ചും സുവിശേഷിച്ചുംകൊണ്ടു പട്ടണംതോറും സഞ്ചരിച്ചു.
И бысть посем, и Той прохождаше сквозе грады и веси, проповедуя и благовествуя Царствие Божие: и обанадесяте с Ним,
2 അവനോടുകൂടെ പന്തിരുവരും അവൻ ദുരാത്മാക്കളെയും വ്യാധികളെയും നീക്കി സൌഖ്യം വരുത്തിയ ചില സ്ത്രീകളും ഏഴു ഭൂതങ്ങൾ വിട്ടുപോയ മഗ്ദലക്കാരത്തി മറിയയും
и жены некия, яже бяху изцелены от духов злых и недуг: Мариа нарицаемая Магдалина, из неяже бесов седмь изыде,
3 ഹെരോദാവിന്റെ കാൎയ്യവിചാരകനായ കൂസയുടെ ഭാൎയ്യ യോഹന്നയും ശൂശന്നയും തങ്ങളുടെ വസ്തുവകകൊണ്ടു അവൎക്കു ശുശ്രൂഷ ചെയ്തു പോന്ന മറ്റു പല സ്ത്രീകളും ഉണ്ടായിരുന്നു.
и Иоанна жена Хузаня, приставника Иродова, и Сусанна, и ины многи, яже служаху Ему от имений своих.
4 പിന്നെ വലിയോരു പുരുഷാരവും ഓരോ പട്ടണത്തിൽനിന്നു അവന്റെ അടുക്കൽ വന്നവരും ഒരുമിച്ചു കൂടിയപ്പോൾ അവൻ ഉപമയായി പറഞ്ഞതു: വിതെക്കുന്നവൻ വിത്തു വിതെപ്പാൻ പുറപ്പെട്ടു.
Разумевающу же народу многу, и от всех градов грядущым к Нему, рече притчу:
5 വിതെക്കുമ്പോൾ ചിലതു വഴിയരികെ വീണിട്ടു ചവിട്ടിപ്പോകയും ആകാശത്തിലെ പറവജാതി അതിനെ തിന്നുകളകയും ചെയ്തു.
изыде сеяй сеяти семене своего: и егда сеяше, ово паде при пути, и попрано бысть, и птицы небесныя позобаша е:
6 മറ്റു ചിലതു പാറമേൽ വീണു മുളെച്ചു നനവില്ലായ്കയാൽ ഉണങ്ങിപ്പോയി.
а другое паде на камени, и прозяб усше, зане не имеяше влаги:
7 മറ്റു ചിലതു മുള്ളിന്നിടയിൽ വീണു; മുള്ളുംകൂടെ മുളെച്ചു അതിനെ ഞെരുക്കിക്കളഞ്ഞു.
и другое паде посреде терния, и возрасте терние, и подави е:
8 മറ്റു ചിലതു നല്ല നിലത്തു വീണു മുളെച്ചു നൂറുമേനി ഫലം കൊടുത്തു. ഇതു പറഞ്ഞിട്ടു: കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ എന്നു വിളിച്ചു പറഞ്ഞു.
другое же паде на земли блазе, и прозяб сотвори плод сторицею. Сия глаголя, возгласи: имеяй ушы слышати, да слышит.
9 അവന്റെ ശിഷ്യന്മാർ അവനോടു ഈ ഉപമ എന്തു എന്നു ചോദിച്ചതിന്നു അവൻ പറഞ്ഞതു:
Вопрошаху же Его ученицы Его, глаголюще: что есть притча сия?
10 ദൈവരാജ്യത്തിന്റെ മൎമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; ശേഷമുള്ളവൎക്കോ കണ്ടിട്ടും കാണാതിരിപ്പാനും, കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും ഉപമകളിലത്രേ.
Он же рече: вам есть дано ведати тайны Царствия Божия, прочым же в притчах, да видяще не видят и слышаще не разумеют.
