< 1 രാജാക്കന്മാർ 18 >

1 ഏറിയ നാൾ കഴിഞ്ഞിട്ടു മൂന്നാം സംവത്സരത്തിൽ ഏലീയാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായി: നീ ചെന്നു ആഹാബിന്നു നിന്നെത്തന്നേ കാണിക്ക; ഞാൻ ഭൂതലത്തിൽ മഴ പെയ്യിപ്പാൻ പോകുന്നു എന്നു പറഞ്ഞു.
Po upływie wielu dni, w trzecim roku, doszło do Eliasza słowo PANA: Idź, pokaż się Achabowi, a ja ześlę deszcz na ziemię.
2 ഏലീയാവു ആഹാബിന്നു തന്നെത്താൻ കാണിപ്പാൻ പോയി; ക്ഷാമമോ ശമൎയ്യയിൽ കഠിനമായിരുന്നു.
Eliasz poszedł więc, aby pokazać się Achabowi. A w Samarii panował wielki głód.
3 ആകയാൽ ആഹാബ് തന്റെ ഗൃഹവിചാരകനായ ഓബദ്യാവെ ആളയച്ചുവരുത്തി; ഓബദ്യാവോ യഹോവയിങ്കൽ മഹാഭക്തനായിരുന്നു.
Achab zawołał wówczas Abdiasza, który był zarządcą jego domu. (A Abdiasz bardzo bał się PANA.
4 ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോൾ ഓബദ്യാവു നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ടു ചെന്നു ഓരോ ഗുഹയിൽ അമ്പതീതുപേരായി ഒളിപ്പിച്ചു അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ചു.
Gdy bowiem Jezabel mordowała proroków PANA, Abdiasz wziął stu proroków, ukrył ich po pięćdziesięciu w jaskiniach i żywił ich chlebem i wodą).
5 ആഹാബ് ഓബദ്യാവോടു: നീ നാട്ടിലുള്ള എല്ലാ നീരുറവുകളുടെയും തോടുകളുടെയും അരികത്തു ചെന്നു നോക്കുക; പക്ഷേ മൃഗങ്ങൾ എല്ലാം നശിച്ചുപോകാതെ കുതിരകളെയും കോവർകഴുതകളെയും എങ്കിലും ജീവനോടെ രക്ഷിപ്പാൻ നമുക്കു പുല്ലു കിട്ടും എന്നു പറഞ്ഞു.
I Achab powiedział do Abdiasza: Przejdź przez ziemię do wszystkich źródeł wód i do wszystkich potoków. Może znajdziemy trawę, abyśmy zachowali przy życiu konie i muły i nie utracili całego bydła.
6 അവർ ദേശത്തുകൂടി സഞ്ചരിക്കേണ്ടതിന്നു അതിനെ തമ്മിൽ പകുത്തു; ആഹാബ് തനിച്ചു ഒരു വഴിക്കു പോയി, ഓബദ്യാവും തനിച്ചു മറ്റൊരു വഴിക്കു പോയി,
I podzielili między siebie ziemię, którą mieli obejść. Achab poszedł jedną drogą, a Abdiasz poszedł drugą.
7 ഓബദ്യാവു വഴിയിൽ ഇരിക്കുമ്പോൾ ഏലീയാവു എതിരേറ്റുവരുന്നതു കണ്ടു അവനെ അറിഞ്ഞിട്ടു സാഷ്ടാംഗംവീണു: എന്റെ യജമാനനായ ഏലീയാവോ എന്നു ചോദിച്ചു.
A gdy Abdiasz [był] w drodze, Eliasz wyszedł mu naprzeciw. A on go poznał, upadł na twarz i powiedział: Czy to ty, mój panie, Eliaszu?
8 അവൻ അവനോടു: അതേ, ഞാൻ തന്നേ; നീ ചെന്നു ഏലീയാവു ഇവിടെ ഉണ്ടെന്നു നിന്റെ യജമാനനോടു ബോധിപ്പിക്ക എന്നു പറഞ്ഞു.
Odpowiedział mu: To ja jestem. Idź i powiedz swemu panu: Oto [jest tu] Eliasz.
9 അതിന്നു അവൻ പറഞ്ഞതു: അടിയനെ കൊല്ലേണ്ടതിന്നു ആഹാബിന്റെ കയ്യിൽ ഏല്പിപ്പാൻ അടിയൻ എന്തു പാപം ചെയ്തു?
On zaś powiedział: Czym zgrzeszyłem, że wydajesz swego sługę w ręce Achaba, aby mnie zabił?
