< യോഹന്നാൻ 8 >

1 യേശുവോ ഒലീവ് മലയിലേക്കു പോയി.
Ісус же на гору Оли́вну пішов.
2 അതികാലത്തു അവൻ പിന്നെയും ദൈവാലയത്തിൽ ചെന്നു; ജനം ഒക്കെയും അവന്റെ അടുക്കൽ വന്നു; അവൻ ഇരുന്നു അവരെ ഉപദേശിച്ചുകൊണ്ടിരിക്കുമ്പോൾ
А над ранком прийшов знов у храм, — і всі люди збігались до Нього. А Він сів і навчав їх.
3 ശാസ്ത്രിമാരും പരീശന്മാരും വ്യഭിചാരത്തിൽ പിടിച്ചിരുന്ന ഒരു സ്ത്രീയെ കൊണ്ടുവന്നു നടുവിൽ നിറുത്തി അവനോടു:
І ось книжники та фарисеї приводять до Нього в пере́любі схо́плену жінку, і посере́дині ставлять її,
4 ഗുരോ, ഈ സ്ത്രീയെ വ്യഭിചാരകൎമ്മത്തിൽ തന്നേ പിടിച്ചിരിക്കുന്നു.
та й говорять Йому: „Оцю жінку, Учителю, зло́влено на гарячому вчинку пере́любу.
5 ഇങ്ങനെയുള്ളവരെ കല്ലെറിയേണം എന്നു മോശെ ന്യായപ്രമാണത്തിൽ ഞങ്ങളോടു കല്പിച്ചിരിക്കുന്നു; നീ ഇവളെക്കുറിച്ചു എന്തു പറയുന്നു എന്നു ചോദിച്ചു.
Мойсей же в Зако́ні звелів нам таких побива́ти камінням. А Ти що гово́риш?“
6 ഇതു അവനെ കുറ്റം ചുമത്തുവാൻ സംഗതി കിട്ടേണ്ടതിന്നു അവനെ പരീക്ഷിച്ചു ചോദിച്ചതായിരുന്നു. യേശുവോ കുനിഞ്ഞു വിരൽകൊണ്ടു നിലത്തു എഴുതിക്കൊണ്ടിരുന്നു.
Це ж казали вони, Його споку́шуючи, та щоб мати на Нього оска́рження. А Ісус, нахилившись додо́лу, по землі писав пальцем.
7 അവർ അവനോടു ചോദിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ നിവിൎന്നു: നിങ്ങളിൽ പാപമില്ലാത്തവൻ അവളെ ഒന്നാമതു കല്ലു എറിയട്ടെ എന്നു അവരോടു പറഞ്ഞു.
А коли ті не переставали питати Його, Він підвівся й промовив до них: „Хто з вас без гріха́, — нехай перший на неї той каменем кине!“
8 പിന്നെയും കുനിഞ്ഞു വിരൽകൊണ്ടു നിലത്തു എഴുതിക്കൊണ്ടിരുന്നു.
І Він знов нахили́вся додо́лу, і писав по землі.
9 അവർ അതു കേട്ടിട്ടു മനസ്സാക്ഷിയുടെ ആക്ഷേപം ഹേതുവായി മൂത്തവരും ഇളയവരും ഓരോരുത്തനായി വിട്ടുപോയി; യേശുമാത്രവും നടുവിൽ നില്ക്കുന്ന സ്ത്രീയും ശേഷിച്ചു.
А вони, це почувши й сумлінням доко́рені, стали один по одно́му вихо́дити, почавши з найстарших та аж до останніх. І зоставсь Сам Ісус і та жінка, що стояла всере́дині.