11 ഉപമയുടെ പൊരുളോ: വിത്തു ദൈവവചനം;
Есть же сия притча: семя есть слово Божие:
12 വഴിയരികെയുള്ളവർ കേൾക്കുന്നവർ എങ്കിലും അവർ വിശ്വസിച്ചു രക്ഷിക്കപ്പെടാതിരിപ്പാൻ പിശാചു വന്നു അവരുടെ ഹൃദയത്തിൽ നിന്നു വചനം എടുത്തുകളയുന്നു.
а иже при пути, суть слышащии, потом (же) приходит диавол и вземлет слово от сердца их, да не веровавше спасутся:
13 പാറമേലുള്ളവരോ കേൾക്കുമ്പോൾ വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവർ എങ്കിലും അവൎക്കു വേരില്ല; അവർ തല്ക്കാലം വിശ്വസിക്കയും പരീക്ഷാസമയത്തു പിൻവാങ്ങിപ്പോകയും ചെയ്യുന്നു.
а иже на камени, иже егда услышат, с радостию приемлют слово: и сии корене не имут, иже во время веруют, и во время напасти отпадают:
14 മുള്ളിന്നിടയിൽ വീണതോ കേൾക്കുന്നവർ എങ്കിലും പോയി ചിന്തകളാലും ധനത്താലും സംസാരഭോഗങ്ങളാലും ഞെരുങ്ങി പൂൎണ്ണമായി ഫലം കൊടുക്കാത്തവരത്രേ.
а еже в тернии падшее, сии суть слышавшии, и от печали и богатства и сластьми житейскими ходяще подавляются, и не совершают плода:
15 നല്ല മണ്ണിലുള്ളതോ വചനം കേട്ടു ഗുണമുള്ള നല്ല ഹൃദയത്തിൽ സംഗ്രഹിച്ചു ക്ഷമയോടെ ഫലം കൊടുക്കുന്നവർ തന്നേ.
а иже на добрей земли, сии суть, иже добрым сердцем и благим слышавше слово, держат и плод творят в терпении. Сия глаголя, возгласи: имеяй ушы слышати, да слышит.
16 വിളക്കു കൊളുത്തീട്ടു ആരും അതിനെ പാത്രംകൊണ്ടു മൂടുകയോ കട്ടിൽക്കീഴെ വെക്കയോ ചെയ്യാതെ അകത്തു വരുന്നവർ വെളിച്ചം കാണേണ്ടതിന്നു തണ്ടിന്മേൽ അത്രേ വെക്കുന്നതു.
Никтоже (убо) светилника вжег, покрывает его сосудом, или под одр подлагает: но на свещник возлагает, да входящии видят свет.
17 വെളിപ്പെടാതെ ഗൂഢമായതു ഒന്നുമില്ല; പ്രസിദ്ധമായി വെളിച്ചത്തു വരാതെ മറവായിരിക്കുന്നതും ഒന്നുമില്ല.
Несть бо тайно, еже не явлено будет: ниже утаено, еже не познается и в явление приидет.
18 ആകയാൽ നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നു സൂക്ഷിച്ചുകൊൾവിൻ. ഉള്ളവന്നു കിട്ടും; ഇല്ലാത്തവനോടോ ഉണ്ടു എന്നു തോന്നുന്നതും കൂടെ എടുത്തുകളയും.
Блюдитеся убо, како слышите: иже бо имать, дастся ему: и иже аще не имать, и еже мнится имея, возмется от него.
19 അവന്റെ അമ്മയും സഹോദരന്മാരും
Приидоша же к Нему Мати и братия Его, и не можаху беседовати к Нему народа ради.
20 അവന്റെ അടുക്കൽ വന്നു, പുരുഷാരം നിമിത്തം അവനോടു അടുപ്പാൻ കഴിഞ്ഞില്ല. നിന്റെ അമ്മയും സഹോദരന്മാരും നിന്നെ കാണ്മാൻ ഇച്ഛിച്ചുകൊണ്ടു പുറത്തു നില്ക്കുന്നു എന്നു ചിലർ അവനോടു അറിയിച്ചു.
