< ലൂക്കോസ് 15 >

1 ചുങ്കക്കാരും പാപികളും എല്ലാം അവന്റെ വചനം കേൾപ്പാൻ അവന്റെ അടുക്കൽ വന്നു.
តទា ករសញ្ចាយិនះ បាបិនឝ្ច លោកា ឧបទេឝ្កថាំ ឝ្រោតុំ យីឝោះ សមីបម៑ អាគច្ឆន៑។
2 ഇവൻ പാപികളെ കൈക്കൊണ്ടു അവരോടുകൂടി ഭക്ഷിക്കുന്നു എന്നു പരീശന്മാരും ശാസ്ത്രിമാരും പറഞ്ഞു പിറുപിറുത്തു.
តតះ ផិរូឝិន ឧបាធ្យាយាឝ្ច វិវទមានាះ កថយាមាសុះ ឯឞ មានុឞះ បាបិភិះ សហ ប្រណយំ ក្ឫត្វា តៃះ សាទ៌្ធំ ភុំក្តេ។
3 അവരോടു അവൻ ഈ ഉപമ പറഞ്ഞു:
តទា ស តេភ្យ ឥមាំ ទ្ឫឞ្ដាន្តកថាំ កថិតវាន៑,
4 നിങ്ങളിൽ ഒരു ആൾക്കു നൂറു ആടുണ്ടു എന്നിരിക്കട്ടെ. അതിൽ ഒന്നു കാണാതെ പോയാൽ അവൻ തൊണ്ണൂറ്റൊമ്പതിനെയും മരുഭൂമിയിൽ വിട്ടേച്ചു, ആ കാണാതെപോയതിനെ കണ്ടെത്തുംവരെ നോക്കി നടക്കാതിരിക്കുമോ?
កស្យចិត៑ ឝតមេឞេឞុ តិឞ្ឋត្មុ តេឞាមេកំ ស យទិ ហារយតិ តហ៌ិ មធ្យេប្រាន្តរម៑ ឯកោនឝតមេឞាន៑ វិហាយ ហារិតមេឞស្យ ឧទ្ទេឝប្រាប្តិបយ៌្យនតំ ន គវេឞយតិ, ឯតាទ្ឫឝោ លោកោ យុឞ្មាកំ មធ្យេ ក អាស្តេ?
5 കണ്ടു കിട്ടിയാൽ സന്തോഷിച്ചു ചുമലിൽ എടുത്തു വീട്ടിൽ വന്നു സ്നേഹിതന്മാരെയും അയൽക്കാരെയും വിളിച്ചുകൂട്ടി:
តស្យោទ្ទេឝំ ប្រាប្យ ហ្ឫឞ្ដមនាស្តំ ស្កន្ធេ និធាយ ស្វស្ថានម៑ អានីយ ពន្ធុពាន្ធវសមីបវាសិន អាហូយ វក្តិ,
6 കാണാതെ പോയ എന്റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ടു എന്നോടു കൂടെ സന്തോഷിപ്പിൻ എന്നു അവരോടു പറയും.
ហារិតំ មេឞំ ប្រាប្តោហម៑ អតោ ហេតោ រ្មយា សាទ៌្ធម៑ អានន្ទត។
7 അങ്ങനെ തന്നേ മാനസാന്തരംകൊണ്ടു ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പതു നീതിമാന്മാരെക്കുറിച്ചുള്ളതിനെക്കാൾ മാനസാന്തരപ്പെടുന്ന ഒരു പാപിയെച്ചൊല്ലി സ്വൎഗ്ഗത്തിൽ അധികം സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
តទ្វទហំ យុឞ្មាន៑ វទាមិ, យេឞាំ មនះបរាវត៌្តនស្យ ប្រយោជនំ នាស្តិ, តាទ្ឫឝៃកោនឝតធាម៌្មិកការណាទ៑ យ អានន្ទស្តស្មាទ៑ ឯកស្យ មនះបរិវត៌្តិនះ បាបិនះ ការណាត៑ ស្វគ៌េ ៜធិកានន្ទោ ជាយតេ។
8 അല്ല, ഒരു സ്ത്രീക്കു പത്തു ദ്രഹ്മ ഉണ്ടു എന്നിരിക്കട്ടെ; ഒരു ദ്രഹ്മ കാണാതെ പോയാൽ അവൾ വിളക്കു കത്തിച്ചു വീടു അടിച്ചുവാരി അതുകണ്ടുകിട്ടുംവരെ സൂക്ഷ്മത്തോടെ അന്വേഷിക്കാതിരിക്കുമോ?