10 യേശു നിവിൎന്നു അവളോടു: സ്ത്രീയേ, അവർ എവിടെ? നിനക്കു ആരും ശിക്ഷ വിധിച്ചില്ലയോ എന്നു ചോദിച്ചതിന്നു:
І підвівся Ісус, і ніко́го, крім жінки, не бачивши, промовив до неї: „Де́ ж ті, жінко, що тебе оскаржа́ли? Чи ніхто тебе не засудив?“
11 ഇല്ല കൎത്താവേ, എന്നു അവൾ പറഞ്ഞു. ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല: പോക, ഇനി പാപം ചെയ്യരുതു എന്നു യേശു പറഞ്ഞു].
А вона відказала: „Ніхто, Господи“. І сказав їй Ісус: „Не засуджую й Я тебе. Іди собі, але більш не гріши!“
12 യേശു പിന്നെയും അവരോടു സംസാരിച്ചു: ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും എന്നു പറഞ്ഞു.
І зно́ву Ісус промовляв до них, кажучи: „Я Світло для світу. Хто йде вслід за Мною, не бу́де ходити у те́мряві той, але́ матиме світло життя“.
13 പരീശന്മാർ അവനോടു: നീ നിന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറയുന്നു; നിന്റെ സാക്ഷ്യം സത്യമല്ല എന്നു പറഞ്ഞു.
Фарисеї ж Йому відказали: „Ти Сам сві́дчиш про Себе, — тим свідо́цтво Твоє неправдиве“.
14 യേശു അവരോടു ഉത്തരം പറഞ്ഞതു: ഞാൻ എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറഞ്ഞാലും എന്റെ സാക്ഷ്യം സത്യം ആകുന്നു; ഞാൻ എവിടെനിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും ഞാൻ അറിയുന്നു; നിങ്ങളോ, ഞാൻ എവിടെനിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല.
Відповів і сказав їм Ісус: „Хоч і сві́дчу про Себе Я Сам, — та правдиве свідо́цтво Моє, бо Я знаю, звідкіля Я прийшов і куди Я йду. Ви ж не ві́даєте, відкіля Я прихо́джу, і куди Я йду.
15 നിങ്ങൾ ജഡപ്രകാരം വിധിക്കുന്നു; ഞാൻ ആരെയും വിധിക്കുന്നില്ല.
Ви за тілом судите, — Я не суджу́ ніко́го.
16 ഞാൻ വിധിച്ചാലും ഞാൻ ഏകനല്ല, ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാൽ എന്റെ വിധി സത്യമാകുന്നു.
А коли Я суджу́, то правдивий Мій суд, бо не Сам Я, а Я та Отець, що послав Він Мене!
17 രണ്ടു മനുഷ്യരുടെ സാക്ഷ്യം സത്യം എന്നു നിങ്ങളുടെ ന്യായപ്രമാണത്തിലും എഴുതിയിരിക്കുന്നുവല്ലോ.
Та й у вашім Зако́ні написано, що сві́дчення двох чоловіків правдиве.
18 ഞാൻ എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറയുന്നു; എന്നെ അയച്ച പിതാവും എന്നെക്കുറിച്ചു സാക്ഷ്യം പറയുന്നു.
Я Сам свідчу про Себе Самого, і сві́дчить про Мене Отець, що послав Він Мене“.
19 അവർ അവനോടു: നിന്റെ പിതാവു എവിടെ എന്നു ചോദിച്ചതിന്നു യേശു: നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു എന്നു ഉത്തരം പറഞ്ഞു.
I сказали до Нього вони: „Де Отець Твій?“Ісус відповів: „Не знаєте ви ні Мене, ні Мого Отця. Якби знали Мене, то й Отця Мого знали б“.
20 അവൻ ദൈവാലയത്തിൽ ഉപദേശിക്കുമ്പോൾ ഭണ്ഡാരസ്ഥലത്തുവെച്ചു ഈ വചനം പറഞ്ഞു; അവന്റെ നാഴിക അതുവരെയും വന്നിട്ടില്ലായ്കകൊണ്ടു ആരും അവനെ പിടിച്ചില്ല.