И возвестиша Ему, глаголюще: Мати Твоя и братия Твоя вне стоят, видети Тя хотяще.
21 അവരോടു അവൻ: എന്റെ അമ്മയും സഹോദരന്മാരും ദൈവ വചനം കേട്ടു ചെയ്യുന്നവരത്രേ എന്നു ഉത്തരം പറഞ്ഞു.
Он же отвещав рече к ним: мати Моя и братия Моя сии суть, слышащии слово Божие, и творящии е.
22 ഒരു ദിവസം അവൻ ശിഷ്യന്മാരുമായി പടകിൽ കയറി; നാം തടാകത്തിന്റെ അക്കരെ പോക എന്നു അവരോടു പറഞ്ഞു.
И бысть во един от дний, Той влезе в корабль и ученицы Его: и рече к ним: прейдем на он пол езера. И поидоша.
23 അവർ നീക്കി ഓടുമ്പോൾ അവൻ ഉറങ്ങിപ്പോയി
Идущым же им, успе. И сниде буря ветреная в езеро, и скончавахуся и в беде беху.
24 തടാകത്തിൽ ഒരു ചുഴലിക്കാറ്റു ഉണ്ടായി പടകിൽ വെള്ളം നിറഞ്ഞിട്ടു അവർ പ്രാണഭയത്തിലായി അടുക്കെ ചെന്നു: നാഥാ, നാഥാ, ഞങ്ങൾ നശിച്ചുപോകുന്നു എന്നു പറഞ്ഞു അവനെ ഉണൎത്തി; അവൻ എഴുന്നേറ്റു കാറ്റിനെയും വെള്ളത്തിന്റെ കോപത്തെയും ശാസിച്ചു; അവ അമൎന്നു ശാന്തത ഉണ്ടായി. പിന്നെ അവരോടു:
И приступльше воздвигоша Его, глаголюще: Наставниче, Наставниче, погибаем. Он же востав запрети ветру и волнению водному: и улегоста, и бысть тишина.
25 നിങ്ങളുടെ വിശ്വാസം എവിടെ എന്നു പറഞ്ഞു; അവരോ ഭയപ്പെട്ടു: ഇവൻ ആർ? അവൻ കാറ്റിനോടും വെള്ളത്തോടും കല്പിക്കയും അവ അനുസരിക്കയും ചെയ്യുന്നു എന്നു തമ്മിൽ പറഞ്ഞു ആശ്ചൎയ്യപ്പെട്ടു.
Рече же им: где есть вера ваша? Убоявшеся же чудишася, глаголюще друг ко другу: кто убо Сей есть, яко и ветром повелевает и воде, и послушают Его?
26 അവർ ഗലീലക്കു നേരെയുള്ള ഗെരസേന്യദേശത്തു അണഞ്ഞു.
И преидоша во страну Гадаринску, яже есть об он пол Галилеи.
27 അവൻ കരെക്കു ഇറങ്ങിയപ്പോൾ ബഹുകാലമായി ഭൂതങ്ങൾ ബാധിച്ചോരു മനുഷ്യൻ പട്ടണത്തിൽ നിന്നു വന്നു എതിർപെട്ടു; അവൻ ബഹുകാലമായി വസ്ത്രം ധരിക്കാതെയും വീട്ടിൽ പാൎക്കാതെയും ശവക്കല്ലറകളിൽ അത്രേ ആയിരുന്നു.
Изшедшу же Ему на землю, срете Его муж некий от града, иже имяше бесы от лет многих, и в ризу не облачашеся, и во храме не живяше, но во гробех.
28 അവൻ യേശുവിനെ കണ്ടിട്ടു നിലവിളിച്ചു അവനെ നമസ്കരിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്തു? എന്നെ ഉപദ്രവിക്കരുതേ എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു ഉറക്കെ പറഞ്ഞു.
