< ലൂക്കോസ് 21 >

1 അവൻ തലപൊക്കി ധനവാന്മാർ ഭണ്ഡാരത്തിൽ വഴിപാടു ഇടുന്നതു കണ്ടു.
Tout en regardant, il vit des riches qui mettaient leurs offrandes, dans le tronc.
2 ദരിദ്രയായോരു വിധവ രണ്ടു കാശു ഇടുന്നതു കണ്ടിട്ടു അവൻ:
Il vit aussi une veuve indigente qui y mit deux leptes,
3 ഈ ദരിദ്രയായ വിധവ എല്ലാവരെക്കാളും അധികം ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.
et il dit: «En vérité, je vous le déclare, cette veuve pauvre a donné plus que tous.
4 എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നല്ലോ വഴിപാടു ഇട്ടതു; ഇവളോ തന്റെ ഇല്ലായ്മയിൽ നിന്നു തനിക്കുള്ള ഉപജീവനം ഒക്കെയും ഇട്ടിരിക്കുന്നു.
Car tous ceux-là, pour leurs offrandes, ont puisé dans leur superflu; mais celle-ci a pris sur son indigence, elle a donné tout ce qu'elle possédait, tout ce qu'elle avait pour vivre.»
5 ചിലർ ദൈവാലയത്തെക്കുറിച്ചു അതു മനോഹരമായ കല്ലുകളാലും വഴിപാടുകളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞപ്പോൾ:
Quelques-uns faisaient remarquer, à propos du Temple, les pierres magnifiques et les offrandes dont il était orné.
6 ഈ കാണുന്നതിൽ ഇടിഞ്ഞുപോകാതെ കല്ലു കല്ലിന്മേൽ ശേഷിക്കാത്ത കാലം വരും എന്നു അവൻ പറഞ്ഞു.
«Des jours viendront, dit-il, où de ce que vous voyez, il ne restera pas ici pierre sur pierre; tout sera renversé.»
7 ഗുരോ, അതു എപ്പോൾ ഉണ്ടാകും? അതു സംഭവിപ്പാറാകുമ്പോഴുള്ള ലക്ഷണം എന്തു എന്നു അവർ അവനോടു ചോദിച്ചു.
Alors ils le questionnèrent: «Maître, lui dirent-ils, quand donc ces choses arriveront-elles? et quel sera le signe qu'elles vont avoir lieu?»
8 അതിന്നു അവൻ: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. ഞാൻ ആകുന്നു എന്നും സമയം അടുത്തിരിക്കുന്നു എന്നും പറഞ്ഞു അനേകർ എന്റെ പേരെടുത്തു വരും; അവരെ അനുഗമിക്കരുതു.
Il répondit: «Prenez garde de vous laisser séduire; car plusieurs viendront en prenant mon nom, disant: «C'est moi!» et: «Le moment approche!». Ne marchez pas à leur suite.
9 നിങ്ങൾ യുദ്ധങ്ങളെയും കലഹങ്ങളെയും കുറിച്ചു കേൾക്കുമ്പോൾ ഞെട്ടിപ്പോകരുതു; അതു ആദ്യം സംഭവിക്കേണ്ടതു തന്നേ; അവസാനം ഉടനെ അല്ലതാനും എന്നു പറഞ്ഞു.
Quand vous entendrez parler de guerres et de révolutions, n'en soyez pas effrayés. Il faut, en effet, que cela arrive d'abord; mais ce ne sera pas tout de suite la fin.»
10 പിന്നെ അവൻ അവരോടു പറഞ്ഞതു: ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിൎക്കും.
Il continua ainsi: «Se soulèvera nation contre nation, royaume contre royaume;
11 വലിയ ഭൂകമ്പവും ക്ഷാമവും മഹാവ്യാധികളും അവിടവിടെ ഉണ്ടാകും; ഭയങ്കരകാഴ്ചകളും ആകാശത്തിൽ മഹാ ലക്ഷ്യങ്ങളും ഉണ്ടാകും.
il y aura de vastes tremblements de terre; ici et là des famines, des pestes, d'effrayantes choses et de grands prodiges au ciel.»
12 ഇതു എല്ലാറ്റിന്നും മുമ്പെ എന്റെ നാമംനിമിത്തം അവർ നിങ്ങളുടെമേൽ കൈവെച്ചു രാജാക്കന്മാരുടെയും നാടുവാഴികളുടെയും മുമ്പിൽ കൊണ്ടുപോയി ഉപദ്രവിക്കയും പള്ളികളിലും തടവുകളിലും ഏല്പിക്കയും ചെയ്യും.
