< നെഹെമ്യാവു 11 >

1 ജനനായകന്മാർ ജെറുശലേമിൽ താമസിച്ചു; ശേഷംജനം, പത്തിലൊരാൾവീതം വിശുദ്ധനഗരമായ ജെറുശലേമിൽ പാർക്കേണ്ടതു തീരുമാനിക്കാൻ നറുക്കിട്ടു; മറ്റുള്ള ഒൻപതുപേരും അവരവരുടെ പട്ടണത്തിൽ താമസിച്ചു.
וַיֵּשְׁב֥וּ שָׂרֵֽי־הָעָ֖ם בִּירוּשָׁלִָ֑ם וּשְׁאָ֣ר הָ֠עָם הִפִּ֨ילוּ גוֹרָל֜וֹת לְהָבִ֣יא ׀ אֶחָ֣ד מִן־הָעֲשָׂרָ֗ה לָשֶׁ֙בֶת֙ בִּֽירוּשָׁלִַ֙ם֙ עִ֣יר הַקֹּ֔דֶשׁ וְתֵ֥שַׁע הַיָּד֖וֹת בֶּעָרִֽים׃
2 ജെറുശലേമിൽ താമസിക്കാൻ സന്നദ്ധത കാട്ടിയവരെ ജനം പുകഴ്ത്തി.
וַֽיְבָרֲכ֖וּ הָעָ֑ם לְכֹל֙ הָֽאֲנָשִׁ֔ים הַמִּֽתְנַדְּבִ֔ים לָשֶׁ֖בֶת בִּירוּשָׁלִָֽם׃ פ
3 ജെറുശലേമിൽ താമസമുറപ്പിച്ച പ്രവിശ്യയുടെ അധിപന്മാർ ഇവരായിരുന്നു (ചില ഇസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദൈവാലയദാസരും ശലോമോന്റെ ദാസന്മാരുടെ പിൻതുടർച്ചക്കാരും യെഹൂദാനഗരങ്ങളിലെ വ്യത്യസ്ത പട്ടണങ്ങളിൽ അവരവരുടെ സ്ഥലത്ത് താമസിച്ചു.
וְאֵ֙לֶּה֙ רָאשֵׁ֣י הַמְּדִינָ֔ה אֲשֶׁ֥ר יָשְׁב֖וּ בִּירוּשָׁלִָ֑ם וּבְעָרֵ֣י יְהוּדָ֗ה יָֽשְׁב֞וּ אִ֤ישׁ בַּאֲחֻזָּתוֹ֙ בְּעָ֣רֵיהֶ֔ם יִשְׂרָאֵ֤ל הַכֹּהֲנִים֙ וְהַלְוִיִּ֣ם וְהַנְּתִינִ֔ים וּבְנֵ֖י עַבְדֵ֥י שְׁלֹמֹֽה׃
4 എന്നാൽ യെഹൂദരും ബെന്യാമീന്യരുമായ മറ്റുചിലർ ജെറുശലേമിൽ താമസിച്ചു): യെഹൂദയുടെ പിൻഗാമികളിൽനിന്നും: ഫേരെസിന്റെ പുത്രന്മാരിൽ, മഹലലേലിന്റെ മകനായ ശെഫത്യാവിന്റെ മകനായ അമര്യാവിന്റെ മകനായ സെഖര്യാവിന്റെ മകനായ ഉസ്സീയാവിന്റെ മകൻ അഥായാവ്;
וּבִֽירוּשָׁלִַ֙ם֙ יָֽשְׁב֔וּ מִבְּנֵ֥י יְהוּדָ֖ה וּמִבְּנֵ֣י בִנְיָמִ֑ן מִבְּנֵ֣י יְ֠הוּדָה עֲתָיָ֨ה בֶן־עֻזִּיָּ֜ה בֶּן־זְכַרְיָ֧ה בֶן־אֲמַרְיָ֛ה בֶּן־שְׁפַטְיָ֥ה בֶן־מַהֲלַלְאֵ֖ל מִבְּנֵי־פָֽרֶץ׃
5 ശേലഹ്യന്റെ പിൻതലമുറയിൽ സെഖര്യാവിന്റെ മകനായ യൊയാരീബിന്റെ മകനായ അദായാവിന്റെ മകനായ ഹസായാവിന്റെ മകനായ കൊൽ-ഹോസെയുടെ മകനായ ബാരൂക്കിന്റെ മകൻ മയസേയാവ്.
