< യെഹെസ്കേൽ 23 >

1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
HIKI mai la ka olelo a Iehova ia'u, i mai la,
2 മനുഷ്യപുത്രാ, ഒരമ്മയുടെ മക്കളായ രണ്ടു സ്ത്രീകൾ ഉണ്ടായിരുന്നു.
E ke keiki a ke kanaka, Elua aku la wahine, na kaikamahine a ka makuwahine hookahi:
3 അവർ മിസ്രയീമിൽവെച്ചു പരസംഗം ചെയ്തു; യൌവനത്തിൽ തന്നേ അവർ പരസംഗം ചെയ്തു; അവിടെ അവരുടെ മുല പിടിച്ചു അവരുടെ കന്യാകുചാഗ്രം ഞെക്കി.
Moe kolohe laua ma Aiguipita; moe kolohe laua i ko laua wa opiopio: malaila i kaomiia ko laua mau umauma, a malaila i paopao ai lakou i na omaka o ko laua puupaa ana.
4 അവരിൽ മൂത്തവൾക്കു ഒഹൊലാ എന്നും ഇളയവൎക്കു ഒഹൊലീബാ എന്നും പേരായിരുന്നു; അവർ എനിക്കുള്ളവരായിരുന്നു പുത്രന്മാരെയും പുത്രിമാരെയും പ്രസവിച്ചു; അവരുടെ പേരോ ഒഹൊലാ എന്നതു ശമൎയ്യയും ഒഹൊലീബാ എന്നതു യെരൂശലേമും ആകുന്നു.
A o ko laua mau inoa, o Ahola ke kaikuaana, a o Aholiba kona kaikaina; a na'u no laua, a ua hanau laua i na keikikaue a me na kaikamahine. Pela hoi ko laua mau inoa, o Ahola, o Samaria ia, a o Aholiba, o Ierusalema ia.
5 എന്നാൽ ഒഹൊലാ എന്നെ വിട്ടു പരസംഗം ചെയ്തു;
Moe kolohe aku la o Ahola i kona wa na'u, a hauoli no ia i kana mau ipo, ko Asuria kona hoalauna,
6 അവൾ ധൂമ്രവസ്ത്രം ധരിച്ച ദേശാധിപതികളും സ്ഥാനാപതികളും ഒട്ടൊഴിയാതെ മനോഹരയുവാക്കളും കുതിരപ്പുറത്തു കയറി ഓടിക്കുന്നവരുമായ സമീപസ്ഥരായ അശ്ശൂൎയ്യജാരന്മാരെ മോഹിച്ചു.
I aahuia i ke kapa poni uliuli, na luna koa me na'lii, na kanaka ui e makemakeia lakou a pau, a hoohololio e holo ana maluna o na lio.
7 അശ്ശൂൎയ്യശ്രേഷ്ഠന്മാരായവരോടു ഒക്കെയും തന്റെ വേശ്യാവിദ്യകളെ ചെലവഴിച്ചു, താൻ മോഹിച്ചുപോന്ന ഏവരുടെയും സകലവിഗ്രഹങ്ങളെക്കൊണ്ടും തന്നെത്താൻ മലിനയാക്കി.
Pela ia i hana'i i kona moe kolohe ana me lakou, me ko Asuria poe a pau i waeia, a me ka poe a pau ana i hauoli ai; a me ko lakou mau akuakii a pau i hoohaumia ai oia ia ia iho.
8 മിസ്രയീമിൽനിന്നു കൊണ്ടുവന്ന തന്റെ വേശ്യാവൃത്തിയും അവൾ വിട്ടില്ല; അവർ അവളുടെ യൌവനത്തിൽ അവളോടുകൂടെ ശയിച്ചു, അവളുടെ കന്യാകുചാഗ്രം ഞെക്കി തങ്ങളുടെ പരസംഗം അവളുടെമേൽ ചൊരിഞ്ഞു.
Aole hoi ia i haalele i kona moe kolohe ana mai Aigupita mai; no ka mea, i kona wa opiopio moe pu lakou me ia, a pepe iho la i na u o kona puupaa ana, a ua ninini aku i ko lakou moe kolohe ana maluna ona.