«Mais, avant tout, on mettra la main sur vous, et l'on vous persécutera. Vous serez livrés aux synagogues, jetés en prison; et, à cause de mon nom, traînés devant des rois et des procurateurs.
13 അതു നിങ്ങൾക്കു സാക്ഷ്യം പറവാൻ തരം ആകും.
Cela vous arrivera pour que vous rendiez témoignage.
14 ആകയാൽ പ്രതിവാദിപ്പാൻ മുമ്പുകൂട്ടി വിചാരിക്കാതിരിക്കേണ്ടതിന്നു മനസ്സിൽ ഉറെച്ചുകൊൾവിൻ.
Gravez bien dans vos coeurs que vous n'aurez pas à vous préoccuper de votre défense,
15 നിങ്ങളുടെ എതിരികൾക്കു ആൎക്കും ചെറുപ്പാനോ എതിർ പറവാനോ കഴിയാത്ത വാക്കും ജ്ഞാനവും ഞാൻ നിങ്ങൾക്കു തരും.
car je vous donnerai, moi, un langage et une sagesse auxquels tous vos adversaires ne pourront ni résister ni répliquer.
16 എന്നാൽ അമ്മയപ്പന്മാരും സഹോദരന്മാരും ചാൎച്ചക്കാരും ചങ്ങാതികളും നിങ്ങളെ ഏല്പിച്ചുകൊടുക്കയും നിങ്ങളിൽ ചിലരെ കൊല്ലിക്കയും ചെയ്യും.
Vous serez livrés par vos pères et vos mères, par vos frères, par vos parents, par vos amis; ils feront mourir nombre d'entre vous;
17 എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും.
et vous serez en haine à tout le monde à cause de mon nom.
18 നിങ്ങളുടെ തലയിലെ ഒരു രോമംപോലും നശിച്ചുപോകയില്ലതാനും.
Et cependant pas un cheveu de votre tête ne doit périr;
19 നിങ്ങൾ ക്ഷമകൊണ്ടു നിങ്ങളുടെ പ്രാണനെ നേടും.
c'est par votre patience que vous sauverez vos vies.»
20 സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അതിന്റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ.
Lorsque vous verrez des armées camper autour de Jérusalem et l'investir, sachez alors qu'approche sa désolation.
21 അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ; അതിന്റെ നടുവിലുള്ളവർ പുറപ്പെട്ടുപോകട്ടെ; നാട്ടുപുറങ്ങളിലുള്ളവർ അതിൽ കടക്കരുതു.
Que ceux qui seront dans la Judée fuient dans les montagnes, que ceux qui seront au milieu du pays en sortent, que ceux qui seront dans les contrées voisines n'y rentrent pas.
22 എഴുതിയിരിക്കുന്നതെല്ലാം നിവൃത്തിയാകേണ്ടതിന്നു ആ നാളുകൾ പ്രതികാരകാലം ആകുന്നു.
Ces jours-là, en effet, seront des jours vengeurs où s'accomplira tout ce qui est écrit.
23 ആ കാലത്തു ഗൎഭിണികൾക്കും മുല കുടിപ്പിക്കുന്നവൎക്കും അയ്യോ കഷ്ടം! ദേശത്തു വലിയ ഞെരുക്കവും ഈ ജനത്തിന്മേൽ ക്രോധവും ഉണ്ടാകും.
Malheur aux femmes qui seront enceintes et à celles qui allaiteront en ces jours-là! car il y aura sur la terre une calamité immense et une colère contre ce peuple;
24 അവർ വാളിന്റെ വായ്ത്തലയാൽ വീഴുകയും അവരെ സകലജാതികളിലേക്കും ബദ്ധരായി കൊണ്ടുപോകയും ജാതികളുടെ കാലം തികയുവോളം ജാതികൾ യെരൂശലേം ചവിട്ടിക്കളകയും ചെയ്യും.
les hommes tomberont sous le tranchant du glaive, ils seront emmenés captifs dans toutes les nations, Jérusalem sera foulée aux pieds par les païens, jusqu'à ce que les temps des païens soient aussi accomplis.»