וּמַעֲשֵׂיָ֣ה בֶן־בָּר֣וּךְ בֶּן־כָּל־חֹ֠זֶה בֶּן־חֲזָיָ֨ה בֶן־עֲדָיָ֧ה בֶן־יוֹיָרִ֛יב בֶּן־זְכַרְיָ֖ה בֶּן־הַשִּׁלֹנִֽי׃
6 ഫേരെസിന്റെ പിൻഗാമികളായി ആകെ 468 പരാക്രമശാലികൾ ആയിരുന്നു ജെറുശലേമിൽ താമസിച്ചിരുന്നത്.
כָּל־בְּנֵי־פֶ֕רֶץ הַיֹּשְׁבִ֖ים בִּירוּשָׁלִָ֑ם אַרְבַּ֥ע מֵא֛וֹת שִׁשִּׁ֥ים וּשְׁמֹנָ֖ה אַנְשֵׁי־חָֽיִל׃ ס
7 ബെന്യാമീന്റെ പിൻഗാമികളിൽനിന്ന്: യെശയ്യാവിന്റെ മകനായ ഇഥീയേലിന്റെ മകനായ മയസേയാവിന്റെ മകനായ കോലായാവിന്റെ മകനായ പെദായാവിന്റെ മകനായ യോവേദിന്റെ മകനായ മെശുല്ലാമിന്റെ മകനായ സല്ലൂ;
וְאֵ֖לֶּה בְּנֵ֣י בִנְיָמִ֑ן סַלֻּ֡א בֶּן־מְשֻׁלָּ֡ם בֶּן־יוֹעֵ֡ד בֶּן־פְּדָיָה֩ בֶן־ק֨וֹלָיָ֧ה בֶן־מַעֲשֵׂיָ֛ה בֶּן־אִֽיתִיאֵ֖ל בֶּן־יְשַֽׁעְיָֽה׃
8 അദ്ദേഹത്തിന്റെ പിൻഗാമിയായ ഗബ്ബായിയും സല്ലായിയും ഇവർ എല്ലാവരുംകൂടി 928 പേരായിരുന്നു.
וְאַחֲרָ֖יו גַּבַּ֣י סַלָּ֑י תְּשַׁ֥ע מֵא֖וֹת עֶשְׂרִ֥ים וּשְׁמֹנָֽה׃
9 സിക്രിയുടെ മകനായ യോവേൽ അവരുടെ അധിപതിയും, പട്ടണത്തിന്റെ പുതിയഭാഗത്തിന്റെ ചുമതല ഹസ്സെനൂവയുടെ മകനായ യെഹൂദയ്ക്കും ആയിരുന്നു.
וְיוֹאֵ֥ל בֶּן־זִכְרִ֖י פָּקִ֣יד עֲלֵיהֶ֑ם וִיהוּדָ֧ה בֶן־הַסְּנוּאָ֛ה עַל־הָעִ֖יר מִשְׁנֶֽה׃ פ
10 പുരോഹിതന്മാരിൽനിന്ന്: യൊയാരീബിന്റെ മകനായ യെദായാവ്; യാഖീൻ;
מִן־הַֽכֹּהֲנִ֑ים יְדַֽעְיָ֥ה בֶן־יוֹיָרִ֖יב יָכִֽין׃
11 അഹീതൂബിന്റെ മകനായ മെരായോത്തിന്റെ മകനായ സാദോക്കിന്റെ മകനായ മെശുല്ലാമിന്റെ മകനായ ഹിൽക്കിയാവിന്റെ മകൻ, ദൈവാലയപ്രമാണിയായ സെരായാവും
שְׂרָיָ֨ה בֶן־חִלְקִיָּ֜ה בֶּן־מְשֻׁלָּ֣ם בֶּן־צָד֗וֹק בֶּן־מְרָיוֹת֙ בֶּן־אֲחִיט֔וּב נְגִ֖ד בֵּ֥ית הָאֱלֹהִֽים׃
12 ആലയത്തിൽ അദ്ദേഹത്തോടു ചേർന്നു പ്രവർത്തിച്ച കൂട്ടാളികളും, ഇവർ എല്ലാവരുംകൂടി 822 പേർ; മൽക്കീയാവിന്റെ മകനായ പശ്ഹൂരിന്റെ മകനായ സെഖര്യാവിന്റെ മകനായ അംസിയുടെ മകനായ പെലല്യാവിന്റെ മകനായ യെരോഹാമിന്റെ മകൻ അദായാവും
