< അപ്പൊ. പ്രവൃത്തികൾ 1 >

1 തെയോഫിലൊസേ, ഞാൻ എഴുതിയ ഒന്നാമത്തെ ചരിത്രം യേശു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാൎക്കു പരിശുദ്ധാത്മാവിനാൽ കല്പന കൊടുത്തിട്ടു ആരോഹണം ചെയ്ത നാൾവരെ അവൻ ചെയ്തും ഉപദേശിച്ചും തുടങ്ങിയ സകലത്തെയും കുറിച്ചു ആയിരുന്നുവല്ലോ.
ହେ ଥିଯଫିଲ, ଯୀଶୁଃ ସ୍ୱମନୋନୀତାନ୍ ପ୍ରେରିତାନ୍ ପୱିତ୍ରେଣାତ୍ମନା ସମାଦିଶ୍ୟ ଯସ୍ମିନ୍ ଦିନେ ସ୍ୱର୍ଗମାରୋହତ୍ ଯାଂ ଯାଂ କ୍ରିଯାମକରୋତ୍ ଯଦ୍ୟଦ୍ ଉପାଦିଶଚ୍ଚ ତାନି ସର୍ୱ୍ୱାଣି ପୂର୍ୱ୍ୱଂ ମଯା ଲିଖିତାନି|
2 അവൻ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവൎക്കു പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാൎയ്യങ്ങൾ
ସ ସ୍ୱନିଧନଦୁଃଖଭୋଗାତ୍ ପରମ୍ ଅନେକପ୍ରତ୍ୟଯକ୍ଷପ୍ରମାଣୌଃ ସ୍ୱଂ ସଜୀୱଂ ଦର୍ଶଯିତ୍ୱା
3 പറഞ്ഞുകൊണ്ടു താൻ ജീവിച്ചിരിക്കുന്നു എന്നു അനേകം ദൃഷ്ടാന്തങ്ങളാൽ അവൎക്കു കാണിച്ചു കൊടുത്തു.
ଚତ୍ୱାରିଂଶଦ୍ଦିନାନି ଯାୱତ୍ ତେଭ୍ୟଃ ପ୍ରେରିତେଭ୍ୟୋ ଦର୍ଶନଂ ଦତ୍ତ୍ୱେଶ୍ୱରୀଯରାଜ୍ୟସ୍ୟ ୱର୍ଣନମ ଅକରୋତ୍|
4 അങ്ങനെ അവൻ അവരുമായി കൂടിയിരിക്കുമ്പോൾ അവരോടു: നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം;
ଅନନ୍ତରଂ ତେଷାଂ ସଭାଂ କୃତ୍ୱା ଇତ୍ୟାଜ୍ଞାପଯତ୍, ଯୂଯଂ ଯିରୂଶାଲମୋଽନ୍ୟତ୍ର ଗମନମକୃତ୍ୱା ଯସ୍ତିନ୍ ପିତ୍ରାଙ୍ଗୀକୃତେ ମମ ୱଦନାତ୍ କଥା ଅଶୃଣୁତ ତତ୍ପ୍ରାପ୍ତିମ୍ ଅପେକ୍ଷ୍ୟ ତିଷ୍ଠତ|
5 യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.
ଯୋହନ୍ ଜଲେ ମଜ୍ଜିତାୱାନ୍ କିନ୍ତ୍ୱଲ୍ପଦିନମଧ୍ୟେ ଯୂଯଂ ପୱିତ୍ର ଆତ୍ମନି ମଜ୍ଜିତା ଭୱିଷ୍ୟଥ|
6 ഒരുമിച്ചു കൂടിയിരുന്നപ്പോൾ അവർ അവനോടു: കൎത്താവേ, നീ യിസ്രായേലിന്നു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നതു എന്നു ചോദിച്ചു.
ପଶ୍ଚାତ୍ ତେ ସର୍ୱ୍ୱେ ମିଲିତ୍ୱା ତମ୍ ଅପୃଚ୍ଛନ୍ ହେ ପ୍ରଭୋ ଭୱାନ୍ କିମିଦାନୀଂ ପୁନରପି ରାଜ୍ୟମ୍ ଇସ୍ରାଯେଲୀଯଲୋକାନାଂ କରେଷୁ ସମର୍ପଯିଷ୍ୟତି?