10 നിന്റെ ദൈവമായ യഹോവയാണ, നിന്നെ അന്വേഷിപ്പാൻ എന്റെ യജമാനൻ ആളെ അയക്കാത്ത ജാതിയും രാജ്യവും ഇല്ല; നീ അവിടെ ഇല്ല എന്നു അവർ പറഞ്ഞപ്പോൾ അവൻ ആ രാജ്യത്തെയും ജാതിയെയുംകൊണ്ടു നിന്നെ കണ്ടിട്ടില്ല എന്നു സത്യം ചെയ്യിച്ചു.
Jak żyje PAN, twój Bóg, nie ma narodu ani królestwa, gdzie mój pan nie posłał [ludzi], aby cię szukać. A [gdy] powiedziano, że cię nie ma, wtedy kazał przysięgać królestwom i narodom, że cię nie znaleziono.
11 ഇങ്ങനെയിരിക്കെ നീ എന്നോടു: ചെന്നു നിന്റെ യജമാനനോടു: ഏലീയാവു ഇവിടെ ഉണ്ടെന്നു ബോധിപ്പിക്ക എന്നു കല്പിക്കുന്നുവല്ലോ.
A ty teraz mówisz: Idź, powiedz swemu panu: Oto Eliasz.
12 ഞാൻ നിന്നെ പിരിഞ്ഞുപോയ ഉടനെ യഹോവയുടെ ആത്മാവു നിന്നെ ഞാൻ അറിയാത്ത ഒരു സ്ഥലത്തേക്കു എടുത്തു കൊണ്ടുപോകും; ഞാൻ ആഹാബിനോടു ചെന്നറിയിക്കയും അവൻ നിന്നെ കണ്ടെത്താതെ ഇരിക്കയും ചെയ്താൽ അവൻ എന്നെ കൊല്ലുമല്ലോ; അടിയനോ ബാല്യംമുതൽ യഹോവഭക്തൻ ആകുന്നു.
I stanie się tak, że gdy odejdę od ciebie, Duch PANA zaniesie cię, nie wiem dokąd. Gdy przyjdę powiedzieć Achabowi, a on cię nie znajdzie, wtedy mnie zabije. A twój sługa boi się PANA od swej młodości.
13 ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോൾ ഞാൻ യഹോവയുടെ പ്രവാചകന്മാരിൽ നൂറുപേരെ ഓരോ ഗുഹയിൽ അമ്പതീതുപേരായി ഒളിപ്പിച്ചു അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ച വസ്തുത യജമാനൻ അറിഞ്ഞിട്ടില്ലയോ?
Czyż nie powiedziano memu panu, co uczyniłem, gdy Jezabel mordowała proroków PANA – jak ukryłem stu mężczyzn spośród proroków PANA, po pięćdziesięciu mężczyzn w jaskiniach, i żywiłem ich chlebem i wodą?
14 അങ്ങനെയിരിക്കെ നീ എന്നോടു: ചെന്നു നിന്റെ യജമാനനോടു: ഏലീയാവു ഇവിടെ ഉണ്ടെന്നു ബോധിപ്പിക്ക എന്നു കല്പിക്കുന്നുവോ? അവൻ എന്നെ കൊല്ലുമല്ലോ.
A teraz mówisz: Idź, powiedz swemu panu: Oto Eliasz. On mnie zabije.
15 അതിന്നു ഏലീയാവു: ഞാൻ സേവിച്ചുനില്ക്കുന്ന സൈന്യങ്ങളുടെ യഹോവയാണ, ഞാൻ ഇന്നു അവന്നു എന്നെത്തന്നേ കാണിക്കും എന്നു പറഞ്ഞു.
Eliasz odpowiedział: Jak żyje PAN zastępów, przed którego obliczem stoję, dziś mu się pokażę.
16 അങ്ങനെ ഓബദ്യാവു ആഹാബിനെ ചെന്നു കണ്ടു വസ്തുത അറിയിച്ചു; ആഹാബ് ഏലീയാവെ കാണ്മാൻ ചെന്നു.
Abdiasz poszedł więc, aby spotkać się z Achabem, i oznajmił mu to. I Achab wyruszył na spotkanie z Eliaszem.
17 ആഹാബ് ഏലീയാവെ കണ്ടപ്പോൾ അവനോടു: ആർ ഇതു? യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നവനോ എന്നു ചോദിച്ചു.
Kiedy Achab zobaczył Eliasza, zapytał go: Czy ty jesteś tym, który dręczy Izrael?