Ці слова́ Він казав при скарбни́ці, у храмі навчаючи. І ніхто не схопи́в Його, бо то ще не настала година Його.
21 അവൻ പിന്നെയും അവരോടു: ഞാൻ പോകുന്നു; നിങ്ങൾ എന്നെ അന്വേഷിക്കും; നിങ്ങളുടെ പാപത്തിൽ നിങ്ങൾ മരിക്കും; ഞാൻ പോകുന്ന ഇടത്തേക്കു നിങ്ങൾക്കു വരുവാൻ കഴികയില്ല എന്നു പറഞ്ഞു.
І сказав Він їм зно́ву: „Я відхо́джу, ви ж шукати Мене бу́дете, і помрете в гріху своїм. Куди Я йду, туди ви прибути не можете“.
22 ഞാൻ പോകുന്ന ഇടത്തേക്കു നിങ്ങൾക്കു വരുവാൻ കഴികയില്ല എന്നു അവൻ പറഞ്ഞതുകൊണ്ടു പക്ഷേ തന്നെത്താൻ കൊല്ലുമോ എന്നു യെഹൂദന്മാർ പറഞ്ഞു.
А юдеї казали: „Чи не вб'є Він Сам Себе, коли каже: Куди Я йду, туди ви прибу́ти не можете?“
23 അവൻ അവരോടു: നിങ്ങൾ കീഴിൽനിന്നുള്ളവർ, ഞാൻ മേലിൽനിന്നുള്ളവൻ; നിങ്ങൾ ഈ ലോകത്തിൽനിന്നുള്ളവർ, ഞാൻ ഈ ലോകത്തിൽ നിന്നുള്ളവനല്ല.
І сказав Він до них: „Ви — від до́лу, Я — звисо́ка, і ви зо світу цього, Я не з цього світу.
24 ആകയാൽ നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്നു ഞാൻ നിങ്ങളോടു പറഞ്ഞു; ഞാൻ അങ്ങനെയുള്ളവൻ എന്നു വിശ്വസിക്കാഞ്ഞാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും എന്നു പറഞ്ഞു.
Тому́ Я сказав вам, що помре́те в своїх гріхах. Бо коли не ввіруєте, що то Я, то помре́те в своїх гріхах“.
25 അവർ അവനോടു: നീ ആർ ആകുന്നു എന്നു ചോദിച്ചതിന്നു യേശു: ആദിമുതൽ ഞാൻ നിങ്ങളോടു സംസാരിച്ചുപോരുന്നതു തന്നേ.
А вони запитали Його: „Хто Ти такий?“І Ісус відказав їм: „ Той, Хто споча́тку, як і говорю́ Я до вас.
26 നിങ്ങളെക്കുറിച്ചു വളരെ സംസാരിപ്പാനും വിധിപ്പാനും എനിക്കു ഉണ്ടു; എങ്കിലും എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനോടു കേട്ടതു തന്നേ ഞാൻ ലോകത്തോടു സംസാരിക്കുന്നു എന്നു പറഞ്ഞു.
Я маю багато про вас говорити й судити; правдивий же Той, Хто послав Мене, і Я світові те говорю́, що від Нього почув“.
27 പിതാവിനെക്കുറിച്ചു ആകുന്നു അവൻ തങ്ങളോടു പറഞ്ഞതു എന്നു അവർ ഗ്രഹിച്ചില്ല.
Але не зрозуміли вони, що то Він про Отця говорив їм.
28 ആകയാൽ യേശു: നിങ്ങൾ മനുഷ്യപുത്രനെ ഉയൎത്തിയശേഷം ഞാൻ തന്നേ അവൻ എന്നും ഞാൻ സ്വയമായിട്ടു ഒന്നും ചെയ്യാതെ പിതാവു എനിക്കു ഉപദേശിച്ചുതന്നതുപോലെ ഇതു സംസാരിക്കുന്നു എന്നും അറിയും.