9 അതുകൊണ്ടു ഞാൻ അവളെ അവളുടെ ജാരന്മാരുടെ കയ്യിൽ, അവൾ മോഹിച്ചിരുന്ന അശ്ശൂൎയ്യരുടെ കയ്യിൽ തന്നേ, ഏല്പിച്ചു.
Nolaila i haawi aku ai au ia ia iloko o ka lima o kana poe ipo, i ka lima o ko Asuria, na mea ana i hauoli ai.
10 അവർ അവളുടെ നഗ്നത അനാവൃതമാക്കി, അവളുടെ പുത്രന്മാരെയും പുത്രിമാരെയും പിടിക്കയും അവളെ വാൾകൊണ്ടു കൊല്ലുകയും ചെയ്തു; അവർ അവളുടെമേൽ വിധി നടത്തിയതുകൊണ്ടു അവൾ സ്ത്രീകളുടെ ഇടയിൽ ഒരു നിന്ദാപാത്രമായിത്തീൎന്നു.
Ua wehe lakou i kona wahi huna, a lalau hoi i kana mau kaikamahine, a pepehi iho la lakou ia ia me ka pahikaua; a kaulana aku la oia iwaena o na wahine, no ka mea, ua hoopai lakou ia ia.
11 എന്നാൽ അവളുടെ സഹോദരിയായ ഒഹൊലീബാ ഇതു കണ്ടിട്ടും തന്റെ കാമവികാരത്തിൽ അവളെക്കാളും തന്റെ വേശ്യാവൃത്തിയിൽ സഹോദരിയുടെ വേശ്യവൃത്തിയെക്കാളും അധികം വഷളത്വം പ്രവൎത്തിച്ചു.
A ike aku la kona kaikaina o Aholiba ia mea, ua oi aku kona hewa i kona kuko ana mamua ona, a i kona moe kolohe ana mamua o kona kaikuaana i kona moe kolohe ana.
12 മോടിയായി ഉടുത്തുചമഞ്ഞ ദേശാധിപതികളും സ്ഥാനാപതികളും കുതിരപ്പുറത്തു കയറി ഓടിക്കുന്നവരും ഒട്ടൊഴിയാതെ മനോഹരയുവാക്കളുമായി സമീപസ്ഥരായ അശ്ശൂൎയ്യരെ മോഹിച്ചു,
Hauoli iho la oia i ko Asuria kona mau hoalauna, na luna koa a me na'lii kahiko nani ia, na hoohololio, e holo ana maluna o na lio, he poe kanaka ui lakou a pau e makemakeia.
13 അവളും തന്നെത്താൻ മലിനയാക്കി എന്നു ഞാൻ കണ്ടു; ഇരുവരും ഒരു വഴിയിൽ തന്നേ നടന്നു.
Alaila ike aku la au ua haumia ia, hele pu hoi laua i ka aoao hookahi;
14 അവൾ പിന്നെയും പരസംഗം ചെയ്തുകൊണ്ടിരുന്നു; ചായില്യംകൊണ്ടു എഴുതിയ കല്ദയരുടെ ചിത്രങ്ങളെ,
A ua hoomahuahua oia i kona moe kolohe ana; no ka mea, i kona ike ana i na kanaka i kakauia ma ka paia, o na kii o ko Kaledea i kakauia me ka pena ulaula,
15 കല്ദയദേശം ജന്മഭൂമിയായുള്ള ബാബേല്ക്കാരുടെ രൂപത്തിൽ അരെക്കു കച്ചകെട്ടി തലയിൽ തലപ്പാവു ചുറ്റി കാഴ്ചെക്കു ഒട്ടൊഴിയാതെ പ്രഭുക്കന്മാരായിരിക്കുന്ന പുരുഷന്മാരുടെ ചിത്രങ്ങളെ തന്നേ ചുവരിന്മേൽ വരെച്ചിരിക്കുന്നതു അവൾ കണ്ടു.