អបរញ្ច ទឝានាំ រូប្យខណ្ឌានាម៑ ឯកខណ្ឌេ ហារិតេ ប្រទីបំ ប្រជ្វាល្យ គ្ឫហំ សម្មាជ៌្យ តស្យ ប្រាប្តិំ យាវទ៑ យត្នេន ន គវេឞយតិ, ឯតាទ្ឫឝី យោឞិត៑ កាស្តេ?
9 കണ്ടുകിട്ടിയാൽ സ്നേഹിതമാരെയും അയൽക്കാരത്തികളെയും വിളിച്ചുകൂട്ടി: കാണാതെപോയ ദ്രഹ്മ കണ്ടു കിട്ടിയതുകൊണ്ടു എന്നോടുകൂടെ സന്തോഷിപ്പിൻ എന്നു പറയും.
ប្រាប្តេ សតិ ពន្ធុពាន្ធវសមីបវាសិនីរាហូយ កថយតិ, ហារិតំ រូប្យខណ្ឌំ ប្រាប្តាហំ តស្មាទេវ មយា សាទ៌្ធម៑ អានន្ទត។
10 അങ്ങനെ തന്നേ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ മദ്ധ്യേ സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
តទ្វទហំ យុឞ្មាន៑ វ្យាហរាមិ, ឯកេន បាបិនា មនសិ បរិវត៌្តិតេ, ឦឝ្វរស្យ ទូតានាំ មធ្យេប្យានន្ទោ ជាយតេ។
11 പിന്നെയും അവൻ പറഞ്ഞതു: ഒരു മനുഷ്യന്നു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു.
អបរញ្ច ស កថយាមាស, កស្យចិទ៑ ទ្វៅ បុត្រាវាស្តាំ,
12 അവരിൽ ഇളയവൻ അപ്പനോടു: അപ്പാ, വസ്തുവിൽ എനിക്കു വരേണ്ടുന്ന പങ്കു തരേണമേ എന്നു പറഞ്ഞു; അവൻ അവൎക്കു മുതൽ പകുത്തുകൊടുത്തു.
តយោះ កនិឞ្ឋះ បុត្រះ បិត្រេ កថយាមាស, ហេ បិតស្តវ សម្បត្ត្យា យមំឝំ ប្រាប្ស្យាម្យហំ វិភជ្យ តំ ទេហិ, តតះ បិតា និជាំ សម្បត្តិំ វិភជ្យ តាភ្យាំ ទទៅ។
13 ഏറെനാൾ കഴിയുംമുമ്പെ ഇളയമകൻ സകലവും സ്വരൂപിച്ചു ദൂരദേശത്തേക്കു യാത്രയായി അവിടെ ദുൎന്നടപ്പുകാരനായി ജീവിച്ചു, വസ്തു നാനാവിധമാക്കിക്കളഞ്ഞു.
កតិបយាត៑ កាលាត៑ បរំ ស កនិឞ្ឋបុត្រះ សមស្តំ ធនំ សំគ្ឫហ្យ ទូរទេឝំ គត្វា ទុឞ្ដាចរណេន សវ៌្វាំ សម្បត្តិំ នាឝយាមាស។
14 എല്ലാം ചെലവഴിച്ചശേഷം ആ ദേശത്തു കഠിനക്ഷാമം ഉണ്ടായിട്ടു അവന്നു മുട്ടുവന്നു തുടങ്ങി.
តស្យ សវ៌្វធនេ វ្យយំ គតេ តទ្ទេឝេ មហាទុព៌្ហិក្ឞំ ពភូវ, តតស្តស្យ ទៃន្យទឝា ភវិតុម៑ អារេភេ។
15 അവൻ ആ ദേശത്തിലേ പൌരന്മാരിൽ ഒരുത്തനെ ചെന്നു ആശ്രയിച്ചു. അവൻ അവനെ തന്റെ വയലിൽ പന്നികളെ മേയ്പാൻ അയച്ചു.
តតះ បរំ ស គត្វា តទ្ទេឝីយំ គ្ឫហស្ថមេកម៑ អាឝ្រយត; តតះ សតំ ឝូករវ្រជំ ចារយិតុំ ប្រាន្តរំ ប្រេឞយាមាស។
16 പന്നി തിന്നുന്ന വാളവരകൊണ്ടു വയറു നിറെപ്പാൻ അവൻ ആഗ്രഹിച്ചു എങ്കിലും ആരും അവന്നു കൊടുത്തില്ല.
