< Osee Propheta 8 >

1 In gutture tuo sit tuba quasi aquila super domum Domini: pro eo quod transgressi sunt fœdus meum, et legem meam prævaricati sunt.
അവർ എന്റെ നിയമം ലംഘിച്ച് എന്റെ ന്യായപ്രമാണത്തിന് വിരോധമായി അതിക്രമം ചെയ്തതുകൊണ്ട് കാഹളം ഊതുവാൻ ഒരുങ്ങുക; കഴുകനെപ്പോലെ യഹോവയുടെ ആലയത്തിന്റെ മീതെ പറന്നുവരുക.
2 Me invocabunt: Deus meus cognovimus te Israel.
അവർ എന്നോട്: “ദൈവമേ, യിസ്രായേലാകുന്ന ഞങ്ങൾ നിന്നെ അറിയുന്നു” എന്ന് നിലവിളിക്കുന്നു.
3 Proiecit Israel bonum, inimicus persequetur eum.
യിസ്രായേൽ നന്മയായത് ഉപേക്ഷിച്ചുകളഞ്ഞിരിക്കുന്നു; ശത്രു അവനെ പിന്തുടരട്ടെ.
4 Ipsi regnaverunt, et non ex me: principes exstiterunt, et non cognovi: argentum suum, et aurum suum fecerunt sibi idola, ut interirent:
അവർ രാജാക്കന്മാരെ വാഴിച്ചു, ഞാൻ മുഖാന്തരം അല്ലതാനും; ഞാൻ അറിയാതെ പ്രഭുക്കന്മാരെ അവർ നിയമിച്ചിരിക്കുന്നു; അവർ ഛേദിക്കപ്പെടേണ്ടതിന് വെള്ളികൊണ്ടും പൊന്നുകൊണ്ടും തങ്ങൾക്ക് വിഗ്രഹങ്ങൾ ഉണ്ടാക്കി.
5 proiectus est vitulus tuus Samaria, iratus est furor meus in eos. usquequo non poterunt emundari?
ശമര്യയേ, നിന്റെ പശുക്കിടാവിനെ അവൻ വെറുക്കുന്നു; എന്റെ കോപം അവരുടെ നേരെ ജ്വലിക്കുന്നു; അവർക്ക് നിഷ്ക്കളങ്കത എത്രത്തോളം അപ്രാപ്യമായിരിക്കും?
6 Quia ex Israel et ipse est: artifex fecit illum, et non est Deus: quoniam in aranearum telas erit vitulus Samariæ.
ഇത് യിസ്രായേലിന്റെ കൈപ്പണി തന്നെ; ഒരു കൗശലപ്പണിക്കാരൻ അത് ഉണ്ടാക്കി, അത് ദൈവമല്ല; ശമര്യയുടെ പശുക്കിടാവ് പല കഷണങ്ങളായി നുറുങ്ങിപ്പോകും.
7 Quia ventum seminabunt, et turbinem metent: culmus stans non est in eo, germen non faciet farinam: quod et si fecerit, alieni comedent eam.
അവർ കാറ്റ് വിതച്ച്, ചുഴലിക്കാറ്റ് കൊയ്യും; ചെടികളിൽ തണ്ടില്ല, അവ ധാന്യമാവ് നല്കുകയുമില്ല; നല്കിയാലും അന്യർ അത് തിന്നുകളയും.
8 Devoratus est Israel: nunc factus est in nationibus quasi vas immundum.
യിസ്രായേൽ വിഴുങ്ങപ്പെട്ടു; അവർ ഇപ്പോൾ ജനതയുടെ ഇടയിൽ ആർക്കും ഇഷ്ടമില്ലാത്ത ഒരു പാത്രംപോലെ ആയിരിക്കുന്നു.
9 Quia ipsi ascenderunt ad Assur, onager solitarius sibi: Ephraim munera dederunt amatoribus.
അവർ കൂട്ടം വിട്ട് നടക്കുന്ന കാട്ടുകഴുതയെപോലെ അശ്ശൂരിലേക്കു പോയി; എഫ്രയീം ജാരന്മാരെ കൂലിക്ക് വാങ്ങിയിരിക്കുന്നു.
10 Sed et cum mercede conduxerint nationes, nunc congregabo eos: et quiescent paulisper ab onere regis, et principum.
൧൦അവർ ജനതയുടെ ഇടയിൽനിന്ന് ജാരന്മാരെ കൂലിക്ക് വാങ്ങിയാലും ഞാൻ ഇപ്പോൾ അവരെ ഒന്നിച്ച് കൂട്ടും; അവർ പ്രഭുക്കന്മാരുടെ രാജാവിന്റെ ചുമടിൻകീഴിൽ അല്പം വേദന അനുഭവിക്കും.
11 Quia multiplicavit Ephraim altaria ad peccandum: factæ sunt ei aræ in delictum.
൧൧എഫ്രയീം പാപപരിഹാരത്തിനായി അനേകം യാഗപീഠങ്ങൾ ഉണ്ടാക്കിയതുകൊണ്ട്, യാഗപീഠങ്ങൾ അവന് പാപഹേതുവായി തീർന്നിരിക്കുന്നു.
12 Scribam ei multiplices leges meas, quæ velut alienæ computatæ sunt.
൧൨ഞാൻ എന്റെ ന്യായപ്രമാണം അവന് പതിനായിരം കല്പനയായി എഴുതിക്കൊടുത്താലും അവ അപൂർവ്വകാര്യമായി എണ്ണപ്പെടുന്നു.
13 Hostias offerent, immolabunt carnes, et comedent, et Dominus non suscipiet eas: nunc recordabitur iniquitatis eorum, et visitabit peccata eorum: ipsi in Ægyptum convertentur.
൧൩അവർ എന്റെ അർപ്പണയാഗങ്ങൾക്കുള്ള മൃഗങ്ങളെ അറുത്ത് മാംസം തിന്നുന്നു; എന്നാൽ യഹോവ അവയിൽ പ്രസാദിക്കുന്നില്ല; ഇപ്പോൾ അവൻ അവരുടെ അകൃത്യം ഓർത്ത് അവരുടെ പാപം സന്ദർശിക്കും; അവർ ഈജിപ്റ്റിലേക്ക് മടങ്ങിപ്പോകേണ്ടിവരും.
14 Et oblitus est Israel factoris sui, et ædificavit delubra: et Iudas multiplicavit urbes munitas: et mittam ignem in civitates eius, et devorabit ædes illius.
൧൪യിസ്രായേൽ അവരെ ഉണ്ടാക്കിയ ദൈവത്തെ മറന്ന് മന്ദിരങ്ങൾ പണിതിരിക്കുന്നു; യെഹൂദാ ഉറപ്പുള്ള പട്ടണങ്ങൾ വർദ്ധിപ്പിച്ചിരിക്കുന്നു; എന്നാൽ ഞാൻ അവന്റെ പട്ടണങ്ങളിൽ തീ അയയ്ക്കും; ആ തീ അവയിലുള്ള അരമനകൾ ദഹിപ്പിച്ചുകളയും.

< Osee Propheta 8 >