18 അതിന്നു അവൻ പറഞ്ഞതു: യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നതു ഞാനല്ല, നീയും നിന്റെ പിതൃഭവനവുമത്രേ. നിങ്ങൾ യഹോവയുടെ കല്പനകളെ ഉപേക്ഷിക്കയും നീ ബാൽവിഗ്രഹങ്ങളെ ചെന്നു സേവിക്കയും ചെയ്യുന്നതുകൊണ്ടു തന്നേ.
Odpowiedział: Nie ja dręczę Izrael, ale ty i dom twego ojca – gdyż porzuciliście przykazania PANA, a ty poszedłeś za Baalami.
19 എന്നാൽ ഇപ്പോൾ ആളയച്ചു എല്ലായിസ്രായേലിനെയും ബാലിന്റെ നാനൂറ്റമ്പതു പ്രവാചകന്മാരെയും ഈസേബെലിന്റെ മേശയിങ്കൽ ഭക്ഷിച്ചുവരുന്ന നാനൂറു അശേരാപ്രവാചകന്മാരെയും കൎമ്മേൽപൎവ്വതത്തിൽ എന്റെ അടുക്കൽ കൂട്ടിവരുത്തുക.
Teraz więc poślij [i] zgromadź przy mnie cały Izrael na górze Karmel oraz czterystu pięćdziesięciu proroków Baala, a także czterystu proroków z gajów, którzy jadają u stołu Jezabel.
20 അങ്ങനെ ആഹാബ് എല്ലായിസ്രായേൽമക്കളുടെയും അടുക്കൽ ആളയച്ചു കൎമ്മേൽപൎവ്വതത്തിൽ ആ പ്രവാചകന്മാരെ കൂട്ടിവരുത്തി.
Achab posłał więc po wszystkich synów Izraela i zgromadził proroków na górze Karmel.
21 അപ്പോൾ ഏലീയാവു അടുത്തുചെന്നു സൎവ്വജനത്തോടും: നിങ്ങൾ എത്രത്തോളം രണ്ടു തോണിയിൽ കാൽവെക്കും? യഹോവ ദൈവം എങ്കിൽ അവനെ അനുഗമിപ്പിൻ; ബാൽ എങ്കിലോ അവനെ അനുഗമിപ്പിൻ എന്നു പറഞ്ഞു; എന്നാൽ ജനം അവനോടു ഉത്തരം ഒന്നും പറഞ്ഞില്ല.
Wtedy Eliasz zbliżył się do całego ludu i powiedział: Jak długo będziecie się wahać między dwoma zdaniami? Jeśli PAN jest Bogiem, idźcie za nim, a jeśli Baal, idźcie za nim. A lud nie odpowiedział mu ani słowa.
22 പിന്നെ ഏലീയാവു ജനത്തോടു പറഞ്ഞതു: യഹോവയുടെ പ്രവാചകനായി ഞാൻ ഒരുത്തൻ മാത്രമേ ശേഷിച്ചിരിക്കുന്നുള്ളു; ബാലിന്റെ പ്രവാചകന്മാരോ നാനൂറ്റമ്പതുപേരുണ്ടു.
Wtedy Eliasz powiedział do ludu: Tylko ja sam pozostałem jako prorok PANA; a proroków Baala jest czterystu pięćdziesięciu.
23 ഞങ്ങൾക്കു രണ്ടു കാളയെ തരട്ടെ; ഒരു കാളയെ അവർ തിരഞ്ഞെടുത്തു ഖണ്ഡംഖണ്ഡമാക്കി തീ ഇടാതെ വിറകിന്മേൽ വെക്കട്ടെ; മറ്റേ കാളയെ ഞാനും ഒരുക്കി തീ ഇടാതെ വിറകിന്മേൽ വെക്കാം;
Niech nam dadzą dwa cielce. Niech wybiorą sobie jednego cielca, porąbią go na części i położą na drwach, ale ognia niech nie podkładają. Ja również przygotuję drugiego cielca i położę na drwach, ale ognia nie podłożę.
24 നിങ്ങൾ നിങ്ങളുടെ ദേവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ; ഞാൻ യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കാം; തീകൊണ്ടു ഉത്തരം അരുളുന്ന ദൈവം തന്നേ ദൈവമെന്നു ഇരിക്കട്ടെ; അതിന്നു ജനം എല്ലാം:
Potem wzywajcie imienia swoich bogów, a ja wezwę imienia PANA. A ten Bóg, który odpowie ogniem, niech będzie Bogiem. Cały lud odpowiedział: Dobre jest to, co powiedziałeś.