Kaeiia hoi me na kaei ma ko lakou puhaka, nani hoi ko lakou lole hooluuia ma ko lakou mau poo, he poe alii lakou a pau i ka nana aku, ma ke ano o ko Babulona no Kaledea, ko lakou aina hanau:
16 കണ്ട ഉടനെ അവൾ അവരെ മോഹിച്ചു, കല്ദയദേശത്തിലേക്കു അവരുടെ അടുക്കൽ ദൂതന്മാരെ അയച്ചു.
A i kona ike ana ia lakou me kona mau maka, hauoli aku la oia ia lakou, a hoouna aku la i na elele io lakou la ma Kaledea.
17 അങ്ങനെ ബാബേല്ക്കാർ പ്രേമശയനത്തിന്നായി അവളുടെ അടുക്കൽ വന്നു പരസംഗംകൊണ്ടു അവളെ മലിനയാക്കി; അവൾ അവരാൽ മലിനയായ്തീൎന്നു; പിന്നെ അവൾക്കു അവരോടു വെറുപ്പുതോന്നി.
Hele mai la hoi ko Babela io na la iloko o ka moe aloha, a hoohaumia ia ia me ko lakou moe kolohe ana, a ua haumia oia ia lakou, a ua ku e kona manao ia lakou.
18 ഇങ്ങനെ അവൾ തന്റെ പരസംഗം വെളിപ്പെടുത്തി തന്റെ നഗ്നത അനാവൃതമാക്കിയപ്പോൾ, എനിക്കു അവളുടെ സഹോദരിയോടു വെറുപ്പു തോന്നിയതുപോലെ അവളോടും വെറുപ്പു തോന്നി.
A pela i hoike ai oia i kona moe kolohe ana, a wehe hoi i kona wahi huna; alaila ku e ko'u manao ia ia, e like me ke ku e ana o ko'u naau i kona kaikuaana.
19 എന്നിട്ടും അവൾ മിസ്രയീംദേശത്തുവെച്ചു പരസംഗം ചെയ്ത തന്റെ യൌവനകാലം ഓൎത്തു പരസംഗം വൎദ്ധിപ്പിച്ചു.
Ua hoomabuahua nae oia i kona moe kolohe ana, e hoomanao ana i na la o kona opiopio ana i moe kolohe ai i ka aina o Aigupita.
20 കഴുതകളുടെ ലിംഗംപോലെ ലിംഗവും കുതിരകളുടെ ബീജസ്രവണംപോലെ ബീജസ്രവണവും ഉള്ള ജാരന്മാരെ അവൾ മോഹിച്ചു.
No ka mea, ua hauoli oia i kana mau ipo, o ko lakou io he like me ka io o na hoki, a o ko lakou kahe ana ua like me ko na lio kahe ana.
21 ഇങ്ങനെ നിന്റെ യൌവനസ്തനങ്ങൾ നിമിത്തം മിസ്രയീമ്യർ നിന്റെ കുജാഗ്രങ്ങളെ ഞെക്കിയതായ നിന്റെ യൌവനത്തിലെ ദുഷ്കൎമ്മം നീ തിരിഞ്ഞുനോക്കി.
Pela i hoomanao ai oe i ka moe kolohe ana o kou wa opiopio, i ka pepe ana o kou mau omaka i ko Aigupita no na u o kou opiopio ana.
22 അതുകൊണ്ടു ഒഹൊലീബയേ, യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേല്ക്കാർ, കല്ദയർ ഒക്കെയും, പെക്കോദ്യർ, ശോവ്യർ,
Nolaila, e Aholiba, ke i mai nei Iehova ka Haku penei; E hooku ae au i kau mau ipo e ku e ia oe, na mea a kou naau i ku e ai, a e lawe mai au ia lakou e ku e ia oe a puni;
23 കോവ്യർ, അശ്ശൂര്യർ ഒക്കെയും എന്നിങ്ങനെ മനോഹരയുവാക്കളും ദേശാധിപതികളും സ്ഥാനാപതികളും ഒട്ടൊഴിയാതെ പ്രഭുക്കന്മാരും വിശ്രുതന്മാരും കുതിരപ്പുറത്തു കയറി ഓടിക്കുന്നവരുമായി, നിനക്കു വെറുപ്പു തോന്നിയിരിക്കുന്ന നിന്റെ ജാരന്മാരെ ഞാൻ നിനക്കു വിരോധമായി ഉണൎത്തി ചുറ്റും നിന്റെ നേരെ വരുത്തും.