Узрев же Иисуса и возопив, припаде к Нему, и гласом велиим рече: что мне и Тебе, Иисусе Сыне Бога Вышняго? Молюся Ти, не мучи мене.
29 അവൻ അശുദ്ധാത്മാവിനോടു ആ മനുഷ്യനെ വിട്ടുപോകുവാൻ കല്പിച്ചിരുന്നു. അതു വളരെ കാലമായി അവനെ ബാധിച്ചിരുന്നു; അവനെ ചങ്ങലയും വിലങ്ങും ഇട്ടു ബന്ധിച്ചു സൂക്ഷിച്ചിരുന്നിട്ടും അവൻ ബന്ധനങ്ങളെ തകൎക്കയും ഭൂതം അവനെ കാടുകളിലേക്കു ഓടിക്കയും ചെയ്യും.
Повеле бо духови нечистому изыти от человека: от многих бо лет восхищаше его: и вязаху его узы (железны) и путы, стрегуще его: и растерзая узы, гонимь бываше бесом сквозе пустыни.
30 യേശു അവനോടു: നിന്റെ പേർ എന്തു എന്നു ചോദിച്ചു. അനേകം ഭൂതങ്ങൾ അവനെ ബാധിച്ചിരുന്നതുകൊണ്ടു; ലെഗ്യോൻ എന്നു അവൻ പറഞ്ഞു.
Вопроси же его Иисус, глаголя: что ти есть имя? Он же рече: легеон: яко беси мнози внидоша в онь.
31 പാതാളത്തിലേക്കു പോകുവാൻ കല്പിക്കരുതു എന്നു അവ അവനോടു അപേക്ഷിച്ചു. (Abyssos g12)
И моляху Его, да не повелит им в бездну ити. (Abyssos g12)
32 അവിടെ മലയിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയിൽ കടപ്പാൻ അനുവാദം തരേണം എന്നു അവനോടു അപേക്ഷിച്ചു; അവൻ അനുവാദം കൊടുത്തു.
Бе же ту стадо свиний много пасомо в горе: и моляху Его, да повелит им в ты внити. И повеле им.
33 ഭൂതങ്ങൾ ആ മനുഷ്യനെ വിട്ടു പന്നികളിൽ കടന്നപ്പോൾ കൂട്ടം കടുന്തൂക്കത്തൂടെ തടാകഞ്ഞിലേക്കു പാഞ്ഞു വീൎപ്പുമുട്ടി ചത്തു.
Изшедше же беси от человека, внидоша во свиния: и устремися стадо по брегу в езеро, и истопе.
34 ഈ സംഭവിച്ചതു മേയ്ക്കുന്നവർ കണ്ടിട്ടു ഓടിപ്പോയി പട്ടണത്തിലും നാട്ടിലും അറിയിച്ചു.
Видевше же пасущии бывшее, бежаша, и возвестиша во граде и в селех.
35 സംഭവിച്ചതു കാണ്മാൻ അവർ പുറപ്പെട്ടു യേശുവിന്റെ അടുക്കൽ വന്നു, ഭൂതങ്ങൾ വിട്ടുപോയ മനുഷ്യൻ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും യേശുവിന്റെ കാല്ക്കൽ ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു.
Изыдоша же видети бывшее: и приидоша ко Иисусови и обретоша человека седяща, из негоже беси изыдоша, оболчена и смысляща, при ногу Иисусову: и убояшася.
36 ഭൂതഗ്രസ്തന്നു സൌഖ്യം വന്നതു എങ്ങനെ എന്നു കണ്ടവർ അവരോടു അറിയിച്ചു.
Возвестиша же им видевшии, како спасеся бесновавыйся.
37 ഗെരസേന്യദേശത്തിലെ ജനസമൂഹം എല്ലാം ഭയപരവശരായി തങ്ങളെ വിട്ടുപോകേണം എന്നു അവനോടു അപേക്ഷിച്ചു; അങ്ങനെ അവൻ പടകുകയറി മടങ്ങിപ്പോന്നു.