25 അതു നല്ലവാക്കു എന്നു ഉത്തരം പറഞ്ഞു. പിന്നെ ഏലീയാവു ബാലിന്റെ പ്രവാചകന്മാരോടു: നിങ്ങൾ ഒരു കാളയെ തിരഞ്ഞെടുത്തു ആദ്യം ഒരുക്കിക്കൊൾവിൻ; നിങ്ങൾ അധികംപേരുണ്ടല്ലോ; എന്നിട്ടു തീ ഇടാതെ നിങ്ങളുടെ ദേവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ എന്നു പറഞ്ഞു.
Eliasz powiedział więc do proroków Baala: Wybierzcie sobie jednego cielca i przygotujcie go pierwsi, bo was jest więcej. Wzywajcie imienia swoich bogów, ale ognia nie podkładajcie.
26 അങ്ങനെ അവൎക്കു കൊടുത്ത കാളയെ അവർ എടുത്തു ഒരുക്കി: ബാലേ, ഉത്തരമരുളേണമേ എന്നു രാവിലെ തുടങ്ങി ഉച്ചവരെ ബാലിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചു. ഒരു ശബ്ദമോ ഉത്തരമോ ഉണ്ടായില്ല. തങ്ങൾ ഉണ്ടാക്കിയ ബലിപീഠത്തിന്നു ചുറ്റും അവർ തുള്ളിച്ചാടിക്കൊണ്ടിരുന്നു.
Wzięli więc cielca, którego im dał, a gdy go przygotowali, wzywali imienia Baala, od poranka aż do południa, mówiąc: O Baalu, wysłuchaj nas! Ale nie było głosu ani odpowiedzi. I podskakiwali wokół ołtarza, który zrobili.
27 ഉച്ചയായപ്പോൾ ഏലീയാവു അവരെ പരിഹസിച്ചു: ഉറക്കെ വിളിപ്പിൻ; അവൻ ദേവനല്ലോ; അവൻ ധ്യാനിക്കയാകുന്നു; അല്ലെങ്കിൽ വെളിക്കു പോയിരിക്കയാകുന്നു; അല്ലെങ്കിൽ യാത്രയിലാകുന്നു; അല്ലെങ്കിൽ പക്ഷെ ഉറങ്ങുകയാകുന്നു; അവനെ ഉണൎത്തേണം എന്നു പറഞ്ഞു.
A gdy nastało południe, Eliasz naśmiewał się z nich, mówiąc: Wołajcie głośniej, przecież to jest bóg, ale może tylko zamyślił się albo jest zajęty, albo też może jest w drodze, albo może śpi i musi się obudzić.
28 അവർ ഉറക്കെ വിളിച്ചു പതിവുപോലെ രക്തം ഒഴുകുവോളം വാൾകൊണ്ടും കുന്തംകൊണ്ടും തങ്ങളെത്തന്നേ മുറിവേല്പിച്ചു.
Wołali więc głośno i nacinali się według swego zwyczaju nożami i włóczniami, aż krew z nich tryskała.
29 ഉച്ചതിരിഞ്ഞിട്ടു ഭോജനയാഗം കഴിക്കുന്ന സമയംവരെ അവർ വെളിച്ചപ്പെട്ടുകൊണ്ടിരുന്നു; എന്നിട്ടും ഒരു ശബ്ദമോ ഉത്തരമോ ശ്രദ്ധയോ ഉണ്ടായില്ല.
I kiedy minęło południe, oni dalej prorokowali aż do [czasu] składania ofiary z pokarmów, ale nie było głosu ani odpowiedzi, ani znaku uwagi.
30 അപ്പോൾ ഏലീയാവു: എന്റെ അടുക്കൽ വരുവിൻ എന്നു സൎവ്വജനത്തോടും പറഞ്ഞു. സൎവ്വജനവും അവന്റെ അടുക്കൽ ചേൎന്നു. അവൻ ഇടിഞ്ഞുകിടന്ന യഹോവയുടെ യാഗപീഠം നന്നാക്കി;
Wtedy Eliasz powiedział do całego ludu: Zbliżcie się do mnie. Cały lud zbliżył się więc do niego. On wtedy naprawił zburzony ołtarz PANA.