កេនាបិ តស្មៃ ភក្ឞ្យាទានាត៑ ស ឝូករផលវល្កលេន បិចិណ្ឌបូរណាំ វវាញ្ឆ។
17 അപ്പോൾ സുബോധം വന്നിട്ടു അവൻ: എന്റെ അപ്പന്റെ എത്ര കൂലിക്കാർ ഭക്ഷണം കഴിച്ചു ശേഷിപ്പിക്കുന്നു; ഞാനോ വിശപ്പുകൊണ്ടു നശിച്ചുപോകുന്നു.
ឝេឞេ ស មនសិ ចេតនាំ ប្រាប្យ កថយាមាស, ហា មម បិតុះ សមីបេ កតិ កតិ វេតនភុជោ ទាសា យថេឞ្ដំ តតោធិកញ្ច ភក្ឞ្យំ ប្រាប្នុវន្តិ កិន្ត្វហំ ក្ឞុធា មុមូឞ៌ុះ។
18 ഞാൻ എഴുന്നേറ്റു അപ്പന്റെ അടുക്കൽ ചെന്നു അവനോടു: അപ്പാ, ഞാൻ സ്വൎഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു.
អហមុត្ថាយ បិតុះ សមីបំ គត្វា កថាមេតាំ វទិឞ្យាមិ, ហេ បិតរ៑ ឦឝ្វរស្យ តវ ច វិរុទ្ធំ បាបមករវម្
19 ഇനി നിന്റെ മകൻ എന്ന പേരിന്നു ഞാൻ യോഗ്യനല്ല; നിന്റെ കൂലിക്കാരിൽ ഒരുത്തനെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു.
តវ បុត្រឥតិ វិខ្យាតោ ភវិតុំ ន យោគ្យោស្មិ ច, មាំ តវ វៃតនិកំ ទាសំ ក្ឫត្វា ស្ថាបយ។
20 അങ്ങനെ അവൻ എഴുന്നേറ്റു അപ്പന്റെ അടുക്കൽ പോയി. ദൂരത്തു നിന്നു തന്നേ അപ്പൻ അവനെ കണ്ടു മനസ്സലിഞ്ഞു ഓടിച്ചെന്നു അവന്റെ കഴുത്തു കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു.
បឝ្ចាត៑ ស ឧត្ថាយ បិតុះ សមីបំ ជគាម; តតស្តស្យ បិតាតិទូរេ តំ និរីក្ឞ្យ ទយាញ្ចក្រេ, ធាវិត្វា តស្យ កណ្ឋំ គ្ឫហីត្វា តំ ចុចុម្ព ច។
21 മകൻ അവനോടു: അപ്പാ, ഞാൻ സ്വൎഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു; ഇനി നിന്റെ മകൻ എന്നു വിളിക്കപ്പെടുവാൻ യോഗ്യനല്ല എന്നു പറഞ്ഞു.
តទា បុត្រ ឧវាច, ហេ បិតរ៑ ឦឝ្វរស្យ តវ ច វិរុទ្ធំ បាបមករវំ, តវ បុត្រឥតិ វិខ្យាតោ ភវិតុំ ន យោគ្យោស្មិ ច។
22 അപ്പൻ തന്റെ ദാസന്മാരോടു: വേഗം മേല്ത്തരമായ അങ്കി കൊണ്ടുവന്നു ഇവനെ ധരിപ്പിപ്പിൻ; ഇവന്റെ കൈക്കു മോതിരവും കാലിന്നു ചെരിപ്പും ഇടുവിപ്പിൻ.
កិន្តុ តស្យ បិតា និជទាសាន៑ អាទិទេឝ, សវ៌្វោត្តមវស្ត្រាណ្យានីយ បរិធាបយតៃនំ ហស្តេ ចាង្គុរីយកម៑ អប៌យត បាទយោឝ្ចោបានហៅ សមប៌យត;
23 തടിപ്പിച്ച കാളക്കുട്ടിയെ കൊണ്ടുവന്നു അറുപ്പിൻ; നാം തിന്നു ആനന്ദിക്ക.
បុឞ្ដំ គោវត្សម៑ អានីយ មារយត ច តំ ភុក្ត្វា វយម៑ អានន្ទាម។
24 ഈ എന്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി.
យតោ មម បុត្រោយម៑ អម្រិយត បុនរជីវីទ៑ ហារិតឝ្ច លព្ធោភូត៑ តតស្ត អានន្ទិតុម៑ អារេភិរេ។
25 അവന്റെ മൂത്തമകൻ വയലിൽ ആയിരുന്നു; അവൻ വന്നു വീട്ടിനോടു അടുത്തപ്പോൾ വാദ്യവും നൃത്തഘോഷവും കേട്ടു,
តត្កាលេ តស្យ ជ្យេឞ្ឋះ បុត្រះ ក្ឞេត្រ អាសីត៑។ អថ ស និវេឝនស្យ និកដំ អាគច្ឆន៑ ន្ឫត្យានាំ វាទ្យានាញ្ច ឝព្ទំ ឝ្រុត្វា
26 ബാല്യക്കാരിൽ ഒരുത്തനെ വിളിച്ചു: ഇതെന്തു എന്നു ചോദിച്ചു.