7 അവൻ അവരോടു: പിതാവു തന്റെ സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളേയോ അറിയുന്നതു നിങ്ങൾക്കുള്ളതല്ല.
ତତଃ ସୋୱଦତ୍ ଯାନ୍ ସର୍ୱ୍ୱାନ୍ କାଲାନ୍ ସମଯାଂଶ୍ଚ ପିତା ସ୍ୱୱଶେଽସ୍ଥାପଯତ୍ ତାନ୍ ଜ୍ଞାତୃଂ ଯୁଷ୍ମାକମ୍ ଅଧିକାରୋ ନ ଜାଯତେ|
8 എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമൎയ്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.
କିନ୍ତୁ ଯୁଷ୍ମାସୁ ପୱିତ୍ରସ୍ୟାତ୍ମନ ଆୱିର୍ଭାୱେ ସତି ଯୂଯଂ ଶକ୍ତିଂ ପ୍ରାପ୍ୟ ଯିରୂଶାଲମି ସମସ୍ତଯିହୂଦାଶୋମିରୋଣଦେଶଯୋଃ ପୃଥିୱ୍ୟାଃ ସୀମାଂ ଯାୱଦ୍ ଯାୱନ୍ତୋ ଦେଶାସ୍ତେଷୁ ଯର୍ୱ୍ୱେଷୁ ଚ ମଯି ସାକ୍ଷ୍ୟଂ ଦାସ୍ୟଥ|
9 ഇതു പറഞ്ഞശേഷം അവർ കാൺകെ അവൻ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടീട്ടു അവൻ അവരുടെ കാഴ്ചെക്കു മറഞ്ഞു.
ଇତି ୱାକ୍ୟମୁକ୍ତ୍ୱା ସ ତେଷାଂ ସମକ୍ଷଂ ସ୍ୱର୍ଗଂ ନୀତୋଽଭୱତ୍, ତତୋ ମେଘମାରୁହ୍ୟ ତେଷାଂ ଦୃଷ୍ଟେରଗୋଚରୋଽଭୱତ୍|
10 അവൻ പോകുന്നേരം അവർ ആകാശത്തിലേക്കു ഉറ്റുനോക്കുമ്പോൾ വെള്ള വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അവരുടെ അടുക്കൽനിന്നു:
ଯସ୍ମିନ୍ ସମଯେ ତେ ୱିହାଯସଂ ପ୍ରତ୍ୟନନ୍ୟଦୃଷ୍ଟ୍ୟା ତସ୍ୟ ତାଦୃଶମ୍ ଊର୍ଦ୍ୱ୍ୱଗମନମ୍ ଅପଶ୍ୟନ୍ ତସ୍ମିନ୍ନେୱ ସମଯେ ଶୁକ୍ଲୱସ୍ତ୍ରୌ ଦ୍ୱୌ ଜନୌ ତେଷାଂ ସନ୍ନିଧୌ ଦଣ୍ଡାଯମାନୌ କଥିତୱନ୍ତୌ,
11 ഗലീലാപുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്കു നോക്കിനില്ക്കുന്നതു എന്തു? നിങ്ങളെ വിട്ടു സ്വൎഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വൎഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങൾ കണ്ടതുപോലെ തന്നേ അവൻ വീണ്ടും വരും എന്നു പറഞ്ഞു.