I ko Babulona, a me ko Kaledea a pau, o Pekoda, a me Soa, a me Koa, a me ko Asuria a pau me lakou; he poe kanaka ui i makemakeia lakou a pau na luna koa, me na'lii, a me na haku nui, a he kaulana hoi, e holo ana lakou a pau maluna o na lio.
24 അവർ അനവധി രഥങ്ങളും വണ്ടികളും ഒരു ജനസമൂഹവുമായി നിന്റെ നേരെ വരും; അവർ പരിചയും പലകയും പിടിച്ചു തലക്കോരിക ഇട്ടുംകൊണ്ടു നിന്നെ വന്നു വളയും; ഞാൻ ന്യായവിധി അവൎക്കു ഭരമേല്പിക്കും; അവർ തങ്ങളുടെ ന്യായങ്ങൾക്കു അനുസാരമായി നിന്നെ ന്യായം വിധിക്കും.
A e hele ku e mai lakou ia oe me na kaa kaua, a me na kaa waiwai, a me na huila, a me ke anaina kanaka, e hoonoho ku e ia oe i ka pale kaua, i ka pale umauma, a me ka mahiole a puni; a e hoonoho aku au i ka hoopai ana imua o lakou, a e hoopai aku lakou ia oe mamuli o ko lakou hoopai ana.
25 ഞാൻ എന്റെ തീക്ഷ്ണത നിന്റെ നേരെ പ്രയോഗിക്കും; അവർ ക്രോധത്തോടെ നിന്നോടു പെരുമാറും; അവർ നിന്റെ മൂക്കും ചെവിയും ചെത്തിക്കളയും; നിനക്കു ശേഷിപ്പുള്ളവർ വാൾകൊണ്ടു വീഴും; അവർ നിന്റെ പുത്രന്മാരെയും പുത്രിമാരെയും പിടിച്ചു കൊണ്ടുപോകും; നിനക്കു ശേഷിപ്പുള്ളവർ തീക്കിരയാകും.
A e hooku e au i ko'u lili ia oe, a hana lakou me ka ukiuki ia oe, a o kaili lakou i kou ihu a me kou mau pepeiao; a e haule kou koena i ka pahikaua; a e lawe lakou i kau mau keikikane a me kau mau kaikamahine; a e hoopauia kou koena i ke ahi.
26 അവർ നിന്റെ വസ്ത്രം ഉരിഞ്ഞു ആഭരണങ്ങളെ എടുത്തുകളയും.
E hemo hoi ia lakou kou mau kapa komo, a e kaili ae hoi lakou i kou mau mea nani e nani ai.
27 ഇങ്ങനെ ഞാൻ നിന്റെ ദുൎമ്മൎയ്യാദയും, മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ വേശ്യാവൃത്തിയും നിൎത്തലാക്കും; നീ ഇനി അവരെ തലപൊക്കി നോക്കുകയില്ല, മിസ്രയീമിനെ ഓൎക്കുകയുമില്ല.
Pela e hooki ai au i kou moe haumia ana, mai ou aku, a me kou moe kolohe ana no Aigupita mai, i ole oe e leha hou ae i kou mau maka ia lakou, aole hoi e hoomanao hou aku ia Aigupita.
28 യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ നീ പകെക്കുന്നവരുടെ കയ്യിൽ, നിനക്കു വെറുപ്പു തോന്നുന്നവരുടെ കയ്യിൽ തന്നേ, ഏല്പിക്കും.
No ka mea, ke olelo nei Iehova ka Haku, penei; Aia hoi, e haawi aku au ia oe iloko o ka lima o ka poe au i hoowahawaha ai, a i ka lima o ka poe a kou naau i ku e ai.