ទាសានាម៑ ឯកម៑ អាហូយ បប្រច្ឆ, កិំ ការណមស្យ?
27 അവൻ അവനോടു: നിന്റെ സഹോദരൻ വന്നു; നിന്റെ അപ്പൻ അവനെ സൌഖ്യത്തോടെ കിട്ടിയതുകൊണ്ടു തടിപ്പിച്ച കാളക്കുട്ടിയെ അറുത്തു എന്നു പറഞ്ഞു.
តតះ សោវាទីត៑, តវ ភ្រាតាគមត៑, តវ តាតឝ្ច តំ សុឝរីរំ ប្រាប្យ បុឞ្ដំ គោវត្សំ មារិតវាន៑។
28 അപ്പോൾ അവൻ കോപിച്ചു, അകത്തു കടപ്പാൻ മനസ്സില്ലാതെ നിന്നു; അപ്പൻ പുറത്തു വന്നു അവനോടു അപേക്ഷിച്ചു.
តតះ ស ប្រកុប្យ និវេឝនាន្តះ ប្រវេឞ្ដុំ ន សម្មេនេ; តតស្តស្យ បិតា ពហិរាគត្យ តំ សាធយាមាស។
29 അവൻ അവനോടു: ഇത്ര കാലമായി ഞാൻ നിന്നെ സേവിക്കുന്നു; നിന്റെ കല്പന ഒരിക്കലും ലംഘിച്ചിട്ടില്ല; എന്നാൽ എന്റെ ചങ്ങതികളുമായി ആനന്ദിക്കേണ്ടതിന്നു നീ ഒരിക്കലും എനിക്കു ഒരു ആട്ടിൻകുട്ടിയെ തന്നിട്ടില്ല.
តតះ ស បិតរំ ប្រត្យុវាច, បឝ្យ តវ កាញ្ចិទប្យាជ្ញាំ ន វិលំឃ្យ ពហូន៑ វត្សរាន៑ អហំ ត្វាំ សេវេ តថាបិ មិត្រៃះ សាទ៌្ធម៑ ឧត្សវំ កត៌្តុំ កទាបិ ឆាគមេកមបិ មហ្យំ នាទទាះ;
30 വേശ്യമാരോടു കൂടി നിന്റെ മുതൽ തിന്നുകളഞ്ഞ ഈ നിന്റെ മകൻ വന്നപ്പോഴേക്കോ തടിപ്പിച്ച കാളക്കുട്ടിയെ അവന്നുവേണ്ടി അറുത്തുവല്ലോ എന്നു ഉത്തരം പറഞ്ഞു.
កិន្តុ តវ យះ បុត្រោ វេឝ្យាគមនាទិភិស្តវ សម្បត្តិម៑ អបវ្យយិតវាន៑ តស្មិន្នាគតមាត្រេ តស្យៃវ និមិត្តំ បុឞ្ដំ គោវត្សំ មារិតវាន៑។
31 അതിന്നു അവൻ അവനോടു: മകനേ, നീ എപ്പോഴും എന്നോടു കൂടെ ഇരിക്കുന്നവല്ലോ; എനിക്കുള്ളതു എല്ലാം നിന്റേതു ആകുന്നു.
តទា តស្យ បិតាវោចត៑, ហេ បុត្រ ត្វំ សវ៌្វទា មយា សហាសិ តស្មាន៑ មម យទ្យទាស្តេ តត្សវ៌្វំ តវ។
32 നിന്റെ ഈ സഹോദരനോ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടു കിട്ടിയിരിക്കുന്നു. ആകയാൽ ആനന്ദിച്ചു സന്തോഷിക്കേണ്ടതാവശ്യമായിരുന്നു എന്നു പറഞ്ഞു.
កិន្តុ តវាយំ ភ្រាតា ម្ឫតះ បុនរជីវីទ៑ ហារិតឝ្ច ភូត្វា ប្រាប្តោភូត៑, ឯតស្មាត៑ ការណាទ៑ ឧត្សវានន្ទៅ កត៌្តុម៑ ឧចិតមស្មាកម៑។

< ലൂക്കോസ് 15 >