< എബ്രായർ 9 >

1 എന്നാൽ ആദ്യനിയമത്തിന്നും ആരാധനെക്കുള്ള ചട്ടങ്ങളും ലൌകികമായ വിശുദ്ധമന്ദിരവും ഉണ്ടായിരുന്നു.
Xataa axdigii hore wuxuu lahaa qaynuunno ku saabsan caabudid, iyo meel quduus ah ee dunidatan.
2 ഒരു കൂടാരം ചമെച്ചു; അതിന്റെ ആദ്യഭാഗത്തു നിലവിളക്കും മേശയും കാഴ്ചയപ്പവും ഉണ്ടായിരുന്നു. അതിന്നു വിശുദ്ധസ്ഥലം എന്നു പേർ.
Waayo, waxaa la dhisay taambuug; intii hore waxaa ku jiray laambadaha isku yiil, iyo miiska, iyo kibista tusniinta, oo waxaa la odhan jiray Meeshii Quduuska ahayd.
3 രണ്ടാം തിരശ്ശീലെക്കു പിന്നിലോ അതിവിശുദ്ധം എന്ന കൂടാരം ഉണ്ടായിരുന്നു.
Daaha labaad shishediisa waxaa ku jiray taambuuggii la odhan jiray, Quduuskii Quduusyada,
4 അതിൽ പൊന്നുകൊണ്ടുള്ള ധൂപകലശവും മുഴുവനും പൊന്നു പൊതിഞ്ഞ നിയമപെട്ടകവും അതിന്നകത്തു മന്ന ഇട്ടുവെച്ച പൊൻപാത്രവും അഹരോന്റെ തളിൎത്തവടിയും നിയമത്തിന്റെ കല്പലകകളും
isagoo leh girgire dahab ah oo foox lagu shido, iyo sanduuqii axdiga oo kulligiis dahab lagu dahaadhay, dhexdiisana waxaa ku jiray weel dahab ah oo maannadii ku jirto, iyo ushii Haaruun oo magooshay, iyo looxyadii axdiga;
5 അതിന്നു മീതെ കൃപാസനത്തെ മൂടുന്ന തേജസ്സിന്റെ കെരൂബുകളും ഉണ്ടായിരുന്നു. അതു ഇപ്പോൾ ഓരോന്നായി വിവരിപ്പാൻ കഴിവില്ല.
dushiisana Keruubiimtii ammaanta oo hadhaynaya daboolka kafaaraggudka, waxyaalahaas oo aannan hadda gooni gooni uga hadli karin.
6 ഇവ ഇങ്ങനെ തീൎന്ന ശേഷം പുരോഹിതന്മാർ നിത്യം മുൻകൂടാരത്തിൽ ചെന്നു ശുശ്രൂഷ കഴിക്കും.
Haddaba waxyaalahan oo sidaas loo diyaariyey, wadaaddadu waxay had iyo goor galaan taambuugga kowaad iyagoo shuqulka dhammaynaya.
7 രണ്ടാമത്തേതിലോ ആണ്ടിൽ ഒരിക്കൽ മഹാപുരോഹിതൻ മാത്രം ചെല്ലും; രക്തം കൂടാതെ അല്ല; അതു അവൻ തന്റെയും ജനത്തിന്റെയും അബദ്ധങ്ങൾക്കു വേണ്ടി അൎപ്പിക്കും.
Laakiin kan labaad waxaa sannaddiiba mar gala wadaadka sare oo keliya, isagoo aan dhiigla'aan gelaynin. Oo dhiiggaas wuxuu u bixiyaa naftiisa iyo dembiyada dadku aqoonla'aanta ku sameeyo.
8 മുങ്കൂടാരം നില്ക്കുന്നേടത്തോളം വിശുദ്ധമന്ദിരത്തിലേക്കുള്ള വഴി വെളിപ്പെട്ടില്ല എന്നു പരിശുദ്ധാത്മാവു ഇതിനാൽ സൂചിപ്പിക്കുന്നു.
Ruuxa Quduuska ahu wuxuu tilmaamaa inaan jidkii Quduuskii Quduusyada weli la muujin, inta taambuugga hore weli taagan yahay.
9 ആ കൂടാരം ഈ കാലത്തേക്കു ഒരു സാദൃശ്യമത്രേ. അതിന്നു ഒത്തവണ്ണം ആരാധനക്കാരന്നു മനസ്സാക്ഷിയിൽ പൂൎണ്ണ സമാധാനം വരുത്തുവാൻ കഴിയാത്ത വഴിപാടും യാഗവും അൎപ്പിച്ചു പോരുന്നു.