ହେ ଗାଲୀଲୀଯଲୋକା ଯୂଯଂ କିମର୍ଥଂ ଗଗଣଂ ପ୍ରତି ନିରୀକ୍ଷ୍ୟ ଦଣ୍ଡାଯମାନାସ୍ତିଷ୍ଠଥ? ଯୁଷ୍ମାକଂ ସମୀପାତ୍ ସ୍ୱର୍ଗଂ ନୀତୋ ଯୋ ଯୀଶୁସ୍ତଂ ଯୂଯଂ ଯଥା ସ୍ୱର୍ଗମ୍ ଆରୋହନ୍ତମ୍ ଅଦର୍ଶମ୍ ତଥା ସ ପୁନଶ୍ଚାଗମିଷ୍ୟତି|
12 അവർ യെരൂശലേമിന്നു സമീപത്തു ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരമുള്ള ഒലീവ് മലവിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
ତତଃ ପରଂ ତେ ଜୈତୁନନାମ୍ନଃ ପର୍ୱ୍ୱତାଦ୍ ୱିଶ୍ରାମୱାରସ୍ୟ ପଥଃ ପରିମାଣମ୍ ଅର୍ଥାତ୍ ପ୍ରାଯେଣାର୍ଦ୍ଧକ୍ରୋଶଂ ଦୁରସ୍ଥଂ ଯିରୂଶାଲମ୍ନଗରଂ ପରାୱୃତ୍ୟାଗଚ୍ଛନ୍|
13 അവിടെ എത്തിയപ്പോൾ അവർ പാൎത്ത മാളികമുറിയിൽ കയറിപ്പോയി, പത്രൊസ്, യോഹന്നാൻ, യാക്കോബ്, അന്ത്രെയാസ്, ഫിലിപ്പൊസ്, തോമസ്, ബൎത്തൊലൊമായി, മത്തായി, അൽഫായുടെ മകനായ യക്കോബ്, എരിവുകാരനായ ശിമോൻ, യാക്കോബിന്റെ മകനായ യൂദാ ഇവർ എല്ലാവരും
ନଗରଂ ପ୍ରୱିଶ୍ୟ ପିତରୋ ଯାକୂବ୍ ଯୋହନ୍ ଆନ୍ଦ୍ରିଯଃ ଫିଲିପଃ ଥୋମା ବର୍ଥଜମଯୋ ମଥିରାଲ୍ଫୀଯପୁତ୍ରୋ ଯାକୂବ୍ ଉଦ୍ୟୋଗା ଶିମୋନ୍ ଯାକୂବୋ ଭ୍ରାତା ଯିହୂଦା ଏତେ ସର୍ୱ୍ୱେ ଯତ୍ର ସ୍ଥାନେ ପ୍ରୱସନ୍ତି ତସ୍ମିନ୍ ଉପରିତନପ୍ରକୋଷ୍ଠେ ପ୍ରାୱିଶନ୍|
14 സ്ത്രീകളോടും യേശുവിന്റെ അമ്മയായ മറിയയോടും അവന്റെ സഹോദരന്മാരോടും കൂടെ ഒരുമനപ്പെട്ടു പ്രാൎത്ഥന കഴിച്ചു പോന്നു.
ପଶ୍ଚାଦ୍ ଇମେ କିଯତ୍ୟଃ ସ୍ତ୍ରିଯଶ୍ଚ ଯୀଶୋ ର୍ମାତା ମରିଯମ୍ ତସ୍ୟ ଭ୍ରାତରଶ୍ଚୈତେ ସର୍ୱ୍ୱ ଏକଚିତ୍ତୀଭୂତ ସତତଂ ୱିନଯେନ ୱିନଯେନ ପ୍ରାର୍ଥଯନ୍ତ|
15 ആ കാലത്തു ഏകദേശം നൂറ്റിരുപതു പേരുള്ള ഒരു സംഘം കൂടിയിരിക്കുമ്പോൾ പത്രൊസ് സഹോദരന്മാരുടെ നടുവിൽ എഴുന്നേറ്റുനിന്നു പറഞ്ഞതു:
ତସ୍ମିନ୍ ସମଯେ ତତ୍ର ସ୍ଥାନେ ସାକଲ୍ୟେନ ୱିଂଶତ୍ୟଧିକଶତଂ ଶିଷ୍ୟା ଆସନ୍| ତତଃ ପିତରସ୍ତେଷାଂ ମଧ୍ୟେ ତିଷ୍ଠନ୍ ଉକ୍ତୱାନ୍
16 സഹോദരന്മാരായ പുരുഷന്മാരേ, യേശുവിനെ പിടിച്ചവൎക്കു വഴികാട്ടിയായിത്തീൎന്ന യൂദയെക്കുറിച്ചു പരിശുദ്ധാത്മാവു ദാവീദ് മുഖാന്തരം മുൻപറഞ്ഞ തിരുവെഴുത്തിന്നു നിവൃത്തിവരുവാൻ ആവശ്യമായിരുന്നു.