31 നിനക്കു യിസ്രായേൽ എന്നു പേരാകും എന്നു യഹോവയുടെ അരുളപ്പാടു ലഭിച്ച യാക്കോബിന്റെ പുത്രന്മാരുടെ ഗോത്രസംഖ്യെക്കു ഒത്തവണ്ണം പന്ത്രണ്ടു കല്ലു എടുത്തു,
Potem Eliasz wziął dwanaście kamieni, według liczby pokoleń synów Jakuba, do którego doszło słowo PANA: Izrael będzie twoje imię.
32 കല്ലുകൊണ്ടു യഹോവയുടെ നാമത്തിൽ ഒരു യാഗപീഠം പണിതു; യാഗപീഠത്തിന്റെ ചുറ്റും രണ്ടു സെയാ വിത്തു വിതെപ്പാൻ മതിയായ വിസ്താരത്തിൽ ഒരു തോടു ഉണ്ടാക്കി.
I z tych kamieni zbudował ołtarz w imię PANA, i wykopał wokół ołtarza rów zdolny pomieścić dwie miary zboża.
33 പിന്നെ അവൻ വിറകു അടുക്കി കാളയെ ഖണ്ഡംഖണ്ഡമാക്കി വിറകിൻമീതെ വെച്ചു; നാലു തൊട്ടിയിൽ വെള്ളം നിറെച്ചു ഹോമയാഗത്തിന്മേലും വിറകിന്മേലും ഒഴിപ്പിൻ എന്നു പറഞ്ഞു.
Potem ułożył drwa, porąbał cielca na części i położył [go] na drwach. Następnie powiedział: Napełnijcie wodą cztery wiadra i wylejcie [ją] na ofiarę całopalną i na drwa.
34 രണ്ടാം പ്രാവശ്യവും അങ്ങനെ ചെയ്‌വിൻ എന്നു അവൻ പറഞ്ഞു. അവർ രണ്ടാം പ്രാവശ്യവും ചെയ്തു; അതിന്റെ ശേഷം: മൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്‌വിൻ എന്നു അവൻ പറഞ്ഞു. അവർ മൂന്നാം പ്രാവശ്യവും ചെയ്തു.
I powiedział: Powtórzcie to. I powtórzyli. Potem powiedział: Zróbcie to trzeci raz. I zrobili to po raz trzeci.
35 വെള്ളം യാഗപീഠത്തിന്റെ ചുറ്റം ഒഴുകി; അവൻ തോട്ടിലും വെള്ളം നിറെച്ചു.
I woda spłynęła dokoła ołtarza. I napełniono wodą także rów.
36 ഭോജനയാഗം കഴിക്കുന്ന നേരമായപ്പോൾ ഏലീയാപ്രവാചകൻ അടുത്തുചെന്നു: അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവമായ യഹോവേ, യിസ്രയേലിൽ നീ ദൈവമെന്നും ഞാൻ നിന്റെ ദാസൻ എന്നും ഈ കാൎയ്യങ്ങളൊക്കെയും ഞാൻ നിന്റെ കല്പനപ്രകാരം ചെയ്തു എന്നും ഇന്നു വെളിപ്പെട്ടുവരട്ടെ.
A gdy nadszedł czas składania ofiary z pokarmów, prorok Eliasz zbliżył się i powiedział: PANIE, Boże Abrahama, Izaaka i Izraela, niech dziś poznają, że ty jesteś Bogiem w Izraelu, a ja twoim sługą, i że na twoje słowo uczyniłem to wszystko.
37 യഹോവേ, എനിക്കു ഉത്തരമരുളേണമേ; നീ ദൈവം തന്നേ യഹോവേ; നീ തങ്ങളുടെ ഹൃദയം വീണ്ടും തിരിച്ചു എന്നു ഈ ജനം അറിയേണ്ടതിന്നു എനിക്കു ഉത്തരമരുളേണമേ എന്നു പറഞ്ഞു.
Wysłuchaj mnie, PANIE, wysłuchaj mnie, aby ten lud poznał, że ty, PANIE, [jesteś] Bogiem i że ty z powrotem nawróciłeś jego serca.
38 ഉടനെ യഹോവയുടെ തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ചു തോട്ടിലെ വെള്ളവും വറ്റിച്ചുകളഞ്ഞു.
Wtedy spadł ogień PANA i pochłonął ofiarę całopalną i drwa, i kamienie, i proch. A wodę, która była w rowie, wysuszył.
39 ജനം എല്ലാം അതു കണ്ടു കവിണ്ണുവീണു: യഹോവ തന്നേ ദൈവം, യഹോവ തന്നേ ദൈവം എന്നു പറഞ്ഞു.
