< Psalmorum 87 >

1 Filiis Core, Psalmus Cantici. Fundamenta eius in montibus sanctis:
കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം; ഒരു ഗീതം. യഹോവ തന്റെ നഗരത്തെ വിശുദ്ധപർവ്വതത്തിൽ സ്ഥാപിച്ചിരിക്കുന്നു.
2 diligit Dominus portas Sion super omnia tabernacula Iacob.
യഹോവ സീയോന്റെ പടിവാതിലുകളെ, യാക്കോബിന്റെ സകലനിവാസങ്ങളെക്കാളും അധികം സ്നേഹിക്കുന്നു.
3 Gloriosa dicta sunt de te, civitas Dei.
ദൈവത്തിന്റെ നഗരമേ, നിന്നെക്കുറിച്ച് മഹത്ത്വമുള്ള കാര്യങ്ങൾ അരുളിച്ചെയ്തിരിക്കുന്നു. (സേലാ)
4 Memor ero Rahab, et Babylonis scientium me. Ecce alienigenæ, et Tyrus, et populus Æthiopum, hi fuerunt illic.
ഞാൻ എന്റെ പരിചയക്കാരുടെ കൂട്ടത്തിൽ രഹബിനെയും ബാബേലിനെയും ഫെലിസ്ത്യർ, സോർ, കൂശ് എന്നിവരെയും കുറിച്ച് പ്രസ്താവിക്കും; “ഇവൻ അവിടെ ജനിച്ചു.
5 Numquid Sion dicet: Homo, et homo natus est in ea: et ipse fundavit eam Altissimus?
ഇവനും അവനും അവിടെ ജനിച്ചു” എന്ന് സീയോനെക്കുറിച്ച് പറയും; അത്യുന്നതൻ തന്നെ അതിനെ സ്ഥാപിച്ചിരിക്കുന്നു.
6 Dominus narrabit in scripturis populorum, et principum: horum, qui fuerunt in ea.
യഹോവ വംശങ്ങളെ എഴുതുമ്പോൾ: “ഇവൻ അവിടെ ജനിച്ചു” എന്നിങ്ങനെ എണ്ണും (സേലാ)
7 Sicut lætantium omnium habitatio est in te.
“എന്റെ ഉറവുകൾ എല്ലാം ദൈവത്തിൽ ആകുന്നു” എന്ന് സംഗീതക്കാരും നൃത്തം ചെയ്യുന്നവരും ഒരുപോലെ പറയും.

< Psalmorum 87 >