ହେ ଭ୍ରାତୃଗଣ ଯୀଶୁଧାରିଣାଂ ଲୋକାନାଂ ପଥଦର୍ଶକୋ ଯୋ ଯିହୂଦାସ୍ତସ୍ମିନ୍ ଦାଯୂଦା ପୱିତ୍ର ଆତ୍ମା ଯାଂ କଥାଂ କଥଯାମାସ ତସ୍ୟାଃ ପ୍ରତ୍ୟକ୍ଷୀଭୱନସ୍ୟାୱଶ୍ୟକତ୍ୱମ୍ ଆସୀତ୍|
17 അവൻ ഞങ്ങളുടെ എണ്ണത്തിൽ ഉൾപ്പെട്ടവനായി ഈ ശുശ്രൂഷയിൽ പങ്കുലഭിച്ചിരുന്നുവല്ലോ.
ସ ଜନୋଽସ୍ମାକଂ ମଧ୍ୟୱର୍ତ୍ତୀ ସନ୍ ଅସ୍ୟାଃ ସେୱାଯା ଅଂଶମ୍ ଅଲଭତ|
18 --അവൻ അനീതിയുടെ കൂലികൊണ്ടു ഒരു നിലം മേടിച്ചു തലകീഴായി വീണു നടുവെ പിളൎന്നു അവന്റെ കുടലെല്ലാം തുറിച്ചുപോയി.
ତଦନନ୍ତରଂ କୁକର୍ମ୍ମଣା ଲବ୍ଧଂ ଯନ୍ମୂଲ୍ୟଂ ତେନ କ୍ଷେତ୍ରମେକଂ କ୍ରୀତମ୍ ଅପରଂ ତସ୍ମିନ୍ ଅଧୋମୁଖେ ଭୃମୌ ପତିତେ ସତି ତସ୍ୟୋଦରସ୍ୟ ୱିଦୀର୍ଣତ୍ୱାତ୍ ସର୍ୱ୍ୱା ନାଡ୍ୟୋ ନିରଗଚ୍ଛନ୍|
19 അതു യെരൂശലേമിൽ പാൎക്കുന്ന എല്ലാവരും അറിഞ്ഞതാകകൊണ്ടു ആ നിലത്തിന്നു അവരുടെ ഭാഷയിൽ രക്തനിലം എന്നൎത്ഥമുള്ള അക്കൽദാമാ എന്നു പേർ ആയി.
ଏତାଂ କଥାଂ ଯିରୂଶାଲମ୍ନିୱାସିନଃ ସର୍ୱ୍ୱେ ଲୋକା ୱିଦାନ୍ତି; ତେଷାଂ ନିଜଭାଷଯା ତତ୍କ୍ଷେତ୍ରଞ୍ଚ ହକଲ୍ଦାମା, ଅର୍ଥାତ୍ ରକ୍ତକ୍ଷେତ୍ରମିତି ୱିଖ୍ୟାତମାସ୍ତେ|
20 --സങ്കീൎത്തനപുസ്തകത്തിൽ: “അവന്റെ വാസസ്ഥലം ശുന്യമായിപ്പോകട്ടെ; അതിൽ ആരും പാൎക്കാതിരിക്കട്ടെ” എന്നും “അവന്റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു ലഭിക്കട്ടെ” എന്നും എഴുതിയിരിക്കുന്നു.
ଅନ୍ୟଚ୍ଚ, ନିକେତନଂ ତଦୀଯନ୍ତୁ ଶୁନ୍ୟମେୱ ଭୱିଷ୍ୟତି| ତସ୍ୟ ଦୂଷ୍ୟେ ନିୱାସାର୍ଥଂ କୋପି ସ୍ଥାସ୍ୟତି ନୈୱ ହି| ଅନ୍ୟ ଏୱ ଜନସ୍ତସ୍ୟ ପଦଂ ସଂପ୍ରାପ୍ସ୍ୟତି ଧ୍ରୁୱଂ| ଇତ୍ଥଂ ଗୀତପୁସ୍ତକେ ଲିଖିତମାସ୍ତେ|
21 ആകയാൽ കൎത്താവായ യേശു യോഹന്നാന്റെ സ്നാനം മുതൽ നമ്മെ വിട്ടു ആരോഹണം ചെയ്ത നാൾ വരെ നമ്മുടെ ഇടയിൽ സഞ്ചരിച്ചുപോന്ന
ଅତୋ ଯୋହନୋ ମଜ୍ଜନମ୍ ଆରଭ୍ୟାସ୍ମାକଂ ସମୀପାତ୍ ପ୍ରଭୋ ର୍ୟୀଶୋଃ ସ୍ୱର୍ଗାରୋହଣଦିନଂ ଯାୱତ୍ ସୋସ୍ମାକଂ ମଧ୍ୟେ ଯାୱନ୍ତି ଦିନାନି ଯାପିତୱାନ୍
22 കാലത്തെല്ലൊം ഞങ്ങളോടു കൂടെ നടന്ന പുരുഷന്മാരിൽ ഒരുത്തൻ ഞങ്ങളോടു കൂടെ അവന്റെ പുനരുത്ഥാനത്തിനു സാക്ഷിയായിത്തീരേണം.
