< Nomery 36 >

1 Niharine mb’eo o mpiaolon’ an­jomban-droaem-pifokoan-tarira’ i Gilade ana’ i Makire, ana’ i Menasè, hasavereña’ o ana’ Iosefeoo vaho nilañoñe añatrefa’ i Mosè naho o talèo naho o talèn’ anjomban-droae’ o ana’ Israeleoo,
യോസേഫിന്റെ മക്കളുടെ കുടുംബങ്ങളിൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മക്കളുടെ കുടുംബത്തലവന്മാർ അടുത്തുവന്ന് മോശെയുടെയും യിസ്രായേൽ മക്കളുടെ ഗോത്രപ്രധാനികളായ പ്രഭുക്കന്മാരുടെയും മുമ്പാകെ പറഞ്ഞത്:
2 nanao ty hoe: Linili’ Iehovà i talèkoy ty hanolotse i tane lovaeñey an-tsapake; vaho linili’ Iehovà i talèkoy ty hanolotse i lovan-drahalahi’ay Tselofekhàdey amo anak’ ampela’eo.
“യിസ്രായേൽ മക്കൾക്ക് ദേശം ചീട്ടിട്ട് അവകാശമായി കൊടുക്കുവാൻ യഹോവ യജമാനനോട് കല്പിച്ചു; ഞങ്ങളുടെ സഹോദരനായ ശെലോഫെഹാദിNTE അവകാശം അവന്റെ പുത്രിമാർക്ക് കൊടുക്കുവാൻ യജമാനന് യഹോവയുടെ കല്പന ഉണ്ടായി.
3 Aa naho ivalia’ ty anam-pifokoa ila’e amo ana’ Israeleo, le ho rambeseñe ami’ty lovan-droae’ay ty lova’ iareo vaho ho tovoñañe ami’ty lova’ i fifokoañe nivalie’ey; aa le ho liniva amy lova niazo’ay an-tsapakey.
എന്നാൽ അവർ യിസ്രായേൽ മക്കളുടെ മറ്റു ഗോത്രങ്ങളിലെ പുരുഷന്മാരിൽ ആർക്കെങ്കിലും ഭാര്യമാരായാൽ അവരുടെ അവകാശം ഞങ്ങളുടെ പിതാക്കന്മാരുടെ അവകാശത്തിൽനിന്നു വിട്ടു പോകുകയും അവർ ചേരുന്ന ഗോത്രത്തിന്റെ അവകാശത്തോട് കൂടുകയും ചെയ്യും; ഇങ്ങനെ അത് ഞങ്ങളുടെ അവകാശത്തിന്റെ ഓഹരിയിൽനിന്ന് പൊയ്പോകും.
4 Le ie avy i Jobili’ o ana’ Israeleio, ho tovoñañe ami’ ty lova’ i fifokoañe nañeng’ azey i lova’ey; le ho livaeñe ami’ ty lovam-pifokoan-droae’ay i lova’ey.
യിസ്രായേൽ മക്കളുടെ യോബേൽസംവത്സരം വരുമ്പോൾ അവരുടെ അവകാശം അവർ ചേരുന്ന ഗോത്രത്തിന്റെ അവകാശത്തോട് ചേരുകയും അങ്ങനെ അവരുടെ അവകാശം ഞങ്ങളുടെ പിതൃഗോത്രത്തിന്റെ അവകാശത്തിൽനിന്ന് വിട്ടു പോകുകയും ചെയ്യും”.
5 Le hoe ty linili’ i Mosè amo ana’ Israeleo ty amy tsara’ Iehovày, To ty saontsi’ o tariram-pifokoa’ Iosefeo.
അപ്പോൾ മോശെ യഹോവയുടെ വചനപ്രകാരം യിസ്രായേൽ മക്കളോട് കല്പിച്ചത്: “യോസേഫിന്റെ പുത്രന്മാരുടെ ഗോത്രം പറഞ്ഞത് ശരി തന്നേ.
6 Aa hoe ty linili’ Iehovà ty amo anak’ ampela’ i Tselofekhàdeo: angao hifanam­baly amy ze tea’e fe tsy mete tsy amo tariram-pifo­koan-droae’eo avao ty anambalia’ iareo.