Tani wakhtiga la joogo waa masaal, sida loo bixiyo hadiyado iyo allabaryo, kuwaas oo aan kaamil ka dhigi karin caabudaha niyadiisa,
10 അവ ഭക്ഷ്യങ്ങൾ, പാനീയങ്ങൾ, വിവിധ സ്നാനങ്ങൾ എന്നിവയോടു കൂടെ ഗുണീകരണകാലത്തോളം ചുമത്തിയിരുന്ന ജഡികനിയമങ്ങളത്രേ.
iyagoo ku saabsan cuntooyin iyo cabbitin iyo maydhmaydhid kala duwan oo ah amarrada jidhka oo keliya oo la dejiyey ilaa wakhtiga hagaajinta.
11 ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി, എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ
Masiixu wuxuu yimid, isagoo ah wadaadka sare ee waxyaalaha wanaagsan oo iman doona. Taambuuggii wadaadnimadiisu wuxuu ahaa ku ka weyn oo ka kaamilsan, oo aan gacmo lagu samayn, kaasu waxaa weeyaan mid aan abuuristan ka iman.
12 ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു. (aiōnios g166)
Mar buu wada galay meeshii quduuska ahayd, isagoo aan orgiyo iyo weylal dhiiggoodii wadin, laakiin wuxuu waday dhiiggiisa, sidaasuu furasho weligeed ah inoogu helay. (aiōnios g166)
13 ആട്ടുകൊറ്റന്മാരുടെയും കാളകളുടെയും രക്തവും മലിനപ്പെട്ടവരുടെ മേൽ തളിക്കുന്ന പശുഭസ്മവും
Waayo, haddii orgiyo iyo dibiyo dhiiggooda, iyo qaalin dambaskeeda lagu rusheeyo kuwa nijaasoobay, ay quduus ka dhigaan in jidhka la nadiifiyo,
14 ജഡികശുദ്ധി വരുത്തുന്നു എങ്കിൽ നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ നിഷ്കളങ്കനായി അൎപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിൎജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും? (aiōnios g166)
intee ka badan ayuu dhiigga Masiix, kan Ruuxa weligiis ah isugu bixiyey Ilaah isagoo aan eed lahayn, niyadiinna ka nadiifin kara shuqullada dhintay si aad ugu adeegtaan Ilaaha nool? (aiōnios g166)
15 അതുനിമിത്തം ആദ്യനിയമത്തിലെ ലംഘനങ്ങളിൽനിന്നുള്ള വീണ്ടെടുപ്പിന്നായി ഒരു മരണം ഉണ്ടായിട്ടു നിത്യാവകാശത്തിന്റെ വാഗ്ദത്തം വിളിക്കപ്പെട്ടവൎക്കു ലഭിക്കേണ്ടതിന്നു അവൻ പുതിയ നിയമത്തിന്റെ മദ്ധ്യസ്ഥൻ ആകുന്നു. (aiōnios g166)
Oo sidaas daraaddeed isagu waa dhexdhexaadiyaha axdiga cusub in kuwii loo yeedhay ay helaan dhaxalka weligiis ah oo la ballanqaaday, waayo, dhimashadu waxay u noqotay ka madaxfurashada xadgudubyada lagu sameeyey axdigii hore. (aiōnios g166)
16 നിയമം ഉള്ളേടത്തു നിയമകൎത്താവിന്റെ മരണം തെളിവാൻ ആവശ്യം.
Waayo, meeshii dardaaran jiro waa lagamamaarmaan inuu kii dardaarmay dhinto.
17 മരിച്ചശേഷമല്ലോ നിയമം സ്ഥിരമാകുന്നതു; നിയമകൎത്താവിന്റെ ജീവകാലത്തോളം അതിന്നു ഉറപ്പില്ല.
Waayo, dardaaranka waa la fuliyaa meeshii dhimasho jirto, maxaa yeelay, waxba ma taro intii kii dardaarmay nool yahay.
18 അതുകൊണ്ടു ആദ്യനിയമവും രക്തം കൂടാതെ പ്രതിഷ്ഠിച്ചതല്ല.
Haddaba xataa axdigii hore laguma gelin dhiigla'aan.