Тож Ісус їм сказав: „Коли ви піді́ймете Лю́дського Сина, тоді зрозумієте, що то Я, і що Сам Я від Себе нічого не ді́ю, але те говорю́, як Отець Мій Мене був навчив.
29 എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ടു; ഞാൻ എല്ലായ്പോഴും അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു അവൻ എന്നെ ഏകനായി വിട്ടിട്ടില്ല എന്നു പറഞ്ഞു.
А Той, Хто послав Мене, перебува́є зо Мною; Отець не зоставив Само́го Мене, бо Я за́вжди чиню́, що Йому до вподо́би“.
30 അവൻ ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പലരും അവനിൽ വിശ്വസിച്ചു.
Коли Він говорив це, то багато-хто в Нього увірували.
31 തന്നിൽ വിശ്വസിച്ച യെഹൂദന്മാരോടു യേശു: എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി
Тож промовив Ісус до юдеїв, що в Нього ввірували: „Як у слові Моїм позоста́нетеся, тоді справді Моїми у́чнями бу́дете,
32 സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും എന്നു പറഞ്ഞു.
і пізна́єте правду, — а правда вас вільними зробить!“
33 അവർ അവനോടു: ഞങ്ങൾ അബ്രാഹാമിന്റെ സന്തതി; ആൎക്കും ഒരുനാളും ദാസന്മാരായിരുന്നിട്ടില്ല; നിങ്ങൾ സ്വതന്ത്രന്മാർ ആകും എന്നു നീ പറയുന്നതു എങ്ങനെ എന്നു ഉത്തരം പറഞ്ഞു.
Вони відказали Йому́: „Авраамів ми рід, і нічиїми невільниками не були́ ми ніко́ли. То як же Ти кажеш: „Ви станете вільні?“
34 അതിന്നു യേശു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ദാസൻ ആകുന്നു.
Відповів їм Ісус: „Поправді, поправді кажу́ вам, що кожен, хто чинить гріх, той раб гріха́.
35 ദാസൻ എന്നേക്കും വീട്ടിൽ വസിക്കുന്നില്ല; പുത്രനോ എന്നേക്കും വസിക്കുന്നു. (aiōn g165)
І не зостається раб у домі повік, але Син зостається повік. (aiōn g165)
36 പുത്രൻ നിങ്ങൾക്കു സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും.
Коли Син отже зробить вас вільними, то справді ви будете вільні.
37 നിങ്ങൾ അബ്രാഹാമിന്റെ സന്തതി എന്നു ഞാൻ അറിയുന്നു; എങ്കിലും എന്റെ വചനത്തിന്നു നിങ്ങളിൽ ഇടം ഇല്ലായ്കകൊണ്ടു നിങ്ങൾ എന്നെ കൊല്ലുവാൻ നോക്കുന്നു.
Знаю Я, що ви рід Авраамів, але хочете смерть заподі́яти Мені, бо наука Моя не вміщається в вас.
38 പിതാവിന്റെ അടുക്കൽ കണ്ടിട്ടുള്ളതു ഞാൻ സംസാരിക്കുന്നു; നിങ്ങളുടെ പിതാവിനോടു കേട്ടിട്ടുള്ളതു നിങ്ങൾ ചെയ്യുന്നു എന്നു ഉത്തരം പറഞ്ഞു.
Я те говорю́, що Я бачив в Отця, та й ви робите те, що ви бачили в ба́тька свого́“.
39 അവർ അവനോടു: അബ്രാഹാം ആകുന്നു ഞങ്ങളുടെ പിതാവു എന്നു ഉത്തരം പറഞ്ഞതിന്നു യേശു അവരോടു: നിങ്ങൾ അബ്രാഹാമിന്റെ മക്കൾ എങ്കിൽ അബ്രാഹാമിന്റെ പ്രവൃത്തികളെ ചെയ്യുമായിരുന്നു.