29 അവർ പകയോടെ നിന്നോടു പെരുമാറി, നിന്റെ സമ്പാദ്യം ഒക്കെയും എടുത്തു, നിന്നെ നഗ്നയും അനാവൃതയും ആക്കിവിടും; അങ്ങനെ നിന്റെ വേശ്യാവൃത്തിയുടെ നഗ്നതയും നിന്റെ ദുൎമ്മൎയ്യാദയും പരസംഗങ്ങളും വെളിപ്പെട്ടുവരും.
A e hana aku lakou ia oe me ka inaina, a e lawe ae i kau mea i hana'i, a e waiho aku ia oe he olohelohe me ke kapa ole; a e akaka loa kou moe kolohe ana, o kou moe haumia ana a me kou hookamakama ana.
30 നീ ജാതികളോടു ചേന്നു പരസംഗം ചെയ്തതുകൊണ്ടും അവരുടെ വിഗ്രഹങ്ങളാൽ നിന്നെത്തന്നേ മലിനയാക്കിയതുകൊണ്ടും ഇതു നിനക്കു ഭവിക്കും.
E hana aku au i keia mau mea ia oe no kou hele moe kolohe ana mamuli o na lahuikanaka, a no kou haumia ana i ko lakou mau akuakii.
31 നീ സഹോദരിയുടെ വഴിയിൽ നടന്നതുകൊണ്ടു ഞാൻ അവളുടെ പാനപാത്രം നിന്റെ കയ്യിൽ തരും.
Ua hele oe ma ka aoao o kou kaikuaana; nolaila e haawi aku ai au i kona kiaha iloko o kou lima.
32 യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ സഹോദരിയുടെ കുഴിയും വട്ടവും ഉള്ള പാനപാത്രത്തിൽനിന്നു കുടിച്ചു നിന്ദെക്കും പരിഹാസത്തിന്നും വിഷയമായ്തീരും; അതിൽ വളരെ കൊള്ളുമല്ലോ.
Olelo mai o Iehova ka Haku, penei; E inu no oe i ko ke kiaha o kou kaikuaana he hohonu a he nui; a e heneheneia oe a e akaakaia, no ka mea, he nui ko loko.
33 സ്തംഭനവും ശൂന്യതയുമുള്ള പാനപാത്രമായി നിന്റെ സഹോദരി ശമൎയ്യരുടെ പാനപാത്രമായ ലഹരിയും ദുഃഖവുംകൊണ്ടു നീ നിറഞ്ഞിരിക്കുന്നു.
E piha auanei oe i ka ona a me ka ehaeha, me ke kiaha o ka makau a me ka neoneo, o ke kiaha o kou kaikuaana o ko Samaria.
34 നീ അതു കുടിച്ചു വറ്റിച്ചു ഉടെച്ചു കഷണങ്ങളെ നക്കി നിന്റെ മുലകളെ കീറിക്കളയും; ഞാൻ അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
E inu no hoi oe ia mea, a e omo ae hoi, a e wahi no hoi oe i na apana ona, a e kaili ae i kou mau u ponoi; no ka mea, ua olelo au ia mea, wahi a Iehova ka Haku.
35 ആകയാൽ യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ എന്നെ മറന്നു എന്നെ നിന്റെ പിറകിൽ എറിഞ്ഞുകളകകൊണ്ടു നീ നിന്റെ ദുൎമ്മൎയ്യാദയും പരസംഗവും വഹിക്ക.
Nolaila, ke olelo mai nei Iehova, penei; No ka mea, ua hoopoina mai oe ia'u, a ua kiola oe ia'u mahope o kou kua; nolaila e halihali oe i kou moe haumia ana a me kou moe kolohe ana.
36 പിന്നെയും യഹോവ എന്നോടു അരുളിച്ചെയ്തതു: മനുഷ്യപുത്രാ, നീ ഒഹൊലയെയും ഒഹൊലീബയെയും ന്യായംവിധിക്കുമോ? എന്നാൽ അവരുടെ മ്ലേച്ഛതകളെ അവരോടു അറിയിക്ക.