И моли Его весь народ страны Гадаринския отити от них, яко страхом велиим одержими беху. Он же влез в корабль, возвратися.
38 ഭൂതങ്ങൾ വിട്ടുപോയ ആൾ അവനോടുകൂടെ ഇരിപ്പാൻ അനുവാദം ചോദിച്ചു.
Моляшеся же Ему муж, из негоже изыдоша беси, дабы с Ним был. Отпусти же его Иисус, глаголя:
39 അതിന്നു അവൻ: നീ വീട്ടിൽ മടങ്ങിച്ചെന്നു ദൈവം നിനക്കു ചെയ്തതു ഒക്കെയും അറിയിക്ക എന്നു പറഞ്ഞു അവനെ അയച്ചു. അവൻ പോയി യേശു തനിക്കു ചെയ്തതു ഒക്കെയും പട്ടണത്തിൽ എല്ലാടവും അറിയിച്ചു.
возвратися в дом твой и поведай, елика ти сотвори Бог. И иде, по всему граду проповедая, елика сотвори ему Иисус.
40 യേശു മടങ്ങിവന്നപ്പോൾ പുരുഷാരം അവനെ സന്തോഷത്തോടെ കൈക്കൊണ്ടു; അവർ എല്ലാവരും അവന്നായിട്ടു കാത്തിരിക്കയായിരുന്നു.
Бысть же егда возвратися Иисус, прият Его народ: беху бо вси чающе Его.
41 അപ്പോൾ പള്ളിപ്രമാണിയായ യായീറൊസ് എന്നു പേരുള്ളോരു മനുഷ്യൻ വന്നു യേശുവിന്റെ കാല്ക്കൽ വീണു.
И се, прииде муж, емуже имя Иаир, и той князь сонмищу бе: и пад при ногу Иисусову, моляше Его внити в дом свой:
42 അവന്നു ഏകദേശം പന്ത്രണ്ടു വയസ്സുള്ള ഏകജാതയായോരു മകൾ ഉണ്ടായിരുന്നു; അവൾ മരിപ്പാറായതു കൊണ്ടു തന്റെ വീട്ടിൽ വരേണം എന്നു അവനോടു അപേക്ഷിച്ചു; അവൻ പോകുമ്പോൾ പുരുഷാരം അവനെ തിക്കിക്കൊണ്ടിരുന്നു.
яко дщи единородна бе ему, яко лет двоюнадесяте, и та умираше. Егда же идяше, народи угнетаху Его.
43 അന്നു പന്ത്രണ്ടു സംവത്സരമായി രക്തസ്രവമുള്ളവളും മുതൽ എല്ലാം വൈദ്യന്മാർക്കു കൊടുത്തിട്ടും ആരാലും സൌഖ്യം വരുത്തുവാൻ കഴിയാഞ്ഞുവളുമായോരു സ്ത്രീ
И жена сущи в точении крове от двоюнадесяте лету, яже врачем издавши все имение, (и) не возможе ни от единаго изцелети:
44 പുറകിൽ അടുത്തുചെന്നു അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ തൊട്ടു ഉടനെ അവളുടെ രക്തസ്രവം നിന്നുപോയി.
(и) приступльши созади, коснуся края риз Его: и абие ста ток крове ея.
45 എന്നെ തൊട്ടതു ആർ എന്നു യേശു ചോദിച്ചു. എല്ലാവരും ഞാനല്ല, ഞാനല്ല എന്നു പറഞ്ഞപ്പോൾ: ഗുരോ, പുരുഷാരം നിന്നെ തിക്കിത്തിരക്കുന്നു എന്നു പത്രൊസും കൂടെയുള്ളവരും പറഞ്ഞു.
И рече Иисус: кто есть коснувыйся Мне? Отметающымся же всем, рече Петр и иже с Ним: Наставниче, народи одержат Тя и гнетут, и глаголеши: кто есть коснувыйся Мне?