Сказали вони Йому в відповідь: „Наш отець — Авраам“. Відказав їм Ісус: „Коли б ви Авраамові діти були, то чинили б діла́ Авраамові.
40 എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ.
А тепер ось ви хочете вбити Мене, Чоловіка, що вам казав правду, яку чув Я від Бога. Цього Авраам не робив.
41 നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികളെ നിങ്ങൾ ചെയ്യുന്നു എന്നു പറഞ്ഞു. അവർ അവനോടു: ഞങ്ങൾ പരസംഗത്താൽ ജനിച്ചവരല്ല; ഞങ്ങൾക്കു ഒരു പിതാവേയുള്ളു; ദൈവം തന്നേ എന്നു പറഞ്ഞു.
Ви робите діла батька свого“. Вони ж відказали Йому: „Не родилися ми від пере́любу, — одного ми маєм Отця — то Бога“.
42 യേശു അവരോടു പറഞ്ഞതു: ദൈവം നിങ്ങളുടെ പിതാവു എങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു; ഞാൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു; ഞാൻ സ്വയമായി വന്നതല്ല, അവൻ എന്നെ അയച്ചതാകുന്നു.
А Ісус їм сказав: „Якби Бог був Отець ваш, — ви б любили Мене, бо від Бога Я вийшов і прийшов, — не від Себе ж Самого прийшов Я, а Мене Він послав.
43 എന്റെ ഭാഷണം നിങ്ങൾ ഗ്രഹിക്കാത്തതു എന്തു? എന്റെ വചനം കേൾപ്പാൻ നിങ്ങൾക്കു മനസ്സില്ലായ്കകൊണ്ടത്രേ.
Чому мови Моєї ви не розумієте? Бо не можете чути ви сло́ва Мого.
44 നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‌വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കുലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ടു സത്യത്തിൽ നില്ക്കുന്നതുമില്ല. അവൻ ഭോഷ്കു പറയുമ്പോൾ സ്വന്തത്തിൽനിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.
Ваш ба́тько — диявол, і пожадли́вості батька свого ви виконувати хочете. Він був душогу́б споконві́ку, і в правді не всто́яв, бо правди нема в нім. Як гово́рить неправду, то говорить зо сво́го, — бо він неправдомо́вець і ба́тько неправді.
45 ഞാനോ സത്യം പറയുന്നതുകൊണ്ടു നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല.
А Мені ви не вірите, бо Я правду кажу́.
46 നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു? ഞാൻ സത്യം പറയുന്നു എങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കാത്തതു എന്തു?
Хто з вас може Мені докори́ти за гріх? Коли ж правду кажу́, чом Мені ви не вірите?
47 ദൈവസന്തതിയായവൻ ദൈവവചനം കേൾക്കുന്നു; നിങ്ങൾ ദൈവസന്തതിയല്ലായ്കകൊണ്ടു കേൾക്കുന്നില്ല.
Хто від Бога, той слухає Божі слова́; через те ви не слухаєте, що ви не від Бога“.
48 യെഹൂദന്മാർ അവനോടു: നീ ഒരു ശമൎയ്യൻ; നിനക്കു ഭൂതം ഉണ്ടു എന്നു ഞങ്ങൾ പറയുന്നതു ശരിയല്ലയോ എന്നു പറഞ്ഞു.
Відізвались юдеї й сказали Йому́: „Чи ж не добре ми кажемо, що Ти самаряни́н і де́мона маєш?“
49 അതിന്നു യേശു: എനിക്കു ഭൂതമില്ല; ഞാൻ എന്റെ പിതാവിനെ ബഹുമാനിക്ക അത്രേ ചെയ്യുന്നതു; നിങ്ങളോ എന്നെ അപമാനിക്കുന്നു.
Ісус відповів: „Не маю Я де́мона, та шаную Свого Отця, ви ж Мене зневажа́єте.