25 സൂൎയ്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും ലക്ഷ്യങ്ങൾ ഉണ്ടാകും; കടലിന്റെയും ഓളത്തിന്റെയും മുഴക്കം നിമിത്തം ഭൂമിയിലെ ജാതികൾക്കു നിരാശയോടു കൂടിയ പരിഭ്രമം ഉണ്ടാകും.
«Il y aura des prodiges dans le soleil, dans la lune et dans les étoiles; il y en aura sur la terre: angoisse des peuples jetés dans l'incertitude par le mugissement de la mer et des flots;
26 ആകാശത്തിന്റെ ശക്തികൾ ഇളകിപ്പോകുന്നതിനാൽ ഭൂലോകത്തിന്നു എന്തു ഭവിപ്പാൻ പോകുന്നു എന്നു പേടിച്ചും നോക്കിപ്പാൎത്തുംകൊണ്ടു മനുഷ്യർ നിർജ്ജീവന്മാർ ആകും.
des hommes expirant de terreur dans l'attente de ce qui va arriver au monde, car les puissances des cieux seront ébranlées.
27 അപ്പോൾ മനുഷ്യപുത്രൻ ശക്തിയോടും മഹാതേജസ്സോടും കൂടെ മേഘത്തിൽ വരുന്നതു അവർ കാണും.
Et c'est alors qu'on verra le Fils de l'homme arrivant, au sein d'une nuée, en puissance et grande gloire.
28 ഇതു സംഭവിച്ചുതുടങ്ങുമ്പോൾ നിങ്ങളുടെ വീണ്ടെടുപ്പു അടുത്തുവരുന്നതുകൊണ്ടു നിവിൎന്നു തല പൊക്കുവിൻ.
Quand ces choses commenceront à arriver, regardez en haut, levez la tête, parce qu'approchera votre délivrance.»
29 ഒരുപമയും അവരോടു പറഞ്ഞതു: അത്തി മുതലായ സകല വൃക്ഷങ്ങളെയും നോക്കുവിൻ.
Il se servit d'une comparaison: «Voyez le figuier, et tous les arbres.
30 അവ തളിൎക്കുന്നതു നിങ്ങൾ കാണുമ്പോൾ വേനൽ അടുത്തിരിക്കുന്നു എന്നു സ്വതവെ അറിയുന്നുവല്ലോ.
Dès qu'ils commencent à pousser, vous savez de vous-mêmes, en les voyant, que l'été est proche.
31 അവ്വണ്ണം തന്നേ ഇതു സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യം അടുത്തിരിക്കുന്നു എന്നു ഗ്രഹിപ്പിൻ.
De même quand vous verrez arriver ces choses sachez que le royaume de Dieu est proche.
32 സകലവും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
En vérité, je vous le dis, cette génération ne passera pas que tout cela n'arrive.
33 ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.
Le ciel et la terre passeront, mais mes paroles ne passeront point.»
34 നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചു കൊൾവിൻ.
«Veillez sur vous-mêmes, de peur que vos coeurs ne s'appesantissent dans la bonne chère, dans les excès de boisson, dans les soucis de ce monde, et que ce jour-là ne vous surprenne inopinément.
35 അതു സൎവ്വഭൂതലത്തിലും വസിക്കുന്ന ഏവൎക്കും വരും.
Car il surviendra comme un filet sur tous ceux qui habitent la surface de la terre.
36 ആകയാൽ ഈ സംഭവിപ്പാനുള്ള എല്ലാറ്റിന്നും ഒഴിഞ്ഞു പോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നില്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന്നു സദാകാലവും ഉണൎന്നും പ്രാൎത്ഥിച്ചുംകൊണ്ടിരിപ്പിൻ.
Soyez donc vigilants en tout temps, et priez afin que vous soyez rendus dignes d'échapper à toutes ces choses qui vont arriver et de subsister en présence du Fils de l'homme.»
37 അവൻ ദിവസേന പകൽ ദൈവാലയത്തിൽ ഉപദേശിച്ചുപോന്നു; രാത്രി ഓലിവ്മലയിൽ പോയി പാൎക്കും.
Le jour, il restait au Temple et y enseignait. Mais il allait passer les nuits hors de la ville sur la montagne appelée «Bois d'Oliviers»,
38 ജനം എല്ലാം അവന്റെ വചനം കേൾക്കേണ്ടതിന്നു അതികാലത്തു ദൈവലായത്തിൽ അവന്റെ അടുക്കൽ ചെല്ലും.
et tout le peuple, de grand matin, venait au Temple pour l'entendre.

< ലൂക്കോസ് 21 >