46 യേശുവോ: ഒരാൾ എന്നെ തൊട്ടു; എങ്കൽനിന്നു ശക്തി പുറപ്പെട്ടതു ഞാൻ അറിഞ്ഞു എന്നു പറഞ്ഞു.
Иисус же рече: прикоснуся Мне некто: Аз бо чух силу изшедшую из Мене.
47 താൻ മറഞ്ഞിരിക്കുന്നില്ല എന്നു സ്ത്രീ കണ്ടു വിറെച്ചുംകൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു, അവനെ തൊട്ട സംഗതിയും തൽക്ഷണം സൌഖ്യമായതും സകലജനവും കേൾക്കെ അറിയിച്ചു.
Видевши же жена, яко не утаися, трепещущи прииде, и падши пред Ним, еяже ради вины прикоснуся Ему, поведа Ему пред всеми людьми, и яко изцеле абие.
48 അവൻ അവളോടു: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.
Он же рече ей: дерзай дщи, вера твоя спасе тя: иди в мире.
49 അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ പള്ളിപ്രമാണിയുടെ ഒരാൾ വന്നു: നിന്റെ മകൾ മരിച്ചുപോയി; ഗുരുവിനെ പ്രയാസപ്പെടുത്തേണ്ടാ എന്നു പറഞ്ഞു.
Еще Ему глаголющу, прииде некий от архисинагога, глаголя ему, яко умре дщи твоя: не движи Учителя.
50 യേശു അതുകേട്ടാറെ: ഭയപ്പെടേണ്ടാ, വിശ്വസിക്കമാത്രം ചെയ്ക; എന്നാൽ അവൾ രക്ഷപ്പെടും എന്നു അവനോടു ഉത്തരം പറഞ്ഞു.
Иисус же слышав отвеща ему, глаголя: не бойся, токмо веруй, и спасена будет.
51 വീട്ടിൽ എത്തിയാറെ പത്രൊസ്, യോഹന്നാൻ, യാക്കോബ് എന്നവരെയും ബാലയുടെ അപ്പനെയും അമ്മയെയും അല്ലാതെ ആരെയും അവൻ തന്നോടുകൂടെ അകത്തു വരുവാൻ സമ്മതിച്ചില്ല.
Пришед же в дом, не остави ни единаго внити, токмо Петра и Иоанна и Иакова, и отца отроковицы, и матере.
52 എല്ലാവരും അവളെച്ചൊല്ലി കരകയും മുറയിടുകയും ചെയ്യുമ്പോൾ: കരയേണ്ടാ, അവൾ മരിച്ചില്ല, ഉറങ്ങുന്നത്രേ എന്നു അവൻ പറഞ്ഞു.
Плакахуся же вси и рыдаху ея. Он же рече: не плачитеся: не умре (бо), но спит.
53 അവരോ അവൾ മരിച്ചുപോയി എന്നു അറികകൊണ്ടു അവനെ പരിഹസിച്ചു.
И ругахуся Ему, ведяще, яко умре.
54 എന്നാൽ അവൻ അവളുടെ കൈക്കു പിടിച്ചു; ബാലേ, എഴുന്നേല്ക്ക എന്നു അവളോടു ഉറക്കെ പറഞ്ഞു.
Он же изгнав вон всех, и емь за руку ея, возгласи, глаголя: отроковице, востани.
55 അവളുടെ ആത്മാവു മടങ്ങിവന്നു, അവൾ ഉടനെ എഴുന്നേറ്റു; അവൾക്കു ഭക്ഷണം കൊടുപ്പാൻ അവൻ കല്പിച്ചു.
И возвратися дух ея, и воскресе абие: и повеле дати ей ясти.
56 അവളുടെ അമ്മയപ്പന്മാർ വിസ്മയിച്ചു. സംഭവിച്ചതു ആരോടും പറയരുതു എന്നു അവൻ അവരോടു കല്പിച്ചു.
И дивистася родителя ея. Он же повеле има ни комуже поведати бывшаго.

< ലൂക്കോസ് 8 >