< സങ്കീർത്തനങ്ങൾ 130 >

1 ആരോഹണഗീതം. യഹോവേ, അഗാധതയിൽനിന്നു ഞാൻ അവിടത്തോടു നിലവിളിക്കുന്നു;
Out of the depths have I cried unto you, O LORD.
2 കർത്താവേ, എന്റെ ശബ്ദം കേൾക്കണമേ. കരുണയ്ക്കായുള്ള എന്റെ നിലവിളിക്കായി അങ്ങയുടെ കാതുകൾ തുറക്കണമേ.
Lord, hear my voice: let your ears be attentive to the voice of my supplications.
3 യഹോവേ, പാപങ്ങളുടെ ഒരു പട്ടിക അങ്ങു സൂക്ഷിക്കുന്നെങ്കിൽ, കർത്താവേ, തിരുമുമ്പിൽ ആർക്കാണു നിൽക്കാൻ കഴിയുക?
If you, LORD, should mark iniquities, O Lord, who shall stand?
4 എന്നാൽ തിരുസന്നിധിയിൽ പാപവിമോചനമുണ്ട്, അതുകൊണ്ട് ഞങ്ങൾ ഭയഭക്തിയോടെ അവിടത്തെ സേവിക്കുന്നു.
But there is forgiveness with you, that you may be feared.
5 ഞാൻ യഹോവയ്ക്കായി കാത്തിരിക്കുന്നു, എന്റെ ആത്മാവ് അങ്ങേക്കായി കാത്തിരിക്കുന്നു, അവിടത്തെ വചനത്തിൽ ഞാൻ പ്രത്യാശയർപ്പിക്കുന്നു.
I wait for the LORD, my soul does wait, and in his word do I hope.
6 പ്രഭാതത്തിനായി കാത്തിരിക്കുന്ന കാവൽക്കാരനെക്കാൾ, അതേ, പ്രഭാതത്തിനായി കാത്തിരിക്കുന്ന കാവൽക്കാരനെക്കാൾ, ഞാൻ കർത്താവിനായി കാത്തിരിക്കുന്നു.
My soul waits for the Lord more than they that watch for the morning: I say, more than they that watch for the morning.
7 ഇസ്രായേലേ, നിന്റെ പ്രത്യാശ യഹോവയിൽ അർപ്പിക്കുക, കാരണം യഹോവയുടെ അടുക്കൽ അചഞ്ചലസ്നേഹവും സമ്പൂർണ വീണ്ടെടുപ്പും ഉണ്ടല്ലോ.
Let Israel hope in the LORD: for with the LORD there is mercy, and with him is abundant redemption.
8 ഇസ്രായേലിനെ അവരുടെ സകലപാപങ്ങളിൽനിന്നും അവിടന്നുതന്നെ വീണ്ടെടുക്കും.
And he shall redeem Israel from all his iniquities.

< സങ്കീർത്തനങ്ങൾ 130 >