Olelo hou mai la o Iehova ia'u, E ke keiki a ke kanaka, e hoahewa anei oe ia Ahola, a me Aholiba? oia, e hai aku oe ia laua i ko laua mea e inainaia;
37 അവർ വ്യഭിചാരം ചെയ്തു, അവരുടെ കയ്യിൽ രക്തം ഉണ്ടു; തങ്ങളുടെ വിഗ്രഹങ്ങളോടു അവർ വ്യഭിചാരം ചെയ്തു; അവർ എനിക്കു പ്രസവിച്ച മക്കളെ അവെക്കു ഭോജനമായി അഗ്നിപ്രവേശം ചെയ്യിച്ചു.
No ka mea, ua moe kolohe laua, a he koko no iloko o ko laua mau lima, a me ko laua mau akuakii i moe kolohe ai laua, a ua hoohele laua i ka laua mau keiki i hanau na'u iwaena o ke ahi i mea ai na lakou.
38 ഒന്നുകൂടെ അവർ എന്നോടു ചെയ്തിരിക്കുന്നു: അന്നാളിൽ തന്നേ അവർ എന്റെ വിശുദ്ധമന്ദിരത്തെ തീണ്ടിച്ചു എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കി.
Eia hoi kekahi mea a lakou i hana mai ia'u, ua hoohaumia lakou i ko'u wahi hoano ia la hookahi, a ua hehi hoi i ko'u mau Sabati.
39 അവർ തങ്ങളുടെ മക്കളെ വിഗ്രഹങ്ങൾക്കു വേണ്ടി കൊന്ന ശേഷം അന്നു തന്നേ അവർ എന്റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കേണ്ടതിന്നു അതിലേക്കു വന്നു; ഇങ്ങനെയത്രേ അവർ എന്റെ ആലയത്തിന്റെ നടുവിൽ ചെയ്തതു.
No ka mea, i ko laua pepehi aua i ka laua mau keiki, no ko laua mau akuakii, alaila hele mai laua ia la no, iloko o ko'u wahi hoano, e hoohaumia ia wahi; pela hoi i hana'i laua, ea, iwaenakonu o kuu hale!
40 ഇതുകൂടാതെ, ദൂരത്തുനിന്നു വന്ന പുരുഷന്മാൎക്കു അവർ ആളയച്ചു; ഒരു ദൂതൻ അവരുടെ അടുക്കൽ ചെന്ന ഉടനെ അവർ വന്നു; അവൎക്കു വേണ്ടി നീ കുളിച്ചു, കണ്ണിൽ മഷി എഴുതി, ആഭരണം അണിഞ്ഞു,
Eia hou hoi, ua kii aku olua i na kanaka e hele mai lakou mai kahi loihi mai, ia lakou i hoounaia'ku ai ka elele, oia hoi, ua hiki mai lakou; no lakou hoi i holoi ai oe ia oe iho, a pena hoi i kou mau maka, a kahiko hoi ia oe iho me na mea e nani ai.
41 ഭംഗിയുള്ളോരു കട്ടിലിന്മേൽ ഇരുന്നു, അതിന്റെ മുമ്പിൽ ഒരു മേശ ഒരുക്കി, അതിന്മേൽ എന്റെ കുന്തുരുക്കവും എണ്ണയും വെച്ചു.
A noho no oe maluna o kahi moe nui, a he papa i hoomakaukauia imua ona, maluna iho hoi i hoonoho ai oe i kuu mea ala, a me kuu aila.
42 നിൎഭയമായിരിക്കുന്ന ഒരു പുരുഷാരത്തിന്റെ ഘോഷം അവളോടുകൂടെ ഉണ്ടായിരുന്നു; ജനസമൂഹത്തിലെ പുരുഷന്മാരുടെ അടുക്കൽ അവർ ആളയച്ചു, മരുഭൂമിയിൽനിന്നു കുടിയന്മാരെ കൊണ്ടുവന്നു; അവർ അവരുടെ കൈക്കു വളയിടുകയും തലയിൽ ഭംഗിയുള്ള കിരീടങ്ങൾ വെക്കയും ചെയ്തു.
A o ka leo o ke anaina e nanea ana kekahi me ia, a ua lawe pu ia na makaainana me ka poe ona, mai ka waonahele mai, ua kau lakou i na kupee ma ko lakou mau lima, a me na lei nani maluna o ko lakou mau poo.