Kiedy cały lud to zobaczył, [wszyscy] upadli na twarz i mówili: PAN jest Bogiem! PAN jest Bogiem!
40 ഏലീയാവു അവരോടു: ബാലിന്റെ പ്രവാചകന്മാരെ പിടിപ്പിൻ; അവരിൽ ഒരുത്തനും ചാടിപ്പോകരുതു എന്നു പറഞ്ഞു. അവർ അവരെ പിടിച്ചു; ഏലീയാവു അവരെ താഴെ കീശോൻ തോട്ടിന്നരികെ കൊണ്ടുചെന്നു അവിടെവെച്ചു വെട്ടിക്കൊന്നുകളഞ്ഞു.
Wtedy Eliasz powiedział do nich: Chwytajcie proroków Baala, niech żaden z nich nie ujdzie. I schwytano ich. A Eliasz sprowadził ich do potoku Kiszon i tam ich zabił.
41 പിന്നെ ഏലീയാവു ആഹാബിനോടു: നീ ചെന്നു ഭക്ഷിച്ചു പാനം ചെയ്ക; വലിയ മഴയുടെ മുഴക്കം ഉണ്ടു എന്നു പറഞ്ഞു.
Potem Eliasz powiedział do Achaba: Idź, jedz i pij. Słychać bowiem szum ulewnego deszczu.
42 ആഹാബ് ഭക്ഷിച്ചു പാനം ചെയ്യേണ്ടതിന്നു മല കയറിപ്പോയി. ഏലീയാവോ കൎമ്മേൽ പൎവ്വതത്തിന്റെ മുകളിൽ കയറി നിലത്തു കുനിഞ്ഞു മുഖം തന്റെ മുഴങ്കാലുകളുടെ നടുവിൽ വെച്ചു, തന്റെ ബാല്യക്കാരനോടു:
Achab poszedł więc jeść i pić. A Eliasz wstąpił na szczyt Karmelu. Następnie padł na ziemię i włożył twarz między kolana;
43 നീ ചെന്നു കടലിന്നു നേരെ നോക്കുക എന്നു പറഞ്ഞു. അവൻ ചെന്നു നോക്കീട്ടു: ഒന്നും ഇല്ല എന്നു പറഞ്ഞു. അതിന്നു അവൻ: പിന്നെയും ഏഴുപ്രാവശ്യം ചെല്ലുക എന്നു പറഞ്ഞു.
I powiedział do swego sługi: Idź teraz i popatrz w stronę morza. Ten poszedł, popatrzył i powiedział: Nie ma nic. Wtedy powiedział: [Idź i] wracaj siedem razy.
44 ഏഴാം പ്രാവശ്യമോ അവൻ: ഇതാ, കടലിൽനിന്നു ഒരു മനുഷ്യന്റെ കൈപോലെ ഒരു ചെറിയ മേഘം പൊങ്ങുന്നു എന്നു പറഞ്ഞു. അതിന്നു അവൻ: നീ ചെന്നു ആഹാബിനോടു: മഴ നിന്നെ തടുക്കാതിരിക്കേണ്ടതിന്നു രഥം പൂട്ടി ഇറങ്ങിപ്പോക എന്നു ബോധിപ്പിക്ക എന്നു പറഞ്ഞു.
A za siódmym [razem] powiedział: Oto mała chmurka, jak dłoń człowieka, podnosi się z morza. Wtedy polecił mu: Idź, powiedz Achabowi: Zaprzęgaj [rydwan] i zjeżdżaj, aby cię deszcz nie zatrzymał.
45 ക്ഷണത്തിൽ ആകാശം മേഘവും കാറ്റുംകൊണ്ടു കറുത്തു വന്മഴ പെയ്തു. ആഹാബ് രഥം കയറി യിസ്രായേലിലേക്കു പോയി.
Tymczasem niebo zaćmiło się od chmur i wiatru i spadł ulewny deszcz. Achab zaś wsiadł [do rydwanu] i pojechał do Jizreel.
46 എന്നാൽ യഹോവയുടെ കൈ ഏലീയാവിന്മേൽ വന്നു; അവൻ അര മുറുക്കിയുംകൊണ്ടു യിസ്രായേലിൽ എത്തുംവരെ ആഹാബിന്നു മുമ്പായി ഓടി.
A ręka PANA była nad Eliaszem. Przepasał swoje biodra i pobiegł przed Achabem, aż przybył do Jizreel.

< 1 രാജാക്കന്മാർ 18 >