וַאֲחֵיהֶ֗ם עֹשֵׂ֤י הַמְּלָאכָה֙ לַבַּ֔יִת שְׁמֹנֶ֥ה מֵא֖וֹת עֶשְׂרִ֣ים וּשְׁנָ֑יִם וַ֠עֲדָיָה בֶּן־יְרֹחָ֤ם בֶּן־פְּלַלְיָה֙ בֶּן־אַמְצִ֣י בֶן־זְכַרְיָ֔ה בֶּן־פַּשְׁח֖וּר בֶּן־מַלְכִּיָּֽה׃
13 പിതൃഭവനത്തലവന്മാരായ അദ്ദേഹത്തിന്റെ കൂട്ടാളികളും, ഇവരെല്ലാവരുംകൂടി 242 പേർ; ഇമ്മേരിന്റെ മകനായ മെശില്ലേമോത്തിന്റെ മകനായ അഹ്സായിയുടെ മകനായ അസരെയേലിന്റെ മകൻ അമശെസായിയും
וְאֶחָיו֙ רָאשִׁ֣ים לְאָב֔וֹת מָאתַ֖יִם אַרְבָּעִ֣ים וּשְׁנָ֑יִם וַעֲמַשְׁסַ֧י בֶּן־עֲזַרְאֵ֛ל בֶּן־אַחְזַ֥י בֶּן־מְשִׁלֵּמ֖וֹת בֶּן־אִמֵּֽר׃
14 അദ്ദേഹത്തോടൊപ്പം പരാക്രമശാലികളായ കൂട്ടാളികളും, ഇവർ എല്ലാവരുംകൂടി 128 പേർ. ഹഗെദോലീമിന്റെ മകൻ സബ്ദീയേൽ അവരുടെ അധിപതിയായിരുന്നു
וַאֲחֵיהֶם֙ גִּבּ֣וֹרֵי חַ֔יִל מֵאָ֖ה עֶשְׂרִ֣ים וּשְׁמֹנָ֑ה וּפָקִ֣יד עֲלֵיהֶ֔ם זַבְדִּיאֵ֖ל בֶּן־הַגְּדוֹלִֽים ׃ ס
15 ലേവ്യരിൽനിന്ന്: ബൂന്നിയുടെ മകനായ ഹശബ്യാവിന്റെ മകനായ അസ്രീക്കാമിന്റെ മകനായ ഹശ്ശൂബിന്റെ മകൻ ശെമയ്യാവ്;
וּמִֽן־הַלְוִיִּ֑ם שְׁמַעְיָ֧ה בֶן־חַשּׁ֛וּב בֶּן־עַזְרִיקָ֥ם בֶּן־חֲשַׁבְיָ֖ה בֶּן־בּוּנִּֽי׃
16 ലേവ്യരുടെ തലവന്മാരും ദൈവാലയത്തിന്റെ പുറമേയുള്ള വേലയ്ക്കു ചുമതലപ്പെട്ടവരുമായ ശബ്ബെഥായിയും യോസാബാദും;
וְשַׁבְּתַ֨י וְיוֹזָבָ֜ד עַל־הַמְּלָאכָ֤ה הַחִֽיצֹנָה֙ לְבֵ֣ית הָאֱלֹהִ֔ים מֵרָאשֵׁ֖י הַלְוִיִּֽם׃
17 ആസാഫിന്റെ മകനായ സബ്ദിയുടെ മകനായ മീഖായുടെ മകനായ മത്ഥന്യാവ്, പ്രാർഥനയ്ക്കും സ്തോത്രാർപ്പണത്തിനും നേതൃത്വം നൽകിയിരുന്നത് ഇദ്ദേഹമാണ്; ഇദ്ദേഹത്തിന്റെ കൂട്ടാളികളിൽ രണ്ടാമനായ ബക്ക്ബൂക്ക്യാവ്; യെദൂഥൂന്റെ മകനായ ഗാലാലിന്റെ മകനായ ശമ്മൂവായുടെ മകൻ അബ്ദ.
וּמַתַּנְיָ֣ה בֶן־מִ֠יכָה בֶּן־זַבְדִּ֨י בֶן־אָסָ֜ף רֹ֗אשׁ הַתְּחִלָּה֙ יְהוֹדֶ֣ה לַתְּפִלָּ֔ה וּבַקְבֻּקְיָ֖ה מִשְׁנֶ֣ה מֵאֶחָ֑יו וְעַבְדָּא֙ בֶּן־שַׁמּ֔וּעַ בֶּן־גָּלָ֖ל בֶּן־ידיתון׃
18 വിശുദ്ധനഗരത്തിൽ ആകെ 284 ലേവ്യർ ഉണ്ടായിരുന്നു.