43 അപ്പോൾ ഞാൻ: കിഴവിയായവൾ വ്യഭിചാരം ചെയ്യും; ഇപ്പോൾ അവർ അവളോടും അവൾ അവരോടും പരസംഗം ചെയ്യും എന്നു പറഞ്ഞു.
Alaila olelo iho au no ka mea kahiko ma ka moe kolohe ana, E moe kolohe anei lakou mo ia, a oia pu hoi me lakou?
44 അങ്ങനെ വേശ്യയുടെ അടുക്കൽ ചെല്ലുന്നതുപോലെ അവർ അവളുടെ അടുക്കൽ ചെന്നു; അതെ അവർ കാമുകികളായ ഒഹൊലയുടെ അടുക്കലും ഒഹൊലീബയുടെ അടുക്കലും ചെന്നു.
Aka, komo iloko lakou io na la e like me ko lakou hele ana ae iloko i ka wahine hookamakama; pela e komo ai lakou iloko io Ahola la, a io Aholiba la i na wahine moe haumia.
45 എന്നാൽ നീതിമാന്മാരായ പുരുഷന്മാർ വ്യഭിചാരിണികൾക്കു തക്ക ന്യായപ്രകാരവും രക്തപാതകികൾക്കു തക്ക ന്യായപ്രകാരവും അവരെ ന്യായം വിധിക്കും; അവർ വ്യഭിചാരിണികളല്ലോ; അവരുടെ കയ്യിൽ രക്തവും ഉണ്ടു.
A o na kanaka pono, e hoahewa lakou ia laua e like me ka lakou hoahewa ana i na wahine moe kolohe, a mamuli hoi o ke ano o na wahine hookahe i ke koko; no ka mea, he mau wahine moe kolohe laua a he koko ko loko o ko laua mau lima.
46 യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരുടെ നേരെ ഒരു സഭ കൂട്ടി അവരെ പരിഭ്രമത്തിന്നും കവൎച്ചെക്കും ഏല്പിക്കും.
No ka mea, ke olelo mai nei Iehova ka Haku penei; E lawe mai au i ka lehulehu maluna o laua, a e haawi aku au ia laua e laweia'ku a eha oia.
47 ആ സഭ അവരെ കല്ലെറിഞ്ഞു വാൾകൊണ്ടു വെട്ടിക്കളയും; അവരുടെ പുത്രന്മാരെയും പുത്രിമാരെയും അവർ കൊന്നു അവരുടെ വീടുകളെ തീവെച്ചു ചുട്ടുകളയും.
A e hailuku aku ke anaina ia laua me na pohaku, a e kua iho ia laua ilalo me ka lakou mau pahikaua, e luku lakou i ka laua mau keiki kane a me ka laua mau kaikamahine, a e hoopau i ko laua mau hale me ke ahi.
48 ഇങ്ങനെ നിങ്ങളുടെ ദുൎമ്മൎയ്യാദപോലെ ചെയ്യാതിരിപ്പാൻ സകലസ്ത്രീകളും ഒരു പാഠം പഠിക്കേണ്ടതിന്നു ഞാൻ ദുൎമ്മൎയ്യാദ ദേശത്തുനിന്നു നീക്കിക്കളയും.
Pela e hoopau aku ai au i ka moe kolohe, mai ka aina aku, i aoia'ku ai na wahine a pau aole e hana mamuli o ko olua moe kolohe ana.
49 അങ്ങനെ അവർ നിങ്ങളുടെ ദുൎമ്മൎയ്യാദെക്കു തക്കവണ്ണം നിങ്ങൾക്കു പകരം ചെയ്യും; നിങ്ങൾ നിങ്ങളുടെ വിഗ്രഹങ്ങളുടെ പാപങ്ങളെ ചുമക്കേണ്ടിവരും; ഞാൻ യഹോവയായ കൎത്താവു എന്നു നിങ്ങൾ അറിയും.
A e uku lakou i ko olua moe kolohe ana maluna o olua, a e halihali olua i na hewa o ko olua mau akuakii; a e ike no oukou owau no Iehova ka Haku.

< യെഹെസ്കേൽ 23 >