ତାୱନ୍ତି ଦିନାନି ଯେ ମାନୱା ଅସ୍ମାଭିଃ ସାର୍ଦ୍ଧଂ ତିଷ୍ଠନ୍ତି ତେଷାମ୍ ଏକେନ ଜନେନାସ୍ମାଭିଃ ସାର୍ଦ୍ଧଂ ଯୀଶୋରୁତ୍ଥାନେ ସାକ୍ଷିଣା ଭୱିତୱ୍ୟଂ|
23 അങ്ങനെ അവർ യുസ്തൊസ് എന്നു മറുപേരുള്ള ബൎശബാ എന്ന യോസേഫ്, മത്ഥിയാസ് എന്നീ രണ്ടുപേരെ നിറുത്തി:
ଅତୋ ଯସ୍ୟ ରୂଢି ର୍ୟୁଷ୍ଟୋ ଯଂ ବର୍ଶବ୍ବେତ୍ୟୁକ୍ତ୍ୱାହୂଯନ୍ତି ସ ଯୂଷଫ୍ ମତଥିଶ୍ଚ ଦ୍ୱାୱେତୌ ପୃଥକ୍ କୃତ୍ୱା ତ ଈଶ୍ୱରସ୍ୟ ସନ୍ନିଧୌ ପ୍ରାର୍ୟ୍ୟ କଥିତୱନ୍ତଃ,
24 സകല ഹൃദയങ്ങളെയും അറിയുന്ന കൎത്താവേ, തന്റെ സ്ഥലത്തേക്കു പോകേണ്ടതിന്നു യൂദാ ഒഴിഞ്ഞുപോയ ഈ ശുശ്രൂഷയുടെയും അപ്പൊസ്തലത്വത്തിന്റെയും സ്ഥാനം ലഭിക്കേണ്ടതിന്നു
ହେ ସର୍ୱ୍ୱାନ୍ତର୍ୟ୍ୟାମିନ୍ ପରମେଶ୍ୱର, ଯିହୂଦାଃ ସେୱନପ୍ରେରିତତ୍ୱପଦଚ୍ୟୁତଃ
25 ഈ ഇരുവരിൽ ഏവനെ നീ തിരഞ്ഞെടുത്തിരിക്കുന്നു എന്നു കാണിച്ചുതരേണമേ എന്നു പ്രാൎത്ഥിച്ചു അവരുടെ പേൎക്കു ചീട്ടിട്ടു:
ସନ୍ ନିଜସ୍ଥାନମ୍ ଅଗଚ୍ଛତ୍, ତତ୍ପଦଂ ଲବ୍ଧୁମ୍ ଏନଯୋ ର୍ଜନଯୋ ର୍ମଧ୍ୟେ ଭୱତା କୋଽଭିରୁଚିତସ୍ତଦସ୍ମାନ୍ ଦର୍ଶ୍ୟତାଂ|
26 ചീട്ടു മത്ഥിയാസിന്നു വീഴുകയും അവനെ പതിനൊന്നു അപ്പൊസ്തലന്മാരുടെ കൂട്ടത്തിൽ എണ്ണുകയും ചെയ്തു.
ତତୋ ଗୁଟିକାପାଟେ କୃତେ ମତଥିର୍ନିରଚୀଯତ ତସ୍ମାତ୍ ସୋନ୍ୟେଷାମ୍ ଏକାଦଶାନାଂ ପ୍ରରିତାନାଂ ମଧ୍ୟେ ଗଣିତୋଭୱତ୍|

< അപ്പൊ. പ്രവൃത്തികൾ 1 >