כָּל־הַלְוִיִּם֙ בְּעִ֣יר הַקֹּ֔דֶשׁ מָאתַ֖יִם שְׁמֹנִ֥ים וְאַרְבָּעָֽה׃ פ
19 വാതിൽകാവൽക്കാർ: അക്കൂബും തല്മോനും കവാടങ്ങൾക്കു കാവൽനിൽക്കുന്ന അവരുടെ കൂട്ടാളികളും, ഇവരെല്ലാവരുംകൂടി 172 പേർ.
וְהַשּֽׁוֹעֲרִים֙ עַקּ֣וּב טַלְמ֔וֹן וַאֲחֵיהֶ֖ם הַשֹּׁמְרִ֣ים בַּשְּׁעָרִ֑ים מֵאָ֖ה שִׁבְעִ֥ים וּשְׁנָֽיִם׃
20 ശേഷം ഇസ്രായേല്യർ ഓരോരുത്തരും പുരോഹിതന്മാരോടും ലേവ്യരോടുംചേർന്ന് യെഹൂദ്യയിലെ അവരവരുടെ അവകാശഭൂമിയിലെ ഓരോ പട്ടണത്തിലും താമസിച്ചു.
וּשְׁאָ֨ר יִשְׂרָאֵ֜ל הַכֹּהֲנִ֤ים הַלְוִיִּם֙ בְּכָל־עָרֵ֣י יְהוּדָ֔ה אִ֖ישׁ בְּנַחֲלָתֽוֹ׃
21 ദൈവാലയദാസന്മാർ ഓഫേലിൽക്കുന്നിൽ താമസിച്ചു; സീഹയും ഗിശ്പയും അവർക്കു മേൽനോട്ടം വഹിച്ചു.
וְהַנְּתִינִ֖ים יֹשְׁבִ֣ים בָּעֹ֑פֶל וְצִיחָ֥א וְגִשְׁפָּ֖א עַל־הַנְּתִינִֽים ׃ פ
22 ദൈവത്തിന്റെ ആലയത്തിൽ സംഗീതശുശ്രൂഷയുടെ ഉത്തരവാദിത്വം വഹിച്ചിരുന്ന ആസാഫിന്റെ പിൻതലമുറയിൽപ്പെട്ട ഒരുവനും മീഖായുടെ മകനായ മത്ഥന്യാവിന്റെ മകനായ ഹശബ്യാവിന്റെ മകനായ ബാനിയുടെ മകൻ ഉസ്സി ആയിരുന്നു ജെറുശലേമിൽ ലേവ്യരുടെ അധിപതി.
וּפְקִ֤יד הַלְוִיִּם֙ בִּיר֣וּשָׁלִַ֔ם עֻזִּ֤י בֶן־בָּנִי֙ בֶּן־חֲשַׁבְיָ֔ה בֶּן־מַתַּנְיָ֖ה בֶּן־מִיכָ֑א מִבְּנֵ֤י אָסָף֙ הַמְשֹׁ֣רְרִ֔ים לְנֶ֖גֶד מְלֶ֥אכֶת בֵּית־הָאֱלֹהִֽים׃
23 രാജകൽപ്പന അനുസരിച്ചായിരുന്നു സംഗീതജ്ഞരുടെ ദിനംതോറുമുള്ള ശുശ്രൂഷകൾ ക്രമീകരിച്ചിരുന്നത്.
כִּֽי־מִצְוַ֥ת הַמֶּ֖לֶךְ עֲלֵיהֶ֑ם וַאֲמָנָ֥ה עַל־הַמְשֹׁרְרִ֖ים דְּבַר־י֥וֹם בְּיוֹמֽוֹ׃
24 യെഹൂദയുടെ മകനായ സേരഹിന്റെ പിൻഗാമികളിൽ ഒരാളായ മെശേസബെലിന്റെ മകനായ പെഥഹ്യാവ് ജനങ്ങളെ സംബന്ധിച്ച എല്ലാ കാര്യത്തിലും രാജാവിന്റെ പ്രതിനിധിയായിരുന്നു.