യഹോവ ശെലോഫെഹാദിNTE പുത്രിമാരെക്കുറിച്ച് കല്പിക്കുന്ന കാര്യം എന്തെന്നാൽ: ‘അവർ അവർക്ക് ബോധിച്ചവർക്ക് ഭാര്യമാരായിരിക്കട്ടെ; എങ്കിലും അവരുടെ പിതൃഗോത്രത്തിലെ കുടുംബത്തിലുള്ളവർക്ക് മാത്രമേ ആകാവൂ.’
7 Aa le tsy hafindra am-pifokoañe raike ho ami’ty fifokoañe ila’e o lovao; fa songa hitañe ty lovam-pifokoan-droae’e o ana’ Israeleo.
യിസ്രായേൽ മക്കളുടെ അവകാശം ഒരു ഗോത്രത്തിൽനിന്ന് മറ്റൊരു ഗോത്രത്തിലേക്ക് മാറരുത്; യിസ്രായേൽ മക്കളിൽ ഓരോ വ്യക്തിയും അവനവന്റെ പിതൃഗോത്രത്തിന്റെ അവകാശത്തോട് ചേർന്നിരിക്കണം;
8 Le hanambaly ami’ty fifokoan-droae’e ze anak’ ampela mitan-dova ami’ty fifokoañe raik’ amo ana’ Israeleo, soa te songa hitan-dovan-droae’e o ana’ Israeleo.
യിസ്രായേൽ മക്കളിൽ ഓരോ വ്യക്തിയും അവന്റെ പിതാക്കന്മാരുടെ അവകാശം കൈവശമാക്കേണ്ടതിന് യിസ്രായേൽമക്കളിലെ ഏതൊരു ഗോത്രത്തിലും അവകാശം ലഭിക്കുന്ന ഏതുകന്യകയും തന്റെ പിതൃഗോത്രത്തിലെ ഒരു കുടുംബത്തിൽ ഒരുവന് ഭാര്യയാകണം.
9 Aa le tsy hafindra ho ami’ty fifokoañe ila’e ty lova fa sambe mitan-ty lova’e o fifokoan’ ana’ Israeleo.
അങ്ങനെ അവകാശം ഒരു ഗോത്രത്തിൽനിന്ന് മറ്റൊരു ഗോത്രത്തിലേക്ക് മാറാതെ യിസ്രായേൽ മക്കളുടെ ഗോത്രങ്ങളിൽ ഓരോ വ്യക്തിയും അവന്റെ അവകാശത്തോട് ചേർന്നിരിക്കണം”.
10 Nanoe’ o anak’ampela’ i Tse­lofekadeo ty nandilia’ Iehovà i Mosè.
൧൦യഹോവ മോശെയോട് കല്പിച്ചതുപോലെ ശെലോഫെഹാദിNTE പുത്രിമാർ ചെയ്തു.
11 Le nifanambaly ami’ty anan-drahalahin-drae’e t’i Maklà, i Tirtsà, naho i Koglà vaho i Noà ana’ i Tselofekade.
൧൧ശെലോഫെഹാദിNTE പുത്രിമാരായ മഹ്ലാ, തിർസാ, ഹോഗ്ല, മിൽക്കാ, നോവാ എന്നിവർ അവരുടെ അപ്പന്റെ സഹോദരന്മാരുടെ പുത്രന്മാർക്ക് ഭാര്യമാരായി.
12 Nifanambaly amo tarira’ o nte-Menasè ana’ Iosefeo iereo vaho mireketse am-pifokoan-droae’e ao ty lova’ iareo.
൧൨യോസേഫിന്റെ മകനായ മനശ്ശെയുടെ പുത്രന്മാരുടെ കുടുംബങ്ങളിൽ അവർ ഭാര്യമാരാകുകയും അവരുടെ അവകാശം അവരുടെ പിതൃകുടുംബത്തിന്റെ ഗോത്രത്തിൽതന്നെ ഇരിക്കുകയും ചെയ്തു.
13 Irezay ro lily naho fepetse linili’ Iehovà amo ana’ Israeleo am-pità’ i Mosè a montom-bei’ i Moabe añ’ olo’ Iordaney tandrife Ierikò eo.
൧൩യെരിഹോവിനെതിരെ യോർദ്ദാനരികെ മോവാബ് സമഭൂമിയിൽവച്ച് യഹോവ മോശെമുഖാന്തരം യിസ്രായേൽ മക്കളോട് കല്പിച്ച കല്പനകളും വിധികളും ഇവ തന്നെ.

< Nomery 36 >