50 ഞാൻ എന്റെ മഹത്വം അന്വേഷിക്കുന്നില്ല; അന്വേഷിക്കയും വിധിക്കയും ചെയ്യുന്നവൻ ഒരുവൻ ഉണ്ടു.
Не шукаю ж Я власної слави, — є Такий, Хто шукає та судить.
51 ആമേൻ, ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം കാൺകയില്ല എന്നു ഉത്തരം പറഞ്ഞു. (aiōn g165)
Поправді, поправді кажу́ вам: Хто слово Моє берегти́ме, не побачить той смерти повік! (aiōn g165)
52 യെഹൂദന്മാർ അവനോടു: നിനക്കു ഭൂതം ഉണ്ടു എന്നു ഇപ്പോൾ ഞങ്ങൾക്കു മനസ്സിലായി; അബ്രാഹാമും പ്രവാചകന്മാരും മരിച്ചു; നീയോ എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം ആസ്വദിക്കയില്ല എന്നു പറയുന്നു. (aiōn g165)
І сказали до Нього юдеї: „Тепер ми дізнались, що де́мона маєш: умер Авраам і пророки, а Ти кажеш: Хто науку Мою берегтиме, не скуштує той смерти повік. (aiōn g165)
53 ഞങ്ങളുടെ പിതാവായ അബ്രാഹാമിനെക്കാൾ നീ വലിയവനോ? അവൻ മരിച്ചു, പ്രവാചകന്മാരും മരിച്ചു; നിന്നെത്തന്നെ നീ ആർ ആക്കുന്നു എന്നു ചോദിച്ചതിന്നു
Чи ж Ти більший, аніж отець наш Авраам, що помер? Та повмирали й пророки. Ким Ти робиш Само́го Себе?“
54 യേശു: ഞാൻ എന്നെത്തന്നേ മഹത്വപ്പെടുത്തിയാൽ എന്റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നതു എന്റെ പിതാവു ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ പറയുന്നു.
Ісус відповів: „Як Я сла́влю Самого Себе, то ніщо Моя слава. Мене прославляє Отець Мій, про Якого ви кажете, що Він Бог ваш.
55 എങ്കിലും നിങ്ങൾ അവനെ അറിയുന്നില്ല; ഞാനോ അവനെ അറിയുന്നു; അവനെ അറിയുന്നില്ല എന്നു ഞാൻ പറഞ്ഞാൽ നിങ്ങളെപ്പോലെ ഭോഷ്കുപറയുന്നവൻ ആകും; എന്നാൽ ഞാൻ അവനെ അറിയുന്നു; അവന്റെ വചനം പ്രമാണിക്കയും ചെയ്യുന്നു.
І ви не пізнали Його, а Я знаю Його. А коли Я скажу́, що не знаю Його, — буду неправдомо́вець, подібний до вас. Та Я знаю Його, — і слово Його зберігаю.
56 നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ടു ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
Отець ваш Авраам прагнув із радістю, щоб побачити день Мій, — і він бачив, і тішився“.
57 യെഹൂദന്മാർ അവനോടു: നിനക്കു അമ്പതു വയസ്സു ആയിട്ടില്ല; നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു.
А юдеї ж до Нього сказали: „Ти й п'ятидесяти́ ро́ків не маєш іще, — і Авраама Ти бачив?“
58 യേശു അവരോടു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു എന്നു പറഞ്ഞു.
Ісус їм відказав: „Поправді, поправді кажу́ вам: Перш, ніж був Авраам, — Я є“.
59 അപ്പോൾ അവർ അവനെ എറിവാൻ കല്ലു എടുത്തു; യേശുവോ മറഞ്ഞു ദൈവാലയം വിട്ടു പോയി.
І схопи́ли каміння вони, щоб кинути на Нього. Та схова́вся Ісус, і з храму пішов.

< യോഹന്നാൻ 8 >