וּפְתַֽחְיָ֨ה בֶּן־מְשֵֽׁיזַבְאֵ֜ל מִבְּנֵי־זֶ֤רַח בֶּן־יְהוּדָה֙ לְיַ֣ד הַמֶּ֔לֶךְ לְכָל־דָּבָ֖ר לָעָֽם׃
25 വയലുകളോടു കൂടിയ ഗ്രാമങ്ങളുടെ വിവരം ഇപ്രകാരമാണ്: യെഹൂദ്യരിൽ ചിലർ കിര്യത്ത്-അർബയിലും അതിന്റെ ഗ്രാമങ്ങളിലും ദീബോനിലും അതിന്റെ ഗ്രാമങ്ങളിലും യെക്കബ്സയേലിലും അതിന്റെ ഗ്രാമങ്ങളിലും
וְאֶל־הַחֲצֵרִ֖ים בִּשְׂדֹתָ֑ם מִבְּנֵ֣י יְהוּדָ֗ה יָֽשְׁב֞וּ בְּקִרְיַ֤ת הָֽאַרְבַּע֙ וּבְנֹתֶ֔יהָ וּבְדִיבֹן֙ וּבְנֹתֶ֔יהָ וּבִֽיקַּבְצְאֵ֖ל וַחֲצֵרֶֽיהָ׃
26 യേശുവ, മോലാദാ, ബേത്-പേലെത്,
וּבְיֵשׁ֥וּעַ וּבְמוֹלָדָ֖ה וּבְבֵ֥ית פָּֽלֶט׃
27 ഹസർ-ശൂവാൽ എന്നിവിടങ്ങളിലും ബേർ-ശേബയിലും അതിന്റെ ഗ്രാമങ്ങളിലും
וּבַחֲצַ֥ר שׁוּעָ֛ל וּבִבְאֵ֥ר שֶׁ֖בַע וּבְנֹתֶֽיהָ׃
28 സിക്ലാഗിലും, മെഖോനയിലും അതിന്റെ ഗ്രാമങ്ങളിലും
וּבְצִֽקְלַ֥ג וּבִמְכֹנָ֖ה וּבִבְנֹתֶֽיהָ׃
29 ഏൻ-രിമ്മോൻ, സോരാ, യർമൂത്ത്,
וּבְעֵ֥ין רִמּ֛וֹן וּבְצָרְעָ֖ה וּבְיַרְמֽוּת׃
30 സനോഹ, അദുല്ലാം എന്നിവിടങ്ങളിലും അവയുടെ ഗ്രാമങ്ങളിലും ലാഖീശിലും അതിന്റെ വയലുകളിലും അസേക്കയിലും അതിന്റെ ഗ്രാമങ്ങളിലും താമസിച്ചു. അങ്ങനെ അവർ ബേർ-ശേബമുതൽ ഹിന്നോം താഴ്വരവരെ താമസിച്ചുവന്നു.
זָנֹ֤חַ עֲדֻלָּם֙ וְחַצְרֵיהֶ֔ם לָכִישׁ֙ וּשְׂדֹתֶ֔יהָ עֲזֵקָ֖ה וּבְנֹתֶ֑יהָ וַיַּחֲנ֥וּ מִבְּאֵֽר־שֶׁ֖בַע עַד־גֵּֽיא־הִנֹּֽם׃
31 ബെന്യാമീന്യരുടെ പിൻഗാമികൾ ഗേബാമുതൽ മിക്-മാസ്, അയ്യ എന്നിവിടങ്ങളിലും ബേഥേലിലും അതിന്റെ ഗ്രാമങ്ങളിലും
וּבְנֵ֥י בִנְיָמִ֖ן מִגָּ֑בַע מִכְמָ֣שׂ וְעַיָּ֔ה וּבֵֽית־אֵ֖ל וּבְנֹתֶֽיהָ׃
32 അനാഥോത്ത്, നോബ്, അനന്യാവ്,
עֲנָת֥וֹת נֹ֖ב עֲנָֽנְיָֽה׃
33 ഹാസോർ, രാമാ, ഗിത്ഥായീം,
חָצ֥וֹר ׀ רָמָ֖ה גִּתָּֽיִם׃
34 ഹദീദ്, സെബോയീം, നെബല്ലാത്ത്,
חָדִ֥יד צְבֹעִ֖ים נְבַלָּֽט׃
35 ലോദ്, ശില്പികളുടെ താഴ്വരയായ ഓനോ എന്നിവിടങ്ങളിലും താമസിച്ചു.
לֹ֥ד וְאוֹנ֖וֹ גֵּ֥י הַחֲרָשִֽׁים׃
36 യെഹൂദ്യയിൽ താമസിച്ചിരുന്ന ലേവ്യരിൽ ചില ഗണങ്ങൾ ബെന്യാമീൻഗോത്രക്കാരോടൊപ്പം താമസിച്ചു.
וּמִן־הַלְוִיִּ֔ם מַחְלְק֥וֹת יְהוּדָ֖ה לְבִנְיָמִֽין׃ פ

< നെഹെമ്യാവു 11 >