19 മോശെ ന്യായപ്രമാണപ്രകാരം കല്പന ഒക്കെയും സകലജനത്തോടും പ്രസ്താവിച്ച ശേഷം പശുക്കിടാക്കളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തെ വെള്ളവും ചുവന്ന ആട്ടുരോമവും ഈസോപ്പുമായി എടുത്തു പുസ്തകത്തിന്മേലും സകലജനത്തിന്മേലും തളിച്ചു:
Waayo, markii Muuse amar kasta kula hadlay dadka oo dhan sida sharcigu leeyahay, wuxuu qaaday dhiiggii weylalka iyo orgiyada, iyo biyo, iyo dhogor guduudan, iyo geed husob la yidhaahdo, oo wuxuu ku rusheeyey kitaabka qudhiisa iyo dadka oo dhanba,
20 “ഇതു ദൈവം നിങ്ങളോടു കല്പിച്ച നിയമത്തിന്റെ രക്തം” എന്നു പറഞ്ഞു.
isagoo leh, Kanu waa dhiiggii axdiga oo Ilaah idinku amray.
21 അങ്ങനെ തന്നേ അവൻ കൂടാരത്തിന്മേലും ആരാധനെക്കുള്ള ഉപകരണങ്ങളിന്മേലും എല്ലാം രക്തം തളിച്ചു.
Sidaas oo kalena taambuugga iyo weelasha lagu adeego oo dhan ayuu ku rusheeyey dhiiggii.
22 ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു: രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല.
Inta badan wax walba waxaa lagu nadiifiyaa dhiig sida sharcigu leeyahay, oo dhiigdaadinla'aan dembidhaaf ma jiro.
23 ആകയാൽ സ്വൎഗ്ഗത്തിലുള്ളവയുടെ പ്രതിബിംബങ്ങളെ ഈവകയാൽ ശുദ്ധമാക്കുന്നതു ആവശ്യം. സ്വൎഗ്ഗീയമായവെക്കോ ഇവയെക്കാൾ നല്ല യാഗങ്ങൾ ആവശ്യം.
Haddaba lagamamaarmaan bay ahayd in u-ekaanta waxyaalaha jannooyinka ku jira kuwan lagu nadiifiyo; laakiin waxyaalaha jannada qudhooda waa in lagu nadiifiyo allabaryo kuwan ka wanaagsan.
24 ക്രിസ്തു വാസ്തവമായതിന്റെ പ്രതിബിംബമായി കൈപ്പണിയായ വിശുദ്ധ മന്ദിരത്തിലേക്കല്ല, ഇപ്പോൾ നമുക്കു വേണ്ടി ദൈവസന്നിധിയിൽ പ്രത്യക്ഷനാവാൻ സ്വൎഗ്ഗത്തിലേക്കത്രേ പ്രവേശിച്ചതു.
Masiixu ma uu gelin meel quduus ah oo gacmo lagu sameeyey, oo u eg tan runta ah, laakiin wuxuu galay jannada qudheeda inuu hadda Ilaah hortiisa inooga muuqdo.
25 മഹാപുരോഹിതൻ ആണ്ടുതോറും അന്യരക്തത്തോടുകൂടെ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കുന്നതുപോലെ അവൻ തന്നെത്താൻ കൂടെക്കൂടെ അൎപ്പിപ്പാൻ ആവശ്യമില്ല.
Weliba uma uu gelin inuu marar badan isbixiyo, sida wadaadka sare meesha quduuska ah sannad walba ula galo dhiig uusan lahayn.
26 അങ്ങനെയായാൽ ലോകസ്ഥാപനം മുതല്ക്കു അവൻ പലപ്പോഴും കഷ്ടമനുഭവിക്കേണ്ടിയിരുന്നു. എന്നാൽ അവൻ ലോകാവസാനത്തിൽ സ്വന്ത യാഗംകൊണ്ടു പാപപരിഹാരം വരുത്തുവാൻ ഒരിക്കൽ പ്രത്യക്ഷനായി. (aiōn g165)
Haddii kale lagamamaarmaan bay ahayd inuu marar badan xanuunsado tan iyo aasaaskii dunida; laakiin haatan oo dhammaadkii wakhtiga ah isaga mar keliya ayaa la muujiyey inuu dembiga ku baabbi'iyo allabarigiisa. (aiōn g165)
27 ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യൎക്കു നിയമിച്ചിരിക്കയാൽ
Waxaa dadka looga dhigay inay mar dhintaan, taas dabadeedna la xukumo,
28 ക്രിസ്തുവും അങ്ങനെ തന്നേ അനേകരുടെ പാപങ്ങളെ ചുമപ്പാൻ ഒരിക്കൽ അൎപ്പിക്കപ്പെട്ടു തനിക്കായി കാത്തുനില്ക്കുന്നവരുടെ രക്ഷെക്കായി അവൻ പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും.
sidaas oo kalena Masiix, isagoo mar loo bixiyey inuu qaado dembiyada kuwa badan, ayuu dembila'aan mar labaad badbaadin ugu muuqan doonaa kuwa isaga sugaya.

< എബ്രായർ 9 >